തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ചോദ്യം ചെയ്യലിനു ഹാജരാകണമെന്നു കാട്ടി പ്രത്യേക അന്വേഷണ സംഘം മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിന് നോട്ടീസ് നല്കി. അടിയന്തരമായി ഹാജരാകണമെന്നാണ് നോട്ടീസ്. നേരത്തെ പ്രത്യേക അന്വേഷണ സംഘം ഇദ്ദേഹത്തിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ആരോഗ്യകാരണങ്ങളാല്‍ ഹാജരാകാന്‍ സാധിക്കില്ലെന്ന് അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു. മുന്‍ ദേവസ്വം കമ്മീഷണറും ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായിരുന്ന എന്‍.വാസുവിനെ ഇന്നലെ അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു. വാസു ഇപ്പോള്‍ റിമാന്‍ഡിലാണ്. പത്മകുമാര്‍ പ്രസിഡന്റായിരുന്ന കാലത്ത് വാസു ദേവസ്വം ബോര്‍ഡില്‍ പ്രധാന പദവി വഹിച്ചിരുന്നു. സ്വര്‍ണ്ണക്കൊള്ളയില്‍ വാസുവിന് പങ്കുണ്ടെന്നതിന്റെ അടിസ്ഥാനത്തിലാണ് ഒരു കേസില്‍ വാസുവിനെ അറസ്റ്റ് ചെയ്തത്.ദേവസ്വം ബോര്‍ഡ് ജീവനക്കാരായിരുന്ന മുരാരി ബാബു, സുധീഷ്കുമാര്‍ എന്നിവരെ അറസ്റ്റ് ചെയ്തതില്‍ നിന്നു ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിലാണ് വാസുവിനെ അറസ്റ്റ് ചെയ്തത്. ശബരിമലയിലെ യുവതി പ്രവേശന വിഷയത്തില്‍ ഉള്‍പ്പെടെ പത്മകുമാറും വാസുവും…
Read MoreDay: November 12, 2025
ബുധനൂർ സഹകരണ ബാങ്കിൽ സ്വർണപ്പണയ തിരിമറി; മുൻ സെക്രട്ടറി അനീഷ അറസ്റ്റിൽ; ബാങ്കിനു മുന്നിൽ പ്രതിഷേധം
മാന്നാർ: ബുധനൂർ സഹകരണ ബാങ്കിൽ സ്വർണപ്പണയം തിരിമറി നടത്തിയ വനിതാ സെക്രട്ടറി അറസ്റ്റിൽ. ബാങ്കിലെ സെക്രട്ടറി ഇൻ ചാർജായിരുന്ന ബുധനൂർ വെളുത്തേടത്ത് പുത്തൻവീട്ടിൽ അനീഷ(42)യെ ആണ് മാന്നാർ പോലീസ് അറസ്റ്റ് ചെയ്തത്.2022ൽ അനീഷ സെക്രട്ടറിയുടെ ചാർജ് വഹിച്ചിരുന്ന സമയത്ത് ബുധനൂർ സ്വദേശി രാഹുൽ ബാങ്കിൽ പണയം വച്ചിരുന്ന അഞ്ചേകാൽ പവൻ സ്വർണാഭരണങ്ങൾ കഴിഞ്ഞമാസം തിരിച്ചെടുക്കാൻ ചെന്നപ്പോൾ സ്വർണം ബാങ്കിൽ ഇല്ലെന്നുള്ള മറുപടിയാണ് അധികൃതരിൽ നിന്നുലഭിച്ചത്. തുടർന്ന് മാന്നാർ പോലീസിൽ പരാതി നൽകി. രാഹുലിന്റെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് തിരിമറി കണ്ടെത്തിയത്. ബുധനൂർ സഹകരണ ബാങ്കിൽ പണയം വച്ച സ്വർണം ഉടമയുടെ അനുവാദമില്ലാതെ അവിടെനിന്നെടുത്ത് മറ്റൊരു ബാങ്കിൽ പണയം വച്ച് സ്വന്തം ആവശ്യത്തിനായി കൂടുതൽ പണം വാങ്ങിയതായി കണ്ടെത്തിയതിനെത്തുടർന്ന് അനീഷയ്ക്കെതിരേ പോലീസ് കേസെടുക്കുകയായിരുന്നു. മാന്നാർ പോലീസ് ഇൻസ്പെക്ടർ ഡി. രജീഷ്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം നടത്തി…
Read Moreഡിജിറ്റൽ അറസ്റ്റ്; 20.5 ലക്ഷം രൂപ തട്ടിയ കേസിൽ ഇരുപത്തിയൊന്നുകാരി ചന്ദ്രിക പിടിയിൽ; ചെങ്ങന്നൂർ സ്വദേശിയെ വിളിച്ചത് മുംബൈ പോലീസെന്ന് പറഞ്ഞ്; വിശ്വാസം നേടാൻ വിവിധ വഴികൾ
ആലപ്പുഴ: ചെങ്ങന്നൂർ സ്വദേശിയായ സ്വകാര്യ കമ്പനി ജീവനക്കാരനിൽനിന്നു ഡിജിറ്റൽ അറസ്റ്റ് എന്ന പേരിൽ സോഷ്യൽ മീഡിയ വഴി ബന്ധപ്പെട്ട് ഭീഷണിപ്പെടുത്തി 20,50,800 രൂപ തട്ടിയ പ്രതി അറസ്റ്റിൽ. കൂടുതൽ പേർ ഉൾപ്പെട്ട കേസിലെ പ്രതികളിലൊരാളാണ് അറസ്റ്റിലായത്. കർണാടക മൈസൂര്‍ സ്വദേശിനിയായ ചന്ദ്രിക (21) യെയാണ് ആലപ്പുഴ സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്. മുംബൈ പോലീസ് ആണെന്ന പേരിൽ ആൾമാറാട്ടം നടത്തി പരാതിക്കാരനെ വാട്സാപ്പ് വഴി ബന്ധപ്പെട്ടാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. നേഹ ശർമ എന്ന പേരിൽ പരാതിക്കാരനെ വാട്സാപ്പ് കോൾ വഴി ബന്ധപ്പെട്ട് മുംബൈ പോലീസ് ഹെഡ്ക്വാർട്ടേഴ്സിൽനിന്നാണ് വിളിക്കുന്നതെന്നും പരാതിക്കാരന്റെ പേരിൽ ആരോ വ്യാജമായി മൊബൈൽ നമ്പറും ബാങ്ക് അക്കൗണ്ടും തുടങ്ങിയതായും അതുപയോഗിച്ചു കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നും പ്രതിഫലമായി പരാതിക്കാരൻ 25 ലക്ഷം രൂപ കൈപ്പറ്റിയതിന്റെ തെളിവുകൾ മുംബൈ പോലീസിന്റെ പക്കലുണ്ടെന്നും അതിലേക്ക് പരാതിക്കാരനെ…
Read Moreഅഞ്ചു തലമുറയുടെ മുത്തശി യാത്രയായി; നൂറ്റിയേഴാം വയസിൽ വിടവാങ്ങുമ്പോൾ ഇളമുറക്കാരന് പ്രായം 10 മാസം
മക്കളും മരുമക്കളും കൊച്ചുമക്കളുമായി 178 പേർ അടങ്ങുന്ന വലിയൊരുകുടുംബത്തിന്റെ മുത്തശി വിടവാങ്ങി.ചേലച്ചുവട് കത്തിപ്പാറത്തടം ചാഞ്ഞവെട്ടിക്കൽ പരേതനായ കുഞ്ഞൻകണ്ടയുടെ ഭാര്യ ദേവകിയമ്മ (107) ആണ് വിടവാങ്ങിയത്. അഞ്ചു തലമുറയുടെ മുത്തശിയാണ് ദേവകിയമ്മ. അഞ്ചാം തലമുറയിലെ ഇളമുറക്കാരൻ ധുവിന് പ്രായം 10 മാസം. അഞ്ചുമാസം മുൻപുവരെ യാതൊരു രോഗവും ഈ അമ്മയെ അലട്ടിയിരുന്നില്ല. വർഷങ്ങൾക്ക് മുൻപ് ഭർത്താവിന്റെ കൈപിടിച്ച് ഹൈറേഞ്ചിലെ ഉപ്പുതോട്ടിലെത്തിയതാണ് ദേവകിയമ്മ. 23 വർഷം മുൻപ് ഭർത്താവ് മരിച്ചു. പിന്നെ ഇളയ മകൻ ക്രൂഷിനോടൊപ്പമായിരുന്നു താമസം. കൊന്നത്തടി വരകിൽ കുടുംബാംഗമാണ്. നൂറാംപിറന്നാൾ മക്കളും കൊച്ചുമക്കളുമൊക്കെയെത്തി ആഘോഷമാക്കിയിരുന്നു. നാലു മക്കളും അഞ്ചു മരുമക്കളും നേരത്തേ മരിച്ചതു മാത്രമായിരുന്നു ദുഃഖം. കേരളത്തിൽ പൊതുതെരഞ്ഞെടുപ്പു വന്നതിനുശേഷം വോട്ടുകൾ കൃത്യമായി ചെയ്യുമായിരുന്നു.
Read Moreകുഞ്ഞൻചോക്കിൽ ഉണ്ണീശോയും ലോകനേതാക്കളും; ഇതു രഞ്ജിത് കുമാറിന്റെ ചോക്ക് മാജിക്
എട്ടു സെന്റിമീറ്റർ മാത്രം നീളമുള്ള ചോക്കിൽ ഇതൾ വിരിയുന്നത് ലോകനേതാക്കളും പുരാണ കഥാപാത്രങ്ങളും. ഇതിനു പുറമേ ഉണ്ണീശോ സെറ്റുൾപ്പെടെയുള്ളവയും ചോക്കിലൂടെ മെനഞ്ഞെടുക്കാൻ ഈ കലാകാരന് ചുരുങ്ങിയ സമയം മതി. പുൽക്കൂട്ടിലെ ആട്ടിൻകുട്ടിയുടെ നീളം ഒന്നര സെന്റി മീറ്റർ മാത്രമാണ്. ചെറിയ ചോക്കിലെ വലിയ കാര്യങ്ങൾ ഇന്ത്യൻ ബുക്ക് ഓഫ് റിക്കാർഡ്സിലും ഇടംപിടിച്ചു. മൂന്നാർ ഗവ. ഹൈസ്കൂൾ അധ്യാപകൻ എം. രഞ്ജിത് കുമാറാണ് ചോക്കുപയോഗിച്ച് വിസ്മയം തീർക്കുന്നത്. ഇദ്ദേഹം ചോക്കുകളിൽ പരീക്ഷണം ആരംഭിച്ചിട്ട് ആറു വർഷമായി. മൊട്ടുസൂചി ഉപയോഗിച്ചാണ് രൂപങ്ങൾ മെനയുന്നത്. ലെൻസോ കണ്ണടയോ ഉപയാഗിക്കാറില്ല. 20 മിനിറ്റിൽ ഒരു സൃഷ്ടി പുറത്തുവരും. മുൻ ഇന്ത്യൻ പ്രസിഡന്റ് ഡോ. എ.പി.ജെ. അബ്ദുൾ കലാം തുടങ്ങിയ രാഷ്ട്രനേതാക്കളും ഇദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്. ദശാവതാരം പൂർണമായും ആവിഷ്കരിച്ചിട്ടുണ്ട്. പഴങ്ങളും പച്ചക്കറികളും മൈക്രോ ശില്പങ്ങളായി ശേഖരത്തിലുണ്ട്. 140ലേറെ ചോക്ക് ശില്പങ്ങൾ ഇദ്ദേഹം നിർമിച്ചുകഴിഞ്ഞു. പ്ലാസ്റ്റിക്…
Read Moreതെരഞ്ഞെടുപ്പുകാലം… പ്രചരണത്തിന് കൊഴുപ്പേകാൻ ചിഹ്നം പതിച്ച സാരിയും മുണ്ടുകളും
ചേന്ദമംഗലം, കുത്താമ്പുള്ളി, ബാലരാമപുരം നെയ്ത്ത് ഗ്രാമങ്ങളില്‍നിന്ന് പാര്‍ട്ടി ചിഹ്നങ്ങള്‍ പതിച്ച സാരിയും മുണ്ടും എത്തിത്തുടങ്ങി. സിപിഎം, സിപിഐ, ബിജെപി, കോണ്‍ഗ്രസ് തുടങ്ങി വിവിധ പാര്‍ട്ടികളുടെ ചിഹ്നങ്ങള്‍ മുണ്ടിന്റെ കരയില്‍ നീളത്തില്‍ പതിച്ചിരിക്കുന്നു. വനിതാ പ്രവര്‍ത്തകരെയും സ്ഥാനാര്‍ഥികളെയും ഉന്നമിട്ട് പാര്‍ട്ടി ചിഹ്നമുള്ള സാരികൾ മിക്ക വസ്ത്രക്കടകളിലുമുണ്ട്. ഇതു കൂടാതെ നെയ്ത്ത് ഗ്രാമങ്ങളില്‍നിന്നുള്ള വ്യാപാരികള്‍ വില്‍പ്പന ഉന്നമിട്ട് നേതാക്കളെ നേരില്‍ സമീപിക്കുന്നു. 200 രൂപ മുതലുള്ള മുണ്ടും 300 രൂപ മുതല്‍ സാരിയും വില്‍പ്പനയ്ക്കുണ്ട്. പാര്‍ട്ടി സമ്മേളനങ്ങള്‍ക്കും പ്രകടനങ്ങള്‍ക്കും മാറ്റ് കൂട്ടാനാണ് യൂണിഫോം സാരികളും മുണ്ടുകളും എത്തിക്കുന്നത്. കൂടാതെ പാര്‍ട്ടി ചിഹ്നം പതിച്ച തൊപ്പികള്‍ക്കും ഡിമാന്‍ഡുണ്ട്. ഫ്ലക്സിലാണ് കാര്യംകോട്ടയം: മൈക്ക്, ലൈറ്റ്, പന്തല്‍, ജീപ്പ് വാടകക്കാര്‍ക്ക് നല്ലകാലം. പ്രചാരണം രണ്ടാംഘട്ടം മുതല്‍ സമ്മേളനങ്ങള്‍ ഉഷാറാകും. അതോടെ പന്തലും സ്റ്റേജും നിര്‍മാതാക്കള്‍ക്ക് കാശുകാലമാണ്. ഇന്നലെ മുതല്‍ സ്ഥാനാര്‍ഥികളുടെ പോസ്റ്ററുകൾ സമൂഹമാധ്യമങ്ങൾ വഴി…
Read Moreആവശ്യക്കാർക്ക് ഫോട്ടോ അയച്ച ശേഷം ദീപ്തി വിളിക്കും; ഓരോരുത്തര്‍ക്കും വ്യത്യസ്ത റേറ്റ്; ക്യാഷ് ഇടപാടുകൾ ഓൺലൈൻ വഴി; മുപ്പതുകാരിയുടെ അനാശാസ്യം വാടക വീട്കേന്ദ്രീകരിച്ച്
പേരൂര്‍ക്കട: പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് അനാശാസ്യ കേന്ദ്രം നടത്തിപ്പുകാരി ഉള്‍പ്പെടെ മൂന്നുപേരെ ഫോര്‍ട്ട് പോലീസ് അറസ്റ്റുചെയ്തു. കാലടി കിഴങ്ങുവിള ലെയിന്‍ ജി.ആര്. നിവാസില്‍ ദീപ്തി (32), ഊക്കോട് വേവിള നഗര്‍ മായ ഭവനില്‍ ഉണ്ണികൃഷ്ണന് (50), വെള്ളല്ലൂര്‍ മേലേ പുത്തന്‍വീട്ടില്‍ അനുരാജ് (32) എന്നിവരാണ് അറസ്റ്റിലായത്. ഒരുമാസത്തിനു മുമ്പാണ് ദീപ്തി ഫോര്‍ട്ട് സ്റ്റേഷന് പരിധിയില്‍ കാലടി ദേവി നഗര്‍ പണ്ടകശാലയ്ക്കു സമീപം വീട് വാടകയ്ക്കെടുത്ത് അനാശാസ്യ കേന്ദ്രം നടത്തിവന്നിരുന്നത്. വീട്ടിലേക്ക് സ്ത്രീകളെ കൊണ്ടുവരികയും അനാശാസ്യത്തിനുവേണ്ടി വിവിധ ജില്ലകളില്‍ നിന്നു പുരുഷന്മാരെ വിളിച്ചുവരുത്തുകയും ചെയ്തിരുന്നത് ദീപ്തിയാണ്. ഇതിന് ഇവര്‍ക്ക് എല്ലാവിധ സഹായവും ഒത്താശയും ചെയ്തുകൊടുത്തിരുന്നത് പ്രദേശത്തെ ചില ഗുണ്ടകളാണെന്നും ഇവരെക്കുറിച്ച് അന്വേഷണം നടത്തിവരുന്നുണ്ടെന്നും ഫോര്‍ട്ട് പോലീസ് അറിയിച്ചു. സ്ത്രീകളുടെ ഫോട്ടോയും ഓരോരുത്തര്‍ക്കുമുള്ള വ്യത്യസ്ത റേറ്റുകളും പുരുഷന്മാരായ കസ്റ്റമേഴ്സിന് അയച്ചുകൊടുത്തശേഷം അവരെ വാടകവീട്ടിലേക്ക് വിളിച്ചുവരുത്തുകയാണ് ചെയ്തിരുന്നത്. കിട്ടുന്ന തുകയില്‍നിന്ന് ഒരുവിഹിതം ദീപ്തി…
Read Moreവിവാഹിതയായ സ്ത്രീയെ പ്രണയത്തിൽ വീഴ്ത്തി; പിന്നീട് സുഹൃത്തുക്കൾക്ക് ലൈംഗിക ബന്ധത്തിന് വിട്ടുകൊടുത്തു; പോലീസുകാരൻ ഉൾപ്പെടെ 3 പേർക്ക് 10 വർഷം കഠിന തടവും പിഴയും
തിരുവനന്തപുരം: വിവാഹിതയായ സ്ത്രീയെ സുഹൃത്തുക്കൾ ചേർന്ന് കൂട്ട ബലാത്സംഗം ചെയ്ത കേസിൽ പോലീസുകാരനുൾപ്പെടെ മൂന്നു പ്രതികൾക്ക് 10 വർഷം കഠിനതടവും 50000 രൂപ വീതം പിഴയും വിധിച്ച് കോടതി വിവാഹിതയായ നെയ്യാറ്റിൻകര സ്വദേശിനിയായ യുവതിയെ പ്രണയം നടിച്ച് ഒന്നാം പ്രതി വശീകരിക്കുകയും തുടർന്ന് മറ്റുള്ളവർക്കുകൂടി കാഴ്ചവയ്ക്കുകയും ചെയ്തുവെന്നാണ് കുറ്റപത്രത്തിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഒന്നാം പ്രതി പാപ്പനംകോട് എസ്റ്റേറ്റ്, വാറുവിളാകത്ത് ഷാന മൻസിലിൽ സച്ചു എന്ന സജാദ് (33), രണ്ടാം പ്രതി വിളവൂർക്കൽ, വിളയിൽക്കോണം സെറ്റിൽമെന്റ് ലക്ഷംവീട് കോളനി ശ്രീജിത്ത് ഭവനിൽ ശ്രീജിത്ത് (32), മൂന്നാം പ്രതി പോലീസുകാരനായ ചൂഴാറ്റുകോട്ട, നിരപ്പുവിള ആശ്രയ വീട്ടിൽ അഭയൻ(47) എന്നിവരെയാണ് ശിക്ഷിച്ചത്. 2016ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിധി വായിച്ചു കേൾപ്പിച്ചശേഷം പ്രതികളെ സെൻട്രൽ ജയിലിലേക്കു മാറ്റി. മൂന്നാം പ്രതി അഭയൻ തൃശൂർ ജില്ലയിലെ ട്രാഫിക് പോലീസ് ഓഫീസറാണ്.
Read More