വൈക്കം: വാർഡനും റസിഡന്റ് ട്യൂട്ടറും കുട്ടികളെ മാനസികവും ശാരീരികവുമായി പീഡിപ്പിച്ചതിനെത്തുടർന്ന് കുട്ടികൾ ഹോസ്റ്റൽ വിട്ടുപോകുന്നതായി പരാതി. വൈക്കം നഗരസഭാ പരിധിയിൽ പുളിഞ്ചുവട്ടിൽ പട്ടികജാതി വികസനവകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന പെ ൺകുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിലെ വാർഡനും റസിഡന്റ് ട്യൂട്ടറും കുട്ടികളെ ചൂരലിനടിക്കുകയും മാനസികമായി പ്രയാസമുണ്ടാക്കുന്ന തരത്തിൽ ശകാരിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നതു മൂലമാണ് കുട്ടികൾ ഹോസ്റ്റൽ വിടാൻ നിർബന്ധിതരായതെന്ന ആരോപണവുമായി രക്ഷിതാക്കളും രംഗത്തെത്തി. യു പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി ഈ അധ്യയന വർഷം16 കുട്ടികളാണ് ഹോസ്റ്റലിൽ താമസിച്ച് വിവിധ സ്കൂളുകളിൽ പഠിക്കാനായി ചേർന്നത്. ഈ അധ്യയന വർഷം ചുമതലയേറ്റ വാർഡന്റെയും റസിഡന്റ് ട്യൂട്ടറുടെയും ശാരീരിക മാനസിക പീഡനം മൂലം കഴിഞ്ഞ രണ്ടുമാസത്തിനിടെ തലയാഴം, ഉദയനാപുരം സ്വദേശികളായ ആറു കുട്ടികൾ ഹോസ്റ്റലിൽനിന്ന് പിരിഞ്ഞുപോയി. നിസാര കാര്യങ്ങളുടെ പേരിൽ വാർഡനും റസിഡന്റ് ട്യൂട്ടറും ചൂരലുപയോഗിച്ച് നിരന്തരം അടിക്കുകയും മാനസികമായി പീഡിപ്പിക്കുകയും…
Read MoreDay: November 14, 2025
ഇറാന്റെ മിസൈൽ പദ്ധതി: ഇന്ത്യൻ കമ്പനിക്കുൾപ്പെടെ അമേരിക്കൻ ഉപരോധം
വാഷിംഗ്ടൺ ഡിസി: ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതിയുമായി സഹകരിക്കുന്ന ഇന്ത്യയും ചൈനയുമുൾപ്പെടെ നിരവധി രാജ്യങ്ങളിൽനിന്നുള്ള 32 വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും അമേരിക്ക ഉപരോധം ഏർപ്പെടുത്തി. ഇറാന്റെ മിസൈലുകളുടെയും ആയുധങ്ങളുടെയും വിപുലീകരണത്തെ ചെറുക്കാനുള്ള പ്രസിഡന്റ് ട്രംപിന്റെ ശ്രമങ്ങൾക്ക് അനുസൃതമായാണ് നടപടിയെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. ഇറാൻ, ചൈന, ഹോങ്കോംഗ്, യുഎഇ, തുർക്കി, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലെ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമാണ് ഉപരോധം ഏർപ്പെടുത്തിയിരിക്കുന്നത്. അമേരിക്കൻ ഉപരോധത്തിൽ ഉൾപ്പെട്ട ഇന്ത്യൻ കമ്പനി ഫാംലെയ്ൻ പ്രൈവറ്റ് ലിമിറ്റഡാണ്. ഉപരോധ രേഖയിൽ പരാമർശിച്ചിരിക്കുന്ന പ്രധാന വ്യക്തികളിൽ ഒരാളാണ് യുഎഇ ആസ്ഥാനമായുള്ള ഫാംലെയ്നിന്റെ ഡയറക്ടർ മാർക്കോ ക്ലിംഗെ.
Read Moreഒരുക്കങ്ങൾ കഠിനമെന്റയ്യപ്പാ..! എരുമേലി ശരണവഴിയിലേക്ക്: പേട്ടതുള്ളി മലചവിട്ടാൻ ദിവസവും ആയിരക്കണക്കിന് അയ്യപ്പന്മാരെത്തുന്ന ഇവിടെ ക്രമീകരണങ്ങൾ പാതിവഴിയിൽ
എരുമേലി: ശബരിമല മണ്ഡലകാലത്തിലേക്ക് ഇനി മൂന്നു ദിവസം മാത്രം. ശരണം വിളികളാൽ എരുമേലി മുഖരിതമാകും. ആയിരക്കണക്കിന് അയ്യപ്പൻമാരാണ് ദിവസവും എത്തുക. ടൗൺ റോഡിൽ അടുത്ത ദിവസം മുതൽ വൺവേ ട്രാഫിക് ഏർപ്പെടുത്തും. ക്രമീകരണങ്ങൾപൂർത്തിയായിട്ടില്ല സർക്കാർ വക ഉൾപ്പെടെ ക്രമീകരണങ്ങൾ ഇനിയും പൂർത്തിയായിട്ടില്ല. അടിസ്ഥാന സൗകര്യങ്ങൾപോലും ഇത്തവണയില്ലെന്ന ആക്ഷേപം ശക്തമാണ്. വിവിധ വകുപ്പുകളുടെ ഓഫീസുകൾ 16ന് ആരംഭിക്കും. പക്ഷേ ഇതിനുള്ള തയ്യാറെടുപ്പായില്ല. ദേവസ്വം ബോർഡിന്റെ വലിയ പാർക്കിംഗ് ഗ്രൗണ്ടിൽ ഇനിയും പണികൾ പൂർത്തിയായിട്ടില്ല. സീസണിന് മുമ്പ് തോടുകൾ ശുചീകരിക്കുമെന്ന പ്രഖ്യാപനം നടപ്പിലായില്ല. താത്കാലിക ആശുപത്രികളുടെയും വിശുദ്ധിസേനയുടെയും പ്രവർത്തനത്തിന് ദേവസ്വം ബോർഡ് സൗകര്യങ്ങൾ ഒരുക്കിയിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് പരാതി പറയുന്നു. ഫയർ ഫോഴ്സ് യൂണിറ്റിനുള്ള ഷെഡ് നിർമിച്ചിട്ടില്ല. പമ്പ സ്പെഷൽ സർവീസുകൾ നാളെ മുതൽ സജീവമാകുമെന്നിരിക്കെ കെഎസ്ആർടിസി ഓഫീസിന് മുറികൾ നൽകാമെന്ന വാഗ്ദാനവും ദേവസ്വം ബോർഡ് പാലിച്ചിട്ടില്ല. കെഎസ്ആർടിസി സ്റ്റാൻഡിൽ പഞ്ചായത്ത്…
Read Moreകൊച്ചി പഴയ കൊച്ചിയല്ല: 2026ല്‍ നിര്‍ബന്ധമായും സന്ദര്‍ശിക്കേണ്ട വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ കൊച്ചി ഇടം നേടി
കൊച്ചി: 2026ല്‍ നിര്‍ബന്ധമായും സന്ദര്‍ശിക്കേണ്ട വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ കൊച്ചി ഇടം നേടി. ലോകത്തിലെ മുന്‍നിര യാത്രാ പ്ലാറ്റ്ഫോമുകളിലൊന്നായ ആംസ്റ്റര്‍ഡാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബുക്കിംഗ് ഡോട്ട് കോമിന്റെ പട്ടികയിലാണ് കൊച്ചി ഇടംപിടിച്ചത്. പട്ടികയിലുള്‍പ്പെട്ട ഇന്ത്യയിലെ ഏക ഡെസ്റ്റിനേഷന്‍ ആണ് കൊച്ചി. പത്തു ലോകോത്തര ഡെസ്റ്റിനേഷനുകളുടെ പട്ടികയാണ് ബുക്കിംഗ് ഡോട്ട് കോം തയാറാക്കിയത്. അറബിക്കടലിന്റെ റാണിയായ കൊച്ചിയുടെ സമ്പന്ന സാംസ്കാരികപൈതൃകവും കായല്‍–കടല്‍ക്കാഴ്ചകളും ചീനവലകളും ലോകമെമ്പാടുനിന്നും എത്തിച്ചേരാന്‍ കഴിയുന്ന മികച്ച യാത്രാസൗകര്യങ്ങളും നഗരത്തെ വ്യത്യസ്തമാക്കുന്നുവെന്ന് ബുക്കിംഗ് ഡോട്ട് കോം പറയുന്നു. കടലും കായലും ചേരുന്ന അഴിമുഖവും ചീനവലകളും ചെറുദ്വീപുകളും വൈവിധ്യങ്ങള്‍ സമ്മേളിക്കുന്ന തെരുവുകളുമൊക്കെയാണ് കൊച്ചിയിലെ പ്രധാന ആകര്ഷണങ്ങള്. പൈതൃകമുറങ്ങുന്ന ഫോര്‍ട്ടുകൊച്ചിയും മട്ടാഞ്ചേരിയുമാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. ലോകമെമ്പാടുമുള്ള സാംസ്കാരിക വൈവിധ്യങ്ങളുടെ സംഗമഭൂമി എന്നതും കൊച്ചിയുടെ പെരുമയാണ്. കേരളത്തിന്റെ സ്വന്തം വാട്ടർ മെട്രോ ഉള്‍പ്പെടെ മികച്ചതും അത്യാധുനികവുമായ യാത്രാസൗകര്യങ്ങളും ചെറുദ്വീപുകളെപ്പോലും ബന്ധിപ്പിക്കുന്ന കണക്ടിവിറ്റിയും…
Read Moreപട്ടാപ്പകൽ കാണിക്കവഞ്ചി മോഷ്ടിക്കാൻ ശ്രമം; കൗൺസിലറുടെ നേതൃത്തിൽ കള്ളനെ കൈയോടെ പൊക്കി നാട്ടുകാർ
തിരുവല്ല: പട്ടാപ്പകൽ ക്ഷേത്ര കാണിക്കവഞ്ചി കുത്തി തുറക്കാനുള്ള ശ്രമത്തിനിടെ മോഷ്ടാവിനെ നാട്ടുകാർ കൈയോടെ പിടികൂടി പോലീസിന് കൈമാറി. റാന്നി അത്തിക്കയം മോതിരവയൽ സ്വദേശിയായ സുനിലാണ് പിടിയിലായത്. യോഗക്ഷേമ സഭയുടെ കീഴിലുള്ള കാവുംഭാഗം പെരിങ്ങോൾ ശ്രീകൃഷ്ണേശ്വരം ക്ഷേത്രത്തിൽ ഇന്നലെ വൈകുന്നേരം നാലോടെയായിരുന്നു സംഭവം. ആക്രി പെറുക്കാൻ എന്ന വ്യാജേന എത്തിയായിരുന്നു മോഷണശ്രമം. ക്ഷേത്ര കവാടത്തിനോടുചേർന്ന കാണിക്ക വഞ്ചിയുടെ താഴ് ആക്സോ ബ്ലേഡ് ഉപയോഗിച്ച് മുറിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. ക്ഷേത്രത്തിന് സമീപത്ത് പ്രവർത്തിക്കുന്ന ശ്രീശങ്കര വിദ്യാപീഠത്തിലെ വിദ്യാർഥിയെ വിളിക്കാൻ എത്തിയ രക്ഷിതാവാണ് ക്ഷേത്രത്തിനകത്തു നിന്നും ശബ്ദം കേട്ടത്. തുടർന്ന് തിരുവല്ല നഗരസഭ കൗൺസിലർ ശ്രീനിവാസ് പുറയാറ്റിനെ വിവരം അറിയിച്ചു. കൗൺസിലറുടെ നേതൃത്വത്തിൽ സംഘടിച്ച് എത്തിയ നാട്ടുകാർ ചേർന്ന് മോഷ്ടാവിനെ കൈയോടെ പിടികൂടുകയായിരുന്നു. സംഭവം അറിഞ്ഞ് എത്തിയ തിരുവല്ല പോലീസിന് മോഷ്ടാവിനെ കൈമാറി.
Read Moreചൈനയിൽനിന്ന് ഗുണമേന്മയില്ലാത്ത പിവിസി റെസിൻ ഇറക്കുമതി: ഇന്ത്യക്കാർക്ക് ഗുരുതര ആരോഗ്യഭീഷണി; കാൻസറിനു കാരണമാകുന്ന പദാർഥങ്ങളുടെ അളവ് സുരക്ഷാ പരിധിയുടെ അഞ്ചിരട്ടി
ചൈനയിൽനിന്ന് വലിയതോതിലുള്ള പിവിസി റെസിന്റെ ഇറക്കുമതി ഇന്ത്യക്കാരുടെ ആരോഗ്യത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്. കാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ അടങ്ങിയ ഗുണനിലവാരമില്ലാത്ത പിവിസി റെസിൻ യാതൊരു നിയന്ത്രണങ്ങളുമില്ലാതെ ചൈനയിൽനിന്ന് വലിയതോതിൽ ഇറക്കുമതി ചെയ്യുന്നതുമൂലം ഇന്ത്യയുടെ പൊതുജനാരോഗ്യം ഗുരുതര ഭീഷണി നേരിടുന്നുവെന്ന് സെന്റർ ഫോർ ഡൊമസ്റ്റിക് ഇക്കണോമി പോളിസി റിസർച്ചിന്റെ പുതിയ പഠന റിപ്പോർട്ടിലാണ് മുന്നറിയിപ്പ്. പിവിസി റെസിൻ അഥവാ പോളി വിനൈൽ ക്ലോറൈഡ് എന്നത് പൈപ്പ്, കേബിൾ, മെഡിക്കൽ സാമഗ്രികൾ തുടങ്ങിയവ നിർമിക്കാൻ ഉപയോഗിക്കുന്ന കൃത്രിമ പ്ലാസ്റ്റിക് പോളിമറാണിത്. വിനൈൽ ക്ലോറൈഡ് മോനോമർ (വിസിഎം) എന്ന രാസവസ്തുവിൽ നിന്ന് പൊളിമറൈസേഷൻ പ്രക്രിയയിലൂടെ ഉണ്ടാകുന്ന ഒരു തെർമോ പ്ലാസ്റ്റിക് പൊളിമർ ആണ് പിവിസി റെസിൻ. വെള്ളനിറത്തിലുള്ള പൊടി പോലുള്ള രൂപത്തിലാണ് കാണപ്പെടുന്നത്. ഇത് ചൂടായാൽ മൃദുവാകുന്നു. രൂപം കൊടുക്കാൻ എളുപ്പമാകുന്ന സ്വഭാവമുള്ളതിനാൽ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ നിർമിക്കാൻ ഉപയോഗിക്കാം. ചൈനയിൽനിന്നുള്ള പിവിസിയിൽ ഉയർന്ന…
Read Moreബിഹാർ തെരഞ്ഞെടുപ്പ്: ഫല പ്രഖ്യാപനത്തിന് ശേഷം ആഹ്ലാദപ്രകടനങ്ങൾ പാടില്ല; 16 വരെ പാറ്റ്ന നഗരത്തിൽ നിരോധനാജ്ഞ
പാറ്റ്ന: ബിഹാർ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം ആഹ്ലാദപ്രകടനങ്ങൾ പാടില്ലെന്ന് അറിയിച്ച് ജില്ലാ ഭരണകൂടം. ഈ മാസം 16 വരെ പാറ്റ്ന നഗരത്തിൽ നിരോധനാജ്ഞ തുടരുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. നിരത്തുകൾ കൈയേറിയുള്ള എല്ലാ ആഘോഷങ്ങൾക്കും ഇന്നത്തേക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ് ജില്ലാ ഭരണകൂടം. വോട്ടെണ്ണൽ രാവിലെ 8 മുതലാണ് തുടങ്ങിയത്. അതേസമയം എക്സിറ്റ് പോളുകള്‍ പ്രവചിച്ചപ്പോലെ എന്‍ഡിഎയ്ക്ക് വൻകുതിപ്പാണ് പ്രകടമാകുന്നത്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം എന്‍ഡിഎ 200-ഓളം സീറ്റുകളില്‍ മുന്നേറുന്നു. മഹാസഖ്യം 40 ഓളം സീറ്റുകളിലും. വിവിധ സംസ്ഥാനങ്ങളിലെ എട്ട് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലവും ഇന്നറിയാം.
Read Moreആറന്മുളയുടെ മുൻ എംഎൽഎ കെ.സി.ആർ പഞ്ചായത്തിലേക്ക് മത്സരിക്കുന്നു; വോട്ട് ആവശ്യപ്പെട്ടുകൊണ്ടുള്ള രാജഗോപാലിന്റെ പോസ്റ്റർ ശ്രദ്ധേയമാകുന്നു
ആറന്മുള: മുൻ എംഎൽഎയും സിപിഎം നേതാവുമായ കെ.സി. രാജഗോപാൽ വീണ്ടും പഞ്ചായത്തിലേക്ക്. മെഴുവേലി ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിലാണ് കെ.സി. രാജഗോപാൽ ജനവിധി തേടുന്നത്. മുന്‍പ് മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന അദ്ദേഹം 2006 – 2011 കാലയളവിൽ ആറന്മുള എംഎൽഎ ആയിരുന്നു.സിപിഎം ജില്ലാ കമ്മിറ്റിയിൽനിന്ന് കഴിഞ്ഞ സമ്മേളനത്തിൽ ഒഴിവാക്കപ്പെട്ട അദ്ദേഹം പാർട്ടിയിൽ കടുത്ത വി.എസ്. പക്ഷക്കാരനാണ്. വി.എസ്. അച്യുതാനന്ദന്റെ ചിത്രത്തോടു കൂടിയ പോസ്റ്ററാണ് കെ.സി. രാജഗോപാൽ ആദ്യം പുറത്തിറക്കിയിരിക്കുന്നത്.
Read Moreആദർശ രാഷ്ട്രീയത്തിന്റെ ആൽമരം: മാത്യു മണിയങ്ങാടന്റെ 50-ാം ചരമവാർഷികം ഇന്ന്
കുടിയേറ്റ കർഷകരുടെ പ്രശ്നങ്ങളുമായി പത്രവാർത്തകൾ വരുമ്പോൾ; അത് പട്ടയ ദാനമാണെങ്കിലും വന്യമൃഗങ്ങളുടെ ആക്രമണമാണെങ്കിലും കസ്തൂരിരംഗൻ റിപ്പോർട്ടാണെങ്കിലും ഇതുമായി ബന്ധപ്പെട്ട പലരുടെയും, പ്രത്യേകിച്ച് പഴമക്കാരുടെ മനസിൽ ഓർമ വരുന്ന ഒരു പേരുണ്ട് 1957 മുതൽ 1967 വരെ കോട്ടയം പാർലമെന്റ് മണ്ഡലത്തെ പ്രതിനിധീകരിച്ച യശഃശരീരനായ എംപി മാത്യു മണിയങ്ങാടൻ എന്ന എം.സി. മാത്യു. ഇന്ന് അദ്ദേഹം അന്തരിച്ചിട്ട് 50 വർഷം പൂർത്തീയാകുകയാണ്. 1950കളിൽ ഇടുക്കിയിലടക്കമുണ്ടായ കുടിയിറക്ക് ജനങ്ങളെ വൻ പ്രക്ഷോഭത്തിലേക്കു നയിക്കാനിടയാക്കി. വർഷങ്ങളോളം അധ്വാനിച്ച സ്ഥലത്തുനിന്നു പെട്ടെന്ന് ഇറക്കിവിടുന്നത് സാമൂഹ്യനീതിക്കു നിരക്കുന്നതല്ല എന്ന അഭിപ്രായം പരക്കേ വന്നു. ഇത് കേരള സർക്കാർ കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി. പാർലമെന്റിൽ സജീവ ചർച്ചയും വന്നു. തുടർന്ന് കുടിയേറ്റ കർഷകരുടെ പരാതിയെക്കുറിച്ചു പഠിക്കാനും വേണ്ട ശിപാർശകൾ സമർപ്പിക്കാനുമായി അന്നത്തെ കോട്ടയം എംപി മാത്യു മണിയങ്ങാടൻ ചെയർമാനായ “മണിയങ്ങാടൻ കമ്മീഷനെ’ കേന്ദ്രം നിയോഗിച്ചു. പ്രഫ. കെ.എം.…
Read Moreസിപിഎമ്മില്‍നിന്ന് പുറത്താക്കപ്പെട്ടവർ കൈകോർത്തു പിടിച്ചു; കൃഷ്ണപുരത്ത് എല്‍ഡിഎഫിന് തലവേദനയായി ജനകീയമുന്നണി
കായംകുളം: കൃഷ്ണപുരം പഞ്ചായത്തിൽ സിപിഎമ്മിൽനിന്ന് പുറത്താക്കപ്പെട്ടവർ ചേർന്ന് ജനകീയ മുന്നണി രൂപവത്കരിച്ച് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത് എൽഡിഎഫിന് തിരിച്ചടിയാകുന്നു.കൃഷ്ണപുരം പഞ്ചായത്തിലെ ആറ്, ഏഴ്, പതിനേഴ് വാർഡുകളിലാണ് ജനകീയമുന്നണി സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പേ ജനകീയ മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിക്കുകയും വാർഡുകളുടെ വിവിധ ഭാഗങ്ങളിൽ ഫ്ലെക്സ് ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.സിപിഎം കായംകുളം ഏരിയ സെന്റർ അംഗം കൂടിയായ കൃഷ്ണപുരം പഞ്ചായത്തംഗത്തിന്റെ വാർഡിൽ ഗ്രാമസഭ കൂടുന്നതിൽ വീഴ്ച വരുത്തിയത് സിപിഎം ക ഗ്രാമസഭ സംബന്ധിച്ച് നൽകിയ പരാതിയിൽ ഒപ്പിട്ടതിനെത്തുടർന്ന് ലോക്കൽ കമ്മിറ്റി അംഗം വിപിൻദാസ്, ബ്രാഞ്ച് സെക്രട്ടറിമാരായ ശ്യാം, രാജേന്ദ്രൻ, മോഹനൻപിള്ള എന്നിവരെയാണ് പാർട്ടി വിചിത്രമായ നടപടി എടുത്തു പുറത്താക്കിയത്.പാർട്ടിയിൽനിന്നു വിട്ടുപോയവരെ തിരികെ എത്തിക്കാൻ സംസ്ഥാന കമ്മിറ്റിയുടെ നിർദേശമുണ്ടെന്നിരിക്കെ ഒരു നേതാവിനുവേണ്ടി പാർട്ടി മൂല്യങ്ങൾ നഷ്ടപ്പെടുത്തുന്നുവെന്ന് ആരോപിച്ചാണ് പ്രദേശത്തെ 24 പാർട്ടി അംഗങ്ങൾ പാർട്ടിയുമായി സഹകരിക്കാതിരുന്നത്. പാർട്ടിയുടെ ജില്ലാ,…
Read More