പത്തനംതിട്ട: ശബരിമലയിലെ കട്ടിള പാളികള്‍, ദ്വാരപാലക ശില്പ പാളികള്‍ എന്നിവയുടെ ശാസ്ത്രീയ പരിശോധനയ്ക്ക് തന്ത്രിയുടെ അനുമതി. ഹൈക്കോടതി നിര്‍ദേശപ്രകാരം എസ്ഐടി നല്കിയ അപേക്ഷ പരിഗണിച്ചാണ് തന്ത്രിയുടെ തീരുമാനം. ഇതനുസരിച്ച് 17ന് ഉച്ചപൂജയ്ക്കുശേഷം പരിശോധന നടത്തും. ശബരിമല നട തുറന്നശേഷം 17ന് ഉച്ചപൂജ വേളയില്‍ തന്ത്രി കണ്ഠര് മഹേഷ് മോഹനര് ദേവനു കലശമാടി അനുജ്ഞ വാങ്ങും. തുടര്‍ന്നായിരിക്കും പരിശോധന.ശബരിമല ശ്രീ കോവിലില്‍ 1998-ല്‍ വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞു സ്ഥാപിച്ച ചെമ്പുപാളികള്‍ തന്നെയാണോ 2019-ല്‍ ഉണ്ണികൃഷ്ണന് പോറ്റി സ്വര്‍ണം പൂശി ഘടിപ്പിച്ചതെന്ന് കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം. ദ്വാരപാലക ശില്പങ്ങള്, കട്ടിളപ്പാളികള്‍, വാതില്‍പ്പാളികള്‍ എന്നിവയില്‍ പൊതിഞ്ഞിട്ടുള്ള സ്വര്‍ണത്തിന്റെ അളവ് കേസന്റെ ഭാഗമായി എസ്ഐടിക്കു കണ്ടെത്തേണ്ടതുണ്ട്. ഒരിക്കല്‍ സ്വര്‍ണം പൊതിഞ്ഞ പാളികള്‍ ഉണ്ണിക്കൃഷ്ണന് പോറ്റി മറിച്ചു വിറ്റിരിക്കാനുള്ള സാധ്യതയും പരിശോധിക്കപ്പെടും. ഇതിന്റെ ഭാഗമായി പാളികളില്‍ ചെമ്പിന്റെ അളവ്, ഗുണനിലവാരം, ഭാരം എന്നിവ…
Read MoreDay: November 14, 2025
ഡൽഹി സ്ഫോടനം: ഭീകരൻ ഉമർ നബിയുടെ വീട് ബോംബ് വച്ച് തകർത്ത് സുരക്ഷാ സേന; തീവ്രവാദ പ്രവർത്തനത്തിന് പിന്തുണ നൽകുന്നവർക്കൊരു താക്കീത്
ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ ചാവേർ സ്ഫോടനം നടത്തിയ ഉമർ നബിയുടെ ജമ്മു കാഷ്മീരിലെ വീട് സുരക്ഷാസേന തകർത്തു. തെക്കൻ കാഷ്മീരിലെ പുൽവാമയിലുള്ള ഇയാളുടെ വീട് ഇന്നു പുലർച്ചെ ബോംബ് വച്ചാണു തകർത്തത്. ചെങ്കോട്ടയ്ക്കടുത്തുള്ള നേതാജി സുഭാഷ് മാർഗിലെ ട്രാഫിക് സിഗ്നലിനു സമീപം പൊട്ടിത്തെറിച്ച ഹ്യുണ്ടായ് ഐ20 കാർ ഓടിച്ചിരുന്നതെന്ന് ഉമർ നബിയാണെന്നു കണ്ടെത്തിയിരുന്നു. ഫരീദാബാദിലെ അൽ-ഫലാഹ് സർവകലാശാലയിലെ ഡോക്ടറായിരുന്നു ഇയാൾ. ഇന്ത്യൻ മണ്ണിൽ തീവ്രവാദ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നവർക്ക് ഒരു സന്ദേശം നൽകുക എന്ന ലക്ഷ്യത്തോടെയാണ് കാഷ്മീരിലെ ഇയാളുടെ വീട് പൊളിച്ചുമാറ്റിയത്. നേരത്തെ, പഹൽഗാം ഭീകരാക്രമണ ഗൂഢാലോചനയിൽ ഉൾപ്പെട്ടവരുടെയും വീടുകൾ പൊളിച്ചിരുന്നു. വിവിധ നഗരങ്ങളിൽ സ്ഫോടനം നടത്താൻ ലക്ഷ്യമിട്ട് കരുതിയിരുന്ന 2,900 കിലോഗ്രാം ബോംബ് നിർമാണ സാമഗ്രികളും അസോൾട്ട് റൈഫിളുകൾ പോലുള്ള അത്യാധുനിക ആയുധങ്ങളും കണ്ടെടുത്തിരുന്നു. ഉമറിന്റെ കൂട്ടാളികളും ഡോക്ടർമാരുമായ മുസമ്മിൽ, ഷഹീൻ സയീദ് എന്നിവരിൽ നിന്നാണ്…
Read Moreപ്രായം 25, മികച്ച ഗായിക, ബിജെപിയിൽ എത്തിയിട്ട് ഒരുമാസം; ആദ്യതെരഞ്ഞെടുപ്പിൽ തന്നെ മുന്നേറ്റം തുടർന്ന് ഗായിക മൈഥിലി താക്കൂർ
പട്ന: അലിനഗർ മണ്ഡലത്തിൽ മുന്നേറ്റം തുടർന്ന് ഗായികയും ബിജെപി സ്ഥാനാർഥിയുമായ മൈഥിലി താക്കൂർ. 25കാരിയായ മൈഥിലിയുടേത് ആദ്യ തെരഞ്ഞെടുപ്പ് പോരാട്ടമാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ഒരു മാസം മുമ്പായിരുന്നു മൈഥിലി താക്കൂർ ബിജെപിയിൽ ചേർന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗങ്ങൾ കേട്ട് പ്രചോദനം ഉൾക്കൊണ്ടാണ് താൻ രാഷ്ട്രീയത്തിലിറങ്ങിയതെന്നായിരുന്നു നേരത്തെ മൈഥിലി പറഞ്ഞിരുന്നത്. ജയിച്ചാലും തോറ്റാലും ഞാൻ ബിഹാറിന് വേണ്ടി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മൈഥിലി വ്യക്തമാക്കിയിരുന്നു. വോട്ടെണ്ണൽ മൂന്ന് മണിക്കൂർ പിന്നിടുമ്പോള്‍ എൻഡിഎ വ്യക്തമായ ഭൂരിപക്ഷത്തോടെ മുന്നേറ്റം തുടരുകയാണ്. 199 മണ്ഡലങ്ങളിലാണ് എൻഡിഎ മുന്നേറുന്നത്.
Read More347ന്റെ പുതിയ പ്ലാൻ; സ്വകാര്യ കമ്പനികളെ അമ്പരപ്പിച്ച് പുതിയ പ്ലാനുമായി ബിഎസ്എൻഎൽ
പരവൂർ: സ്വകാര്യ ഓപ്പറേറ്റർമാരെ അമ്പരിപ്പിച്ച് ബിഎസ്എൻഎൽ വീണ്ടും പുതിയ പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ചു.50 ദിവസത്തേയ്ക്ക് 347 രൂപയാണ് പുതിയ പ്ലാനിൻ്റെ നിരക്ക്. ഈ പ്ലാനിൽ ഉപയോക്താക്കൾക്ക് പ്രതിദിനം രണ്ട് ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിംഗ്, ദിവസേന 100 സൗജന്യ എസ്എംഎസുകൾ എണിവ ഉൾപ്പെടെ നിരവധി ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. നിലവിൽ രാജ്യത്തെ പ്രമുഖ ടെലികോം സേവന ദാതാക്കളിൽ ആരും ഇത്തരത്തിൽ 50 ദിവസം കാലാവധിയുള്ള പ്ലാനുകളൊന്നും നൽകുന്നില്ല. ഈ പ്ലാൻ അനുസരിച്ച് ഉപയോക്താക്കൾക്ക് പ്രതിദിനം ഏഴ് രൂപയിൽ താഴെ മാത്രമേ ചെലവ് വരുന്നുള്ളൂ എന്നതാണ് ബിഎസ്എൻഎൽ ഏറ്റവും വലിയ സവിശേഷതയായി എടുത്തുകാട്ടുന്നത്. സ്വകാര്യ കമ്പനികളിൽ ഭൂരിഭാഗവും 56 ദിവസത്തെ പ്രീപെയ്ഡ് പ്ലാനുകളാണ് അവതരിപ്പിച്ചിട്ടുള്ളത്. ഇത് ബിഎസ്എൻഎലിന്റെ ഇപ്പോഴത്തെ ഓഫറിനേക്കാൾ ഇരട്ടിയോളം ചെലവേറിയതുമാണ്.ബിഎസ്എൻഎൽ അവരുടെ 50 ദിവസത്തെ പ്രീപെയ്ഡ് പ്ലാനിന്റെ വിശദാംശങ്ങൾ സമൂഹ മാധ്യമമായ എക്സിലൂടെയാണ് കഴിഞ്ഞ ദിവസം…
Read Moreനിസാരകാര്യങ്ങൾക്ക് വരെ ചൂരൽ പ്രയോഗം; മാനസിക പ്രയാസമുണ്ടാക്കുന്ന രീതിയിൽ അധിക്ഷേപം; വൈക്കം പ്രീമെട്രിക് ഹോസ്റ്റൽ ജീവനക്കാർക്കെതിരെ വ്യാപക പരാതി
വൈക്കം: വാർഡനും റസിഡന്റ് ട്യൂട്ടറും കുട്ടികളെ മാനസികവും ശാരീരികവുമായി പീഡിപ്പിച്ചതിനെത്തുടർന്ന് കുട്ടികൾ ഹോസ്റ്റൽ വിട്ടുപോകുന്നതായി പരാതി. വൈക്കം നഗരസഭാ പരിധിയിൽ പുളിഞ്ചുവട്ടിൽ പട്ടികജാതി വികസനവകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന പെ ൺകുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിലെ വാർഡനും റസിഡന്റ് ട്യൂട്ടറും കുട്ടികളെ ചൂരലിനടിക്കുകയും മാനസികമായി പ്രയാസമുണ്ടാക്കുന്ന തരത്തിൽ ശകാരിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നതു മൂലമാണ് കുട്ടികൾ ഹോസ്റ്റൽ വിടാൻ നിർബന്ധിതരായതെന്ന ആരോപണവുമായി രക്ഷിതാക്കളും രംഗത്തെത്തി. യു പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി ഈ അധ്യയന വർഷം16 കുട്ടികളാണ് ഹോസ്റ്റലിൽ താമസിച്ച് വിവിധ സ്കൂളുകളിൽ പഠിക്കാനായി ചേർന്നത്. ഈ അധ്യയന വർഷം ചുമതലയേറ്റ വാർഡന്റെയും റസിഡന്റ് ട്യൂട്ടറുടെയും ശാരീരിക മാനസിക പീഡനം മൂലം കഴിഞ്ഞ രണ്ടുമാസത്തിനിടെ തലയാഴം, ഉദയനാപുരം സ്വദേശികളായ ആറു കുട്ടികൾ ഹോസ്റ്റലിൽനിന്ന് പിരിഞ്ഞുപോയി. നിസാര കാര്യങ്ങളുടെ പേരിൽ വാർഡനും റസിഡന്റ് ട്യൂട്ടറും ചൂരലുപയോഗിച്ച് നിരന്തരം അടിക്കുകയും മാനസികമായി പീഡിപ്പിക്കുകയും…
Read Moreഇറാന്റെ മിസൈൽ പദ്ധതി: ഇന്ത്യൻ കമ്പനിക്കുൾപ്പെടെ അമേരിക്കൻ ഉപരോധം
വാഷിംഗ്ടൺ ഡിസി: ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതിയുമായി സഹകരിക്കുന്ന ഇന്ത്യയും ചൈനയുമുൾപ്പെടെ നിരവധി രാജ്യങ്ങളിൽനിന്നുള്ള 32 വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും അമേരിക്ക ഉപരോധം ഏർപ്പെടുത്തി. ഇറാന്റെ മിസൈലുകളുടെയും ആയുധങ്ങളുടെയും വിപുലീകരണത്തെ ചെറുക്കാനുള്ള പ്രസിഡന്റ് ട്രംപിന്റെ ശ്രമങ്ങൾക്ക് അനുസൃതമായാണ് നടപടിയെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. ഇറാൻ, ചൈന, ഹോങ്കോംഗ്, യുഎഇ, തുർക്കി, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലെ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമാണ് ഉപരോധം ഏർപ്പെടുത്തിയിരിക്കുന്നത്. അമേരിക്കൻ ഉപരോധത്തിൽ ഉൾപ്പെട്ട ഇന്ത്യൻ കമ്പനി ഫാംലെയ്ൻ പ്രൈവറ്റ് ലിമിറ്റഡാണ്. ഉപരോധ രേഖയിൽ പരാമർശിച്ചിരിക്കുന്ന പ്രധാന വ്യക്തികളിൽ ഒരാളാണ് യുഎഇ ആസ്ഥാനമായുള്ള ഫാംലെയ്നിന്റെ ഡയറക്ടർ മാർക്കോ ക്ലിംഗെ.
Read Moreഒരുക്കങ്ങൾ കഠിനമെന്റയ്യപ്പാ..! എരുമേലി ശരണവഴിയിലേക്ക്: പേട്ടതുള്ളി മലചവിട്ടാൻ ദിവസവും ആയിരക്കണക്കിന് അയ്യപ്പന്മാരെത്തുന്ന ഇവിടെ ക്രമീകരണങ്ങൾ പാതിവഴിയിൽ
എരുമേലി: ശബരിമല മണ്ഡലകാലത്തിലേക്ക് ഇനി മൂന്നു ദിവസം മാത്രം. ശരണം വിളികളാൽ എരുമേലി മുഖരിതമാകും. ആയിരക്കണക്കിന് അയ്യപ്പൻമാരാണ് ദിവസവും എത്തുക. ടൗൺ റോഡിൽ അടുത്ത ദിവസം മുതൽ വൺവേ ട്രാഫിക് ഏർപ്പെടുത്തും. ക്രമീകരണങ്ങൾപൂർത്തിയായിട്ടില്ല സർക്കാർ വക ഉൾപ്പെടെ ക്രമീകരണങ്ങൾ ഇനിയും പൂർത്തിയായിട്ടില്ല. അടിസ്ഥാന സൗകര്യങ്ങൾപോലും ഇത്തവണയില്ലെന്ന ആക്ഷേപം ശക്തമാണ്. വിവിധ വകുപ്പുകളുടെ ഓഫീസുകൾ 16ന് ആരംഭിക്കും. പക്ഷേ ഇതിനുള്ള തയ്യാറെടുപ്പായില്ല. ദേവസ്വം ബോർഡിന്റെ വലിയ പാർക്കിംഗ് ഗ്രൗണ്ടിൽ ഇനിയും പണികൾ പൂർത്തിയായിട്ടില്ല. സീസണിന് മുമ്പ് തോടുകൾ ശുചീകരിക്കുമെന്ന പ്രഖ്യാപനം നടപ്പിലായില്ല. താത്കാലിക ആശുപത്രികളുടെയും വിശുദ്ധിസേനയുടെയും പ്രവർത്തനത്തിന് ദേവസ്വം ബോർഡ് സൗകര്യങ്ങൾ ഒരുക്കിയിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് പരാതി പറയുന്നു. ഫയർ ഫോഴ്സ് യൂണിറ്റിനുള്ള ഷെഡ് നിർമിച്ചിട്ടില്ല. പമ്പ സ്പെഷൽ സർവീസുകൾ നാളെ മുതൽ സജീവമാകുമെന്നിരിക്കെ കെഎസ്ആർടിസി ഓഫീസിന് മുറികൾ നൽകാമെന്ന വാഗ്ദാനവും ദേവസ്വം ബോർഡ് പാലിച്ചിട്ടില്ല. കെഎസ്ആർടിസി സ്റ്റാൻഡിൽ പഞ്ചായത്ത്…
Read Moreകൊച്ചി പഴയ കൊച്ചിയല്ല: 2026ല്‍ നിര്‍ബന്ധമായും സന്ദര്‍ശിക്കേണ്ട വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ കൊച്ചി ഇടം നേടി
കൊച്ചി: 2026ല്‍ നിര്‍ബന്ധമായും സന്ദര്‍ശിക്കേണ്ട വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ കൊച്ചി ഇടം നേടി. ലോകത്തിലെ മുന്‍നിര യാത്രാ പ്ലാറ്റ്ഫോമുകളിലൊന്നായ ആംസ്റ്റര്‍ഡാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബുക്കിംഗ് ഡോട്ട് കോമിന്റെ പട്ടികയിലാണ് കൊച്ചി ഇടംപിടിച്ചത്. പട്ടികയിലുള്‍പ്പെട്ട ഇന്ത്യയിലെ ഏക ഡെസ്റ്റിനേഷന്‍ ആണ് കൊച്ചി. പത്തു ലോകോത്തര ഡെസ്റ്റിനേഷനുകളുടെ പട്ടികയാണ് ബുക്കിംഗ് ഡോട്ട് കോം തയാറാക്കിയത്. അറബിക്കടലിന്റെ റാണിയായ കൊച്ചിയുടെ സമ്പന്ന സാംസ്കാരികപൈതൃകവും കായല്‍–കടല്‍ക്കാഴ്ചകളും ചീനവലകളും ലോകമെമ്പാടുനിന്നും എത്തിച്ചേരാന്‍ കഴിയുന്ന മികച്ച യാത്രാസൗകര്യങ്ങളും നഗരത്തെ വ്യത്യസ്തമാക്കുന്നുവെന്ന് ബുക്കിംഗ് ഡോട്ട് കോം പറയുന്നു. കടലും കായലും ചേരുന്ന അഴിമുഖവും ചീനവലകളും ചെറുദ്വീപുകളും വൈവിധ്യങ്ങള്‍ സമ്മേളിക്കുന്ന തെരുവുകളുമൊക്കെയാണ് കൊച്ചിയിലെ പ്രധാന ആകര്ഷണങ്ങള്. പൈതൃകമുറങ്ങുന്ന ഫോര്‍ട്ടുകൊച്ചിയും മട്ടാഞ്ചേരിയുമാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. ലോകമെമ്പാടുമുള്ള സാംസ്കാരിക വൈവിധ്യങ്ങളുടെ സംഗമഭൂമി എന്നതും കൊച്ചിയുടെ പെരുമയാണ്. കേരളത്തിന്റെ സ്വന്തം വാട്ടർ മെട്രോ ഉള്‍പ്പെടെ മികച്ചതും അത്യാധുനികവുമായ യാത്രാസൗകര്യങ്ങളും ചെറുദ്വീപുകളെപ്പോലും ബന്ധിപ്പിക്കുന്ന കണക്ടിവിറ്റിയും…
Read Moreപട്ടാപ്പകൽ കാണിക്കവഞ്ചി മോഷ്ടിക്കാൻ ശ്രമം; കൗൺസിലറുടെ നേതൃത്തിൽ കള്ളനെ കൈയോടെ പൊക്കി നാട്ടുകാർ
തിരുവല്ല: പട്ടാപ്പകൽ ക്ഷേത്ര കാണിക്കവഞ്ചി കുത്തി തുറക്കാനുള്ള ശ്രമത്തിനിടെ മോഷ്ടാവിനെ നാട്ടുകാർ കൈയോടെ പിടികൂടി പോലീസിന് കൈമാറി. റാന്നി അത്തിക്കയം മോതിരവയൽ സ്വദേശിയായ സുനിലാണ് പിടിയിലായത്. യോഗക്ഷേമ സഭയുടെ കീഴിലുള്ള കാവുംഭാഗം പെരിങ്ങോൾ ശ്രീകൃഷ്ണേശ്വരം ക്ഷേത്രത്തിൽ ഇന്നലെ വൈകുന്നേരം നാലോടെയായിരുന്നു സംഭവം. ആക്രി പെറുക്കാൻ എന്ന വ്യാജേന എത്തിയായിരുന്നു മോഷണശ്രമം. ക്ഷേത്ര കവാടത്തിനോടുചേർന്ന കാണിക്ക വഞ്ചിയുടെ താഴ് ആക്സോ ബ്ലേഡ് ഉപയോഗിച്ച് മുറിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. ക്ഷേത്രത്തിന് സമീപത്ത് പ്രവർത്തിക്കുന്ന ശ്രീശങ്കര വിദ്യാപീഠത്തിലെ വിദ്യാർഥിയെ വിളിക്കാൻ എത്തിയ രക്ഷിതാവാണ് ക്ഷേത്രത്തിനകത്തു നിന്നും ശബ്ദം കേട്ടത്. തുടർന്ന് തിരുവല്ല നഗരസഭ കൗൺസിലർ ശ്രീനിവാസ് പുറയാറ്റിനെ വിവരം അറിയിച്ചു. കൗൺസിലറുടെ നേതൃത്വത്തിൽ സംഘടിച്ച് എത്തിയ നാട്ടുകാർ ചേർന്ന് മോഷ്ടാവിനെ കൈയോടെ പിടികൂടുകയായിരുന്നു. സംഭവം അറിഞ്ഞ് എത്തിയ തിരുവല്ല പോലീസിന് മോഷ്ടാവിനെ കൈമാറി.
Read Moreചൈനയിൽനിന്ന് ഗുണമേന്മയില്ലാത്ത പിവിസി റെസിൻ ഇറക്കുമതി: ഇന്ത്യക്കാർക്ക് ഗുരുതര ആരോഗ്യഭീഷണി; കാൻസറിനു കാരണമാകുന്ന പദാർഥങ്ങളുടെ അളവ് സുരക്ഷാ പരിധിയുടെ അഞ്ചിരട്ടി
ചൈനയിൽനിന്ന് വലിയതോതിലുള്ള പിവിസി റെസിന്റെ ഇറക്കുമതി ഇന്ത്യക്കാരുടെ ആരോഗ്യത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്. കാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ അടങ്ങിയ ഗുണനിലവാരമില്ലാത്ത പിവിസി റെസിൻ യാതൊരു നിയന്ത്രണങ്ങളുമില്ലാതെ ചൈനയിൽനിന്ന് വലിയതോതിൽ ഇറക്കുമതി ചെയ്യുന്നതുമൂലം ഇന്ത്യയുടെ പൊതുജനാരോഗ്യം ഗുരുതര ഭീഷണി നേരിടുന്നുവെന്ന് സെന്റർ ഫോർ ഡൊമസ്റ്റിക് ഇക്കണോമി പോളിസി റിസർച്ചിന്റെ പുതിയ പഠന റിപ്പോർട്ടിലാണ് മുന്നറിയിപ്പ്. പിവിസി റെസിൻ അഥവാ പോളി വിനൈൽ ക്ലോറൈഡ് എന്നത് പൈപ്പ്, കേബിൾ, മെഡിക്കൽ സാമഗ്രികൾ തുടങ്ങിയവ നിർമിക്കാൻ ഉപയോഗിക്കുന്ന കൃത്രിമ പ്ലാസ്റ്റിക് പോളിമറാണിത്. വിനൈൽ ക്ലോറൈഡ് മോനോമർ (വിസിഎം) എന്ന രാസവസ്തുവിൽ നിന്ന് പൊളിമറൈസേഷൻ പ്രക്രിയയിലൂടെ ഉണ്ടാകുന്ന ഒരു തെർമോ പ്ലാസ്റ്റിക് പൊളിമർ ആണ് പിവിസി റെസിൻ. വെള്ളനിറത്തിലുള്ള പൊടി പോലുള്ള രൂപത്തിലാണ് കാണപ്പെടുന്നത്. ഇത് ചൂടായാൽ മൃദുവാകുന്നു. രൂപം കൊടുക്കാൻ എളുപ്പമാകുന്ന സ്വഭാവമുള്ളതിനാൽ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ നിർമിക്കാൻ ഉപയോഗിക്കാം. ചൈനയിൽനിന്നുള്ള പിവിസിയിൽ ഉയർന്ന…
Read More