പാറ്റ്ന: ബിഹാർ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം ആഹ്ലാദപ്രകടനങ്ങൾ പാടില്ലെന്ന് അറിയിച്ച് ജില്ലാ ഭരണകൂടം. ഈ മാസം 16 വരെ പാറ്റ്ന നഗരത്തിൽ നിരോധനാജ്ഞ തുടരുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. നിരത്തുകൾ കൈയേറിയുള്ള എല്ലാ ആഘോഷങ്ങൾക്കും ഇന്നത്തേക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ് ജില്ലാ ഭരണകൂടം. വോട്ടെണ്ണൽ രാവിലെ 8 മുതലാണ് തുടങ്ങിയത്. അതേസമയം എക്സിറ്റ് പോളുകള്‍ പ്രവചിച്ചപ്പോലെ എന്‍ഡിഎയ്ക്ക് വൻകുതിപ്പാണ് പ്രകടമാകുന്നത്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം എന്‍ഡിഎ 200-ഓളം സീറ്റുകളില്‍ മുന്നേറുന്നു. മഹാസഖ്യം 40 ഓളം സീറ്റുകളിലും. വിവിധ സംസ്ഥാനങ്ങളിലെ എട്ട് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലവും ഇന്നറിയാം.
Read MoreDay: November 14, 2025
ആറന്മുളയുടെ മുൻ എംഎൽഎ കെ.സി.ആർ പഞ്ചായത്തിലേക്ക് മത്സരിക്കുന്നു; വോട്ട് ആവശ്യപ്പെട്ടുകൊണ്ടുള്ള രാജഗോപാലിന്റെ പോസ്റ്റർ ശ്രദ്ധേയമാകുന്നു
ആറന്മുള: മുൻ എംഎൽഎയും സിപിഎം നേതാവുമായ കെ.സി. രാജഗോപാൽ വീണ്ടും പഞ്ചായത്തിലേക്ക്. മെഴുവേലി ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിലാണ് കെ.സി. രാജഗോപാൽ ജനവിധി തേടുന്നത്. മുന്‍പ് മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന അദ്ദേഹം 2006 – 2011 കാലയളവിൽ ആറന്മുള എംഎൽഎ ആയിരുന്നു.സിപിഎം ജില്ലാ കമ്മിറ്റിയിൽനിന്ന് കഴിഞ്ഞ സമ്മേളനത്തിൽ ഒഴിവാക്കപ്പെട്ട അദ്ദേഹം പാർട്ടിയിൽ കടുത്ത വി.എസ്. പക്ഷക്കാരനാണ്. വി.എസ്. അച്യുതാനന്ദന്റെ ചിത്രത്തോടു കൂടിയ പോസ്റ്ററാണ് കെ.സി. രാജഗോപാൽ ആദ്യം പുറത്തിറക്കിയിരിക്കുന്നത്.
Read Moreആദർശ രാഷ്ട്രീയത്തിന്റെ ആൽമരം: മാത്യു മണിയങ്ങാടന്റെ 50-ാം ചരമവാർഷികം ഇന്ന്
കുടിയേറ്റ കർഷകരുടെ പ്രശ്നങ്ങളുമായി പത്രവാർത്തകൾ വരുമ്പോൾ; അത് പട്ടയ ദാനമാണെങ്കിലും വന്യമൃഗങ്ങളുടെ ആക്രമണമാണെങ്കിലും കസ്തൂരിരംഗൻ റിപ്പോർട്ടാണെങ്കിലും ഇതുമായി ബന്ധപ്പെട്ട പലരുടെയും, പ്രത്യേകിച്ച് പഴമക്കാരുടെ മനസിൽ ഓർമ വരുന്ന ഒരു പേരുണ്ട് 1957 മുതൽ 1967 വരെ കോട്ടയം പാർലമെന്റ് മണ്ഡലത്തെ പ്രതിനിധീകരിച്ച യശഃശരീരനായ എംപി മാത്യു മണിയങ്ങാടൻ എന്ന എം.സി. മാത്യു. ഇന്ന് അദ്ദേഹം അന്തരിച്ചിട്ട് 50 വർഷം പൂർത്തീയാകുകയാണ്. 1950കളിൽ ഇടുക്കിയിലടക്കമുണ്ടായ കുടിയിറക്ക് ജനങ്ങളെ വൻ പ്രക്ഷോഭത്തിലേക്കു നയിക്കാനിടയാക്കി. വർഷങ്ങളോളം അധ്വാനിച്ച സ്ഥലത്തുനിന്നു പെട്ടെന്ന് ഇറക്കിവിടുന്നത് സാമൂഹ്യനീതിക്കു നിരക്കുന്നതല്ല എന്ന അഭിപ്രായം പരക്കേ വന്നു. ഇത് കേരള സർക്കാർ കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി. പാർലമെന്റിൽ സജീവ ചർച്ചയും വന്നു. തുടർന്ന് കുടിയേറ്റ കർഷകരുടെ പരാതിയെക്കുറിച്ചു പഠിക്കാനും വേണ്ട ശിപാർശകൾ സമർപ്പിക്കാനുമായി അന്നത്തെ കോട്ടയം എംപി മാത്യു മണിയങ്ങാടൻ ചെയർമാനായ “മണിയങ്ങാടൻ കമ്മീഷനെ’ കേന്ദ്രം നിയോഗിച്ചു. പ്രഫ. കെ.എം.…
Read Moreസിപിഎമ്മില്‍നിന്ന് പുറത്താക്കപ്പെട്ടവർ കൈകോർത്തു പിടിച്ചു; കൃഷ്ണപുരത്ത് എല്‍ഡിഎഫിന് തലവേദനയായി ജനകീയമുന്നണി
കായംകുളം: കൃഷ്ണപുരം പഞ്ചായത്തിൽ സിപിഎമ്മിൽനിന്ന് പുറത്താക്കപ്പെട്ടവർ ചേർന്ന് ജനകീയ മുന്നണി രൂപവത്കരിച്ച് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത് എൽഡിഎഫിന് തിരിച്ചടിയാകുന്നു.കൃഷ്ണപുരം പഞ്ചായത്തിലെ ആറ്, ഏഴ്, പതിനേഴ് വാർഡുകളിലാണ് ജനകീയമുന്നണി സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പേ ജനകീയ മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിക്കുകയും വാർഡുകളുടെ വിവിധ ഭാഗങ്ങളിൽ ഫ്ലെക്സ് ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.സിപിഎം കായംകുളം ഏരിയ സെന്റർ അംഗം കൂടിയായ കൃഷ്ണപുരം പഞ്ചായത്തംഗത്തിന്റെ വാർഡിൽ ഗ്രാമസഭ കൂടുന്നതിൽ വീഴ്ച വരുത്തിയത് സിപിഎം ക ഗ്രാമസഭ സംബന്ധിച്ച് നൽകിയ പരാതിയിൽ ഒപ്പിട്ടതിനെത്തുടർന്ന് ലോക്കൽ കമ്മിറ്റി അംഗം വിപിൻദാസ്, ബ്രാഞ്ച് സെക്രട്ടറിമാരായ ശ്യാം, രാജേന്ദ്രൻ, മോഹനൻപിള്ള എന്നിവരെയാണ് പാർട്ടി വിചിത്രമായ നടപടി എടുത്തു പുറത്താക്കിയത്.പാർട്ടിയിൽനിന്നു വിട്ടുപോയവരെ തിരികെ എത്തിക്കാൻ സംസ്ഥാന കമ്മിറ്റിയുടെ നിർദേശമുണ്ടെന്നിരിക്കെ ഒരു നേതാവിനുവേണ്ടി പാർട്ടി മൂല്യങ്ങൾ നഷ്ടപ്പെടുത്തുന്നുവെന്ന് ആരോപിച്ചാണ് പ്രദേശത്തെ 24 പാർട്ടി അംഗങ്ങൾ പാർട്ടിയുമായി സഹകരിക്കാതിരുന്നത്. പാർട്ടിയുടെ ജില്ലാ,…
Read Moreതൃശൂർ സൂപ്പർ… നവീകരിച്ച കോർപറേഷൻ സ്റ്റേഡിയത്തിൽ ഇന്നു പന്തുരുളും
തൃശൂർ: സൂപ്പർ ലീഗ് കേരള ഫുട്ബോളിന്റെ സൂപ്പർ ത്രില്ലിൽ തൃശൂർ. കാൽനൂറ്റാണ്ടിനുശേഷം ഒരു സുപ്രധാന ഫുട്ബോൾ ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നതിന്റെ ആവേശത്തിലാണ് തൃശൂരിലെ ആരാധകർ. നവീകരിച്ച കോർപറേഷൻ സ്റ്റേഡിയത്തിൽ സൂപ്പർ ലീഗ് കേരളയിലെ തൃശൂർ മാജിക് എഫ്സി x മലപ്പുറം എഫ്സി പോരാട്ടം രാത്രി 7.30നു നടക്കും. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട്ബോൾ മത്സരത്തിനുവേണ്ട നവീകരണപ്രവർത്തനങ്ങളെല്ലാം പൂർത്തിയായി. 25 വർഷം മുന്‍പാണ് തൃശൂരിൽ ഒരു മേജർ ഫുട്ബോൾ ടൂർണമെന്റ് അരങ്ങേറിയത്. കോർപറേഷൻ സ്റ്റേഡിയത്തിലേക്കു പ്രഫഷണൽ മത്സരം തിരിച്ചെത്തുന്നതിന്റെ ആവേശത്തിലാണു ഫുട്ബോൾപ്രേമികൾ. പത്തുവർഷത്തോളം ഈടുനിൽക്കുന്ന പുതിയ ടർഫ് വിരിക്കുന്ന ജോലികൾ സ്റ്റേഡിയത്തിൽ പൂർത്തിയായി. പതിനഞ്ചുവർഷത്തോളം പഴക്കമുള്ള പഴയ ടർഫ് പൂർണമായും മാറ്റിയാണ് വിദേശത്തുനിന്ന് ഇറക്കുമതിചെയ്തതു സ്ഥാപിച്ചത്. ഗോൾപോസ്റ്റുകൾ അന്താരാഷ്ട്ര മത്സരങ്ങൾക്ക് ഉപയോഗിക്കുന്നവയാക്കി. എൽഇഡി ഫ്ലഡ്ലൈറ്റ്, റഫറി കാബിനുകൾ, നവീകരിച്ച ഡ്രസിംഗ് റൂമുകൾ, കാണികൾക്കു മികച്ച ഇരിപ്പിടങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. ബുധനാഴ്ച…
Read Moreസിഎസ്കെ സഞ്ജു
ഐപിഎല്‍ 2026 ചര്‍ച്ചകള്‍ക്കു തീപിടിപ്പിച്ച് മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്ററായ സഞ്ജു സാംസൻ രാജസ്ഥാന് റോയല്‍സില്‍നിന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സിലെത്തി. സഞ്ജുവിനു പകരമായി രവീന്ദ്ര ജഡേജയെയും സാം കറനെയും രാജസ്ഥാനു ചെന്നൈ കൈമാറി. ചെന്നൈയില്‍ എം.എസ്. ധോണിയുടെ ബാക്കപ്പായാണ് സഞ്ജു എത്തുന്നത്. ക്യാപ്റ്റന്‍സി ചുമതല ഉണ്ടാകില്ല. ക്യാപ്റ്റന്‍ ഋതുരാഗ് ഗെയ്ക്വാദിനൊപ്പം ഓപ്പണിംഗ് റോളില്‍ സഞ്ജു എത്താനാണ് സാധ്യത. വിക്കറ്റ് കീപ്പിംഗില്‍ ചെന്നൈക്കായി 44കാരനായ ധോണി അടുത്ത സീസണിലും കളിച്ചേക്കും. അതേസമയം, ക്യാപ്റ്റനായാണ് രവീന്ദ്ര ജഡേജയെ രാജസ്ഥാൻ റോയൽസ് ജയ്പുരില്‍ എത്തിക്കുക എന്നാണ് സൂചന. ചെന്നൈയും രാജസ്ഥാനും താരങ്ങളെ പരസ്പരം കൈമാറാനുള്ള എഴുത്തുകുത്തുകൾ പൂർത്തിയാക്കി എന്നാണ് റിപ്പോർട്ടെങ്കിലും ഇരു ഫ്രാഞ്ചൈസികളും ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. താരങ്ങളെ നിലനിർത്താനുള്ള അവസാന തീയതി 15 ആയിരിക്കേ, അതിനുള്ളിൽ പ്രഖ്യാപനം എത്തുമെന്നാണ് വിശ്വസനീയമായ കേന്ദ്രങ്ങളിൽനിന്നുള്ള വിവരം. 2013ൽ രാജസ്ഥാനുവേണ്ടി ഐപിഎൽ അരങ്ങേറ്റം നടത്തിയ…
Read Moreഅര്ജുന്, ഹരികൃഷ്ണ പ്രീക്വാര്‍ട്ടറില്‍: ഫിഡെ ലോകകപ്പ് ചെസിൽനിന്ന് പ്രഗ്നാനന്ദ പുറത്ത്
മഡ്ഗാവ്: ഫിഡെ 2025 ലോകകപ്പ് ചെസില്‍ ഇന്ത്യയുടെ അര്ജുന് എറിഗയ്സി, പി. ഹരികൃഷ്ണ എന്നിവര്‍ പ്രീക്വാര്‍ട്ടറില്‍ (അഞ്ചാം റൗണ്ടില്‍). അതേസമയം, കഴിഞ്ഞ തവണയത്തെ റണ്ണറപ്പായ ആര്. പ്രഗ്നാനന്ദ നാലാം റൗണ്ടില്‍ ടൈബ്രേക്കറിലൂടെ പരാജയപ്പെട്ട് പുറത്തായി. ഇതോടെ ടൂര്‍ണമെന്റില്‍ ശേഷിക്കുന്ന ഇന്ത്യന്‍ താരങ്ങളുടെ എണ്ണം രണ്ടിലേക്കു ചുരുങ്ങി. മൂന്നാം സീഡായ അര്ജുന് ഹംഗേറിയന്‍ ഗ്രാന്‍ഡ്മാസ്റ്ററായ പീറ്റര്‍ ലെക്കോയെ ടൈബ്രേക്കറിലൂടെ കീഴടക്കിയാണ് അവസാന 16ല്‍ ഇടംപിടിച്ചത്. ഇരുവരും തമ്മിലുള്ള നാലാം റൗണ്ടിലെ ആദ്യ രണ്ടു ക്ലാസിക്കല്‍ ഗെയിമും സമനിലയില്‍ കലാശിച്ചിരുന്നു. ഇതോടെ ജേതാവിനെ നിശ്ചയിക്കാന്‍ ടൈബ്രേക്കര്‍ അരങ്ങേറി. ടൈബ്രേക്കറിലെ രണ്ടു മത്സരത്തിലും അര്ജുന് ജയം സ്വന്തമാക്കി. നാലാം റൗണ്ടിന്റെ ടൈബ്രേക്കറില്‍ സ്വീഡന്റെ ഗ്രാന്‍ഡെലിയസ് നില്സിനെ മറികടന്നാണ് പി. ഹരികൃഷ്ണ അഞ്ചാം റൗണ്ടിലെത്തിയത്. രണ്ടു ക്ലാസിക്കല്‍ ഗെയിമും സമനിലയില്‍ കലാശിച്ചശേഷം, ഇന്നലെ നടന്ന ആദ്യ റാപ്പിഡ് ഗെയിമിലും സമനിലയായിരുന്നു ഫലം. എന്നാല്‍,…
Read Moreഎന്നോട് തന്നെ വേണോ സഖാവേ… കര്ഷകന് നേരിട്ട് നെല്ല് ചാക്കില്‍ നിറച്ചു; നോക്കുകൂലി ആവശ്യപ്പെട്ട് സിഐടിയു ചുമട്ടുതൊഴിലാളികൾ; ദുരനുഭവം മുൻ ചുമട്ടുതൊഴിലാളിക്ക്…
ചമ്പക്കുളം: കര്ഷകന് നേരിട്ട് നെല്ല് ചാക്കില്‍ നിറച്ചതിന് സിഐടിയുക്കാരായ ചുമട്ടുതൊഴിലാളികള്‍ ആവശ്യപ്പെട്ടത് ക്വിന്റലിന് 45 രൂപ പ്രകാരം നോക്കുകൂലി. ഇതോടെ രണ്ട് ഏക്കര്‍ നിലത്തിലെ നെല്ല് സംഭരിക്കാതെ റോഡിലായി. നെടുമുടി കൃഷിഭവനു കീഴിലെ മുട്ടനാവേലി പാടശേഖരത്തിലെ കര്‍ഷകനായ കാളപ്പറമ്പ് ഓമനക്കുട്ടനാണ് വാരുകൂലി തർക്കത്തിന്റെ ബലിയാട്.സിഐടിയു അംഗമായ മുൻ ചുമട്ടുതൊഴിലാളിയാണ് ഇദ്ദേഹം. മുട്ടനാവേലി പാടശേഖരത്തില്‍ സ്വന്തമായുള്ള ഒരു ഏക്കറും പാട്ടകൃഷി ചെയ്യുന്ന നാല് ഏക്കറും ഉള്‍പ്പെടെ അഞ്ച് ഏക്കറിലാണ് ഓമനക്കുട്ടൻ കൃഷി ചെയ്തത്. ഇതിൽ മൂന്ന് ഏക്കറിലെ നെല്ല് കഴിഞ്ഞ ദിവസം സംഭരിച്ചിരുന്നു. അന്ന് നെല്ല് വാരി നിറയ്ക്കുന്നതിന് ക്വിന്റല്‍ ഒന്നിന് 45 രൂപ പ്രകാരം വാരുകൂലി, തൊഴിലാളികളായ സ്ത്രീകള്‍ക്ക് നല്‍കിയിരുന്നു. ഇന്നലെ സ്വന്തമായുള്ള ഒരേക്കറിലെ നെല്ല് ഓമനക്കുട്ടനും ഭാര്യ ദീപയും ചേര്‍ന്ന് വാരി ചാക്കില്‍ നിറച്ചതിനെത്തുടര്‍ന്നാണ് നെല്ല് ചാക്കില്‍ നിറയ്ക്കുന്നത് തങ്ങളുടെ അവകാശമാണെന്നും, തങ്ങള്‍ നിറയ്ക്കാത്ത നെല്ല്…
Read Moreബിഹാറിൽ എൻഡിഎ യുടെ തേരോട്ടം; വോട്ടെണ്ണൽ പുഗോഗമിക്കുമ്പോൾ എൻഡിഎ ചരിത്ര ഭൂരിപക്ഷത്തിലേയ്ക്ക്; ഒച്ചിന്റെ വേഗത്തിൽ മഹാസഖ്യം
പാറ്റ്ന: ബിഹാറിൽ വോട്ടെണ്ണൽ പുഗോഗമിക്കുമ്പോൾ എൻഡിഎ ചരിത്ര ഭൂരിപക്ഷത്തിലേയ്ക്ക് നീങ്ങുന്നു. 149 സീറ്റുകളിലാണ് എൻഡിഎ മുന്നേറുന്നത്. 72 സീറ്റുകളിൽ മാത്രമാണ് മഹാസഖ്യത്തിന് ലീഡുള്ളത്. ബിജെപി 76 സീറ്റുകളിലാണ് മുന്നിലുള്ളത്. 101 സീറ്റിലാണ് ബിജെപി മത്സരിച്ചത്. ജെഡി-യു 63 സീറ്റുകളിലാണ് മുന്നേറുന്നത്. യാദവ മേഖലകളിലടക്കം ബിജെപിയാണ് മുന്നേറുന്നത്. ആർജെഡിയുടെ ശക്തി കേന്ദ്രങ്ങളിലാണ് ഇതെല്ലാം.
Read More