കേരളത്തിലെ രാജ്ഭവൻ ഇനി ഔദ്യോഗികമായി ലോക്ഭവൻ എന്ന പേരിൽ അറിയപ്പെടും. രാജ്ഭവനുകൾ രാജ്യത്താകമാനം ലോക് ഭവനുകളായും ലെഫ്റ്റനന്റ് ഗവർണർമാരുടെ ഔദ്യോഗിക വസതിയായ രാജ് നിവാസുകൾ ലോക്നിവാസുകളായും പുനർനാമകരണം ചെയ്യുന്നതിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് ഈ മാറ്റം. കൊളോണിയൽ മനോഭാവത്തിൽ നിന്ന് ജനാധിപത്യ മനോഭാവത്തിലേക്കുള്ള സുപ്രധാനമായ മാറ്റത്തിന്റെ പ്രതീകമാണിതെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പറഞ്ഞു. ഇപ്പോഴത്തെ കേരളാ ഗവർണർ 2022ൽ ബിഹാർ ഗവർണറായി സേവനമനുഷ്ഠിച്ചിരുന്ന സമയത്തു നടന്ന ഗവർണർമാരുടെ അഖിലേന്ത്യാ സമ്മേളനത്തിൽ അദ്ദേഹമാണ് രാജ്ഭവനുകൾക്ക് ’ലോക്ഭവൻ’ എന്ന പേര് നൽകണമെന്ന നിർദേശം ആദ്യമായി മുന്നോട്ടുവച്ചത്. പേരു മാറ്റലിന്റെ ഭാഗമായി രാജ്ഭവന്റെ മതിലിലെ കേരള രാജ്ഭവൻ എന്നെഴുതിയ ബോർഡ് ഇന്നലെ നീക്കം ചെയ്തു. ഈ സ്ഥാനത്ത് ഇനി ലോക്ഭവൻ എന്നു രേഖപ്പെടുത്തിയ പുതിയ ബോർഡ് സ്ഥാനംപിടിക്കും.
Read MoreDay: December 2, 2025
‘വെള്ളംകുടിക്കും’… തിരുവനന്തപുരം ജില്ലാ ജയിലിലെ ബി ബ്ലോക്കിൽ നിരാഹാര സമരം ആരംഭിച്ച് രാഹുൽ ഈശ്വർ; അഴിയെണ്ണിക്കിടക്കേണ്ടത് 14 ദിവസം
തിരുവനന്തപുരം: ജയിലിനുള്ളിൽ നിരാഹാര സമരം ആരംഭിച്ച് രാഹുൽ ഈശ്വർ. തിങ്കളാഴ്ച രാത്രി മുതൽ രാഹുൽ ഭക്ഷണം ഒഴിവാക്കി. വെള്ളം മാത്രം മതിയെന്നാണ് രാഹുൽ പറഞ്ഞിരിക്കുന്നത്. ജില്ല ജയിൽ ബി ബ്ലോക്കിലാണ് രാഹുൽ ഈശ്വർ കഴിയുന്നത്. അതേസമയം, സൈബർ അധിക്ഷേപ കേസിൽ രാഹുൽ ഈശ്വർ ഇന്ന് തിരുവനന്തപുരം ജില്ലാ കോടതിയിൽ അപ്പീൽ നൽകും. ഇന്നലെ രാഹുലിന്റെ ജാമ്യാപേക്ഷ തിരുവനന്തപുരം എസിജെഎം കോടതി തള്ളിയിരുന്നു. 14 ദിവസത്തേക്കാണ് രാഹുൽ ഈശ്വറിനെ റിമാൻഡ് ചെയ്തത്.
Read Moreപുതിയ ഫോണുകളിൽ സൈബർ സുരക്ഷാ ആപ്പ് ഉൾപ്പെടുത്താൻ: ‘രഹസ്യ’ നിർദേശം
ന്യൂഡൽഹി: എല്ലാ പുതിയ മൊബൈൽ ഫോണുകളിലും സൈബർ സുരക്ഷാ ആപ്പായ ‘സഞ്ചാർ സാഥി ആപ്പ്’ പ്രീലോഡ് ചെയ്യാൻ സ്മാർട് ഫോൺ നിർമാതാക്കൾക്ക് കേന്ദ്രസർക്കാരിന്റെ ‘രഹസ്യ’ നിർദേശം. ഫോണിൽനിന്ന് നീക്കം ചെയ്യാൻ കഴിയാത്ത വിധത്തിൽ മൊബൈലുകളിൽ ആപ്പ് ഉൾപ്പെടുത്തണമെന്നാണ് കേന്ദ്ര ടെലികോം മന്ത്രാലയം ഫോൺ നിർമാതാക്കളോട് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. കേന്ദ്ര സർക്കാർ നവംബർ 28നു പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവിന്റെ ആധികാരികത റോയിട്ടേഴ്സ് സ്ഥിരീകരിച്ചിട്ടുണ്ട്. ഉപയോക്താക്കൾക്ക് പ്രവർത്തനരഹിതമാക്കാൻ കഴിയരുതെന്ന വ്യവസ്ഥയോടെ സൈബർ സുരക്ഷ ആപ്പ് പ്രീ-ഇൻസ്റ്റാൾ ചെയ്യണമെന്നാണ് സർക്കാർ സ്വകാര്യ കമ്പനികൾക്ക് മാത്രമായി അയച്ചിരിക്കുന്ന ഉത്തരവിലെ നിർദേശം. ആപ്പ് പുതിയ ഫോണുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കാൻ കമ്പനികൾക്ക് 90 ദിവസത്തെ സമയമാണ് കേന്ദ്രം നൽകിയിരിക്കുന്നത്. വിതരണ ശൃംഖലയിൽ ഇതിനോടകമുള്ള ഫോണുകളിൽ സോഫ്റ്റ്വേർ അപ്ഡേറ്റുകളിലൂടെ ആപ്പുകൾ ഉൾപ്പെടുത്തണമെന്നും കേന്ദ്രം നിർദേശിക്കുന്നു. ടെലികോം സൈബർ സുരക്ഷയുടെ ഗുരുതരമായ അപകടാവസ്ഥയെ…
Read More