‘വീ​ണി​ട​ത്തു ത​ന്നെ ആ​രോ​ഗ്യ​വ​കു​പ്പ്’… പ്ര​സ​വ​ത്തി​നി​ടെ കൈ​യൊ​ടി​ഞ്ഞ കു​ഞ്ഞി​ന് ശ​രി​യാ​യ ചി​കി​ത്സ ല​ഭി​ച്ചി​ല്ല; ആ​രോ​ഗ്യ​മ​ന്ത്രി​യെ കാ​ണാ​ൻ കു​ടും​ബം

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ പ്ര​സ​വ​ത്തി​നി​ടെ ന​വ​ജാ​ത​ശി​ശു​വി​ന്‍റെ കൈ​യൊ​ടി​ഞ്ഞ സം​ഭ​വം. ആ​രോ​ഗ്യ​മ​ന്ത്രി കെ.​മു​ര​ളീ​ധ​ര​നെ ക​ണ്ട് പ​രാ​തി ന​ൽ​കാനൊരുങ്ങി കുടുംബം. കു​ഞ്ഞി​ന് മി​ക​ച്ച ചി​കി​ത്സ ന​ൽ​കു​ന്ന​തി​ൽ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ​ക്ക് വീ​ഴ്ച സം​ഭ​വി​ച്ചെ​ന്നാ​ണ് ആ​രോ​പ​ണം. ക​ക്കോ​ടി ഒ​റ്റ​ത്തെ​ങ്ങ് സ്വ​ദേ​ശി​ക​ളാ​യ ഐ.​സി.​സു​ജി​ൻ, വി.​ആ​ർ. അ​മ​ല ദ​മ്പ​തി​ക​ളു​ടെ കു​ഞ്ഞി​ന്‍റെ കൈ​യാ​ണ് പ്ര​സ​വ​ത്തി​നി​ടെ പു​റ​ത്തെ​ടു​ക്കു​ന്പോ​ൾ ഒ​ടി​ഞ്ഞ​ത്. മേ​യ് 14ന് ​അ​മ​ല പ്ര​സ​വി​ക്കു​മ്പോ​ൾ കു​ഞ്ഞി​ന് 3.35 കി​ലോ​ഗ്രാം ഭാ​ര​മു​ണ്ടാ​യി​രു​ന്നു. പ്ര​സ​വ​ത്തി​ൽ കു​ട്ടി​യു​ടെ വ​ല​തു​കൈ​യ്ക്ക് ഒ​ടി​വ് സം​ഭ​വി​ച്ച​താ​യി ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു. ഒ​ടി​വ് ക​ണ്ടെ​ത്തി​യ​ശേ​ഷം കു​ഞ്ഞി​ന് മ​തി​യാ​യ പ​രി​ച​ര​ണം ന​ൽ​കു​ന്ന​തി​ൽ വീ​ഴ്ച വ​ന്നു​വെ​ന്നാ​ണ് ആ​രോ​പ​ണം. ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് ന​ട​ന്ന പ്ര​സ​വ​ത്തി​നു ശേ​ഷം കു​ട്ടി​യെ ന​വ​ജാ​ത​ശി​ശു​ക്ക​ളു​ടെ ഐ​സി​യു​വി​ലേ​ക്ക് കൊ​ണ്ടു​പോ​യി. കു​ട്ടി വേ​ദ​ന കൊ​ണ്ട് ക​ര​ഞ്ഞി​ട്ടും അ​ടി​യ​ന്ത​ര ചി​കി​ത്സ ന​ൽ​കി​യി​ല്ല. രാ​ത്രി എ​ട്ടി​നാ​ണ് എ​ക്‌​സ്‌​റേ എ​ടു​ത്ത് ഒ​ടി​വ് ഉ​ണ്ടെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. കു​ഞ്ഞ് രാ​ത്രി മു​ഴു​വ​ൻ വേ​ദ​ന കൊ​ണ്ട് ക​ര​ഞ്ഞെ​ങ്കി​ലും അ​ടു​ത്ത ദി​വ​സം…

Read More

കൊ​ച്ചി​ക്കാ​ർ​ക്ക് ഇ​വ​നെ അ​റി​യാ​മോ? വ​ഴി ചോ​ദി​ച്ചെ​ത്തി​യ യു​വാ​വ് യു​വ​തി​യു​ടെ പി​ൻ​ഭാ​ഗ​ത്ത് ക​യ​റി​പ്പി​ടി​ച്ചു; എ​ന്‍​ഡോ​ര്‍​ക്ക് സ്‌​കൂ​ട്ട​റി​ൽ വെ​ളു​ത്ത ഷോ​ര്‍​ട്‌​സും മെ​റൂ​ണ്‍ ടീ ​ഷ​ര്‍​ട്ടും ധ​രി​ച്ച​യാ​ൾ

കൊ​ച്ചി: വ​ഴി​യാ​ത്ര​ക്കാ​രി​യാ​യ യു​വ​തി​യു​ടെ പി​ന്‍​ഭാ​ഗ​ത്തു ക​യ​റി​പ്പി​ടി​ച്ച ശേ​ഷം ക​ട​ന്നു ക​ള​ഞ്ഞ യു​വാ​വി​നാ​യി അ​ന്വേ​ഷ​ണം ഊ​ര്‍​ജി​തം. ക​ഴി​ഞ്ഞ മേ​യ് 11ന് ​അ​യ്യ​പ്പ​ന്‍​കാ​വ് ഭാ​ഗ​ത്താ​യി​രു​ന്നു സം​ഭ​വം. സ്‌​കൂ​ട്ട​റി​ലെ​ത്തി​യ യു​വാ​വ് ജോ​ലി സ്ഥ​ല​ത്തേ​ക്കു ന​ട​ന്നു പോ​കു​ക​യാ​യി​രു​ന്ന യു​വ​തി​യോ​ട് ആ​ദ്യം അ​യ്യ​പ്പ​ന്‍​കാ​വി​ലേ​ക്കു​ള്ള വ​ഴി ചോ​ദി​ച്ചു. യു​വ​തി വ​ഴി പ​റ​ഞ്ഞു​കൊ​ടു​ത്ത ശേ​ഷം ഇ​യാ​ള്‍ സ്‌​കൂ​ട്ട​റി​ല്‍ അ​ല്‍​പ​ദൂ​ര മു​ന്നോ​ട്ടു പോ​യ ശേ​ഷം യു ​ടേ​ണ്‍ എ​ടു​ത്ത് പു​റ​കി​ലൂ​ടെ​യെ​ത്തി യു​വ​തി​യു​ടെ പി​ന്‍​ഭാ​ഗ​ത്തു പി​ടി​ച്ച ശേ​ഷം ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു. അ​പ്ര​തീ​ക്ഷി​ത ആ​ക്ര​മ​ണ​ത്തി​ല്‍ പ​ക​ച്ചു​പോ​യ യു​വ​തി ബ​ഹ​ളം വ​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് വ​ഴി​യാ​ത്ര​ക്കാ​ര്‍ ഓ​ടി​യെ​ത്തി​യ​പ്പോ​ഴേ​ക്കും പ്ര​തി ക​ട​ന്നു ക​ള​ഞ്ഞു. ഇ​യാ​ള്‍ സ​ഞ്ച​രി​ച്ച എ​ന്‍​ഡോ​ര്‍​ക്ക് സ്‌​കൂ​ട്ട​ര്‍ ക​ണ്ടെ​ത്തി​യെ​ങ്കി​ലും സി​സി​ടി​വി​യി​ല്‍ ന​മ്പ​ര്‍ വ്യ​ക്ത​മ​ല്ലാ​ത്ത​തു പോ​ലീ​സി​നെ പ്ര​തി​സ​ന്ധി​യി​ലാ​ഴ്ത്തി​യി​രി​ക്കു​ക​യാ​ണ്. വെ​ളു​ത്ത നി​റ​ത്തി​ലു​ള്ള ഷോ​ര്‍​ട്‌​സും മെ​റൂ​ണ്‍ ക​ള​ര്‍ ടീ ​ഷ​ര്‍​ട്ടും ഹെ​ല്‍​മ​റ്റും ധ​രി​ച്ചെ​ത്തി​യ യു​വാ​വ് ചാ​ത്യാ​ത്ത്- പ​ച്ചാ​ളം വ​ഴി​യാ​ണ് അ​യ്യ​പ്പ​ന്‍​കാ​വി​ലേ​ക്ക് എ​ത്തി​യ​ത്. വാ​ഹ​ന​ത്തി​ന്‍റെ മു​ന്‍​വ​ശ​ത്തെ മ​ഡ് ഗാ​ര്‍​ഡ് ക​റു​ത്ത നി​റ​ത്തി​ലു​ള്ള​താ​ണ്.…

Read More

ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ ഏ​ക​ദി​നം: ടോ​സ് നേ​ടി ഓ​സ്ട്രേ​ലി​യ

ധാ​ക്ക: ബം​ഗ്ലോ​ദേ​ശി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ ഓ​സ്ട്രേ​ലി​യ ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ധാ​ക്ക​യി​ൽ ഇ​ന്ത്യ​ൻ സ​മ​യം പ​ത്ത​ര മു​ത​ലാ​ണ് മ​ത്സ​രം. ടീം ​ഓ​സ്ട്രേ​ലി​യ: മാ​ത്യൂ ഷോ​ർ​ട്ട്, ജോ​ഷ് ഇ​ൻ​ഗ്ലി​സ് (ക്യാ​പ്റ്റ​ൻ/ വി​ക്ക​റ്റ് കീ​പ്പ​ർ), കൂ​പ്പ​ർ കോ​ണോ​ലി, മാ​ർ​ന​സ് ല​ബു​ഷെ​യ്ൻ, അ​ല​ക്സ് കാ​രി, കാ​മ​റൂ​ൺ ഗ്രീ​ൻ, മാ​റ്റ് റെ​ൻ​ഷാ, ലി​യാം സ്കോ​ട്ട്, സെ​വി​യ​ർ ബാ​ർ​ട്ട്ല​റ്റ്, ന​ഥാ​ൻ എ​ല്ലി​സ്, ആ​ദം സാം​പ. ടീം ​ബം​ഗ്ലാ​ദേ​ശ്: ത​ൻ​ഷി​ദ് ഹ​സ​ൻ ത​മീം, സൈ​ഫ് ഹ​സ​ൻ, ന​ജ്മു​ൽ ഹൊ​സെ​യ്ൻ ഷാ​ന്‍റോ, ലി​ട്ട​ൺ ദാ​സ് (വി​ക്ക​റ്റ് കീ​പ്പ​ർ), തൗ​ഹി​ദ് ഹൃ​ദോ​യ്, മൊ​സാ​ദെ​ക്ക് ഹൊ​സെ​യ്ൻ, മെ​ഹ്ദി ഹ​സ​ൻ മി​രാ​സ് (ക്യാ​പ്റ്റ​ൻ), ത​ൻ​വീ​ർ ഇ​സ്ലാം, ത​സ്കി​ൻ അ​ഹ്മ​ദ്, മു​സ്താ​ഫി​സു​ർ റ​ഹ്മാ​ൻ, ന​ഹി​ദ് റാ​ണ.

Read More

എ​ന്‍റെ അ​നു​ജ​നെ അ​വ​ർ കൊ​ല്ലും സാ​ർ; ഭി​ക്ഷാ​ട​ന മാ​ഫി​യ​യു​ടെ കൈ​യി​ൽ നി​ന്നും ര​ക്ഷ​പ്പെ​ട്ട് 14 കാ​ര​ൻ;​ ത​ന്‍റെ സ​ഹോ​ദ​ര​നെ അ​വ​ർ കൊ​ണ്ടു​പോ​യി

ഹ​രി​പ്പാ​ട്: ന​ഗ​ര​ത്തി​ൽ സ​ജീ​വ​മാ​കു​ന്ന അ​ന്ത​ർ​സം​സ്ഥാ​ന ഭി​ക്ഷാ​ട​ന മാ​ഫി​യാ സം​ഘ​ത്തി​ൽ നി​ന്നും ര​ക്ഷ​പ്പെ​ട്ട14 വ​യ​സു​കാ​ര​ൻ ഹ​രി​പ്പാ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്തി. ത​മി​ഴ്‌​നാ​ട് തൂ​ത്തു​ക്കു​ടി സ്വ​ദേ​ശി​യാ​യ മ​ഹാ​രാ​ജ​യാ​ണ് ഭി​ക്ഷാ​ട​ന​സം​ഘ​ത്തി​ന്‍റെ കൈ​യി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ട്ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ അ​ഭ​യം തേ​ടി​യ​ത്.​ക​ര​ഞ്ഞു​വി​ളി​ച്ചു​കൊ​ണ്ട് നാ​ട്ടു​കാ​രോ​ട് സ​ഹാ​യം അ​ഭ്യ​ർ​ഥി​ക്കു​ക​യാ​യി​രു​ന്നു കു​ട്ടി. മ​ഹാ​രാ​ജ ന​ൽ​കി​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ അ​നു​ജ​നാ​യ ചി​ല​മ്പ​ര​ശ​നു വേ​ണ്ടി അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. കു​ട്ടി​ക​ളെ ഇ​വി​ടെ​യെ​ത്തി​ച്ച അ​ന്തോ​ണി​യും സം​ഘ​വും വി​വ​ര​മ​റി​ഞ്ഞ് കു​ട്ടി​യു​മാ​യി ഇ​വി​ടെ​നി​ന്നും ര​ക്ഷ​പ്പെ​ട്ട​താ​കാ​നാ​ണ് സാ​ധ്യ​ത​യെ​ന്ന് ക​രു​തു​ന്നു. അ​മ്മ മ​രി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് പി​താ​വ് മ​റ്റൊ​രു വി​വാ​ഹം ക​ഴി​ച്ച​തോ​ടെ മ​ഹാ​രാ​ജ​യും ചി​ല​മ്പ​ര​ശ​നും തൂ​ത്തു​ക്കു​ടി​യി​ലെ ഒ​രു അ​നാ​ഥ​മ​ന്ദി​ര​ത്തി​ൽ നി​ന്നാ​ണ് പ​ഠി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, ഒ​രു മാ​സം മു​മ്പ്, ഇ​വ​രു​ടെ ചി​റ്റ​പ്പ​നാ​യ അ​ന്തോ​ണി കു​ട്ടി​ക​ളെ ഇ​വി​ടെ​യെ​ത്തി​ച്ചു. ഇ​വി​ടെ​യെ​ത്തി​ച്ച ശേ​ഷം കു​ട്ടി​ക​ളെ നി​ർ​ബ​ന്ധി​ച്ച് ഭി​ക്ഷാ​ട​ന​ത്തി​ന് ഇ​റ​ക്കു​ക​യാ​യി​രു​ന്നു പ​തി​വ്. ദി​വ​സ​വും രാ​വി​ലെ ഒ​രു സം​ഘ​ത്തോ​ടൊ​പ്പം ഇ​വ​രെ ഭി​ക്ഷ​യ്ക്കാ​യി പ​റ​ഞ്ഞു​വി​ടും. ഉ​ച്ച​യ്ക്കു സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ ന​ൽ​കു​ന്ന…

Read More

പ്ര​തി​പ​ക്ഷ​നേ​താ​വി​ന്‍റെ മ​ക​ൾ വീ​ണ​യ്ക്ക് കു​രു​ക്കു മു​റു​കു​ന്നു; മാ​സ​പ്പ​ടി കേ​സി​ൽ ടി.​വീ​ണ​യ്ക്ക് ഇ​ഡി​യു​ടെ സ​മ​ൻ​സ്; വെ​ള്ളി​യാ​ഴ്ച ഹാ​ജ​രാ​ക​ണം

കൊ​ച്ചി: മാ​സ​പ്പ​ടി കേ​സി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ൾ ടി.​വീ​ണ​യ്ക്ക് ഇ​ഡി സ​മ​ൻ​സ് അ​യ​യ്ക്കും. വെ​ള്ളി​യാ​ഴ്ച ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് സ​മ​ൻ​സ്. സി​എം​ആ​ർ​എ​ൽ എം​ഡി ശ​ശി​ധ​ര​ൻ ക​ർ​ത്ത, ജോ​യി​ന്‍റ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ശ​ര​ൺ.​എ​സ്.​ക​ർ​ത്ത, ചീ​ഫ് ജ​ന​റ​ൽ മാ​നേ​ജ​ർ കെ.​എ​സ്.​സു​ശേ​ഷ് കു​മാ​ർ, സി​എം​ആ​ർ​എ​ൽ ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി ഒ​മ്പ​ത് പേ​ർ​ക്കാ​ണ് സ​മ​ൻ​സ് അ​യ​യ്ക്കു​ക. എ​ക്സാ​ലോ​ജി​ക്-​സി​എം​ആ​ർ​എ​ൽ ഇ​ട​പാ​ടി​ലെ എ​സ്എ​ഫ്ഐ​ഒ കു​റ്റ​പ​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പ്ര​ധാ​ന രേ​ഖ​ക​ൾ എ​ല്ലാം എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്റ്റ​റേ​റ്റി​ന് വി​ട്ടു കൊ​ടു​ക്ക​ണ​മെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഇ​ഡി ന​ൽ​കി​യ അ​പേ​ക്ഷ​യി​ൽ കൊ​ച്ചി​യി​ലെ പി​എം​എ​ൽ​എ കോ​ട​തി​യു​ടേ​താ​യി​രു​ന്നു വി​ധി. രേ​ഖ​ക​ൾ 10 ദി​വ​സ​ത്തി​ന​കം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​നാ​ണ് എ​സ്എ​ഫ്ഐ​ഒ​യ്ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. 54 വാ​ല്യ​ങ്ങ​ളി​ലാ​യി സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന 134 നി​ർ​ണാ​യ രേ​ഖ​ക​ളാ​ണ് ഇ​ഡി​ക്ക് കൈ​മാ​റേ​ണ്ടി വ​രി​ക. എ​ക്സാ​ലോ​ജി​ക്കു​മാ​യി ഉ​ണ്ടാ​ക്കി​യ ക​രാ​റു​ക​ൾ, ബാ​ങ്ക് സ്റ്റേ​റ്റ്മെ​ന്‍റു​ക​ൾ, വീ​ണ​യു​ടെ ഐ​ടി റി​ട്ടേ​ൺ​സ് എ​ന്നി​വ​യെ​ല്ലാം ഈ ​പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടും.

Read More

ഒ​രു ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ പോ​കു​ന്ന​തി​നി​ടെ മ​റ്റൊ​രു ജീ​വ​നെ​ടു​ത്തു: വേ​ദ​ന മൂ​ലം ഗ​ർ​ഭി​ണി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ പോ​യ കാ​റ് ഇ​ടി​ച്ചു; റോ​ഡ​രി​കി​ൽ ചാ​യ കു​ടി​ച്ചു​നി​ന്ന യു​വാ​വ് മ​രി​ച്ചു

ആ​ല​പ്പു​ഴ: അ​തി​വേ​ഗ​ത്തി​ലെ​ത്തി​യ കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് ഇ​ടി​ച്ച് റോ​ഡ​രി​കി​ലെ ക​ട​യ്ക്കു​മു​ന്നി​ൽ ചാ​യ​കു​ടി​ച്ചു​നി​ന്ന യു​വാ​വ് മ​രി​ച്ചു. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം 3.15-ന് ​ആ​ല​പ്പു​ഴ പ​ഴ​വീ​ട് മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ന് എ​തി​ർ​വ​ശ​ത്താ​യി​രു​ന്നു അ​പ​ക​ടം. നി​യ​ന്ത്ര​ണം വി​ട്ട കാ​ർ ആ​ദ്യം മ​റ്റു വാ​ഹ​ന​ങ്ങ​ളി​ലി​ടി​ച്ച​ശേ​ഷം സു​ധീ​ഷി​നെ ഇ​ടി​ച്ചു​തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. നി​ർ​മാ​ണ​ത്തൊ​ഴി​ലാ​ളി​യാ​യ സു​ധീ​ഷ്, ഭാ​ര്യ സു​ജി​മോ​ൾ​ക്കൊ​പ്പം തി​രു​വ​ല്ല​യി​ലെ ബ​ന്ധു​വീ​ട്ടി​ൽ​പ്പോ​യി ബൈ​ക്കി​ൽ മു​ഹ​മ്മ​യി​ലെ വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ക​യാ​യി​രു​ന്നു. പ​ഴ​വീ​ട് എ​ത്തി​യ​പ്പോ​ൾ വ​ണ്ടി നി​ർ​ത്തി ബൈ​ക്കി​ൽ ചാ​രി​നി​ന്നു ചാ​യ​കു​ടി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കു​തി​ച്ചെ​ത്തി​യ കാ​ർ സു​ധീ​ഷി​നെ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ച​ത്. നാ​ട്ടു​കാ​ർ ഉ​ട​ൻ ആ​ല​പ്പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഗ​ർ​ഭി​ണി​യെ വ​യ​റു​വേ​ദ​ന മൂ​ലം ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ അ​തി​വേ​ഗ​ത​യി​ൽ പോ​യ കാ​റാ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ത്. യു​വ​തി​യു​ടെ സ​ഹോ​ദ​ര​നാ​ണ് വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന​തെ​ന്നാ​ണ് വി​വ​രം. ഭ​ർ​ത്താ​വും കൈ​ക്കു​ഞ്ഞും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ ആ​ല​പ്പു​ഴ സൗ​ത്ത് പോ​ലീ​സ്‌ കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Read More

സൗ​ഹൃ​ദ മ​ത്സ​രം: സ്പെ​യി​ന് ഗം​ഭീ​ര ജ​യം

മെ​ക്സി​ക്കോ സി​റ്റി: ഫി​ഫ ലോ​ക​ക​പ്പി​ന് മു​ന്നോ​ടി​യാ​യി ന​ട​ന്ന സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ൽ സ്പെ​യി​ന് ഗം​ഭീ​ര ജ​യം. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ പെ​റു​വി​നെ ഒ​ന്നി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്തു. മൈ​ക്ക​ൽ ഒ​യ​ർ​സ​ബാ​ലും പെ​ഡ്രി​യും ആ​ണ് സ്പെ​യി​ന് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. പെ​റു താ​രം പെ​ഡ്രോ ഗ​ലെ​സെ​യു​ടെ ഓ​ൺ ഗോ​ളും സ്പെ​യി​ന്‍റെ ഗോ​ൾ​പ​ട്ടി​ക​യി​ലു​ണ്ട്. ജ​യ്റോ വെ​ലെ​സ് ആ​ണ് പെ​റു​വി​ന് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

Read More