വാർധക്യത്തിലെ ചർമസംരക്ഷണം: ആഹാരക്രമവും ചർമാരോഗ്യവും
വാര്‍ധക്യത്തില്‍ ചര്‍മത്തില്‍ നിറവ്യത്യാസം, അണുബാധ, ചെറിയ കുരുക്കള്‍, വരള്‍ച്ച എന്നിങ്ങനെ പലവിധ മാറ്റങ്ങളുണ്ടാവാം.കുരുക്കൾ 1. മിലിയ (Milia)യാതൊരു രോഗലക്ഷണങ്ങളും ഇല്ലാതെ മുഖത്തും ശരീരഭാഗങ്ങളിലും കാണുന്ന വെളുത്ത ചെറിയ കുരുക്കളാണ് മിലിയ എന്ന് അറിയപ്പെടുന്നത്. 1-2 മിമീ വലിപ്പമുള്ള ഇവ മുഖത്തും കണ്പോളകളിലുമാണ് കൂടുതല്‍ കാണപ്പെടുന്നത്. റെറ്റിനോയ്ക് ആസിഡ് അടങ്ങിയ ലേപനങ്ങളും ഇലക്ട്രോ കോട്ടറിയും (Electro cautery) ഇതിന് ഫലപ്രദമാണ്. 2. സെബോറിക് കെരറ്റോസസ്മങ്ങിയ നിറമോ, ഇരുണ്ട നിറമോ...