ഐപിഎൽ താര ലേലം 24നും 25നും
റിയാദ്: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിന്റെ 2025 എഡിഷൻ മെഗാ താര ലേലം ഈ മാസം 24, 25 തീയതികളിൽ അരങ്ങേറുമെന്നു സൂചന. സൗദി അറേബ്യയിലെ റിയാദിൽവച്ചായിരിക്കും ഇത്തവണത്തെ താരലേലം എന്നും റിപ്പോർട്ടുണ്ട്. എന്നാൽ, ഇക്കാര്യങ്ങൾ സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ബിസിസിഐ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 2024 താര ലേലം ദുബായിൽവച്ചായിരുന്നു നടന്നത്. 2022ലാണ് അവസാനമായി മെഗാ താരലേലം അരങ്ങേറിയത്.