ഐ.എം. വിജയന് സ്നേഹാദരമായി സൗഹൃദ ഫുട്ബോൾ മത്സരം
മലപ്പുറം: കേരള പോലീസിൽനിന്നു വിരമിക്കുന്ന പത്മശ്രീ ഡോ. ഐ.എം. വിജയൻ, റോയി റോജസ്, സി.പി. അശോകൻ എന്നിവർക്ക് സഹപ്രവർത്തകരും കൂട്ടുകാരും സ്നേഹാദരമൊരുക്കുന്നു. ഇതിന്റെ ഭാഗമായി 28 ന് വൈകുന്നേരം നാലിന് മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിക്കും. മലപ്പുറം എംഎസ്പി അസിസ്റ്റന്റ് കമാൻഡന്റുമാരായാണ് ഐ.എം. വിജയനും റോയി റോജസും വിരമിക്കുന്നത് സി.പി. അശോകൻ കെഎപി ഒന്നാം ബറ്റാലിയൻ അസിസ്റ്റന്റ് കമാൻഡന്റായും വിരമിക്കുന്നു. ഏപ്രിൽ 30...