മൂന്നിലും തോൽവി, ഇന്ത്യയുടെ മാനം കപ്പൽ കയറി
മുംബൈ: ന്യൂസിലൻഡിനെതിരായ മൂന്നാം ടെസ്റ്റ് ക്രിക്കറ്റിലും പരാജയപ്പെട്ടതോടെ ഇന്ത്യയുടെ മാനം കപ്പൽ കയറി. 3-0നു ടെസ്റ്റ് പരന്പര തൂത്തുവാരിയാണ് ന്യൂസിലൻഡ് സ്വദേശത്തോക്കു മടങ്ങുക. ഇതിനു മുന്പു രണ്ടു തവണ മാത്രമായിരുന്നു ഇന്ത്യ സ്വന്തം മണ്ണിൽ പരന്പര പൂർണമായി കൈവിട്ടത്. എന്നാൽ, മൂന്നു മത്സര പരന്പര 3-0ന് ഇന്ത്യ സ്വന്തം നാട്ടിൽ കൈവിടുന്നത് ചരിത്രത്തിൽ ആദ്യമാണ്. 2000ൽ ദക്ഷിണാഫ്രിക്കയോട് രണ്ടു മത്സര പരന്പര 2-0നും 1980ൽ ഇംഗ്ലണ്ടിനോട് ഏക...