മദ്യപരിൽ മാത്രമല്ല ഫാറ്റി ലിവർ… ഭക്ഷണ ക്രമത്തിലൂടെ ഫാറ്റിലിവർ സാധ്യത കുറയ്ക്കാം
മദ്യപിക്കുന്നവരിൽ മാത്രമാണ് ഫാറ്റിലിവർ കാണുന്നതെന്ന് പലരും കരുതുന്നുണ്ട്. മദ്യപിക്കുന്നവരിലും മദ്യപിക്കുന്നതിനൊപ്പം കൊഴുപ്പ് കൂടിയ വസ്തുക്കളായ മാംസം, മുട്ട, നിലക്കടല, കാഷ്യൂനട്ട്, എണ്ണയിൽ വറുത്തത് തുടങ്ങിയവ കഴിക്കുന്നവരിലും ഫാറ്റി ലിവർ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കൊഴുപ്പിന്റെ അംശം മദ്യത്തിന്റെ സാന്നിധ്യത്തിൽ പരമാവധി ആഗിരണം ചെയ്യപ്പെടുന്നു എന്നതാണു കാരണം. ഫാറ്റിലിവർ ഉള്ളവരിലും ഇത് കൂടുതൽ കുഴപ്പങ്ങൾ ഉണ്ടാക്കും. ഇത്തരമാൾക്കാരിൽ ഫാറ്റിലിവറിനൊപ്പം ട്രൈ ഗ്ലിസറൈഡ്, എൽഡിഎൽ എന്ന ചീത്ത കൊളസ്ട്രോൾ എന്നിവയും...