ആന്ദ്രേ റസല്‍ വിരമിക്കുന്നു
കിംഗ്സ്റ്റണ്‍: വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ ഓള്‍റൗണ്ടര്‍ ആന്ദ്രേ റസല്‍ രാജ്യാന്തര ക്രിക്കറ്റില്‍നിന്നു വിരമിക്കുന്നു. വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റാണ് ഇക്കാര്യം അറിയിച്ചത്. 37കാരനായ റസല്‍ ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയ്ക്കുള്ള വിന്‍ഡീസിന്റെ ട്വന്റി-20 ടീമില്‍ ഉള്‍പ്പെട്ടു. പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങള്‍ റസലിന്റെ കരിയറിലെ അവസാന രാജ്യാന്തര പോരാട്ടങ്ങളായിരിക്കും. ഹോം ഗ്രൗണ്ടായ ജമൈക്കയിലെ സബീന പാര്‍ക്കിലാണ് അഞ്ച് മത്സര പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങള്‍. 2011ല്‍ പാക്കിസ്ഥാനെതിരായ മത്സരത്തിലൂടെയാണ് റസല്‍ രാജ്യാന്തര...