ഡൗൺ സിൻഡ്രോം: ഒറ്റപ്പെടുത്തരുത്, പരിഹസിക്കരുത്
രോഗനിര്‍ണയം എങ്ങനെ?ബുദ്ധിവൈകല്യമുണ്ടാക്കുന്ന ഏറ്റവും പ്രധാന ജനിതകരോഗമാണ് ഡൗണ്‍ സിന്‍ഡ്രോം. ഗര്‍ഭകാലത്തു തന്നെ ട്രിപ്പിള്‍ ടെസ്റ്റ്, ക്വാഡ്രിപ്പിള്‍ ടെസ്റ്റ്, അള്‍ട്രാ സൗണ്ട് സ്കാനിങ് എന്നിങ്ങനെ ഡൗൺ സിൻഡ്രോമിന് സ്ക്രീനിങ് ടെസ്റ്റുകള്‍ ലഭ്യമാണ്. സ്ക്രീനിംഗ് ടെസ്റ്റില്‍ അപാകത ഉണ്ടെങ്കില്‍, ഉറപ്പിക്കാനായി അമ്നിയോസെന്റസിസ്, കോറിയോണിക് വില്ലസ് സാംപ്ലിങ്ങ് തുടങ്ങിയവ ചെയ്യാം. ജനനശേഷമായാലും കാരിയോ ടൈപ്പിംഗ് ടെസ്റ്റ് വഴി 100% രോഗനിര്‍ണയം സാധ്യമാണ്. എങ്ങനെ ചികിത്സിക്കാം?ജനിതകതകരാര്‍ ആയതിനാല്‍ ഒരു മരുന്നുകൊണ്ട് ചികിത്സിച്ചു മാറ്റാന്‍...