ഇനി ഒന്നും അവശേഷിക്കുന്നില്ല: വിരമിക്കൽ സൂചന നൽകി മെസി
ന്യൂഡൽഹി: ഫുട്ബോൾ ഇതിഹാസം ലയണൽ മെസി വിരമിക്കൽ സൂചന നൽകി. തന്റെ കരിയറിൽ ഇനിയൊന്നും നേടാനായില്ല, കരിയറിന്റെ അവസാനത്തിലാണ് താൻ. ഫുട്ബോൾ ജീവിതം അവസാനിപ്പിക്കുന്നതിൽ സന്തുഷ്ടനാണെന്നും താരം പറഞ്ഞു. അർബാനപ്ലേ പോഡ്കാസ്റ്റിന് അനുവദിച്ച അഭിമുഖത്തിലാണ് മെസി ഹൃദയം തുറന്നത്. താൻ സ്വപ്നം കണ്ടതെല്ലാം ദേശീയ ടീമിലൂടെ നേടി. കരിയറിൽ വ്യക്തിപരമായ എല്ലാ നേട്ടങ്ങളും ലഭിച്ചു. കരിയറിന്റെ തുടക്കത്തിൽ ഇതെല്ലാം തനിക്ക് വന്നുചേരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ഒരു പരാതിയുമില്ല....