പ്രമേഹരോഗികളുടെ സാമൂഹികഷേമം
140 രാജ്യങ്ങളിലെ 230 പ്രമേഹരോഗ സംഘടനകള്‍ അംഗങ്ങളായ ഇന്റര്‍നാഷണല്‍ ഡയബറ്റിക് ഫെഡറേഷനും ലോകാരോഗ്യ സംഘടനയും നേതൃത്വം നല്കുന്ന പ്രമേഹരോഗ ദിനാചരണം 1991 നവംബര്‍ 14നാണ് ആരംഭിച്ചത്. ഓരോ വര്‍ഷവും പ്രതിപാദ്യവിഷയം വ്യത്യസ്തമായിരിക്കും. ‘പ്രമേഹവും ശാരീരിക സാമൂഹിക ക്ഷേമവും (Diabetes and wellbeing)’ എന്നതാണ് ഈ വര്‍ഷത്തെ പ്രതിപാദ്യ വിഷയം. 2025 ലെ ഉപവിഷയമായി‘പ്രമേഹരോഗികളുടെ ജോലിസ്ഥലത്തെക്ഷേമം’ ആണ് തെരഞ്ഞെടുത്തിട്ടുള്ളത്. ഇന്ത്യയിലെ പ്രമേഹരോഗികളുടെ എണ്ണം ഏതാണ്ട് പത്ത് കോടിയാണ്. 10...