പ്രത്യേക കാരണമില്ലാതെയും തലവേദന! മൈഗ്രേൻ കാര്യങ്ങൾ…
മൈഗ്രേൻ എന്ന സംജ്ഞ ഫ്രഞ്ചുഭാഷയിൽനിന്ന് ഉത്ഭവിച്ചതാണ്. കഴിഞ്ഞ 20 വർഷങ്ങളിലാണ് തലവേദനയെക്കുറിച്ച് ആധികാരികമായ പഠനങ്ങൾ നടന്നത്. ഇന്റർനാഷണൽ ഹെഡെയ്ക് സൊസൈറ്റി നിർദേശിച്ച തരംതിരിവുകളാണ് ഇപ്പോൾ പ്രാബല്യത്തിലുള്ളത്. പ്രധാനമായി 13 തരം തലവേദനകൾ. അതിന്റെ ഉപശീർഷകങ്ങളാകട്ടെ 70 തരം. എന്നാൽ തലവേദനയുണ്ടാക്കുന്ന കാരണങ്ങളുടെ വെളിച്ചത്തിൽ അതിനെ രണ്ടായി തിരിക്കാം – പ്രൈമറിയും സെക്കൻഡറിയും. കാരണമില്ലാതെയും തലവേദന പ്രത്യേകമായ രോഗകാരണങ്ങളില്ലാതെ ഉണ്ടാകുന്നതാണ് പ്രൈമറി ഹെഡെയ്ക്ക്. ടെൻഷൻ ഹെഡെയ്ക്കും (78 ശതമാനം)...