അ​ഭി​മ​ന്യു രാ​ഷ്ട്രി​യ​ക്കാ​ര​ന​ല്ല, അവൻ പാവമായിരുന്നു; വ​ള്ളി​കു​ന്ന​ത്തെ 15 വ​യ​സു​കാ​ര​ന്‍റെ മ​ര​ണ​ത്തി​ൽ പ്ര​തി​ക​രി​ച്ച് പി​താ​വ്

 

കാ​യം​കു​ളം: വ​ള്ളി​കു​ന്ന​ത്ത് 15 വ​യ​സു​കാ​ര​ൻ അ​ഭി​മ​ന്യു​വി​ന്‍റെ മ​ര​ണ​ത്തി​ൽ പ്ര​തി​ക​രി​ച്ച് പി​താ​വ് അ​മ്പി​ളി കു​മാ​ർ. അ​ഭി​മ​ന്യു രാ​ഷ്ട്രീ​യ​ക്കാ​ര​ന​ല്ലെ​ന്നും അ​തേ​സ​മ​യം, അ​ഭി​മ​ന്യു​വി​ന്‍റെ സ​ഹോ​ദ​ര​ൻ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​നാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഒ​രു പ്ര​ശ്ന​ത്തി​നും പോ​കാ​ത്ത​യാ​ളാ​ണ് അ​ഭി​മ​ന്യു. എ​ന്തി​നാ​ണ് അ​വ​നെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് അ​റി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, സം​ഭ​വ​ത്തി​ൽ ര​ണ്ടു പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ്ര​തി​യെ​ന്ന സം​ശ​യി​ക്കു​ന്ന സ​ഞ്ജ​യ് ദ​ത്തി​ന്‍റെ പി​താ​വി​നെ​യും സ​ഹോ​ദ​ര​നെ​യു​മാണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. എ​ന്നാ​ൽ സ​ഞ്ജ​യ് ദ​ത്തി​നെ പി​ടി​കൂ​ടി​യി​ട്ടി​ല്ല.

Related posts

Leave a Comment