പേടിക്കേണ്ടെ ഉടനെ മടങ്ങിവരും… ആ​മ​സോ​ണ്‍ ക്ലൗ​ഡ് സ​ര്‍​വീ​സ് നി​ല​ച്ചു: ലോ​ക​മാ​കെ സേ​വ​ന​ങ്ങ​ള്‍ ത​ട​സ​പ്പെ​ട്ടു

ആ​മ​സോ​ണി​ന്‍റെ ക്ലൗ​ഡ് വി​ഭാ​ഗ​മാ​യ ആ​മ​സോ​ണ്‍ വെ​ബ് സ​ര്‍​വീ​സ​സി​ല്‍ (എ​ഡ​ബ്ല്യു​എ​സ്) ത​ക​രാ​ര്‍. ഇ​ന്ന​ലെ ത​ട​സം നേ​രി​ട്ട​തോ​ടെ ലോ​ക​മെ​മ്പാ​ടു​മു​ള്ള ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ഉ​പ​യോ​ക്താ​ക്ക​ളും ബി​സി​ന​സു​ക​ളും ജ​ന​പ്രി​യ വെ​ബ്സൈ​റ്റു​ക​ളും ആ​പ്പു​ക​ളും ത​ട​സ​പ്പെ​ട്ടു. ഫോ​ര്‍​ട്ട്നൈ​റ്റ്, സ്നാ​പ്ചാ​റ്റ്, റോ​ബി​ന്‍​ഹു​ഡ്, കോ​യി​ന്‍​ബേ​സ്, റോ​ബ്ലോ​ക്‌​സ്, വെ​ന്‍​മോ തു​ട​ങ്ങി നി​ര​വ​ധി ആ​പ്ലി​ക്കേ​ഷ​നു​ക​ളു​ടെ സേ​വ​ന​ങ്ങ​ളെ സാ​ങ്കേ​തി​ക​ത​ക​രാ​ര്‍ ബാ​ധി​ച്ചു. അ​തേ​സ​മ​യം ക്ലൗ​ഡ് സേ​വ​നം സാ​ധാ​ര​ണ​നി​ല​യി​ലേ​ക്ക് തി​രി​ച്ചു​വ​രു​ന്ന​താ​യി ആ​മ​സോ​ണ്‍ അ​റി​ച്ചു.

ഔ​ട്ട്ജേ​ജ് ട്രാ​ക്ക​ര്‍ ഡൗ​ണ്‍​ഡി​റ്റ​ക്‌​ട​റി​ന്‍റെ ക​ണ​ക്ക​നു​സ​രി​ച്ച് പ്രാ​ദേ​ശി​ക സ​മ​യം ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ 3.11 ഓ​ടെ​യാ​ണു പ്ര​ശ്‌​ന​ങ്ങ​ളു​ടെ സൂ​ച​ന ക​ണ്ടു​തു​ട​ങ്ങി​യ​ത്. തൊ​ട്ടു​പി​ന്നാ​ലെ 5,800ല​ധി​കം ഉ​പ​യോ​ക്താ​ക്ക​ള്‍ എ​ഡ​ബ്ല്യു​എ​സി​ല്‍ പ്ര​ശ്ന​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

ത​ക​രാ​ര്‍ പ​രി​ഹ​രി​ക്കാ​ന്‍ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ച​താ​യും ചി​ല സേ​വ​ന​ങ്ങ​ള്‍ വീ​ണ്ടെ​ടു​ത്ത​താ​യും എ​ഡ​ബ്ല്യു​എ​സ് അ​റി​യി​ച്ചു. വ​ട​ക്ക​ന്‍ വി​ര്‍​ജീ​നി​യ​യി​ല്‍ സ്ഥി​തി​ചെ​യ്യു​ന്ന ഏ​റ്റ​വും വ​ലി​യ ഡാ​റ്റാ ഹ​ബ്ബു​ക​ളി​ല്‍ ഒ​ന്നാ​ണ് എ​ഡ​ബ്ല്യു​എ​സ്. ത​ക​രാ​ര്‍ സം​ഭ​വി​ച്ച​തി​ന്‍റെ മൂ​ല​കാ​ര​ണം ക​ണ്ടെ​ത്തി​യ​താ​യി ക​മ്പ​നി അ​റി​യി​ച്ചു.

എ​ഡ​ബ്ല്യു​എ​സ് ക്ലൗ​ഡ് നെ​റ്റ്‌​വ​ര്‍​ക്കി​നെ ആ​ശ്ര​യി​ക്കു​ന്ന നി​ര​വ​ധി പ്ര​ധാ​ന സേ​വ​ന​ങ്ങ​ള്‍ പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​യി. സ​ര്‍​ക്കാ​രി​ന്‍റെ​യും നി​ര​വ​ധി സ​ര്‍​വ​ക​ലാ​ശാ​ല​ക​ളു​ടെ​യും പ്ര​വ​ര്‍​ത്ത​നം ത​ട​സ​പ്പെ​ട്ടു. ആ​മ​സോ​ണ്‍ ഡോ​ട് കോം, ​പ്രൈം വീ​ഡി​യോ, അ​ല​ക്, ഫോ​ര്‍​ട്ട്നൈ​റ്റ്, റോ​ബ്ലോ​ക്‌​സ്, ക്ലാ​ഷ് റോ​യ​ല്‍, ക്ലാ​ഷ് ഓ​ഫ് ക്ലാ​ന്‍​സ്, റെ​യി​ന്‍​ബോ സി​ക്‌​സ് സീ​ജ്, പ​ബ്ജി ബാ​റ്റി​ല്‍​ഗ്രൗ​ണ്ട്‌​സ്, വേ​ഡി​ല്‍, സ്‌​നാ​പ്ചാ​റ്റ്, സി​ഗ്‌​ന​ല്‍, കാ​ന്‍​വ, ഡു​വോ​ലിം​ഗോ, ക്ര​ഞ്ചൈ​റോ​ള്‍, ഗു​ഡ്റീ​ഡ്സ്, കോ​യി​ന്‍​ബേ​സ്, റോ​ബി​ന്‍​ഹു​ഡ്, വെ​ന്‍​മോ, ചൈം, ​ലി​ഫ്റ്റ്, കോ​ള​ജ്‌​ബോ​ര്‍​ഡ്, വെ​രി​സോ​ണ്‍, മ​ക്‌​ഡൊ​ണാ​ള്‍​ഡ്‌​സ് ആ​പ്പ്, ദ ​ന്യൂ​യോ​ര്‍​ക്ക് ടൈം​സ്, ലൈ​ഫ്360, ആ​പ്പി​ള്‍ ടി​വി, പെ​ര്‍​പ്ലെ​ക്‌​സി​റ്റി എ​ഐ എ​ന്നി​വ പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​യ​താ​യും ക​മ്പ​നി അ​റി​യി​ച്ചു.

Related posts

Leave a Comment