അ​ര്‍​ജു​ന്‍, ഹ​രി​കൃ​ഷ്ണ പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍: ഫി​ഡെ ലോ​ക​ക​പ്പ് ചെ​സി​ൽ​നി​ന്ന് പ്ര​ഗ്നാ​ന​ന്ദ പു​റ​ത്ത്

മ​​ഡ്ഗാ​​വ്: ഫി​​ഡെ 2025 ലോ​​ക​​ക​​പ്പ് ചെ​​സി​​ല്‍ ഇ​​ന്ത്യ​​യു​​ടെ അ​​ര്‍​ജു​​ന്‍ എ​​റി​​ഗ​​യ്‌​​സി, പി. ​​ഹ​​രി​​കൃ​​ഷ്ണ എ​​ന്നി​​വ​​ര്‍ പ്രീ​​ക്വാ​​ര്‍​ട്ട​​റി​​ല്‍ (അ​​ഞ്ചാം റൗ​​ണ്ടി​​ല്‍). അ​​തേ​​സ​​മ​​യം, ക​​ഴി​​ഞ്ഞ ത​​വ​​ണ​​യ​​ത്തെ റ​​ണ്ണ​​റ​​പ്പാ​​യ ആ​​ര്‍. പ്ര​​ഗ്നാ​​ന​​ന്ദ നാ​​ലാം റൗ​​ണ്ടി​​ല്‍ ടൈ​​ബ്രേ​​ക്ക​​റി​​ലൂ​​ടെ പ​​രാ​​ജ​​യ​​പ്പെ​​ട്ട് പു​​റ​​ത്താ​​യി. ഇ​​തോ​​ടെ ടൂ​​ര്‍​ണ​​മെ​​ന്‍റി​​ല്‍ ശേ​​ഷി​​ക്കു​​ന്ന ഇ​​ന്ത്യ​​ന്‍ താ​​ര​​ങ്ങ​​ളു​​ടെ എ​​ണ്ണം ര​​ണ്ടി​​ലേ​​ക്കു ചു​​രു​​ങ്ങി.

മൂ​​ന്നാം സീ​​ഡാ​​യ അ​​ര്‍​ജു​​ന്‍ ഹം​​ഗേ​​റി​​യ​​ന്‍ ഗ്രാ​​ന്‍​ഡ്മാ​​സ്റ്റ​​റാ​​യ പീ​​റ്റ​​ര്‍ ലെ​​ക്കോ​​യെ ടൈ​​ബ്രേ​​ക്ക​​റി​​ലൂ​​ടെ കീ​​ഴ​​ട​​ക്കി​​യാ​​ണ് അ​​വ​​സാ​​ന 16ല്‍ ​​ഇ​​ടം​​പി​​ടി​​ച്ച​​ത്. ഇ​​രു​​വ​​രും ത​​മ്മി​​ലു​​ള്ള നാ​​ലാം റൗ​​ണ്ടി​​ലെ ആ​​ദ്യ ര​​ണ്ടു ക്ലാ​​സി​​ക്ക​​ല്‍ ഗെ​​യി​​മും സ​​മ​​നി​​ല​​യി​​ല്‍ ക​​ലാ​​ശി​​ച്ചി​​രു​​ന്നു. ഇ​​തോ​​ടെ ജേ​​താ​​വി​​നെ നി​​ശ്ച​​യി​​ക്കാ​​ന്‍ ടൈ​​ബ്രേ​​ക്ക​​ര്‍ അ​​ര​​ങ്ങേ​​റി. ടൈ​​ബ്രേ​​ക്ക​​റി​​ലെ ര​​ണ്ടു മ​​ത്സ​​ര​​ത്തി​​ലും അ​​ര്‍​ജു​​ന്‍ ജ​​യം സ്വ​​ന്ത​​മാ​​ക്കി.

നാ​​ലാം റൗ​​ണ്ടി​​ന്‍റെ ടൈ​​ബ്രേ​​ക്ക​​റി​​ല്‍ സ്വീ​​ഡ​​ന്‍റെ ഗ്രാ​​ന്‍​ഡെ​​ലി​​യ​​സ് നി​​ല്‍​സി​​നെ മ​​റി​​ക​​ട​​ന്നാ​​ണ് പി. ​​ഹ​​രി​​കൃ​​ഷ്ണ അ​​ഞ്ചാം റൗ​​ണ്ടി​​ലെ​​ത്തി​​യ​​ത്. ര​​ണ്ടു ക്ലാ​​സി​​ക്ക​​ല്‍ ഗെ​​യി​​മും സ​​മ​​നി​​ല​​യി​​ല്‍ ക​​ലാ​​ശി​​ച്ച​​ശേ​​ഷം, ഇ​​ന്ന​​ലെ ന​​ട​​ന്ന ആ​​ദ്യ റാ​​പ്പി​​ഡ് ഗെ​​യി​​മി​​ലും സ​​മ​​നി​​ല​​യാ​​യി​​രു​​ന്നു ഫ​​ലം. എ​​ന്നാ​​ല്‍, ര​​ണ്ടാം റാ​​പ്പി​​ഡ് ഗെ​​യി​​മി​​ല്‍ ജ​​യം സ്വ​​ന്ത​​മാ​​ക്കി ഹ​​രി​​കൃ​​ഷ്ണ​​ന്‍ മു​​ന്നേ​​റി.

ആ​​ര്‍. പ്ര​​ഗ്നാ​​ന​​ന്ദ​​യ്ക്ക് ക്ലാ​​സി​​ക്ക​​ല്‍ ഗെ​​യി​​മി​​ലെ ഭാ​​ഗ്യം റാ​​പ്പി​​ഡി​​ല്‍ ല​​ഭി​​ച്ചി​​ല്ല. ഡു​​ബോ​​വ് ഡാ​​നി​​ലി​​നെ​​തി​​രാ​​യ ടൈ​​ബ്രേ​​ക്ക​​റി​​ലെ ആ​​ദ്യ റാ​​പ്പി​​ഡ് പോ​​രാ​​ട്ട​​ത്തി​​ല്‍ പ്ര​​ഗ്നാ​​ന​​ന്ദ സ​​മ​​നി​​ല നേ​​ടി. എ​​ന്നാ​​ല്‍, ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​ല്‍ ഡു​​ബോ​​വ് ജ​​യി​​ച്ചു.

Related posts

Leave a Comment