ഉ​റ​ക്കം പ്ര​ധാ​നം; തു​ട​ർ​ച്ച​യാ​യി നാ​ല​ര മ​ണി​ക്കൂ​റി​ല​ധി​കം ബ​സ് ഓ​ടി​ക്ക​രു​ത്; ഡ്രൈ​വ​ർ​മാ​രു​ടെ​യും യാ​ത്ര​ക്കാ​രു​ടെ​യും സു​ര​ക്ഷയ്ക്ക് പ്രാധാന്യം നൽകി സൗദി

റി​യാ​ദ്: ബ​സ് ഡ്രൈ​വ​ർ​മാ​ർ തു​ട​ർ​ച്ച​യാ​യി നാ​ല​ര മ​ണി​ക്കൂ​റി​ല​ധി​കം ജോ​ലി​ചെ​യ്യു​ന്ന​ത് പൊ​തു​ഗ​താ​ഗ​ത അ​ഥോ​റി​റ്റി വി​ല​ക്കി. ഡ്രൈ​വ​ർ​മാ​രു​ടെ​യും യാ​ത്ര​ക്കാ​രു​ടെ​യും സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ന് മുൻതൂക്കം നൽകി സൗ​ദി.

സാ​പ്ത്കോ ഉ​ൾ​പ്പെ​ടെ​യു​ള്ള ബ​സ് സ​ർ​വീ​സു​ക​ൾ ഇ​ത് നി​ർ​ബ​ന്ധ​മാ​യും പാ​ലി​ക്കേ​ണ്ടി വ​രും. റോ​ഡ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ക, ഗ​താ​ഗ​ത സേ​വ​ന​ങ്ങ​ളു​ടെ നി​ല​വാ​രം ഉ​യ​ർ​ത്തു​ക, തൊ​ഴി​ലാ​ളി​ക്ക് മ​തി​യാ​യ വി​ശ്ര​മം ഉ​റ​പ്പാ​ക്കു​ക എ​ന്ന​താ​ണ് പു​തി​യ നീ​ക്ക​ത്തി​ന് പി​റ​കി​ൽ. 

നാ​ല​ര മ​ണി​ക്കൂ​ർ ഡ്രൈ​വ് ചെ​യ്ത ശേ​ഷം ഡ്രൈ​വ​ർ​മാ​ർ​ക്ക് 45 മി​നി​റ്റ് വി​ശ്ര​മം നി​ർ​ബ​ന്ധ​മാ​ണ്. 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഡ്രൈ​വിം​ഗ് ദൈ​ർ​ഘ്യം ഒ​മ്പ​ത് മ​ണി​ക്കൂ​റി​ൽ കൂ​ടാ​നും പാ​ടി​ല്ല. 24 മ​ണി​ക്കൂ​റി​നി​ടെ ഡ്രൈ​വ​ർ​ക്ക് 11 മ​ണി​ക്കൂ​റെ​ങ്കി​ലും വി​ശ്ര​മം ന​ൽ​കി​യി​രി​ക്ക​ണം.

ദീ​ർ​ഘ ദൂ​ര യാ​ത്രാ റൂ​ട്ടു​ക​ളി​ൽ ര​ണ്ടാം ഡ്രൈ​വ​ർ​ക്ക് വാ​ഹ​ന​മോ​ടി​ക്കാം. വി​ശ്ര​മ സ​മ​യ​ത്ത് ഡ്രൈ​വ​ർ​മാ​ർ മ​റ്റു ജോ​ലി​ക​ളി​ലേ​ക്ക് തി​രി​യ​രു​തെ​ന്നും പൊ​തു​ഗ​താ​ഗ​ത അ​ഥോ​റി​റ്റി നി​ർ​ദേ​ശി​ച്ചു.‌

Related posts

Leave a Comment