ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന്  തീ​പി​ടി​ച്ചു; പുക കണ്ടപ്പോഴേ ഡ്രൈ​വ​ർ ഇ​റ​ങ്ങിയതിനാൽ ജീവന് അപകടമില്ല; ഞെട്ടിക്കുന്ന സംഭവം വെഞ്ഞാറമൂട്


വെ​ഞ്ഞാ​റ​മൂ​ട് : ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ചു. ഡ്രൈ​വ​ർ ര​ക്ഷപ്പെട്ടു. വ​ലി​യ​ക​ട്ട​യ്ക്കാ​ൽ മൈ​ല​ക്കു​ഴി​യി​cലാ​ണ് ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​നു തീ​പി​ടി​ച്ച​ത്.

രാ​വി​ലെ 8.30 ന് ​വെ​ഞ്ഞാ​റ​മൂ​ട് ഭാ​ഗ​ത്തു​നി​ന്ന് ആ​റ്റി​ങ്ങ​ൽ ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു കാ​ർ. നി​ല​യ്ക്കാ​മു​ക്ക് മോ​ഹ​ൻ വി​ല്ല​യി​ൽ ലി​ജോ​യു​ടെ സാ​ൻ​ട്രോ കാ​റാ​ണ് തീ ​ക​ത്തി ന​ശി​ച്ച​ത്. പു​ക ക​ണ്ടു തു​ട​ങ്ങി​യ​പ്പോ​ൾ ലിജോ വാ​ഹ​ന​ത്തി​ൽനി​ന്ന് പു​റ​ത്തി​റ​ങ്ങി​യ​തി​നാ​ൽ ര​ക്ഷ​പ്പെട്ടു.

വെ​ഞ്ഞാ​റ​മൂ​ട് ഫ​യ​ർ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ജോ​ർ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫ​യ​ർ​ഫോ​ഴ്സ് സം​ഘം സ്ഥ​ല​ത്തെത്തി തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി.

വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് മേ​ൽ ന​ട​പ​ടി സ്വീ​ക​രി​ച്ചു. അ​പ​ക​ട​ത്തി​ൽ കാ​റി​ന്‍റെ മു​ൻ​ഭാ​ഗം പൂ​ർ​ണ​മാ​യും ക​ത്തിന​ശി​ച്ചു. കാ​റി​ൽ ഒ​രാ​ൾ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

മു​ൻ​വ​ശ​ത്തു തീ ​പ​ട​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ഡ്രൈ​വ​ർ ഇ​റ​ങ്ങി ഓ​ടു​ക​യാ​യി​രു​ന്നു. ആ​റ്റി​ങ്ങ​ൽ ഉ​ള്ള ത​ന്‍റെ സ്ഥാ​പ​ന​ത്തി​ലേ​ക്ക് പോ​കു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം.

Related posts

Leave a Comment