വിട്ടുവീഴ്ച ചെയ്യണമെന്നുള്ള ആവശ്യവുമായി തന്നെയും സമീപിച്ചിരുന്നു; ആ​വ​ശ്യം ത​ള്ളാ​നു​ള്ള ധൈര്യം കാട്ടിയെന്ന് നയൻതാര; ഞെട്ടലോടെ ആരാധകർ

സി​നി​മാ മേ​ഖ​ല​യി​ൽ കാ​സ്റ്റിം​ഗ് കൗ​ച്ചിം​ഗി​നെ​ക്കു​റി​ച്ച് പ​ല നാ​യി​കാ​ന​ടി​മാ​രും പ​ല​പ്പോ​ഴും തു​റ​ന്നു പ​റ​ഞ്ഞി​ട്ടു​ണ്ട്. അ​വ​സ​ര​ങ്ങ​ള്‍​ക്ക് വേ​ണ്ടി സി​നി​മ​യി​ലെ സ്ത്രീ​ക​ളെ ലൈം​ഗി​ക​മാ​യി ചൂ​ഷ​ണം ചെ​യ്യു​ന്ന സം​ഭ​വ​ങ്ങ​ള്‍ സി​നി​മാ ലോ​ക​ത്ത് ഉ​ണ്ടെ​ന്നാ​ണ് ഈ ​വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

ഇ​പ്പോ​ഴി​താ ത​നി​ക്കും അ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യം നേ​രി​ടേ​ണ്ടി വ​ന്നി​ട്ടു​ണ്ടെ​ന്ന് തു​റ​ന്ന് പ​റ​യു​ക​യാ​ണ് ന​ടി ന​യ​ൻ​താ​ര. ഒ​രു അ​ഭി​മു​ഖ​ത്തി​നി​ടെ​യാ​ണ് താ​രം ഇ​ക്കാ​ര്യ​ത്തെ കു​റി​ച്ച് തു​റ​ന്ന് പ​റ​ഞ്ഞ​ത്.

അ​ഭി​ന​യ ജീ​വി​ത​ത്തി​ന്‍റെ തു​ട​ക്ക കാ​ല​ത്താ​ണ് ത​നി​ക്ക് കാ​സ്റ്റിം​ഗ് കൗ​ച്ച് നേ​രി​ടേ​ണ്ടി വ​ന്ന​തെ​ന്നാ​ണ് ന​യ​ൻ​താ​ര വെ​ളി​പ്പെ​ടു​ത്തി​യ​ത്.​

ഒ​രു സി​നി​മ​യി​ൽ സു​പ്ര​ധാ​ന വേ​ഷ​ത്തി​ൽ അ​ഭി​ന​യി​ക്കാ​ൻ വി​ട്ടു​വീ​ഴ്ച്ച ചെ​യ്യ​ണ​മെ​ന്ന് ത​ന്നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു​വെ​ന്നാ​ണ് താ​രം വെ​ളി​പ്പെ​ടു​ത്തി​യ​ത്. എ​ന്നാ​ൽ ആ ​ആ​വ​ശ്യം ത​ള്ളാ​നു​ള്ള ആ​ർ​ജ​വം താ​ൻ കാ​ണി​ച്ചു​വെ​ന്ന് ന​ടി പ​റ​ഞ്ഞു.

ത​ന്‍റെ ക​ഴി​വുകൊ​ണ്ട് ല​ഭി​ക്കു​ന്ന വേ​ഷ​ങ്ങ​ൾ മ​തി​യെ​ന്ന് താ​ൻ അ​വ​ർ​ക്ക് മ​റു​പ​ടി ന​ൽ​കി​യെ​ന്ന് ന​യ​ൻ​താ​ര പ​റ​ഞ്ഞു. അ​തേ​സ​മ​യം ന​യ​ൻ​താ​ര​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ വ​ലി​യ ഞെ​ട്ട​ലാ​ണ് ആ​രാ​ധ​ക​രി​ൽ ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത്.

ന​യ​ൻ​താ​ര​യെ പോ​ലൊ​രു താ​ര​ത്തി​ന് ഇ​ത്ത​ര​മൊ​രു അ​നു​ഭ​വം നേ​രി​ടേ​ണ്ടി വ​ന്നി​ട്ടു​ണ്ടെ​ങ്കി​ൽ സി​നി​മ​യി​ൽ തു​ട​ക്ക​ക്കാ​ർ നേ​രി​ടു​ന്ന അ​വ​സ്ഥ എ​ന്താ​കു​മെ​ന്നാ​ണ് ന​ടി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളോ​ട് പ​ല​രും പ്ര​തി​ക​രി​ക്കു​ന്ന​ത്.

മ​ന​സി​ന​ക്ക​രെ എ​ന്ന സ​ത്യ​ൻ അ​ന്തി​ക്കാ​ട് ചി​ത്ര​ത്തി​ലൂ​ടെ സി​നി​മാ രം​ഗ​ത്ത് അ​ര​ങ്ങേ​റ്റം കു​റി​ച്ച ന​യ​ൻ​താ​ര വ​ള​രെ പെ​ട്ടെ​ന്നാ​ണ് തെ​ന്നി​ന്ത്യ​ൻ സി​നി​മാ ലോ​കം കീ​ഴ​ട​ക്കി​യ​ത്.

ഇ​പ്പോ​ൾ ബോ​ളി​വു​ഡ് വ​രെ എ​ത്തി നി​ൽ​ക്കു​ക​യാ​ണ് താ​രം. ഷാ​രൂ​ഖ് ഖാ​നെ നാ​യ​ക​നാ​ക്കി അ​റ്റ്ലി സം​വി​ധാ​നം ചെ​യ്യു​ന്ന ജ​വാ​നി​ലൂ​ടെ​യാ​ണ് അ​വ​ർ ബോ​ളി​വു​ഡ് അ​ര​ങ്ങേ​റ്റ​ത്തി​ന് ഒ​രു​ങ്ങു​ന്ന​ത്.

മ​ക്ക​ൾ പി​റ​ന്ന​തി​ന് പി​ന്നാ​ലെ സി​നി​മ​യി​ൽ നി​ന്നു വി​ട്ട് ചെ​റി​യ ഇ​ട​വേ​ള എ​ടു​ത്തി​രി​ക്കു​ക​യാ​ണ് താ​രം. അ​ടു​ത്തി​ടെ​യാ​ണ് വാ​ട​ക ഗ​ർ​ഭ​പാ​ത്ര​ത്തി​ലൂ​ടെ ന​യ​ൻ​താ​ര​യ്ക്കും ഭ​ർ​ത്താ​വും സം​വി​ധാ​യ​ക​നു​മാ​യ വി​ഘ്നേ​ഷ് ശി​വ​നും ഇ​ര​ട്ട ക്കു​ട്ടി​ക​ൾ പി​റ​ന്ന​ത്.

Related posts

Leave a Comment