കൊച്ചി: കരസേനയിലെ ജോലി വിട്ട് കൂടുമത്സ്യകൃഷിയിലേക്കിറങ്ങിയ യുവാവിന് തൊഴില്‍ശ്രേഷ്ഠ പുരസ്കാരം. സിഎംഎഫ്ആര്‍ഐയുടെ കീഴില്‍ കൂടുമത്സ്യകൃഷി ആരംഭിച്ച കണ്ണൂര്‍ സ്വദേശി പി.എം. ദിനില്‍ പ്രസാദാണ് മത്സ്യമേഖലയില്‍ നിന്ന് ഈ പുരസ്കാരത്തിന് അര്‍ഹനായത്. 2018ലാണ് പിണറായി സ്വദേശി ദിനില്‍ സിഎംഎഫ്ആര്‍ഐയുടെ പദ്ധതിയില്‍ അംഗമാകുന്നത്.നാഷണല്‍ ഫിഷറീസ് ഡെവലപ്മെന്റ് ബോര്‍ഡിന്റെ (എന്‍എഫ്ഡിബി) സാമ്പത്തിക സഹായത്തോടെ സബ്സിഡി നല്‍കിയാണ് പദ്ധതി തുടങ്ങിയത്. സിഎംഎഫ്ആര്‍ഐയുടെ സാങ്കേതിക പരിശീലനവും മേല്‍നോട്ടവും ലഭിച്ചതോടെ മൂന്നര വര്‍ഷത്തിനുള്ളില്‍ തന്നെ കൂടുമത്സ്യകൃഷിയില്‍ വന്‍നേട്ടം സ്വന്തമാക്കാനായി. ഇതാണ് ദിനിലിനെ ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്കാരത്തിന് അര്‍ഹനാക്കിയത്.ഏഴു കൂടുകളിലായി കരിമീന്‍ കൃഷിയും കരിമീന്‍ വിത്തുത്പാദനവും ചെയ്യുന്നതോടൊപ്പം കൂടുമത്സ്യകൃഷി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കു സാങ്കേതിക സഹായവും ദിനില്‍ നല്‍കുന്നുണ്ട്. നാലു മീറ്റര്‍ വീതം നീളവും വീതിയും ആഴവുമുള്ള ഏഴു കൂടുകളിലായി 7000 കരിമീന്‍ കുഞ്ഞുങ്ങളെയാണ് കൃഷി ചെയ്യുന്നത്. ഓരോ കൂടില്‍ നിന്നും ശരാശരി 150…
Read MoreCategory: Agriculture
കശുമാവിൻ കൃഷിയെ കൈവിട്ട് തലസ്ഥാനത്തെ മലയോര കർഷകർ; കശുമാവുകൾ അപ്രത്യക്ഷമാകുന്നതിന്റെ പ്രധാന കാരണം ഇങ്ങനെ…
നെടുമങ്ങാട്: ജില്ലയിലെ മലയോര മേഖലയിൽ നിന്ന് കശുമാവിൻ കൃഷി അപ്രത്യക്ഷമാകുന്നു. കശുമാവുകൾ വെട്ടിമാറ്റി വ്യാപകമായി റബർ കൃഷി ആരംഭിച്ചതോടെ കശുമാവുകൾ അപ്രത്യക്ഷമാകാൻ കാരണമെന്ന് കർഷകർ പറയുന്നു. നെടുമങ്ങാട്,പാലോട് തുടങ്ങിയ സ്ഥലങ്ങളിലും തിരുവനന്തപുരം താലൂക്കിലെ പള്ളിപ്പുറം ഭാഗങ്ങളിലും കശുമാവ് കൃഷി വ്യാപകമായിരുന്നു.പള്ളിപ്പുറത്താണ് കൂടുതൽ കശുമാവ് തോട്ടങ്ങളുണ്ടായിരുന്നത്. ഇവിടുത്തെ സിആർപിഎഫ് ക്യാമ്പ്, സൈനിക സ്കൂൾ, ടെക്നോ സിറ്റി എന്നിവയ്ക്കായി സ്ഥലമെടുത്തത് കശുമാവ് തോട്ടങ്ങളായിരുന്നു. ജില്ലയിൽ 1980 നു മുമ്പ് 4000 ടൺവരെ കശുവണ്ടി ഉത്പാദിപ്പിച്ചിരുന്നു.എന്നാൽ ഇന്ന് 1750 ടണിലേക്ക് ഉത്പാദനം കുറഞ്ഞുവെന്നാണ് കണക്ക്. കേരളത്തിൽ കശുവണ്ടി ഉത്പാദനം നിലവിൽ 85000 ടൺ വരെയാണ്.മുമ്പ് ഇത് 35000 ടൺ ആയിരുന്നു.മറ്റ് ജില്ലകളിൽ ഉത്പാദനം ഇരട്ടിച്ചപ്പോൾ തിരുവനന്തപുരത്ത് ഉത്പാദനം പകുതിയിൽ താഴെയായി കുറഞ്ഞു. കശുവണ്ടി വികസന കോർപറേഷന്റെ പ്രവർത്തനങ്ങളാണ് കേരളത്തിൽ ഉത്പാദനം വർധിക്കാൻ ഇടയാക്കിയത്.കശുമാവ് കൃഷി വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന…
Read Moreപ്രതിസന്ധികൾ ഏറെയെങ്കിലും പുഞ്ചകൃഷി മുടക്കാതെ ഇക്കുറിയും ഞാറുനട്ട് കൊളവള്ളിയിലെ കർഷകർ
പുൽപ്പള്ളി: ഒട്ടേറെ പ്രതിസന്ധികൾ വിലങ്ങുതടിയായി നിൽക്കുന്പോഴും പുഞ്ചകൃഷി മുടക്കാതെ ഇക്കുറിയും ഞാറുനടുകയാണ് മുള്ളൻകൊല്ലി ഗ്രാമപ്പഞ്ചായത്തിലെ സീതാമൗണ്ട് കൊളവള്ളി പാടത്തെ കർഷകർ. വേനൽ കനക്കുന്പോഴും കബനിനദിയിൽ നിന്നും വെള്ളം പന്പുചെയ്ത് വയലൊരുക്കിയാണ് ഞാറ് നടുന്നത്. അതുകൊണ്ടുതന്നെ കൊളവള്ളിയിലെ സ്ത്രീ തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ ഇപ്പോൾ തിരക്കിലാണ്. പാടത്ത് നഞ്ചകൃഷി വിളവെടുത്തിട്ട് അധികമായിട്ടില്ല. നെല്ലിന് വിലയില്ലാതായതും വൈക്കോൽ വാങ്ങാനാളില്ലാത്തതുമെല്ലാം കർഷകർക്ക് ഇത്തവണ കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. സാന്പത്തികമായി പ്രയാസങ്ങളേറെയുണ്ടെങ്കിലും പതിവായി ചെയ്യുന്ന പുഞ്ചകൃഷിയെ കൈവിടാൻ കൊളവള്ളിയിലെ ഒരു പറ്റം കർഷകർ തയാറല്ല എന്നതിന് തെളിവാണ് ഇപ്രാവശ്യത്തെ കൃഷി. കബനിനദിയോട് ചേർന്നുകിടക്കുന്നതാണ് ഇവിടത്തെ പാടങ്ങൾ. വനമേഖലയായതിനാൽ വന്യമൃഗശല്യം അതിരൂക്ഷമാണ് . പട്ടാപ്പകൽപോലും കാട്ടാനകൾ കൃഷിയിടത്തിലെത്തുന്ന പ്രദേശം കൂടിയാണിവിടം. പാടത്തിന്റെ അതിർത്തിയിൽ ഹാംഗിംഗ് ഫെൻസിംഗ് സ്ഥാപിക്കാനുള്ള തൂണുകളുടെ നിർമാണപ്രവൃത്തികൾ നടന്നുവരുന്നുണ്ട്. പദ്ധതി പ്രാവർത്തികമാകുന്നതുവരെ വന്യമൃഗശല്യത്തിന് അറുതിയുണ്ടാവില്ലെന്ന് കർഷകർ തന്നെ പറയുന്നു. വെള്ളം തേടിയുള്ള യാത്രയിൽ…
Read Moreഹൈടെക് കൃഷിക്കു മുന്നിൽ മെക്കാനിക്കൽ എൻജിനീയറിംഗ് വഴിമാറി; നവീന കൃഷിരീതികൾ അവലംബിച്ച് ഒ.ജെ. ഫ്രാൻസിസ്
കൊരട്ടി: കണ്ടറിഞ്ഞതും കേട്ടറിഞ്ഞതും സ്വയം മനസിലാക്കിയെടുത്തതുമായ കൃഷിപാഠങ്ങളിൽനിന്നും നല്ലതുമാത്രം സ്വാംശീകരിച്ച് ഹൈടെക് കൃഷിരീതികൾ അവലംബിക്കുകയാണ് ഒ.ജെ.യെന്ന ഒ.ജെ.ഫ്രാൻസിസ്. മെക്കാനിക്കൽ എൻജിനീയറുടെ മേലങ്കി അഴിച്ചു വച്ചാണു കൊരട്ടി പെരുന്പി സ്വദേശിയായ ഈ 62 കാരൻ നാടിനെ ഉൗട്ടാൻ ജൈവകൃഷിയുമായി മുന്നോട്ടു വന്നത്. സ്വന്തമായുള്ള 52 സെന്റ് സ്ഥലത്ത് മൂന്നിടങ്ങളിലായി 400 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ പോളി ഹൗസ് നിർമിച്ചിട്ടുണ്ട്. ഇതിനകത്ത് കൃഷി ചെയ്ത കുക്കുന്പർ, തക്കാളി, പയർ, പാവയ്ക്ക എന്നിവ വിളവെടുത്തു തുടങ്ങി. യൂണിവേഴ്സിറ്റി വികസിപ്പിച്ചെടുത്ത ഉത്പാദനക്ഷമതയുള്ള കെ പിസിഎച്ച് – 1 എന്ന വിത്തും മകൻ വിദേശത്തു നിന്ന് അയച്ചു നൽകിയ കുക്കുന്പർ വിത്തുകളുമാണ് ഇത്തവണ പരീക്ഷിച്ചത്. വെള്ളായനി കാർഷിക കോളജിൽ നിന്നും വാങ്ങിയ ഗുണമേന്മയുള്ള ദീപിക പയർ വിത്തുകളും പ്രീതി എന്ന പേരിലുള്ള ഹൈബ്രിഡ് തക്കാളിക്കും പുറമെ പാവയ് ക്ക യുമാണ് പോളി ഹൗസിലുള്ളതെന്നു ഫ്രാൻസിസ്…
Read Moreനിഖിലിനു കൃഷി കുട്ടിക്കളിയല്ല ! വിളയിച്ചെടുത്തത് കിലോക്കണക്കിന് വെണ്ടയും തക്കാളിയും പയറുമൊക്കെ…
കൂരോപ്പട: നിഖിലിനു കൃഷി കുട്ടിക്കളിയല്ലെന്നു നാടൊട്ടുക്ക് തിരിച്ചറിഞ്ഞിരിക്കുകയാണിപ്പോൾ. കിലോക്കണക്കിന് വെണ്ടയും തക്കാളിയും പയറുമൊക്കെ സ്വന്തമായി വിളയിച്ചെടുത്താണു കൂരോപ്പട പഞ്ചായത്ത് 12-ാം വാർഡിൽ വി. നിഖിൽ എന്ന ഒന്‍പത് വയസുകാരൻ ജില്ലയിലെ രണ്ടാമത്തെ മികച്ച കുട്ടി കർഷനായി മാറിയത്. കൃഷിവകുപ്പിന്റെ 2021-22 വർഷത്തെ അവാർഡാണ് നിഖിലിന് ലഭിച്ചത്. കൂരോപ്പട ചെന്നാമറ്റം വേങ്ങാനത്ത് വേണുഗോപാലിന്റെയും അനുമോളുടെയും മകനാണ് നിഖിൽ. കൃഷി വകുപ്പിന്റെ പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി കൂരോപ്പട കൃഷിഭവന്റെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർഥികൾക്കായി പച്ചക്കറി തൈകൾ വിതരണം ചെയ്തിരുന്നു. മികച്ചരീതിയിൽ കൃഷി ചെയ്യുന്ന വിദ്യാർഥികൾക്കു കൃഷിഭവന്റെ നേതൃത്വത്തിൽ പ്രോത്സാഹനവും നൽകിയിരുന്നു. കർഷകനായ അച്ഛനോടൊപ്പമാണ് കൊറോണക്കാലത്തു കൂടുതൽ നേരം കൃഷിയിലൂടെ പലതരം പച്ചക്കറികൾ വിളയിച്ചെടുത്തത്. കൃഷിവകുപ്പിൽനിന്നും ലഭിച്ച തൈകൾക്കു പുറമെ സ്വന്തമായി ട്രേയിൽ വിത്ത് മുളപ്പിച്ചെടുത്തും കൃഷി വിപുലീകരിച്ചു. ഇതിനു പുറമെ ചെറിയ രീതിയിൽ ചോളവും കൃഷി ചെയ്തു. ഇരുന്നൂറ്…
Read Moreവിപണി ഉണരുന്നു… ചക്ക തേടി വ്യാപാരികൾ വീടുകൾ കയറിയിറങ്ങുന്നു; കിലോയ്ക്ക് ഇപ്പോൾ വിലയിങ്ങനെ…
ജോജി തോമസ്നെന്മാറ : പച്ചച്ചക്ക ശേഖരിക്കാൻ വ്യാപാരികൾ എത്തിത്തുടങ്ങി. പ്ലാവുകൾ ഉള്ള വീടുകളിൽ പെട്ടി ഓട്ടോയുമായി എത്തി കറിക്ക് ഉപയോഗിക്കാനും ഇടിച്ചക്കയായും ഉപയോഗിക്കാൻ പറ്റുന്ന കൂടുതൽ വലുപ്പം വെക്കാത്ത ആറു കിലോ വരെ തൂക്കമുള്ള ചക്കയാണു ശേഖരിക്കുന്നത്. പ്ലാവുകളിൽ അമിതമായി തിങ്ങിനിറഞ്ഞ് അധികം വലിപ്പം വയ്ക്കാതെ നിൽക്കുന്ന പച്ച ചക്കയാണു വ്യാപാരികൾ വാങ്ങി ക്കൊണ്ടു പോകുന്നത്. ഇടത്തരം ചക്കകൾ പറിച്ചു മാറ്റുന്നതു ശേഷിക്കുന്ന ചക്കകൾ വലുപ്പം വയ്ക്കുന്നതിനും പെട്ടെന്ന് മൂപ്പ് ആവുന്നതിനു സൗകര്യമാവുമെന്ന് കർഷകരും പറയുന്നു. വ്യാപാരികൾ തന്നെ പ്ലാവിൽ കയറി ചക്ക പറിച്ചു മാറ്റുന്നതിനാൽ പ്ലാവ് ഉടമയ്ക്ക് എണ്ണം പിടിക്കേണ്ട ജോലി മാത്രമേയുള്ളൂ. വലിപ്പവും നീളവും ആറുകിലോ വരെ തൂക്കവും ഉള്ളതനുസരിച്ച് 20 മുതൽ 30 രൂപ വരെ ഒരു ചക്കയ്ക്ക് വില നൽകുന്നുണ്ട്. വടക്കഞ്ചേരിയിലുള്ള മൊത്തവ്യാപാര കേന്ദ്രത്തിലേക്കാണ് ചക്കകൾ കൊണ്ടുപോകുന്നത് അവിടെനിന്ന് ദിവസവും…
Read Moreആദായവും ഔഷധഗുണവുമായി ഗജേന്ദ്രന് ചേന; ആറുമാസം വരെ കേടുവരാതെ ഇരിക്കും
നേമം : രണ്ടേക്കറോളം വരുന്ന സ്ഥലത്ത് ഗജേന്ദ്രന് ചേന കൃഷിചെയ്ത് വിജയകരമായി വിളവെടുത്തിരിക്കുകയാണ് കര്‍ഷകനായ ആര്.ബാലചന്ദ്രനായര്. ആന്ധ്രയില്‍ നിന്നാണ് ഈ വിത്തിനം ലഭിച്ചതെന്നും കഴിഞ്ഞ പത്ത് വര്‍ഷത്തിലധികമായി ഗജേന്ദ്രന് ചേനയാണ് താൻകൃഷി ചെയ്യുന്നതെന്ന് ബാലചന്ദ്രനായര് പറയുന്നു. വീട്ടിലെ ചപ്പുചവറുകള്‍ ഉള്‍പ്പടെ ജൈവവസ്തുക്കള്‍ ഉപയോഗിച്ച് തന്നെ ചേന കൃഷി ചെയ്യാം. അഞ്ചടി അകലത്തില്‍ രണ്ടടി താഴ്ചയില്‍ കുഴികളെടുത്ത് വിത്തിട്ട് അതിന് മുകളില്‍ കമ്പോസ്റ്റ്, 10 ഗ്രാം കുമ്മായം, 10 ഗ്രാം നിമോ എന്നിവ ഇട്ടുകൊടുക്കണമെന്നും മുളച്ചതിനുശേഷം ചാണകപൊടി ചേര്‍ത്ത് മണ്ണിട്ട് കൊടുക്കണമെന്നും അദ്ദേഹം പറയുന്നു. അഞ്ച് മാസമാകുമ്പോള്‍ മുതല്‍ വിളവെടുക്കാമെന്ന് ബാലചന്ദ്രന്‍നായര്‍ പറഞ്ഞു. വിളവെടുക്കുന്ന ചേന ആറുമാസം വരെ കേടുവരാതെ ഇരിക്കും. തോരന്‍, എരിശ്ശേരി, പായസം, അവിയല്‍, മെഴുക്ക്പുരട്ട്, വറ്റല്‍ എന്നിവയുണ്ടാക്കാന്‍ ചേന ഉപയോഗപ്രദമാണ്.
Read Moreചക്കയില്ലല്ലോ ചൂഴ്ന്നു നോക്കാൻ..! കഴിഞ്ഞവർഷത്തെ പോലെ സുലഭമല്ല ഇക്കുറി ചക്ക; കാരണം…
കേളകം: ചക്ക വളരെ സുലഭമായിരുന്ന മലയോര ഗ്രാമങ്ങളിൽ പോലും ഇന്ന് ഒരു ചക്ക കിട്ടാൻ കൊതിക്കുകയാണ്. പഴുത്തുവീണ് പറമ്പ് വൃത്തികേടാകാതിരിക്കാൻ ചക്ക ആരെങ്കിലും ഒന്നു കൊണ്ടുപോയ്ത്തരുമോ എന്ന് പറഞ്ഞവരൊക്കെ ഇന്ന് ദുഃഖത്തിലാണ്. പറമ്പുകളിൽനിന്ന് ഒഴിവാക്കാൻ ചക്കയിട്ടു കൊണ്ടുപോകുന്നവർക്ക് തേങ്ങ സൗജന്യമായി നൽകുമെന്ന ബോർഡുവരെ സ്ഥാപിച്ച കാലവും ഉണ്ടായിരുന്നു. കഴിഞ്ഞവർഷത്തെ പോലെ സുലഭമല്ല ഇക്കുറി ചക്ക. ഉത്പാദനം കുറഞ്ഞിരിക്കുകയാണ്. കാലവസ്ഥയിലുണ്ടായ വ്യതിയാനമാണ് കാരണം. സാധാരണ ഒക്ടോബർ, നവംബർ മാസം മുതലാണ് പ്ലാവ് പൂക്കുന്നത്. എന്നാൽ, ഇത്തവണ ഡിസംബർ പകുതി കഴിഞ്ഞാണ് പൂവിട്ടത്. പ്ലാവുകളിൽ വൻതോതിൽ കായ്ച്ചുകിടക്കുന്ന ചക്കയുടെ കൂട്ടം ഇപ്പോൾ അപൂർവമായേ കാണാനുള്ളു. ജനുവരി മാസമാകുമ്പോൾ ആവശ്യത്തിന് ചക്ക ലഭിച്ചിരുന്നിടത്ത് ഫെബ്രുവരിയായിട്ടും ചക്കയില്ല. നാട്ടിൻപുറങ്ങളിലെങ്ങും പ്ലാവുകൾ വേണ്ടത്ര കായ്ച്ചിട്ടു പോലുമില്ല. ലോക്ഡൗൺ കാലത്താണ് മലയാളിയുടെ ദൈനംദിന ഭക്ഷണക്രമങ്ങളിലേക്ക് ചക്ക തിരികെ എത്തിയതും രാജകീയപദവി അലങ്കരിച്ചതും. ചക്കപ്പുഴുക്ക്, ഇടിച്ചക്കത്തോരന്‍, ചക്ക…
Read Moreപെറ്റ്സ് വിപണിയിലും സ്റ്റാർട്ടപ്പ് വസന്തം; അരുമ യുടെ ആരോഗ്യ സംരക്ഷണം മുതൽ ലക്ഷ്വറി റിസോർട്ടുകൾ വരെ നീളുന്ന പുതുപുത്തൻ ആശയങ്ങൾ.
അരുമകളെയും ഉടമകളെയും ബന്ധിപ്പിച്ചുള്ള പെറ്റ്സ് വിപണിയിലും സ്റ്റാർട്ടപ്പ് സംരംഭങ്ങൾ തുടങ്ങാം. വളരുന്ന പെറ്റ്സ് വിപണിക്കിണങ്ങിയ പുത്തൻ ആശയങ്ങൾ സ്വപ്നം കാണുന്ന മനസാണ് പ്രധാന മൂലധനം. അരുമ യുടെ ആരോഗ്യ സംരക്ഷണം മുതൽ ലക്ഷ്വറി റിസോർട്ടുകൾ വരെ നീളുന്നു പുതുപുത്തൻ ആശയങ്ങൾ. ഇന്ത്യൻ പെറ്റ്സ് വിപണിയിൽ കാലുറപ്പിക്കുന്ന ചില സ്റ്റാർട്ടപ്പുക ളുടെ ആശയങ്ങൾ നോക്കുക. മറ്റാരും ചിന്തിക്കാത്ത വഴിയേ നടന്ന വരാണ് ഇവയിൽ മിക്കവരും. അതുതന്നെ യാണ് അവരുടെ വിജയരഹസ്യവും. ആരോഗ്യം അതുക്കും മീതെ പൊണ്ണത്തടി കുറയ്ക്കാം, കാൻസർ മാറ്റാം, ഷുഗറിനെ പന്പ കടത്താം- ഇത്തരം പരസ്യങ്ങൾക്ക് എന്നും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. നിങ്ങളുടെ അരുമയെ ഞങ്ങൾ കരുതുമെന്ന പ്രഖ്യാപനം കൂടിയായാൽ പൂർണമായി. ജീവിതശൈലീ രോഗ ങ്ങൾക്കെതിരേയുള്ള യുദ്ധത്തിൽ കൂട്ടുകൂടാൻ ഒരു സംരംഭവുമുണ്ടെങ്കിൽ കൊള്ളാമല്ലേ? ഈ ആശയത്തിലാണ് വിവാൾഡിസ് (Vivaldis Health and Foods)പോലെയുള്ള സ്റ്റാർട്ടപ്പുകളുടെ ജനനം. ഇന്ത്യയിലെ അരുമ മൃഗങ്ങളിൽ…
Read Moreകോട്ടയം ജില്ലയിൽ ഉരുളക്കിഴങ്ങ് കൃഷിയോ? ഉരുളക്കിഴങ്ങും ഇവിടെ വിളയും
തിടനാട്: കോട്ടയം ജില്ലയിൽ ഉരുളക്കിഴങ്ങ് കൃഷിയെന്നു കേൾക്കുന്പോൾ ആദ്യം ആർക്കും സംശയം തോന്നിയേക്കാം. എന്നാൽ സംഗതി സത്യമാണ്. തലനാട് ഗ്രാമപഞ്ചായത്തിലാണ് ഉരുളക്കിഴങ്ങ് കൃഷി വിജയകരമായി ചെയ്തത്. കൃഷിവകുപ്പിൽനിന്നു ജോയിന്റ് ഡയറക്ടറായി വിരമിച്ച അരുവിത്തുറ വടക്കേ ചിറയാത്ത് ജോർജ് ജോസഫാണ് കർഷകൻ. തമിഴ്നാട്, കാർണടക തുടങ്ങിയ അന്യസംസ്ഥാനങ്ങളിലും കേരളത്തിൽ ഇടുക്കി ജില്ലയിലെ മഴമറ പ്രദേശങ്ങളെന്നറിയപ്പെടുന്ന വട്ടവട,കാന്തല്ലൂർ എന്നിവിടങ്ങിൽ മാത്രമല്ല നമ്മുടെ ജില്ലയിലും ശീതകാല പച്ചക്കറികൃഷിക്ക് അനുയോജ്യ ഇടങ്ങളുണ്ടെന്നതിന്റെ തെളിവുകൂടിയാണ് ജോർജിന്റെ ഉരുളക്കിഴങ്ങ് കൃഷി. തലനാട് പഞ്ചായത്തിന്റെ അതിർത്തി പ്രദേശത്താണ് കൃഷി. പുള്ളിക്കാനം മേഖലയുമായി ബന്ധപ്പെട്ടു കിടക്കുന്ന ഈ ഭാഗം സമുദ്രനിരപ്പിൽനിന്ന് 3400 ഓളം അടി ഉയരത്തിലാണ്. 20 മുതൽ 30 ഡിഗ്രി സെൽഷ്യസ്വരെ ചൂടാണ് ഉരുളക്കിഴങ്ങ് കൃഷിക്ക് അനുയോജ്യം. സെപ്റ്റംബർ മാസമാണ് ജില്ലയിൽ ഉരുളക്കിഴങ്ങ് കൃഷിക്ക് യോജിച്ചത്. എന്നാൽ ഇത്തവണത്തെ അമിതമഴ വിളവിനെ സാരമായി ബാധിച്ചു. വാഗമണ്‍, ഈരാറ്റുപേട്ട…
Read More