വടക്കഞ്ചേരി: കുരുമുളകിന്റെ വിളവെടുപ്പായതോടെ മലയോരമേഖലകളെല്ലാം തിരക്കുകളിലേക്ക് വഴിമാറി. ഇനി ഒന്നുരണ്ട് മാസക്കാലം മുളകു പറിക്കലും ഉണക്കലും വൃത്തിയാക്കലുമായി കുരുമുളകിന്റെ ചൂരിലലിയും, കുറഞ്ഞ സ്ഥലത്ത് ഏറ്റവും കൂടുതൽ മുളക് ഉത്പാദനം നടക്കുന്ന പാലക്കുഴി ഉൾപ്പെടുന്ന മലന്പ്രദേശങ്ങൾ. കൈയും മെയ്യും മറന്ന് മണ്ണിൽ അധ്വാനിച്ചതിന്റെ വിളവെടുപ്പുകാലമാണിത്. മലയോരത്തു കുരുമുളകുകൊടികളില്ലാത്ത തോട്ടങ്ങളോ വീട്ടുപരിസരങ്ങളോ ഉണ്ടാകില്ല. വിസ്തൃതികളിൽ ഏറ്റക്കുറച്ചിൽ ഉണ്ടാകാമെങ്കിലും എല്ലാവർക്കുമുണ്ടാകും മുളകുകൃഷി. റബർവിലയിലെ ചാഞ്ചാട്ടം മൂലം ഇടവേളയ്ക്കുശേഷം കുരുമുളകിനെയാണ് കർഷകർ ഇപ്പോൾ പ്രിയപ്പെട്ട വിളയാക്കി പരിപാലിക്കുന്നത്. മുളകുവള്ളികളിൽ തിരിയിടുന്നതു മുതൽ വിളവും വിലയുമെല്ലാം കുടിയേറ്റ ഗ്രാമങ്ങളുടെ സാന്പത്തികഭദ്രതയുടെ അളവുകോലാണ്. മുളകിന്റെ വിളവിലോ വിലയിലോ വ്യതിയാനമുണ്ടായാൽ അത് ഓരോ കുടുംബങ്ങളുടെയും ഒരു വർഷത്തെ കുടുംബ ബജറ്റുകളെ സ്വാധീനിക്കും. മക്കളുടെ പഠനം, വിവാഹം, ചികിത്സ, വീടു നിർമാണം, വാഹനം പുതുക്കൽ, നല്ല ഭക്ഷണം തുടങ്ങി എല്ലാം നിയന്ത്രിക്കുന്നത് ഈ കറുത്തപൊന്നിനെ ചുറ്റിപ്പറ്റിയാണ്. ഇക്കുറി ചില…
Read MoreCategory: Agriculture
നെല്ലിന്റെ ചാരത്തിൽനിന്നു സിമന്റ് നിർമിക്കാൻ സാങ്കേതിക സർവകലാശാല
തിരുവനന്തപുരം: നെല്ലിന്റെ ചാരത്തിൽനിന്നു സിമന്റ് ഇഷ്ടികകൾ നിർമിക്കുന്നതിനുള്ള സാങ്കേതിക വികസനം ഒരുക്കുകയാണ് സാങ്കേതിക സർവകലാശാല. കാലടി റൈസ് മില്ലേഴ്സ് കൺസോർഷ്യം പ്രൈവറ്റ് ലിമിറ്റഡിന് വേണ്ടിയാണ് സർവകലാശാല ഈ പദ്ധതി ഏറ്റെടുത്ത് നടപ്പാക്കുന്നത്. റൈസ് മില്ലിംഗ് വ്യവസായത്തിന്റെ സുഗമമായ നടത്തിപ്പിനായി 36 റൈസ് മില്ലുടമകൾ ചേർന്ന് രൂപീകരിച്ച കൺസോർഷ്യം ഇന്ത്യാ ഗവൺമെന്റിന്റെ എംഎസ്എം ഇ മന്ത്രാലയത്തിന്റെ മൈക്രോ സ്മോൾ എന്റർപ്രൈസസ് ക്ലസ്റ്റർ ഡവലപ്മെന്റ് പ്രോഗ്രാമിന് കീഴിലാണ് പ്രവർത്തിക്കുന്നത്. സർവകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലുള്ള അധ്യപകരുടെ സാങ്കേതിക നൈപുണ്യം പ്രയോജനപ്പെടുത്തി നടപ്പാക്കുന്ന പദ്ധതിക്ക് സർവകലാശാലയിലെ ഇൻഡസ്ട്രി അറ്റാച്ച്മെന്റ് സെല്ലാണു നേതൃത്വം നൽകുന്നത്. സിമന്റ് ഉത്പാദനം വളരെ ചെലവേറിയതും പ്രകൃതിവിഭവങ്ങൾ നശിപ്പിക്കുന്നതും ആയ പ്രക്രിയ ആയതിനാൽ ബദൽ ആയാണു നെല്ലിന്റെ ചാരത്തിൽനിന്നുള്ള സിമന്റ് ഉത്പാദനത്തെ കണക്കാക്കുന്നത്. വയലുകളിൽ വൻതോതിൽ വൈക്കോൽ കത്തിക്കുന്നതും അനിയന്ത്രിതമായ നിർമാർജനവും ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാകുന്നതിനാൽ നെല്ല്…
Read Moreപോഷകങ്ങളുടെ കലവറ! പാഷൻ ഫ്രൂട്ട് കൃഷിയിൽ വിയർപ്പിന്റെ വിജയഗാഥയുമായി യുവകർഷകൻ
തൊടുപുഴ: കുളമാവിന്റെ കുളിർമയിൽ വിളവസന്തമായി പാഷൻ ഫ്രൂട്ട് കൃഷി. കരിമണ്ണൂർ പള്ളിക്കാമുറി സ്വദേശിയും യുവകർഷകനുമായ പതിയിൽ മേജോയുടെ കൃഷിയിടം കണ്ടാൽ ആരും നോക്കിനിന്നു പോകും. പോഷകങ്ങളുടെ കലവറയായ പാഷൻ ഫ്രൂട്ട് കൃഷിയിൽ വിജയ ഗാഥ രചിക്കുകയാണ് ഈ യുവകർഷകൻ. പരന്പരാഗത കൃഷി രീതിയും ആധുനിക കൃഷിവിജ്ഞാനീയവും സംയോജിപ്പിച്ചാണ് ഇദ്ദേഹത്തിന്റെ കൃഷി. വിലത്തകർച്ചമൂലം വർഷങ്ങളായി നടത്തിവന്നിരുന്ന ഏത്തവാഴ കൃഷിയിൽ കൈ പൊള്ളിയതോടെയാണ് ഇദ്ദേഹം പാഷൻ ഫ്രൂട്ട് കൃഷിയിലേക്ക് ചുവടുമാറാൻ തീരുമാനിച്ചത്. കാർഷിക ജില്ലയായ ഇടുക്കിയിൽ പാഷൻ ഫ്രൂട്ട് കൃഷി ഇനിയും കാര്യമായി വേരുപിടിച്ചിട്ടില്ല. സ്വന്തം ആവശ്യത്തിനായി വീടിനോടു ചേർന്ന് ഒന്നോ രണ്ടോ ചുവട് നട്ടുപിടിപ്പിക്കുന്നവരാണ് ഏറെയും. കുളമാവിൽ രണ്ടേക്കറോളം സ്ഥലം പാട്ടത്തിനെടുത്താണ് മേജോ പാഷൻ ഫ്രൂട്ട് കൃഷി നടത്തിവരുന്നത്. മികച്ചയിനം പാഷൻഫ്രൂട്ട് കണ്ടെത്തി ഇവയുടെ വിത്തുകൾ പാകി മുളപ്പിച്ചാണ് തൈ നട്ടത്. അതിനാൽ ഗുണമേ· കൂടിയ തൈ നടാനായി.…
Read Moreപച്ചയും ചുവപ്പും വർണങ്ങൾ ഇടകലർന്ന കാശ്മീരി സുന്ദരി; ചന്ദ്രിക രാജേന്ദ്രന്റെ മട്ടുപ്പാവിലാണ് ഈ ഈ സുന്ദരി കായ്ച്ചിരിക്കുന്നത്
സ്വന്തം ലേഖികതിരുവനന്തപുരം: പച്ചയും ചുവപ്പും വർണങ്ങൾ ഇടകലർന്ന കാശ്മീരി ബെർപഴം, കാശ്മീരി സുന്ദരി ആപ്പിൾ എന്നും അറിയപ്പെടുന്നു. ഈ വിശേഷണം തികച്ചും അന്വർഥമാക്കുകയാണ് ഇലന്തപഴത്തിന്റെ രൂപഭംഗി! പോത്തൻകോട് മണിമേടയിലെ മട്ടുപ്പാവിലാണ് ഇലന്തപ്പഴം. ജൈവകർഷകയായ ചന്ദ്രിക രാജേന്ദ്രന്റെ പരിപാലനത്തിലാണ് ഈ സുന്ദരിപ്പഴമങ്ങനെ കായ്ച്ച് നില്‍ക്കുന്നത്. ഈ കാശ്മീരി ബെർ ആപ്പിൾ (സുന്ദരി) മാത്രമല്ല പച്ച നിറത്തിൽ ബോൾ സൈസിലെ ചെറുപഴം, പച്ച നിറത്തിലെ തന്നെ ബനാനസൈസ് പിന്നെ ചുവന്ന ബെർ ആപ്പിൾ എന്നിങ്ങനെ നാലിനം ഇലന്തപ്പഴ ശേഖരമാണ് മട്ടുപ്പാവിലെ തോട്ടത്തിലുള്ളത്. സാധാരണ പച്ചയോ, ചുവപ്പോ ഇനത്തിൽപ്പെടുന്ന രണ്ടുതരം ബെർ ആപ്പിളുകളാണ് കേരളത്തിലെ കൃഷിയിടങ്ങളിൽ കണ്ടുവരുന്നത്. ഇതിൽ നിന്നും വ്യത്യസ്തമായാണ് ഈ അപൂർവ ഇലന്തപ്പഴ കൃഷി. ഒന്നരവർഷം മുൻപാണ് ചന്ദ്രിക രാജേന്ദ്രൻ ആദ്യ ബെർ ആപ്പിൾ ചെടി മുട്ടുപ്പാവിൽ നടുന്നത്. നഴ്സറിയിൽ നിന്നും വാങ്ങിയ ഗ്രാഫ്റ്റ് ചെയ്ത തൈയാണ്…
Read Moreനമ്മുടെ നിലനിൽപ്പിന് സംരക്ഷിക്കാം, ജൈവവൈവിധ്യം; ഒന്നോ രണ്ടോ ജീവികളുടെ വംശനാശം നമ്മുടെ പ്രകൃതിക്ക് എന്തു കുഴപ്പമാണുണ്ടാക്കാൻ പോകുന്നു?
ഭൂമിയിലെ സസ്യങ്ങളും ജന്തുക്കളും സൂക്ഷ്മജീവികളും അവയുടെ ആവാസ വ്യവസ്ഥകളും ചേർന്ന സന്പന്നതയാണു ജൈവവൈവിധ്യം. ജൈവവൈവിധ്യത്തെക്കുറിച്ച് സാധാരണക്കാർക്ക് ഒരു സംശയമുണ്ടായേക്കാം. ഇത്രയൊക്കെ പറയാൻ മാത്രം ഇതെന്താണ്? ഒന്നോ രണ്ടോ ജീവികളുടെ വംശനാശം നമ്മുടെ പ്രകൃതിക്ക് എന്തു കുഴപ്പമാണുണ്ടാക്കാൻ പോകുന്നത്? ഇതു നമ്മുടെ ജീവിതത്തെ ബാധിക്കുമോ? ഒരു പാരിസ്ഥിതിക സമൂഹത്തിന്റെ പ്രവർ ത്തനത്തെയും വൈവിധ്യത്തെയും ബാധിക്കുന്ന ഒരു പ്രത്യേക ജീവിയുടെ നഷ്ടം ഒരു ആവാസവ്യവസ്ഥ ജീർണിക്കാൻ കാരണമായേക്കാം. ഒരു ആവാസവ്യവസ്ഥയെ ഒരു വിമാനത്തോടുപമിച്ച പോൾ എർലിച്ചിന്റെ റിവറ്റ് പോപ്പർ സിദ്ധാന്തം ആവാസവ്യവസ്ഥയെ കൂടുതൽ മനസിലാക്കാൻ ഉപകരിക്കും. നിരവധി റിവറ്റുകൾ കൊണ്ടാണ് വിമാനത്തിന്റെ വിവിധ ഭാഗങ്ങൾ കൂട്ടിച്ചേർത്തിട്ടുള്ളത്. ആവാസവ്യവസ്ഥയിലെ സ്പീഷീസുകളായി ഇവയെ കണക്കാക്കാം. വിമാനത്തിന് ഘടനാപരമായി നിർണായകമായ ഭാഗത്തുള്ള റിവറ്റുകൾ നഷ്ടപ്പെട്ടാൻ വിമാനം വേഗം നിലംപതിക്കും. മറ്റുള്ള ഭാഗങ്ങൾ നശിച്ചാൽ സാവധാനം വിമാനം തകരും. ഇതുപോലെ തന്നയാണു നമ്മുടെ ആവാസവ്യവസ്ഥയും. ജൈവവൈവിധ്യത്തിന്റെ…
Read Moreമറയൂർ വരെ പോകേണ്ട, കോട്ടയത്തെ കിടങ്ങൂര്‍ വരെ എത്തിയാൽ നാടൻ ശർക്കര ലൈവായി ഉണ്ടാക്കുന്നത് കാണാം
ജിബിൻ കുര്യൻഎല്ലാം ലൈവായ ഇക്കാലത്ത് കരിന്പ് ആട്ടി ജ്യൂസെടുത്ത് ശർക്കരയുണ്ടാക്കി വിൽക്കുന്നൊരു സ്ഥലമുണ്ട് കോട്ടയത്ത്. ശർക്കര ഉണ്ടാക്കുന്നതു നേരിൽ കണ്ടു വാങ്ങാൻ അവസരവും. കിടങ്ങൂർ-അയർക്കുന്നം റോഡിൽ കല്ലിട്ടുനടയിലാണ് നാടൻ ശർക്കര നിർമാണം തത്സമയം നടക്കുന്നത്. ആറുമാനൂർ കുഞ്ചറക്കാട്ടിൽ ജോസ് കെ. ഏബ്രഹാം കഴിഞ്ഞ ആറു വർഷമായി ഇവിടെ നാടൻ ശർക്കര നിർമാണവും വിപണനവും നടത്തുന്നു. അയർക്കുന്നം സെന്റ് സെബാസ്റ്റ്യൻസ് ഹയർസെക്കൻഡറി സ്കൂളിലെ ജോലിയിൽനിന്നു വിരമിച്ചശേഷം കുടുംബകൃഷിയായ കരിന്പിലേക്കു തിരിയുകയായിരുന്നു. തിരുവല്ലയിലെ സർക്കാർ കരിന്പു ഗവേഷണ കേന്ദ്രത്തിൽ നിന്നാണ് കൃഷിക്കുള്ള കരിന്പിൻ തണ്ടുകൾ എത്തിക്കുന്നത്. സ്വന്തമായുള്ള എട്ടേക്കറിലും 16 ഏക്കർ പാട്ടഭൂമിയിലും കരിന്പു വിളഞ്ഞു നിൽക്കുകയാണ്. ഇവിടെ വർഷം മുഴുവൻ കരിന്പുകൃഷിയുണ്ട്, ശർക്കര ഉത്പാദനവും. പ്രകൃതി സൗഹൃദ ശർക്കര നിർമാണം മായമില്ലാതെ, പ്രകൃതിസൗഹൃദ രീതിയിലാണ് ഇവിടത്തെ ശർക്കര നിർമാണം. പാടത്തുനിന്നു വെട്ടിയെടുത്ത കരിന്പിൻ തണ്ടുകൾ ആദ്യം ചക്കിലാട്ടി…
Read Moreപ്രവാസത്തില്‍ നിന്ന് ‘മുയല് വാസ’ത്തിലേക്ക്; ഒരു മാസത്തെ ഇവരുടെ മാസ വരുമാനം ഞെട്ടിക്കുന്നത്
ഒരു മുയല് വിപ്ലവം അരങ്ങേറുകയാണിവിടെ, ലക്ഷങ്ങള്‍ ശമ്പളം വാങ്ങുന്ന പ്രവാസ ജോലി ഉപേക്ഷിച്ച സഹോദരങ്ങളുടെ നേതൃത്വത്തില്‍. ഇതു കാണണമെങ്കില്‍ കണ്ണൂര്‍ ചപ്പാരപ്പടവ് പടപ്പേങ്ങാട് ഓലിയന്റകത്ത് വീട്ടിലെത്തണം. സഹോദരങ്ങളായ അമീനും അമീറും മുയലുകള്‍ക്കൊപ്പം ഇവിടെ നിങ്ങളെ സ്വീകരിക്കും. തങ്ങളുടെ ‘ഗ്രീന്‍ ലീഫ്’ എന്ന മുയല് ഫാം ഇവര്‍ക്കു നല്കുന്ന മാസവരുമാനം കേട്ടാല്‍ ആരുമൊന്നു ഞെട്ടും. പ്രവാസജോലിയില്‍ നിന്നു കിട്ടികൊണ്ടിരുന്നതിന്റെ ഇരട്ടി വരുമാനം ഇവര്‍ക്കു മുയല് നല്കുന്നു. 2012- ല്‍ ചെറിയ രീതിയില്‍ തുടങ്ങിയ മുയല് ഫാം ഇന്ന് വലിയ ബിസിനസ് സംരംഭമാണ്. ഇറച്ചിയായും കുഞ്ഞുങ്ങളെ വിറ്റും മാത്രമല്ല ലാബു കളിലേക്ക് പരീക്ഷണത്തിനും ഇവര്‍ മുയ ലുകളെ നല്‍കുന്നുണ്ട്. പ്രധാനമായും രണ്ടിനം മുയലില്‍ നിന്നാണു വരുമാനമേറെ. വൈറ്റും സോവിയറ്റ് ചിഞ്ചില വിഭാഗത്തില്‍പ്പെടുന്ന ജയന്റു മാണിവ. വിദേശ ഇനത്തില്‍പ്പെട്ട ഈ മുയലുകളെ കൊടൈ ക്കനാലിലെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്നാണു വാങ്ങിയത്. 80…
Read Moreആരോഗ്യദായകം ഈ പഴം! ഡ്രാഗണ്‍ ഫ്രൂട്ട് കൃഷി വ്യാപകമാക്കുന്നു, കൃഷിഭവൻ വഴി തൈകൾ കർഷകരിലേക്ക്
കെ എ അബ്ബാസ് പൊൻകുന്നം: മനുഷ്യന്റെ പ്രതിരോധശേഷി പരീക്ഷിക്കപ്പെടുന്ന കാലത്ത് ആന്റി ഓക്സിഡന്റുകളാൽ സമൃദ്ധമായ ഡ്രാഗൺ ഫ്രൂട്ട് കൃഷി മലയോരമേഖലയിൽ വ്യാപമാക്കുന്നു. കർഷകർ താത്പര്യത്തോടെ ചെയ്തു തുടങ്ങിയ കൃഷിക്ക് സംസ്ഥാന ഹോർട്ടികൾച്ചർ മിഷനാണ് പിന്തുണയുമായെത്തുന്നത്. സ്വകാര്യ നഴ്സറികളിൽ നൂറുരൂപ വിലയുള്ള തൈ സബ്സിഡിയോടെ 25 രൂപയ്ക്കാണ് കർഷകരിലേക്കെത്തുന്നത്. നാലുതൈകളുടെ യൂണിറ്റാണ് 100 രൂപയ്ക്ക് ലഭ്യമാക്കുന്നത്. ആരോഗ്യദായകം ഈ പഴം വിറ്റാമിൻ സി, ആന്റി ഓക്സിഡന്റുകൾ, മഗ്നീഷ്യം എന്നിവയാൽ സമൃദ്ധമാണ് ഡ്രാഗൺ ഫ്രൂട്ട്. ഫൈബർ കൂടുതലുള്ളതിനാൽ ഡയബറ്റിക് രോഗികൾക്കും കഴിക്കാവുന്നതാണ്. ആന്തോസയാഹിൻ കൂടുതലായി ഉള്ളതിനാൽ കണ്ണിന്റെ കാഴ്ച വർധിപ്പിക്കുന്നതിന് സഹായകരമാണ്. കൃഷിരീതി നട്ട് രണ്ടാം വർഷം മുതൽ കായ്ച്ചു തുടങ്ങും. പഴമൊന്നിന് 200 ഗ്രാം മുതൽ ഒരു കിലോ വരെ തൂക്കമുണ്ടാകും. താങ്ങുകാലുകളായി കോണ്‍ക്രീറ്റ് തൂണുകളോ വേലിക്കല്ലുകളോ ഉപയോഗിക്കാം. ശരിയായി സംരക്ഷിക്കുന്നതിന് പഴയ ടയർ പിടിപ്പിച്ച് സുന്ദരമാക്കാം. നിലവിൽ…
Read Moreഫ്ലാറ്റിലെ ഇത്തിരി സ്ഥലത്ത് ഡ്രമ്മിൽ വാഴകൃഷി സക്സസ് ; 15 കിലോയുടെ വാഴക്കുല വിളവെടുത്ത് വീട്ടമ്മ
സ്വന്തം ലേഖകൻ തൃശൂർ: ഫ്ലാറ്റിലെ സ്ഥലപരിമിതികൾക്കിടെ കാർ പാർക്കിനരികിൽ ഡ്രമ്മിൽ നട്ട വാഴ വിളവുതന്നതിന്റെ സന്തോഷത്തിലാണ് കണ്ണംകുളങ്ങര നെയ്യൻ വീട്ടിൽ സിജി ജെയ്സ്. ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്ക് മുറ്റത്തോ, ടെറസിലോ കൃഷി ചെയ്യാൻ പരിമിതിയുണ്ട്. ഇതു മറികടന്നാണു കണ്ണംകുളങ്ങര ജംഗ്ഷനിൽ ശക്തൻ റീജൻസി അപ്പാർട്ട്മെന്റിൽ ആറാം നിലയിൽ താമസിക്കുന്ന സിജി വാഴ കൃഷി ചെയ് തു വിജയിച്ചിരിക്കുന്നത്. സിജി വച്ച മൂന്നു വാഴകളിൽ ആദ്യത്തേതിൽനിന്ന് 15 കിലോ വരുന്ന കുല വിളവെടുത്തു.ഫ്ലാറ്റിനു താഴെ കാർ പാർക്ക് ചെയ്യുന്നിടത്ത് അതിരുപോലെയുള്ള അല്പം സ്ഥലത്ത് ഡ്രമ്മുകളിൽ മണ്ണ് നിറച്ചായിരുന്നു വാഴ കൃഷി. പരിമിതമായ സ്ഥലത്ത് ഗ്രോബാഗിൽ പച്ചക്കറികൾ വളർത്തി വിജയിച്ചതാണു കൗതുകത്തിനായി ഒരു വാഴ വച്ചു നോക്കാൻ സിജിയെ പ്രേരിപ്പിച്ചത്. ഉപയോഗ ശ്യൂന്യമായ ഡ്രമ്മിൽ മണ്ണ് നിറച്ച് ഒരു റോബസ്റ്റ് വാഴത്തൈ ആദ്യം വച്ചു. ആദ്യ വാഴ കുലച്ചപ്പോൾ രണ്ടു വാഴകൾ…
Read Moreവിലക്കയറ്റമോ ? കുലുക്കമില്ലാതെ ജെസി; കാര്‍ഷിക മേഖലയിലെത്തിച്ചത് നവമാധ്യമങ്ങള്‍
കടുത്തുരുത്തി: പച്ചക്കറിയുടെ വില കുതിച്ചു കയറിയപ്പോളും കോതനല്ലൂര്‍ പാളിയില്‍ വീട്ടില്‍ ജെസി മാത്യുവിന് യാതൊരുവിധ ഭാവഭേദങ്ങളുമുണ്ടായിരുന്നില്ല. വീടിന്റെ ടെറസിലും പുരയിടത്തിലുമായി ജെസി ഒരുക്കിയിരിക്കുന്ന പച്ചക്കറി തോട്ടം കൃഷി വകുപ്പിന് പോലും മാതൃകയാക്കാവുന്നതാണ്. പത്ത് വര്‍ഷത്തിനിടെ വീട്ടിലേക്കു ഒരു രൂപയ്ക്കു പോലും പച്ചക്കറി വാങ്ങേണ്ടി വന്നിട്ടില്ലെന്ന് അഭിമാനത്തോടെ ഈ വീട്ടമ്മ പറയുമ്പോഴാണ് ഇവര്‍ ഒരുക്കിയിരിക്കുന്ന കാര്‍ഷിക നഴ്സറിയുടെ വലിപ്പവും മഹത്വവും മനസിലാവുക. വീട്ടിലെ ആവശ്യങ്ങള്‍ക്കുള്ള പച്ചക്കറിയെടുത്ത ശേഷം സമീപവാസികള്‍ക്കു സൗജന്യമായും ജെസി, ഒരു തരി പോലും വിഷാംശമില്ലാത്ത വിഭവങ്ങള്‍ വിതരണം ചെയ്യുന്നുണ്ട്. കാര്‍ഷിക മേഖലയിലെത്തിച്ചത് നവമാധ്യമങ്ങള്‍ മുട്ടുചിറ എച്ച്ജിഎം ആശുപത്രിയിലെ നഴ്സായ ജെസി മാത്യുവിനെ കാര്‍ഷിക മേഖലയിലേക്കു തിരിച്ചു വിട്ടത് നവമാധ്യമങ്ങളായ വാട്സാപ്പും ഫേസ് ബുക്കുമാണ്. സൗദിയില്‍ നഴ്സായിരുന്ന ജെസി 2011 ല്‍ നാട്ടിലേക്കു മടങ്ങി വന്നപ്പോളാണ് കാര്‍ഷിക മേഖലയിലേക്കു ചുവട് മാറ്റുന്നത്. അതുവരെയുള്ള കാലങ്ങളില്‍ വീട്ടുമുറ്റത്തും ടെറസിലുമെല്ലാം…
Read More