കൂണുകൾ ഫംഗസുകളാണ്. എന്നാൽ എല്ലാ ഫംഗസുകളും കൂണുകളല്ല. ലോകത്താദ്യമായി കൂണ്‍കൃഷി ആരംഭിച്ചത് ഫ്രാൻസിലാണ്. ലൂയിസ് പതിനാലാമന്റെ ഭരണകാലത്ത് പതിനാറാം നൂറ്റാണ്ടിലാണത്. സാധാരണയായി ഫംഗസുകൾക്കു വളരാൻ ഈർപ്പമുള്ള കാലാവസ്ഥ ആവശ്യമാണ്. അത്തരം ഒരു അവസ്ഥയുണ്ടാക്കി അതിൽ കൂണ് വിത്തുവിതറിയാണ് കൂണ്‍കൃഷി ആരംഭിക്കേണ്ടത്. ഈർപ്പവും തണുപ്പും ഇരുട്ടും നിറഞ്ഞ അന്തരീക്ഷത്തിൽ ഈ വിത്തുകൾ മുളപൊട്ടി കൂണുകളാകും. ഇവയാണു നാം ഭക്ഷിക്കുന്നത്. കേരളത്തിന്റെ കാലാവസ്ഥയിൽ കൃഷി ചെയ്യാൻ അനുയോജ്യമായ മൂന്നുതരം കൂണുകളുണ്ട്. 1. ചിപ്പിക്കൂണ്‍ (Pleurotus)2. പാൽ കൂണ് (Calocybe indica)3. വൈക്കോൽ കൂണ് (Volvariella volvacea) വിവിധ ഘട്ടങ്ങളുള്ള കൂണ് കൃഷി വിത്തു തയാറാക്കൽ കൂണ്‍വിത്ത് വളർത്തിയെടുക്കുന്നതിന് ഒരു മാധ്യമം ആവശ്യമാണ്. ഇത്തരം മാധ്യമം ഉണ്ടാക്കി അതിൽ കൂണിന്റെ കോശം വളർത്തിയെടുക്കും. നെല്ല്, ഗോതന്പ്, ചോളം തുടങ്ങിവ തിളപ്പിച്ച് കാത്സ്യം കാർബണേറ്റും ചേർത്ത് കൂണ് കൾച്ചർ വികസിപ്പിക്കും. ഓട്ടോക്ലേവും ഇനാക്കുലേഷൻ…
Read MoreCategory: Agriculture
പ്രതീക്ഷയോടെ കൊടകരയിലെ കദളീ വനങ്ങൾ; ദിവസവും ഗുരുവായൂർ ക്ഷേത്രത്തിലേക്ക് നൽകേണ്ടത് 4000 കദളിപ്പഴം
സ്വന്തം ലേഖകൻ തൃശൂർ: മഹാമാരി സൃഷ്ടിച്ച ആഘാതങ്ങളിൽനിന്ന് ഗുരുവായൂർ ക്ഷേത്രം പതിയെ പഴയപോലെ ആകുന്പോൾ കൊടകരയിലെ കദളീവനങ്ങളിൽ വീണ്ടും പ്രതീക്ഷകളുടെ മധുരം നിറയുന്നു. ഗുരുവായൂർ ക്ഷേത്രത്തിലേക്കു കദളിപ്പഴം വിതരണം ചെയ്ത കൊടകരയിലെ കർഷകരും കുടുംബശ്രീക്കാരും അടങ്ങുന്ന വലിയൊരു ജനവിഭാഗം ഗുരുവായൂർ പഴയപോലെ ആകുന്പോൾ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ഗുരുവായൂർ ക്ഷേത്രത്തിലേക്ക് ആവശ്യമായ കദളിപ്പഴങ്ങൾ കോവിഡിനു മുൻപുവരെ പത്തുവർഷം തുടർച്ചയായി വിതരണം ചെയ്തു കൊണ്ടിരുന്നത് മറ്റത്തൂർ ലേബർ കോണ്‍ട്രാക്ട് സൊസൈറ്റിയുടെ നേതൃത്വത്തിലാണ്. കോവിഡും ലോക് ഡൗണും നിയന്ത്രണങ്ങൾ വന്നതോടെ ഗുരുവായൂർ ക്ഷേത്രം അടച്ചതു കൊടകരയിലെ കദളി വാഴകൃഷിയെ പ്രതികൂലമായി ബാധിച്ചു. ഗുരുവായൂരിലേക്കും തൃശൂർ തിരുവന്പാടി ക്ഷേത്രത്തിലേക്കും ആവശ്യമായ കദളിപ്പഴം വിതരണം ചെയ്യാം എന്നായിരുന്നു സൊസൈറ്റിയുമായി ഉണ്ടായിരുന്ന കരാർ. അതു നിലച്ചതോടെ കൊടകര ബ്ലോക്കിന്റെ പലഭാഗത്തായി ഏക്കർകണക്കിനു ഭൂമിയിൽ നടത്തിയിരുന്ന കദളിവാഴകൃഷി പൂർണമായും നിലച്ചു. ഇപ്പോൾ ഗുരുവായൂർ ക്ഷേത്രം തുറന്ന് കാര്യങ്ങളെല്ലാം…
Read Moreചെങ്കല്ലെടുത്തു ഉപേക്ഷിച്ച ഭൂമിയിൽ ഇനി ഡ്രാഗൺ ഫ്രൂട്ട് വിളയും; ചൂഷണങ്ങളുടെ പിടിയിലമർന്ന ആനക്കര ഇനി ഹരിതഭംഗികളുടെ കഥ പറയും
ഷൊർണൂർ : ധനാർത്തി മൂത്ത മനുഷ്യൻ ചെങ്കല്ലെടുത്ത് ഉപയോഗശൂന്യമാക്കിയ തരിശുനിലങ്ങൾക്ക് പുനർജ്ജനി. ആനക്കരയിൽ ഉപേക്ഷിക്കപ്പെട്ട ഉൗഷരഭൂമിയിലിനി ഡ്രാഗണ്ഫ്രൂട്ടുകൾ വിളയും. ചൂഷണങ്ങളുടെ പിടിയിലമർന്ന മണ്ണടരുകളിൽ പച്ചപ്പിന്റെ ഹരിതഭംഗികൾ കഥ പറയും. ആനക്കര കൃഷിഭവൻ, സ്റ്റേറ്റ് ഹോർട്ടിക്കൾച്ചർ മിഷൻ പദ്ധതിപ്രകാരമാണ് ഡ്രാഗണ്‍ ഫ്രൂട്ട് കൃഷി ചെയ്ത് പാഴായ മണ്ണിനെ തിരിച്ചുപിടിക്കുന്നത്. യുവ കർഷകരായ അക്ബർ, റഷീദ്, ഷെമീർ എന്നിവരുടെ നേതൃത്വത്തിൽ മലമൽക്കാവിലെ ഒരു ഹെക്ടർ സ്ഥലത്താണ് പരിക്ഷണാർഥം ഡ്രാഗണ്‍ഫ്രൂട്ട് കൃഷി ഇറക്കുന്നത്. തൃത്താല മേഖലയിൽ ആദ്യമായാണ് കൃഷിഭവൻ ഇടപെടലിലൂടെ ഇത്രയേറെ സ്ഥലത്ത് വ്യാപകമായി ഡ്രാഗണ്‍ഫ്രൂട്ട് കൃഷിയിറക്കുന്നതെന്ന പ്രത്യേകതയും പദ്ധതിക്കുണ്ട്. ഡ്രാഗണ്‍ ഫ്രൂട്ട് പതിനാറോളം ഇനങ്ങളാണ് ഇവിടെ കൃഷിചെയ്യുന്നത്. പ്രകൃതി വിഭവങ്ങൾ കൊള്ളയടിക്കുന്നതിൽ ആനക്കര കുപ്രസിദ്ധമാണ്. ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ വ്യാപകമായി നടന്നു വരുന്ന പ്രകൃതി ചൂഷണങ്ങൾക്ക് തടയിടാൻ അധികൃതരും തയ്യാറല്ല. നെൽവയൽ നികത്തലാണ് മറ്റൊന്ന്. ഏക്കർ കണക്കിന് ഭൂമി ഇവിടെ…
Read Moreമുളകുകളിലെ അപ്സരസിൽ വിറ്റാമിനുകളുടെ കവറ; പോളിഹൗസിൽ വിളയിക്കാം കാണാനഴകുള്ള കാപ്സികം
കാണാനഴകുള്ള കാപ്സികം നമുക്കു പോളിഹൗസിലും വിളയിക്കാം. ഞാൻ എന്റെ പോളിഹൗസിൽ പരീക്ഷിച്ചു വിജയിച്ചതാണിത്. എരിവിന്റെ കാഠിന്യ മില്ലാത്ത മാംസളമായ മുളകിനമാണു കാപ്സികം. ഈ മുളക് ഇന്നു മലയാളികളുടെ തീൻമേശകളെയും കീഴടക്കിയിരിക്കുകയാണ്. മുളകുകളിലെ അപ്സരസാണു കാപ്സികം. കരണം പൊട്ടിക്കുന്ന കാന്താരിപോലുള്ള മുളകുകളുടെ ബന്ധുവാണിതെന്നു പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? കറി ഏതായാലും ഒരു കാപ്സികം മുറിച്ചിട്ടാൽ അതിന്റെ സ്വാദും ഭാവവും ഒന്നുവേറെ തന്നെ. പ്രത്യേകിച്ച് മീൻകറിയിലും ഇറച്ചിക്കറിയിലും. പോഷക കലവറ പോഷകങ്ങളുടെയും ധാതുക്കളുടെയും കലവറയാ ണു കാപ്സികം. മാംസ്യം, കൊഴുപ്പ്, കാത്സ്യം, ജീവകം എ,ബി,സി എന്നിവയാൽ സന്പന്നം. നാരുകൾ, ഇരുന്പ്, ഫോലേറ്റ് എന്നിവയും അടങ്ങിയിട്ടുള്ള കാലറി കുറഞ്ഞ ഭക്ഷണമാണ്. ശരീരത്തിന്റെ പ്രതിരോധശേഷിയെ വർധിപ്പിക്കുന്നതിനാൽ കോവിഡ്കാല കൃഷിയിൽ ഉൾപ്പെടുത്താം. കേരളത്തിൽ കാപ്സികം കൃഷി വളരെ വിരളമായെ നടക്കുന്നുള്ളൂ. ഹിമാചൽപ്രദേശ്, കർണാടകം, തമിഴ്നാട്, മഹാരാഷ്ട്ര എന്നീ സംസ്ഥാന ങ്ങളിൽ വ്യാവസായികാടിസ്ഥാനത്തിൽ കൃഷിയുണ്ട്. എന്നു…
Read Moreഉദ്യാന കൃഷിയില്‍ പുതുമാതൃകയുമായി നീതു; 100 ഇനം താമരയും 60 ഇനം ആമ്പലുകളും നീതുവിന്റെ കൃഷിയിടത്തിൽ വളരുന്നു
മൂവാറ്റുപുഴ: ആമ്പലിനോടും താമരയോടും ഏറെ ഇഷ്ടമുള്ള നീതു സുനീഷ് കോവിഡ് വ്യാപന കാലത്ത് പുത്തന്‍ സംരംഭത്തിന് തുടക്കം കുറിച്ചത് നാടിന് മാതൃകയായി. ഹൈബ്രിഡ് ഇനം താമരകള്‍ കൊണ്ടുവന്ന് മുറ്റത്തും മട്ടുപ്പാവിലും വളര്‍ത്തി. ജലസസ്യങ്ങളുടെ വളര്‍ത്തല്‍ ആദായകരമാണെന്ന് തെളിയിച്ചിരിക്കുകയാണ് ഈ യുവ വീട്ടമ്മ. 100ല്‍ അധികം ഇനം താമരയും 60 ഇനം ആമ്പലുകളും നീതുവിന്റെ പക്കലുണ്ട്. ലേഡിബിംഗ്ലി, റെഡ് പിയോനി, പിങ്ക് ക്ലൗഡ്, ബുദ്ധ സീറ്റ്, അമിരികമെലിയ, ലിറ്റില്‍ റെയിന്‍, മിറക്കിള്സ്നോവെറ്റ്, പീക്ക് ഓഫ് പിങ്ക് തുടങ്ങി അപൂര്‍വ ഇനം ജല റാണികള്‍ നീതുവിന്റെ കൈവശമുണ്ട്. താമരയുടെയും ആമ്പലിന്റെയും കിഴങ്ങുകളുടെ വിപണനം നല്ല നിലയില്‍ നടക്കുന്നുണ്ട്. 500 രൂപ മുതല്‍ 15000 രൂപ വരെ വില വരുന്ന ജലസസ്യങ്ങളുടെ ശേഖരമാണ് നീതുവിനുള്ളത്. മൂവാറ്റുപുഴ വരകുകാലായില്‍ വിജയന്റെയും ലീലയുടെയും മകളാണ് നീതു. ഭര്‍ത്താവ് പി.എസ്.സുനീഷ് പശ്ചിമബംഗാള്‍ നാഷണല്‍ ഹൈഡ്രോ ഇലക്ട്രിക്…
Read More“ആവ് ലോണ്‍ റാബിറ്റ് ഫാം’; സഹപാഠികളുടെ കാർഷിക സംരംഭ വിജയത്തെക്കുറിച്ചറിയാം…
കോവിഡ് കാലത്ത് ഒരു സംരംഭം തുടങ്ങാനാഗ്രഹിക്കുന്ന കൂട്ടുകാർ അനവധിയാണ്. അവിടെ ഇവർ ഒരു മാതൃകയാണ്. സഹപാഠികളായ രണ്ടുപേരുടെ മനസിൽ വിരിഞ്ഞ ആശയം ഒരു കാർഷിക സംരംഭത്തെ വിജയത്തിലെത്തിച്ച ചരിത്രമാണ് ആവ് ലോണ്‍ റാബിറ്റ് ഫാമിനു പറയാനുള്ളത്. പഠനാനന്തരം നല്ല സൗഹൃദങ്ങളെ കാലയവനികയ്ക്കുള്ളിൽ തള്ളുന്നവർ തീർച്ചയായും കാണേണ്ട നന്മയുടെ ചിത്രം കൂടിയുണ്ടിതിൽ. ഓരോ സൗഹൃദങ്ങളും ഇതുപോലെ ഓരോ കൊച്ചു സംരംഭങ്ങൾക്കു കൂടി തുടക്കമിട്ടാൽ അതു നമ്മുടെ സന്പദ്വ്യവസ്ഥയിലുണ്ടാകുന്ന ഗതിമാറ്റം ചില്ലറയായിരിക്കില്ല. സൗഹൃദസംരക്ഷണത്തിനായി സംരംഭം മലപ്പുറം ജില്ലയിലെ എടപ്പാളിനു സമീപം അയിലക്കാടാണ് ഇവരുടെ മുയൽഫാം. പ്ലസ്ടു വരെ ഒന്നിച്ചുപഠിച്ച രണ്ടുപേർ- എൻജിനീയറായ കോലൊളന്പിലെ അഖിലും ഇലക്ട്രീഷനായ അയിലക്കാട് ചെറുതോട്ടുപ്പുറത്ത് ഗഫൂറും. തങ്ങളുടെ ജോലികൾക്കൊപ്പം സൗഹൃദം കാ ത്തുസൂക്ഷിക്കുന്നതിന് ഒരു കൂട്ടു സംരംഭം വേണമെന്ന ആശയത്തി ലെത്തി. വിജയകരമായ ഒരു മുയൽ വളർത്തൽ സംരംഭത്തിന്റെ തുടക്കമിങ്ങനെ… പരിശീലനം നേടി അങ്കത്തട്ടിലേക്ക് ശാസ്ത്രീയ…
Read Moreവിൽക്കാനും വാങ്ങാനും “ഫാർമേഴ്സ് ഫസ്റ്റ്’; വിപണിയുണ്ടെങ്കിൽ ഉത്പാദനവുമുണ്ടാകുമെന്ന ഉറച്ചുവിശ്വാസവുമായി യുവകർഷകൻ നിഷാദ്
ടോം ജോർജ്വിപണിയുണ്ടെങ്കിൽ ഉത്പാദനവുമുണ്ടാകുമെന്ന് ഉറച്ചുവിശ്വസിക്കുന്ന കർഷകനും കാർഷിക സംരംഭകനുമാണ് ചേർത്തല വാരണം സരസ്വതി സദനത്തിൽ വി.ആർ. നിഷാദ്. കൃഷിക്കൊപ്പം ഇതിനുള്ള പ്രവർത്തനങ്ങൾകൂടി നടത്തുകയാണ് ഈ യുവകർഷകൻ. ഓണ്‍ലൈൻ വിപണനസാധ്യതകൾ മുന്നിൽകണ്ട് 2018-ൽ ”മാരാരി ഫ്രഷ്’ എന്നപേരിൽ മാരാരിക്കുളത്തിന്റെ പച്ചക്കറികൾ ഓണ്‍ലൈനായി ഓർഡർ ചെയ്യാനായി ഒരു വെബ്സൈറ്റ് ആരംഭിച്ചായിരുന്നു തുടക്കം. ഇതിൽ ഓർഡർ നൽകുന്നവരുടെ എണ്ണം കൂടിയപ്പോൾ 2020 മുതൽ ഇത് ഒരു ആപ്ളിക്കേഷൻ(ആപ്പ്) ആക്കിമാറ്റി. ഇതിൽ ദിവസവും 40-50 ഓർഡറുകൾ ലഭിച്ചുകൊണ്ടിരുന്നു. ലോക്ഡൗണ്‍ സമയത്ത് 3000-4000 ഓർഡറുകളായി. വിതരണത്തിനായി അന്നത്തെ കൃഷിമന്ത്രി വി.എസ് സുനിൽ കുമാറിൽ നിന്ന് പ്രത്യേകാനുമതി വാങ്ങി. ഓട്ടമില്ലാതെ വലഞ്ഞ എറണാകുളത്തെ കുറേ ഓട്ടോറിക്ഷതൊഴിലാളികളെ തേടിപ്പിടിച്ച് ഓർഡർ ലഭിക്കുന്നവ വിതരണം ചെയ്യാനുള്ള ശൃഖലയൊരുക്കി. ആലപ്പുഴ മുതൽ അരൂർ വരെയാണ് നിലവിൽ പച്ചക്കറി നൽകുന്നത്. കൊട്ടാരക്കരയിലും തിരുവനന്തപുരത്തും ഉടൻ വിപണനം ആരംഭിക്കാനാണു പദ്ധതി. തിങ്കൾ, വ്യാഴം…
Read Moreപുകപ്രയോഗം ഫലം കാണുമോ! കാർഷിക മേഖലയ്ക്ക് കനത്ത ആഘാതം; വെള്ളീച്ചയെ തുരത്താൻ തല പുകച്ച് കർഷകർ
വടക്കഞ്ചേരി : നിയന്ത്രിക്കാനാകാത്ത വിധം വ്യാപകമാകുന്ന വെള്ളീച്ചയെ തുരത്താൻ തോട്ടങ്ങളിൽ തീയിട്ട് പുകച്ച് കർഷകർ. ഈ ചെറു ഈച്ചയെ നശിപ്പിക്കാൻ തക്ക പ്രതിവിധികളൊന്നും കണ്ടെത്താൻ കൃഷി വകുപ്പിന് കഴിയാത്ത സാഹചര്യത്തിലാണ് കർഷകർ തന്നെ കീടത്തിനെതിരെ പുതിയ പരീക്ഷണങ്ങൾ നടത്തുന്നത്. തോട്ടത്തിൽ പലയിടത്തായി ഇത്തരത്തിൽ കടുത്ത പുക ഉണ്ടാക്കിയാൽ തെങ്ങിൻ പട്ടയുടെ അടിയിൽ കൂടിയിരിക്കുന്ന പ്രാണികൾ നശിക്കുമെന്ന കണക്കുകൂട്ടലിലാണ് പുകയ്ക്കൽ പ്രയോഗം നടത്തുന്നത്. അധികം ഉയരമില്ലാത്ത തെങ്ങുകളുള്ള തോട്ടമാണെങ്കിൽ ഇത് കൂടുതൽ ഫലപ്രദമാകും. വണ്ടിന്റെ ആക്രമണം കുറയാനും സഹായകമാകും. ഒന്നിന്നും ഉപകരിച്ചില്ലെങ്കിൽ തന്നെ കൊതുക്, കൂത്താടികൾ ഇല്ലാതാകാൻ ഈ പരീക്ഷണം നല്ലതാണെന്ന് കർഷകർ പറയുന്നു. തെങ്ങ് തഴച്ച് വളരാനും അധികദൂരത്തല്ലാതെ പുകയ്ക്കുന്നത് ഗുണം ചെയ്യും. തെങ്ങിൻ പട്ടകൾക്ക് അടിയിൽ കീടനാശിനി തളിച്ച് കീടങ്ങളെ നശിപ്പിക്കാമെന്ന് കൃഷി വകുപ്പ് നിർദ്ദേശിച്ചെങ്കിലും അത് പ്രായോഗികമല്ലെന്ന് കണ്ടതോടെ നിർദ്ദേശങ്ങൾക്ക് ആയുസുണ്ടായില്ല. തെങ്ങുകൾ…
Read Moreജൈവ കൃഷിയിലൂടെ സുരക്ഷിതമായ പച്ചക്കറികൾ; ലാഭ കൃഷിയിൽ ഒറ്റയാൾ പോരാട്ടവുമായി ഗീതാഞ്ജലി
ജൈവകൃഷിയിലൂടെ ജൈവവൈവിധ്യം സംരക്ഷിക്കുകയാണ് തലശേരി എറിഞ്ഞോളിയിലെ 54 കാരി പുത്തൻപുരയിൽ ഗീതാഞ്ജലി. രാവിലെ നാലിനാരംഭിക്കുന്നു ഇവരുടെ കാർഷിക പ്രവർത്തനങ്ങൾ. പറന്പും ടെറസും പച്ചക്കറി സമൃദ്ധമാണ്. കൂണ് കൃഷിയും വരുമാന ദായകമാണ്. ചേന, പച്ചമുളക്, പാവയ്ക്ക, പാടവലം, പീച്ചിങ്ങ, ചുവന്ന പയർ, മീറ്റർ പയർ, മത്തൻ, കുന്പളം, വെള്ളരി എന്നിവയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. അതോടപ്പം തന്നെ പശു, ആട്, കോഴി എന്നിവയെ പരിപാലിക്കു കയും ചെയ്യുന്നു. ചെറിയതോതിൽ കറി പൗഡറുകളും വൃക്ഷ ആയുർവേദ കഷായവും ജീവാമൃതവും ഗോമൂത്ര കീടനാശിനികളും സ്വന്തമായി ഉണ്ടാക്കു ന്നു. ആവശ്യം കഴിഞ്ഞു ബാക്കി വരുന്നവ വിൽക്കുന്നുമുണ്ട്. 30 വർഷമായി പച്ചക്കറി കൃഷി ആരംഭിച്ചിട്ട്. 20 വർഷമായി കൂണ് കൃഷി ചെയ്യുന്നു. ഇവ കൂടാതെ മുട്ടക്കോഴി വളർത്തലിൽ നിന്നു മെച്ചപ്പെട്ട വരുമാനവും ഇവർക്കു ലഭിക്കുന്നുണ്ട്. ദിവസവും 10 കിലോ കൂണ് വരെ വിൽക്കുന്നു. മട്ടുപ്പാവു…
Read Moreഇങ്ങനെ ചെയ്യൂ, റംബൂട്ടാനിൽ നിന്നും നല്ല വിളവെടുക്കാം;കർഷകർക്ക് മികച്ച വരുമാനത്തോടൊപ്പം തൊടികൾക്കു ചാരുതയും
റംബൂട്ടാൻ പഴങ്ങളുടെ പുറംതോടിലെ രോമങ്ങൾ കടും ചുവപ്പാകുന്ന സമയത്താണു വിളവെടുക്കേണ്ടത്. പാകമാകുന്ന മുറയ്ക്ക് ഘട്ടങ്ങളായി വിളവെടുക്കാം. അവസാന ഘട്ട വിളവെടുപ്പിനോടൊപ്പം തന്നെ കൊന്പുകോതലും നടത്തണം. ഇതിനായി വിളവെടുത്ത ശിഖരങ്ങളുടെ അഗ്രഭാഗത്തുനിന്ന് അരയടിയോളം താഴ്ത്തി മുറിച്ചു നീക്കിയാൽ മതി. ഇപ്രകാരം ശാഖകളെ കൂടുതൽ കരുത്തോടെ വളർത്തി തുടർന്നുള്ള സീസണിൽ പൂ പിടുത്തതിനു സജ്ജമാക്കി നല്ല വിളവിനു വഴിയൊരുക്കാം. വിളവെടുപ്പിനെ തുടർന്നുള്ള കൊന്പുകോതലിനു ശേഷമാണു വളമിടേണ്ടത്. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ നൈട്രജൻ കലർന്ന വളങ്ങൾ നൽകുന്നത് തുടർന്നുള്ള വർഷങ്ങളിൽ കരുത്തുറ്റ ശാഖകൾ ഉണ്ടായി ധാരാളം പൂങ്കുലകൾ ഉണ്ടാകാൻ വഴിയൊരുക്കും. ഒക്ടോബർ , നവംബർ മാസങ്ങളിലും പരാഗണം നടക്കും. ഒരു മാസത്തിനു ശേഷം തുടർന്നുള്ള മൂന്നു മാസങ്ങളിൽ ഓരോ മാസവും മരങ്ങളുടെ പ്രായമനുസരിച്ചു 200 ഗ്രാം മുതൽ 500 ഗ്രാം വരെ പൊട്ടാഷ് നൽകുന്നത് ഗുണമേന്മയുള്ള പഴങ്ങൾ ഉണ്ടാകാൻ സഹായിക്കും.…
Read More