മൂന്നു വർഷം മുന്‍പ് അച്ഛന്റെ വേർപാടുണ്ടാക്കിയ വിടവ് ചില്ലറയായിരുന്നില്ല. അമ്മയും അനുജനുമടങ്ങുന്ന കുടുംബത്തിന്റെ നാഥനാകേണ്ടി വന്നപ്പോൾ കൃഷിയെ മുറുകെ പിടിച്ചു. പഠനം കൈവിടാതെ കൃഷിയെ കൂടെകൂട്ടി എന്നുപറയുന്നതാവും കൂടുതൽ ശരി. വല്യച്ചൻ വിദ്യാധരനാണ് കൃഷിയിലെ പ്രചോദനം. ബികോം മൂന്നാംവർഷ വിദ്യാർഥിയാണു കഞ്ഞിക്കുഴി പഞ്ചായത്ത് ഒന്നാം വാർഡിൽ വടക്കേപ്പറന്പിൽ സ്വാതി. കൃഷിയുടെ രീതിശാസ്ത്രം നന്നായറിയുന്ന യുവാവ്. സ്വന്തമായുള്ള 80 സെന്റിൽ പെട്ടന്ന് ആദായം ലഭിക്കുന്ന കുള്ളൻതെങ്ങിനമായ മലേഷ്യൻ പച്ചയുടെ 30 തൈകൾ കൃത്യമായ ഇടയകലം നൽകി നട്ടു. എല്ലുപൊടിയും വേപ്പിൻപിണ്ണാക്കും അടിവളമായി നൽകി നട്ട തെങ്ങുകൾക്ക് ആദ്യ ആറുമാസം വേറെ വളങ്ങളൊന്നും നൽകിയില്ല. അതിനുശേഷം ഒരു ചാക്ക് കോഴിവളം പത്തു തൈകൾക്ക് എന്ന ക്രമത്തിൽ നൽകി. രണ്ടാം വർഷം ഒരുചാക്ക് കോഴിവളം മൂന്നു തൈകൾക്കായി വീതിച്ചു. മൂന്നാം വർഷം ഒരു തെങ്ങിന് ഒരുചാക്ക് എന്ന അളവിലും നൽകിയപ്പോൾ തൈകൾ…
Read MoreCategory: Agriculture
മനംനിറച്ച് ചൈനീസ് ഓറഞ്ചുകൾ; വിരുന്നുകാ രെത്തിയാൽ ഓടിച്ചെന്ന് പറിച്ചെടുത്ത് ജ്യൂസ് ഉണ്ടാക്കം;നമ്മുടെ നാട്ടിലും സുലഭമായി വളരും…
വടക്കഞ്ചേരി: റെഡിമെയ്ഡ് പാനിയങ്ങളെല്ലാം ആരോഗ്യത്തിന് ഹാനികരമാണെന്ന അവബോധം വളർന്നതോടെ ചൈനീസ് ഓറഞ്ച് പോലെ എവിടേയും വളരുന്ന അപൂർവ്വ ഫലവൃക്ഷ ചെടികൾക്ക് ഡിമാന്റ് കൂടുന്നു. കുഞ്ഞൻ ഓറഞ്ച് പോലെയുള്ള ചൈനീസ് ഓറഞ്ച് മൂപ്പെത്തിയാൽ മധുരത്തിനു പകരം നല്ല പുളിയാകും. തൊലി പൊളിച്ചാൽ ഓറഞ്ചിനുള്ളിലുള്ളതുപോലെ നീര് നിറഞ്ഞ ഓറഞ്ച് നിറമുള്ള അല്ലികൾ തന്നെയാണ് നിറയെ. പഞ്ചസാരയും വെള്ളവും ചേർത്ത് പാനിയമായി കുടിക്കാം എന്നതാണ് പ്രത്യേകത. ദാഹമുള്ള സമയത്താണ് കുടിക്കുന്നതെങ്കിൽ രുചിയേറും. നല്ല മണമുള്ള പ്രകൃതിദത്ത പാനിയമെന്ന നിലയിൽ കൊതിയൂറുന്ന ഒന്നാണിത്. വീട്ടിൽ പെട്ടെന്ന് വിരുന്നുക്കാർ വന്നാൽ നാല് ഓറഞ്ച് പറിച്ചെടുത്ത് പിഴിഞ്ഞ് നീരെടുത്ത് വെള്ളവും പഞ്ചസാരയും ചേർത്താൽ മിനിറ്റുകൾക്കുള്ളിൽ ഒന്നാന്തരമൊരു പാനിയമാകും. മൂപ്പെത്തിയ ഓറഞ്ചിന്റെ തൊലിയും ഒന്നിച്ച് പിഴിഞ്ഞ് നീരെടുക്കാം. ചെടിയിൽ എല്ലാ കാലത്തും ഓറഞ്ചുണ്ടാകും. പത്തോ പന്ത്രണ്ടോ അടി മാത്രം ഉയരം വരുന്നതിനാൽ സ്തീകൾക്കു തന്നെ പറിച്ചെടുക്കാനുമാകും. ഇതുകൊണ്ട്…
Read Moreപാറമട എന്നു പറയുമ്പോള്‍ എന്തൊക്കെയാണ് മനസ്സില്‍ വരുന്നത്? സണ്ണിച്ചേട്ടന്റെ ഉടമസ്ഥതയിലുള്ള റോയല്‍ ക്രഷേഴ്സില് ചെന്നാല്‍ മനസ്സിലെ ചിത്രമാകെ മാറും…
പാറമട എന്നു പറയുമ്പോള്‍ എന്തൊക്കെയാണ് മനസ്സില്‍ വരുന്നത്? യന്ത്രസാമഗ്രികളുടെ കാതടപ്പിക്കുന്ന ശബ്ദം, പൊടിനിറഞ്ഞ അന്തരീക്ഷം, തലങ്ങും വിലങ്ങും ടിപ്പര്‍ ലോറികളുടെ ഇരമ്പല്‍, നെടുകേ പിളര്‍ന്നിട്ട ഭൂമി… അങ്ങനെ പലതും ചേര്‍ന്നൊരു ചിത്രമാകും. എന്നാല്‍ നീലേശ്വരം നഗരസഭയുടെ കിഴക്കേയറ്റത്ത് ചായ്യോം ബസാറിന് സമീപത്തുള്ള സണ്ണിച്ചേട്ടനെന്നു വിളിക്കുന്ന എ.എ. ജോസിന്റെ ഉടമസ്ഥതയിലുള്ള റോയല്‍ ക്രഷേഴ്സില് ചെന്നാല്‍ മനസ്സിലെ ചിത്രമാകെ മാറും. ഇവിടെ ക്രഷറിനെയും യന്ത്രസാമഗ്രികളെയുമൊക്കെ ഒരരുക്കാക്കി മാറ്റിവച്ചിരിക്കുകയാണ്. ബാക്കിയുള്ള ഒരേക്കറിലേറെ സ്ഥലത്ത് അസ്സലൊരു കൃഷിത്തോട്ടമാണ്. മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പില്‍ നിന്നും പരിശോധനയ്ക്കെത്തുന്ന ഉദ്യോഗസ്ഥര്‍ പോലും വഴിതെറ്റിപ്പോയോ എന്ന് സംശയിച്ചുപോകും. പക്ഷികളുടെ ലോകം ക്രഷറിന്റെ പ്രധാന ഗേറ്റുകടന്ന് അകത്തു കയറിയാല്‍ സ്വാഗതം ചെയ്യുന്നത് കോഴികളുടെയും താറാവിന്റെയും അരയന്നങ്ങളുടെയുമൊക്കെ ശബ്ദമാണ്. അപൂര്‍വ ഇനം കരിങ്കോഴികളും അങ്കക്കോഴികളും ടര്‍ക്കിയും അരയന്നങ്ങളും മുയലുകളുമൊക്കെ മതിലിനോടു ചേര്‍ന്ന കമ്പിവേലിക്കകത്തും മരക്കൊമ്പുകളിലും നിരന്നുനില്പാണ്. എല്ലാവര്‍ക്കുമുള്ള കൂടുകളും അതിനകത്തുതന്നെ…
Read Moreമണ്ണിനെ പ്രണയിക്കുന്ന പട്ടാളക്കാരൻ; ആകാശവെള്ളരി മുതൽ റൊളിനോ വരെ നീളുന്ന ഫലവൃക്ഷ സമൃദ്ധമായ കൃക്ഷി
പുൽപ്പള്ളി: അപൂർവയിനങ്ങളിലുള്ള പഴവർഗങ്ങളുൾപ്പടെ കൃഷി ചെയ്ത് കൃഷിയെ പ്രണയിച്ച് മാത്യകയാവുകയാണ് പുൽപ്പള്ളി ചെറ്റപ്പാലത്തെ റിട്ടയേഡ് കേണൽ മടക്കിയാങ്കൽ ജെയിംസ്. ആകാശവെള്ളരി മുതൽ റൊളിനോ വരെ നീളുന്ന ഫലവൃക്ഷസമൃദ്ധമായ ഒരു കൃഷിയിടമാണ് കേണലിന്റേത്. വിദേശയിനങ്ങളടക്കമുള്ള നൂറോളം ഫലവൃക്ഷങ്ങൾ, വ്യത്യസ്തയിനം കോഴികൾ, വെച്ചൂർ, കാസർഗോഡൻ പശുക്കൾ, വിവിധയിനം മത്സ്യങ്ങൾ എന്നിങ്ങനെയാണ് ഈ കൃഷിയിടത്തിലുള്ളത്. കൃഷിയിടവും ഫാമും ഒരു പോലെ വ്യത്യസ്തയുള്ളതാണ്. ഇരുപതാം വയസിൽ പട്ടാളത്തിലെത്തിയ ജെയിംസ് 37 വർഷത്തെ സർവീസിന് ശേഷമാണ് കരസേനയിൽ നിന്നും ലഫ്റ്റനന്റ് കേണലായി വിരമിച്ചത്. വർഷങ്ങളായി മനസിൽ സൂക്ഷിച്ച കൃഷി ആഗ്രഹങ്ങൾ ചെറ്റപ്പാലത്ത് ഭൂമി വാങ്ങി ആ മണ്ണിൽ വിളയിക്കുകയാണ് കേണൽ. ഓരോ സംസ്ഥാനങ്ങളിലേക്ക് ട്രാൻഫറായി പോകുന്പോഴും താഴത്തെ നിലയിൽ ക്വാട്ടേഴ്സ് ലഭിക്കാൻ പ്രത്യേകം ശ്രമിക്കുമായിരുന്നു. ഒട്ടുമിക്ക ക്വാട്ടേഴ്സിനോടും റസിഡൻഷ്യൽ ഹൗസിനോടും ചേർന്ന് അക്കാലത്ത് ധാരാളമായി പച്ചക്കറി നട്ടുപരിപാലിച്ചിരുന്നു. സർവീസിൽ നിന്നും 2015 ജനുവരിയിൽ വിരമിച്ച…
Read Moreനല്ല വേനൽമഴകൾക്ക് പിന്നാലെ അനുകൂലമായ കാലവർഷവും; കർഷകർക്കു പ്രതീക്ഷ നൽകി കൊടികളിൽ കുരുമുളകു തിരികൾ നിറഞ്ഞു
വടക്കഞ്ചേരി : കർഷകർക്ക് പ്രതീക്ഷ നൽകി കൊടികളിൽ കുരുമുളക് ഉണ്ടാകുന്നതിനുള്ള തിരി (പൂക്കുലകൾ) നിറഞ്ഞു. നല്ല വേനൽമഴകൾക്ക് പിന്നാലെ അനുകൂലമായ കാലവർഷവും കുരുമുളകിൽ വലിയ പ്രതീക്ഷയാണ് കർഷകരെല്ലാം പ്രകടിപ്പിക്കുന്നത്. നീർവാർച്ച കുറഞ്ഞ ചിലയിടങ്ങളിൽ കൊടി വാട്ടം ഉണ്ടെങ്കിലും പൊതുവെ തുടക്കം തരക്കേടില്ലെന്ന് തന്നെയാണ് കർഷകർ പറയുന്നത്.കഴിഞ്ഞ ഒരാഴ്ചയായി മഴവിട്ട് നിന്ന് വെയിൽ കിട്ടിയതും ഗുണം ചെയ്യും. വരും ദിവസങ്ങളിൽ ശക്തിപ്പെടാൻ സാധ്യതയുള്ള മഴക്കാലം ചതിക്കാതെ വിളവുണ്ടാകണം. ആറ് മാസക്കാലം കണക്കുകൂട്ടലുകൾ പിഴക്കരുത്. വിളവിനൊപ്പം വിലയും ഉയർന്നു നിൽക്കണം. എങ്കിൽ മാത്രമെ ഇപ്പോൾ തിരികളിലെ പ്രതീക്ഷ വരുമാനമായി മാറു. മേഖലയിലെ കർഷക കുടുംബങ്ങളിൽ പ്രത്യേകിച്ച് മലയോരങ്ങളിൽ ഒരു വർഷത്തെ കുടുംബ ബജറ്റ് തയ്യാറാക്കുന്നത് ഈ പച്ച വള്ളികളിലെ കറുത്ത പൊന്നിനെ ആശ്രയിച്ചാണ്. വിളവിലും വിലയിലും ഏറ്റക്കുറച്ചിലുകളുണ്ടായാൽ എല്ലാം തകിടം മറിയും. റബർ വിലയിലെ ചാഞ്ചാട്ടങ്ങൾ ബാലൻസ് ചെയ്ത്…
Read Moreപത്മശ്രീ പാപ്പമ്മാള്‍- കൃഷിയിലെ വിസ്മയം! നൂറ്റിയേഴാം വയസിലും വിളവിടത്തില്‍ വിജയഗാഥ കൊയ്യുന്ന പാപ്പമ്മാളിന്റെ വിശേഷങ്ങളും ചില പൊടിക്കൈകളും…
നൂറ്റിയേഴാം വയസിലും വിളവിടത്തില്‍ വിജയഗാഥ കൊയ്യുന്ന പാപ്പമ്മാളിന് പത്മശ്രീ. കോയമ്പത്തൂര്‍ തേക്കംപെട്ടി ഗ്രാമത്തിലെ ഈ ജൈവകൃഷിയിടവും പാപ്പമ്മാളുടെ കാര്‍ഷിക കൈമുതലും തലമുറകള്‍ക്ക് പാഠമായി മാറുകയാണ്. വാര്‍ധക്യത്തിന്റെ ക്ഷീണം മറന്നും പുലര്‍ച്ചെ മൂന്നിനുണര്‍ന്ന് നാലിന് കൈത്തൂമ്പയുമായി കൃഷിയിടത്തിലെത്തുന്ന കര്‍ഷക. മഴയും വെയിലും മഞ്ഞും അറിയാതെ ഈ പ്രായത്തില്‍ കാര്‍ഷിക വിപ്ലവം കാഴ്ചവയ്ക്കുന്ന മറ്റൊരു വനിത രാജ്യത്തു വേറെയുണ്ടാകില്ല. ചുളിവും കുനിവും വീണ ശരീരത്തെ ക്ഷീണം ഇനിയും അലട്ടുന്നില്ലെന്നതിനു തെളിവായി വേഗത്തിലാണ് നടത്തം. നന്നായി നനവും ഇളക്കവുമുള്ള കരിമണ്ണില്‍ ചെറിയൊരു കൈത്തൂമ്പ ഉപയോഗിച്ചാണ് കിള. നട്ടുച്ചവെയിലിലെ വിശ്രമം ഒഴികെ രാവിലെ തുടങ്ങുന്ന അധ്വാനം വൈകുന്നേരം വരെ തുടരും. നെല്ല്, ചോളം, തെങ്ങ്, വാഴ, പച്ചക്കറി, ഇലക്കറികള്‍, ധാന്യങ്ങള്‍, കിഴങ്ങ് തുടങ്ങിയവയൊക്കെയാണ് കൃഷി. പാപ്പമ്മാള്‍ വാരിയെറിഞ്ഞാലും പാടം നിറയെ കായ്ഫലമുണ്ടാകും, കീടശല്യം വരികയുമില്ല. അത്രയേറെ കൈപ്പുണ്യം അമ്മയ്ക്കുണ്ടെന്ന് ഗ്രാമീണര്‍ പറയും. ചാണകവും…
Read Moreകൊള്ളാമല്ലോ ഈ സൂത്രപണി..! ജാതിക്കയുടെ തോട് കളയാൻ പുതുമാർഗവുമായി മൈക്കിൾ ജോസഫ്
ഫ്രാൻസിസ് തയ്യൂർ വടക്കഞ്ചേരി: ജാതിക്കയുടെ തോട് കളയാൻ ഇതാ ഒരു എളുപ്പ വഴി. വലിയ പിവിസി പൈപ്പിലൂടെ ജാതിക്ക താഴേക്ക് ഇട്ടാൽ മതി തോടും പരിപ്പും വേർതിരിച്ചു കിട്ടും. ഇന്ത്യൻ അഗ്രിക്കൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഇന്നവേറ്റീവ് ഫാർമർ അവാർഡ് നേടിയിട്ടുള്ള പാലക്കുഴിയിലെ മുണ്ടത്താനം മൈക്കിൾ ജോസഫാണ് ഈ രീതി കണ്ടെത്തി ജാതി കർഷകരുടെ കയ്യടി നേടുന്നത്. നാല് ഇഞ്ചിന്റെ ഒരു ലംഗ്ത്ത് പിവിസി പൈപ്പും ഒരു ചതുരശ്ര അടി വലുപ്പമുള്ള ഗ്രാനൈറ്റോ, കടപ്പകല്ലോ ഒന്നുമില്ലെങ്കിൽ മൂന്ന് ഇഞ്ച് കനത്തിലുള്ള ചെറിയ കോണ്‍ക്രീറ്റ് സ്ലാബോ മതി ഈ സംവിധാനം പ്രവർത്തിപ്പിക്കാൻ. 20 അടി നീളമുള്ള പൈപ്പായതിനാൽ കെട്ടിടത്തിനോട് ചേർന്ന് വേണം പൈപ്പ് സ്ഥാപിക്കാൻ. പൈപ്പിനു നേരെ താഴെ സ്ലാബ് വരണം. വലിയ സാങ്കേതിക വിദ്യയോ അക്കാദമിക് യോഗ്യതകളോ ഇതിന് വേണ്ട. കെട്ടിടത്തിനു മുകളിൽ കയറി പൈപ്പിലൂടെ ജാതിക്ക താഴെക്ക് ഇട്ടാൽ…
Read Moreഗൗതം കത്തോലി! തലയെടുപ്പുള്ള പോത്ത്
ആരെയും ആകര്‍ഷിക്കുന്ന തലയെടുപ്പും ആകാരഭംഗിയും. കാലിപ്രദര്‍ശന നഗരിയിലെ ഇഷ്ടതാരവും മൃഗസ്നേഹികളുടെ ഉറ്റചങ്ങാതിയുമാണിവന്‍. 2,000 കിലോ തൂക്കമുള്ള ഗൗതം കത്തോലിയെന്നു പേരു നല്‍കിയിരിക്കുന്ന മുറയിനത്തില്‍പ്പെട്ട ഈ പോത്തിന്‍കിടാവ്. വാഴക്കുളം തഴുവംകുന്ന് സ്വദേശിയായ വട്ടക്കുടിയില്‍ ജോഷി സിറിയക്കിന്റെ മെയ്ഡന്‍ മുറഫാമിലാണ് മൂന്നരവയസുള്ള ഇവന് ഒരു കുടുംബാംഗത്തെപ്പോലെ കഴിയുന്നത്. സംസ്ഥാനത്തുതന്നെ വിരളമാണ് ഇത്രയും വലിപ്പവും തൂക്കവുമുള്ള കിടാരി. ഹരിയാനയിലെ കര്‍ണാലില്‍ നടന്ന ദേശീയ കന്നുകാലി പ്രദര്‍ശന മത്സരം കാണാനെത്തിയപ്പോഴാണ് ഗൗതം കത്തോലിയെ കാണുന്നത്. മത്സരത്തില്‍ ജൂണിയര്‍ ചാമ്പ്യനായ ഈ കിടാരിയോട് ഇഷ്ടം തോന്നിയതോടെ പൊന്നുംവില നല്കി സ്വന്തമാക്കുകയായിരുന്നു ജോഷി. നാട്ടിലെത്തിച്ച ഇവന് കൃത്യമായ പരിചരണമാണ് നല്‍കിവരുന്നത്. ദിവസവും ഉടമയോടൊപ്പം ചുരുങ്ങിയത് അഞ്ചുകിലോമീറ്റര്‍ നടത്തം പതിവാണ്. തുടര്‍ന്ന് കൃത്യമായ അളവില്‍ സമീകൃത ആഹാരവും നല്‍കും. ചോളപ്പൊടി,പരുത്തിപ്പിണ്ണാക്ക്,സോയ,കടല,ഗോതമ്പുതവിട്, മുളപ്പിച്ച ഗോതമ്പ്, പുളിമ്പൊടി എന്നിവയടങ്ങിയ മിശ്രിതക്കൂട്ടാണ് പ്രധാന ഭക്ഷണം. മണിക്കൂറുകളോളം നീരാട്ടും ഏറെ ഇഷ്ടമാണ്. പ്രതിദിനം…
Read Moreലക്ഷങ്ങള്‍ തരുന്ന മീനും താറാവും
മത്സ്യവും താറാവു വളര്‍ത്തലും ജീവിതത്തിന്റെ ഭാഗമാക്കി ലക്ഷങ്ങള്‍ നേടുകയാണ് മലപ്പുറം തവനൂര്‍ അയങ്കലത്തെ ചിറ്റകത്ത് പള്ളിയാലില്‍ അബ്ദുള്‍മുനീര്‍. സമിശ്രമാതൃകാ കര്‍ഷകനായ ഇദ്ദേഹത്തിന്റെ അയങ്കലം ഫിഷ് ഫാം അറിയാത്തവര്‍ ചുരുക്കം. പരമ്പരാഗത കാര്‍ഷിക കുടുംബ ത്തില്‍ ജനിച്ച മുനീര്‍, തന്റെ നാലര ഏക്കറില്‍ നെല്ലും തെങ്ങും വാഴയും കമുകുമൊ ക്കെയായി നിരവധി കൃഷികള്‍ ചെയ്തിട്ടുണ്ട്. പന്ത്രണ്ടു വര്‍ഷം മുമ്പ് പ്രദേശത്തെ പലരും പലവിധ കാരണങ്ങളാല്‍ നെല്‍കൃഷി ഉപേക്ഷിച്ചപ്പോള്‍ തന്റെ രണ്ടേക്കര്‍ നെല്‍വയല്‍ തരിശിടാന്‍ മുനീറിന്റെ മനസ് അനുവദിച്ചില്ല. എന്തു ചെയ്യണമെന്നുള്ള അന്വേഷണത്തിനൊടുവില്‍ വയലില്‍ കുളം നിര്‍മിച്ച് മത്സ്യം വളര്‍ത്താന്‍ തീരുമാനിക്കുകയാ യിരുന്നു. പൊന്നാനിയിലെ ഫിഷറീസ് വിഭാഗവുമായി ബന്ധപ്പെട്ടു. അവരുടെ പൂര്‍ണ പിന്തുണയും നിരന്തര പരിശീലനങ്ങളും മുനീറിനെ മികച്ചൊരു മത്സ്യകര്‍ഷകനാക്കി. രണ്ടേക്കര്‍ വയലില്‍ മുപ്പതു സെന്റ് വീതമുള്ള നാല് കുളങ്ങള്‍ നിര്‍മിച്ചെടുത്തു. ഇവ ചേര്‍ന്ന ഒരേക്കര്‍ ഇരുപതു സെന്റില്‍ ശാസ്ത്രീയ…
Read Moreസസ്യകുടുംബത്തിലെ സുന്ദരിയില! ഇന്ത്യയില്‍നിന്നു നാലു പുതിയ സസ്യങ്ങള്‍ കൂടി; പ്രത്യേകതകള്‍ ഇങ്ങനെ…
തേഞ്ഞിപ്പലം: കാലിക്കട്ട് സര്‍വകലാശാല സസ്യശാസ്ത്ര വിഭാഗത്തിലെ പ്രഫ. സന്തോഷ് നമ്പിയുടെ നേതൃത്വത്തില്‍ നടന്ന ഗവേഷണഫലമായി ഇന്ത്യയില്‍ നാലു പുതിയ സസ്യങ്ങള്‍ കൂടി കണ്ടെത്തി. അരുണാചല്‍ പ്രദേശിലെ സീറോയില്‍നിന്നു കണ്ടെത്തിയ ജസ്നേറിയസിയെ സസ്യകുടുംബത്തില്‍ ലൈസിയോ നോട്ടസ് ജനുസില്‍പ്പെടുന്ന സസ്യത്തിന് ലൈസിയോനോട്ടസ് സിറോയെന്സിസ് എന്നാണ് നാമകരണം ചെയ്തിട്ടുള്ളത്. ഡോ. സന്തോഷ് നമ്പി, ഗവേഷകരായ എം.കെ. അഖില്‍, നിഖില്‍ കൃഷ്ണ, അമൃത എന്നിവര്‍ ചേര്‍ന്നാണ് ഈ സസ്യത്തെ കണ്ടെത്തിയത്. അന്താരാഷ്ട്ര ജേണലായ ജേണല്‍ ഓഫ് ഏഷ്യാ പസഫിക് ബയോഡൈവേഴ്സിറ്റിയില്‍ ഇതുമായി ബന്ധപ്പെട്ട ഗവേഷണഫലങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രഫ. സന്തോഷ് നമ്പി, എം.കെ. അഖില്‍, പി. ജവാദ് എന്നിവര്‍ ചേര്‍ന്ന് ചൈനയില്‍ മാത്രം കണ്ടു വന്നിരുന്ന ലൈസിയോനോട്ടസ് ഗാമോസെപാലസ് എന്ന സസ്യത്തെ അരുണാചല്‍ പ്രദേശിലെ റോയിംഗ് പ്രദേശത്തുനിന്നു കഴിഞ്ഞ വര്‍ഷം കണ്ടെത്തിയിരുന്നു. ഇടുക്കിയിലെ മീശപ്പുലിമലയില്നിന്നു കണ്ടെത്തിയ മറ്റൊരു സസ്യമാണ് കംപാനുലേസിയ കുടുംബത്തില്‍പ്പെട്ട അസൈന്യൂമകുപുലാരെ. ഇടുക്കി…
Read More