മംഗലംഡാം: റബർ കൃഷി ഉപേക്ഷിച്ച് കശുമാവ് കൃഷി ആരംഭിച്ച കരിങ്കയം ഇലഞ്ഞിമറ്റം തോമസിന് കശുവണ്ടി ഉല്പാദനത്തിൽ മികച്ച നേട്ടം. മരങ്ങളുടെ ചെറുപ്രായത്തിൽ തന്നെ അതിശയ വിളവാണ് ഉണ്ടാകുന്നത്. ഒരു കുലയിൽ തന്നെ നാല്പതും അന്‍പതും കശുവണ്ടി വിളയുന്നു. 30 മാസം മാത്രം പ്രായമായ കശുമാവിൻ മരങ്ങളെല്ലാം വളർന്ന് പന്തലിച്ച് നിൽക്കുന്നത് കാണാൻ തന്നെ കൗതുക കാഴ്ചകളാണിപ്പോൾ. റബർ കൃഷിയുടെ ഭാവി അനിശ്ചിതത്വത്തിലായതോടെയാണ് ഏഴ് ഏക്കർ വരുന്ന കുന്നിൻ പ്രദ്ദേശം മുഴുവൻ കശുവാവ് കൃഷി ചെയ്തത്. റബർ മരങ്ങൾ കാലപഴക്കമായപ്പോൾ റീ പ്ലാന്റിംഗ് വേണ്ടെന്ന് വെച്ചായിരുന്നു മുന്തിയ ഇനം കശുമാവിൻ തൈകൾ നട്ടുപിടിപ്പിച്ചത്. ജെസിബി കൊണ്ട് കുഴികളെടുത്ത് കശുമാവ് വികസന കോർപ്പറേഷൻ നിർദ്ദേശിച്ച രീതിയിലാണ് തൈ നട്ടത്. കണ്ണൂരിൽ നിന്നും കൊണ്ട് വന്ന 500 ഗ്രാഫ്റ്റ് തൈകളാണ് നടാൻ തെരഞ്ഞെടുത്തത്. 15 മാസമായപ്പോൾ തന്നെ തൈകൾ പത്തടി വളർന്ന്…
Read MoreCategory: Agriculture
വളമൊന്നും ചെയ്തില്ല! അനിൽ വിളവെടുത്തത് ഭീമന് ഇഞ്ചി
കട്ടപ്പന: അന്പലകവല കൊല്ലക്കാട്ട് അനിലിന്റെ കൃഷിയിടത്തിലുണ്ടായ ഇഞ്ചി കൗതുകമാകുന്നു. അഞ്ചുകിലോ ഭാരമുള്ള ഒരുമൂട് ഇഞ്ചിയാണ് അനിൽ തന്റെ കൃഷിയിടത്തിൽനിന്നും വിളവെടുത്തത്. വീട്ടാവശ്യത്തിനായി നട്ടുവളർത്തിയ ഇഞ്ചിയാണ് ഭീമൻ ഫലം നൽകിയത്. വളമൊന്നും ചെയ്യാതെയാണ് ഇഞ്ചികൃഷി ചെയ്തിരുന്നത്. മണ്ണ് നീക്കംചെയ്യുന്തോറും വലിപ്പം കൂടിവന്നതോട ഭാര്യയെയും മക്കളെയും കൂട്ടിയാണ് ഇഞ്ചി പുറത്തെടുത്തത്. നേരത്തെ ഇഞ്ചി കൃഷി ചെയ്തിരുന്നുവെങ്കിലും വില ലഭിക്കാതായതോടെ അവസാനിപ്പിച്ചു. ഇപ്പോൾ സ്വന്തം ആവശ്യങ്ങൾക്കു മാത്രമാണ് കൃഷി. അനിലിന്റെ കൃഷിയിടത്തിലുണ്ടായ ഭീമൻ ഇഞ്ചി കാണുവാൻ നിരവധിയാളുകളാണ് എത്തുന്നത്.
Read Moreതേനെടുക്കാം, കരുതലോടെ..! കേരളത്തില്‍ തേന്‍കാലം ആരംഭിക്കുന്നു…
കേരളത്തില്‍ തേന്‍കാലം ആരംഭിക്കുകയാണ്. വാണിജ്യാടിസ്ഥാനത്തില്‍ വളര്‍ത്തുന്ന ഞൊടിയല്‍ അഥവാ ഇന്ത്യന്‍ തേനീച്ചയ്ക്ക് മൂന്നു കാലങ്ങളാണുള്ളത്. ഓഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെ വളര്‍ച്ചാകാലം, ജനുവരി മുതല്‍ മേയ് വരെ തേന്‍ കാലം, മേയ് മുതല്‍ ഓഗസ്റ്റ് വരെയുള്ള ക്ഷാമകാലം എന്നിങ്ങനെയാണത്. വളര്‍ച്ചാകാലത്ത് റാണി ഈച്ചയുടെ പ്രകൃതിദത്തപ്രജനന ശേഷി പ്രയോജനപ്പെടുത്തി കൂടുകള്‍ പിരിച്ച് എണ്ണം വര്‍ധിപ്പിച്ചു കഴിഞ്ഞിരിക്കുകയാണ് കര്‍ഷകര്‍. ഇനി ഏറ്റവും മികച്ച കൊയ്ത്താണ് തേനീച്ച കര്‍ഷകരുടെ ലക്ഷ്യം. തേന്‍കാലം ആരംഭിക്കാനിരിക്കെ മെച്ചപ്പെട്ട തോതില്‍ തേന്‍ ശേഖരിക്കാന്‍ വെള്ളായണി തേനീച്ച പരാഗണ ഗവേഷണ കേന്ദ്രം രൂപകല്പന ചെയ്ത സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തേണ്ടതാണ്. മുന്‍കാലങ്ങളില്‍ ഞൊടിയല്‍ തേനീച്ച കൂടൊന്നിന് രണ്ടുമൂന്നു കിലോ തേന്‍ കിട്ടിയിരുന്നിടത്ത് 10 – 20 കിലോ തേന്‍ ലഭ്യമായതോടെ അനേകംപേര്‍ തേനീച്ച കൃഷി ഉപജീവന മാര്‍ഗമാക്കി. വളര്‍ച്ചാകാലത്ത് ധാരാളം പൂമ്പൊടി ലഭ്യമാക്കാനായി തെങ്ങിന് തോപ്പില്‍ വളര്‍ത്തിയിരുന്ന കോളനികളെ തേനിന്റെ…
Read Moreആടിനുണ്ടൊരു ഹൈടെക് കൂട്! അത്യധ്വാനമില്ലാതെ ആടിനെ എങ്ങനെ വളര്ത്തണമെന്നറിയണമെങ്കില് ഇവിടെത്തണം
ടോം ജോര്‍ജ് അത്യധ്വാനമില്ലാതെ ആടിനെ എങ്ങനെ വളര്ത്തണമെന്നറിയണമെങ്കില് ഇവിടെത്തണം. കോട്ടയം മോനിപ്പള്ളി മറ്റത്തില്‍ സണ്ണിയുടെ വീട്ടില്‍. വീടിനു പിറകിലായി രണ്ടുതട്ടുകളുള്ള ഭൂമിയുടെ ഒന്നാം തട്ടിലാണ് ഹൈടെക് ആട്ടിന്‍കൂടു സ്ഥാപിച്ചിരിക്കുന്നത്. ജി.ഐ. പൈപ്പും ടിന്‍ഷീറ്റും ഉപയോഗിച്ചു തയാറാക്കിയ കൂട്ടില്‍ 22 ആടുകള്‍ക്ക് സുഖമായി പാര്‍ക്കാം. നിലവില്‍ ഒമ്പത് ആടുകളുണ്ട്. വശ്യമനോഹര കൂട് ആട്ടിന്കൂടുകണ്ടാല് അതിനകത്തുകയറി നമുക്കും ഇരിക്കാന്‍ തോന്നും. അത്രയ്ക്ക് വൃത്തിയും ഭംഗിയുമാണതിന്. താഴെ ജിഐ പൈപ്പിനാല്‍ തീര്‍ത്തിരിക്കുന്ന ഫ്രയിമില്‍ കട്ടിയുള്ള പച്ചക്കളറിലുള്ള പ്ലാസ്റ്റിക്കിനു സ്ളോട്ടഡ് ഷീറ്റാണ് ഉപയോഗിച്ചിരിക്കുന്നത്. സ്ക്വയര്‍ഫീറ്റിന് നൂറുരൂപയുള്ള ഇത് ഒരാള്‍ കയറി നിന്നാലും വളയില്ല. ഇതിന്റെ ഇടയിലെ സുഷിരങ്ങളിലൂടെ മൂത്രവും കാഷ്ഠവും വീഴുന്നത് താഴത്തെ തട്ടിലെ ടിന്‍ഷീറ്റിട്ട കൂടിനു മുകളിലേക്കാണ്. ഇതിനു നല്ലചെരിവുനല്കിയിട്ടുണ്ട്. ഇതിനാല്‍ ഷീറ്റിന്റെ അഗ്രഭാഗത്തു സ്ഥാപിച്ചിരിക്കുന്ന പിളര്‍ന്ന പിവിസി പൈപ്പിലേക്ക് മൂത്രവും കാഷ്ഠവും വേഗം ഒഴുകിയെത്തും. പൈപ്പിലുടെ നേരെ പുരയിടത്തില്‍ സ്ഥാപിച്ചിരിക്കുന്ന…
Read Moreവണ്ടർ വുമൺ ശ്രീവിദ്യ..! മികച്ച യുവകർഷകയ്ക്കുള്ള സംസ്ഥാന സർക്കാർ പുരസ്കാരം നേടിയ എം. ശ്രീവിദ്യ എന്ന പോരാളിയുടെ കഥ
ഷൈബിൻ ജോസഫ് കാഞ്ഞങ്ങാട്: ദേശീയപാതയിൽ പൊയിനാച്ചി ടൗണിൽ നിന്ന് ബന്തടുക്കയിലേയ്ക്ക് പോകുന്പോൾ ബേഡഡുക്ക പഞ്ചായത്തിലെ കൊളത്തൂരിന് സമീപം ബറോട്ടി എന്ന ചെറിയ ജംഗ്ഷൻ. അവിടെ നിന്ന് വലത്തോട്ട് ഒരു ഊടുവഴിയിലൂടെ സഞ്ചരിച്ചാൽ ചുറ്റും കാണാനുളളത് കാക്കകാൽ തണൽ പോലുമില്ലാതെ ചുട്ടുപൊള്ളുന്ന ചെങ്കൽപ്പാറ. എന്നാൽ അരകിലോമീറ്റർ മുന്നോട്ടുപോകുന്പോൾ വലതുഭാഗത്തായി കാണുന്ന പച്ചത്തുരുത്ത് ആരുടെയും മനസ് കുളിർപ്പിക്കും. അവിടെ നമ്മെ സ്വാഗതം ചെയ്യുന്നത് ഒരു ഫ്ളക്സ് ബാനർ “ചെടികളെ നോക്കി പുഞ്ചിക്കൂ, അവർ നിങ്ങളോട് തിരിച്ചും ചിരിച്ചിരിക്കും’ റോഡിൽ നിന്നd വീടു വരെ നൂറു മീറ്റോളം ദൂരം തണൽ വിരിക്കുന്ന പാഷൻ ഫ്രൂട്ട് പന്തൽ. ഇവിടെയാണ് എം. ശ്രീവിദ്യ എന്ന 35കാരി ഒരുക്കിയ ഹരിതസ്വർഗം. നാൽപതിനം പഴവർഗങ്ങളും പച്ചക്കറികളും, 1700 ഓളം മീനുകൾ, 70 മുട്ടക്കോഴികൾ, ഒരും പശുവും കിടാവും ഇതൊക്കെയാണ് കരിന്പാറക്കെട്ടിലെ ഒരേക്കർ പുരയിടത്തിൽ ഇതൊക്കെ നമുക്ക് വിസ്മയത്തോടെ…
Read Moreപ്രകാശം(ൻ) പരത്തുന്ന പാളയന്കോടന്! ആരും തന്നെ ചെയ്തിട്ടില്ലാത്ത പരീക്ഷണം നടത്തി വിജയിച്ച ഒ.വി.പ്രകാശനാണ് നാട്ടിലെ താരം
വെള്ളിക്കുളങ്ങര: മലയോരത്ത് കൃഷിചെയ്യുന്ന വാഴകർഷകർ ആരും തന്നെ ചെയ്തിട്ടില്ലാത്ത പരീക്ഷണം നടത്തി വിജയിച്ച മറ്റത്തൂരിലെ പെരുന്പിള്ളിച്ചിറ സ്വദേശി ഒ.വി.പ്രകാശനാണ് നാട്ടിലെ താരം. പാട്ടത്തിനെടുത്ത ഭൂമിയിൽ പാളയൻകോടൻവാഴകൾ തോട്ടമായി തന്നെ കൃഷി ചെയ്താണ് പ്രകാശൻ ഈ കോവിഡ് കാലത്ത് മികച്ച വിളവ് നേടിയത്. മറ്റത്തൂരിലെ മുൻനിര പച്ചക്കറി കർഷകരിലൊരാളായ പ്രകാശൻ ഒരു പരീക്ഷണമായാണ് ഇത്തവണ പാളയൻകോടൻ വാഴകൾ തോട്ടമായി കൃഷി ചെയ്തത്. സാധാരണയായി പുരയിടങ്ങളിലും ആളൊഴിഞ്ഞ പറന്പുകളിലും അവിടവിടെയായി നട്ടുപിടിപ്പിക്കാറുള്ള ഇനമാണ് പാളയൻകോടൻ വാഴകൾ. നേന്ത്രൻ, പൂവൻ, കദളി, റോബസ്റ്റ എന്നീ വാഴയിനങ്ങളെ പോലെ പാളയൻകോടൻ വാഴകൾ ആരും വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യാറില്ല. നാടൻ ഇനമായ പാളയൻകോടൻ കായക്ക് ആവശ്യക്കാർ കുറവാണെന്നതാണ് ഇതിനു പ്രധാന കാരണം. നേന്ത്രവാഴകൾ ധാരാളമായി കൃഷി ചെയ്യാറുള്ള പ്രകാശൻ പാളയൻകോടൻ വാഴകളുടെ ഒരു തോട്ടം തന്നെ ഉണ്ടാക്കി. പെരുന്പിള്ളിച്ചിറയിലെ പാട്ടഭൂമിയിൽ 200 വാഴകളാണ് പ്രകാശൻ…
Read More46 വയസിനിടെ 39 അവാർഡുകൾ! ടെറസ് കൃഷിയിൽ സുല്‍ഫത്ത് വേറെ ലെവലാണ്
വൈപ്പിൻ : ജൈവപച്ചക്കറി കൃഷിയിൽ 46 വയസിനുള്ളിൽ 39 അവാർഡുകൾ. യുവകർഷക സുൽഫത്ത് മൊയ്തീൻ എത്തി നിൽക്കുന്നത് നേട്ടങ്ങളുടെ കൊടുമുടിയിൽ. സംസ്ഥാന കൃഷിവകുപ്പിന്റെ 2019-20 വർഷത്തെ ഏറ്റവും നല്ല ടെറസ് കൃഷിക്കുള്ള അംഗീകാരം ഇന്നലെ തേടിയെത്തിയതോടെയാണ് ആകെ അവാർഡുകൾ 39 ൽ എത്തിയത്. കഴിഞ്ഞ തവണ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനക്കാരിയായിരുന്നു. ഇത്തവണ ജില്ലയിലെ ഏറ്റവും നല്ല ടെറസ് കർഷകയും സുൽഫത്ത് തന്നെയാണ്. കഴിഞ്ഞ തവണയും ജില്ലയിൽ ഒന്നാം സ്ഥാനത്തായിരുന്നു. കൂടാതെ കഴിഞ്ഞ വർഷം ഓണത്തിനു ഒരുമുറം പച്ചക്കറിപദ്ധതിയിൽ രണ്ടാംസ്ഥാനവും നേടിയിരുന്നു. 27 വർഷം മുന്‍പാണ് സുൽഫത്ത് ജൈവപച്ചക്കറി കൃഷിയിലേക്ക് തിരിഞ്ഞത്. തുടർന്ന് മൂന്ന് വർഷത്തിനുശേഷം ടെറസ് കൃഷിയും ആരംഭിച്ചു. എല്ലാത്തരം പച്ചക്കറി കൃഷികളും സുൽഫത്തിന്റെ തോട്ടത്തിലുണ്ട്. കണ്ണുകളുടെ ആരോഗ്യത്തിനു ഏറ്റവും ഗുണം ചെയ്യുന്ന പൊന്നാങ്കണ്ണി എന്ന ഒരിനം ചീര ഇപ്പോൾ പ്രത്യേകമായി കൃഷി ചെയ്യുന്നുണ്ട്. കഴിഞ്ഞ…
Read Moreവൈറ്റ് കോളർ ജോലി വേണ്ട, ഈ “ബ്രോ’സ് കൃഷിയിൽ ഹാപ്പി
ഫ്രാങ്കോ ലൂയിസ്തൃശൂർ: സന്തോഷിനും സനോജിനും കൃഷി രക്തത്തിലുള്ളതാണ്. ഒരു തുണ്ടു ഭൂമിപോലും സ്വന്തമായി ഇല്ലായിരുന്നു. ഇപ്പോൾ 600 ഏക്കർ ഭൂമിയിലാണു കൃഷി. ആവശ്യത്തിനു സ്വന്തം ഭൂമിയും ഈ സഹോദരങ്ങൾ നേടി. ഒരു നഗരത്തെ ഉൗട്ടാനുള്ളത്രയും നെല്ലും പച്ചക്കറിയും മത്സ്യവും മുട്ടയും പാലും തേനും തേങ്ങയും പഴങ്ങളുമെല്ലാം വിളയിച്ചെടുക്കുന്നു. ഇരുനൂറ് ഏക്കറിൽ നെൽകൃഷി. നാനൂറ് ഏക്കറിൽ പച്ചക്കറി അടക്കമുള്ള മറ്റു കൃഷികളും. എല്ലാം ജൈവകൃഷിയാണ്. രാസവളവും കീടനാശിനികളും ഇല്ല. പച്ചക്കറി അടക്കമുള്ള ഓരോ കൃഷിയിനവും പരസ്പരം കോർത്തിണക്കിയും ചിട്ടപ്പെടുത്തിയുമുള്ള രീതി. ആദായം, ആനന്ദംകുട്ടിക്കാലം കൃഷിയിലായിരുന്നു. പിന്നീട് സന്തോഷ് എംബിഎ ബിരുദം നേടിയെങ്കിലും കൃഷിതന്നെ ജീവിതമാക്കി. കൃഷി നഷ്ടമല്ലേയെന്നു സംശയിക്കുന്നവരുണ്ട്. “നഷ്ടമല്ല. ആദായകരംതന്നെ. സാന്പത്തികമായും മാനസികമായും ശാരീരികമായും ആദായവും സന്തോഷവും കിട്ടുന്ന മറ്റൊരു ജോലിയുമില്ല’, സന്തോഷിന്റെയും സനോജിന്റെയും മറുപടി ഇതാണ്. “”ദേ, നോക്കൂ. വിളഞ്ഞുനിൽക്കുന്ന ഈ തക്കാളിയും വെണ്ടയ്ക്കയും പാവയ്ക്കയും…
Read Moreപൂന്തോട്ടമല്ല, ഫലവൃക്ഷതോട്ടം അതും ഗ്രോബാഗിൽ …
കൂത്തുപറമ്പ്: സാധാരണയായി വീട്ടുമുറ്റത്ത് പൂന്തോട്ടമാണ് ഉണ്ടാവുകയെങ്കിൽ കൂത്തുപറമ്പിനടുത്ത് പുറക്കളത്തെ പുതിയാണ്ടി അക്ബറിന്റെ വീട്ടുമുറ്റത്ത് കാണുക വലിയ വിദേശനിർമിത ഗ്രോബാഗിനകത്ത് പൂവിട്ടിരിക്കുന്ന വിവിധയിനം മാവുകളും തെങ്ങിൻ തൈകളുമൊക്കെയാണ്. വൈവിധ്യമാർന്ന കൃഷികളൊരുക്കി പുരയിടം ഹരിതാഭമാക്കിയിരിക്കുകയാണ് പ്രവാസിയായ അക്ബർ. കൃഷിയോടുള്ള താത്പര്യത്തൊടൊപ്പം വീട്ടുപരിസരത്ത് തണൽ ഒരുക്കുകയെന്ന ഉദ്ദേശത്തോടും കൂടിയാണ് വ്യത്യസ്ത തരത്തിലുള്ള ഫലവൃക്ഷങ്ങൾ ഉൾപ്പെടെ ഇദ്ദേഹം കൃഷിചെയ്യുന്നത്. ഖത്തറിൽ കൃഷി- മൃഗസംരക്ഷണ വകുപ്പിൽ 30 വർഷത്തോളമായി ഉദ്യോഗസ്ഥനാണ് അക്ബർ. ഗൾഫ് രാജ്യങ്ങളിൽ പന വെച്ചു പിടിപ്പിക്കാൻ ഉപയോഗിക്കുന്ന വലിയ ഗ്രോബാഗിൽ വിദേശയിനം ഉൾപ്പെടെയുള്ള വ്യത്യസ്ത തരം ഫലവൃക്ഷതൈകൾ നട്ടുപിടിപ്പിച്ചിരിക്കുകയാണ് ഇദ്ദേഹം. ആദം ആപ്പിൾ, ചെമ്പട്ടേക്ക്, മിറാക്കിൾ ഫ്രൂട്ട്, സീതപ്പഴം, ഇരുപതോളം ഇനങ്ങളിലുള്ള മാമ്പഴം, ബട്ടർഫ്രൂട്ട്, വൈറ്റ് ജമൂൺ തുടങ്ങി നിരവധി ഇനങ്ങൾ ഇവിടെ കൃഷി ചെയ്യുന്നു. 50 സെന്റിലധികം വരുന്ന വീട്ടുപറമ്പിൽ തെങ്ങ്,കവുങ്ങ്,വാഴ, കുരുമുളക്, പാഷൻ ഫ്രൂട്ട്, സപ്പോട്ട, പപ്പായ തുടങ്ങിയ…
Read Moreഈ പാവയ്ക്ക കയ്ക്കില്ല! ഗന്റോല പാവയ്ക്ക കൃഷിയിൽ വിജയഗാഥയുമായി റുബീന…
ചാരുംമൂട് : പാവക്കയ്ക്ക് ഗുണം ഏറെയാണെങ്കിലും പലരും കഴിക്കാൻ മടിക്കുന്നത് കയ്പ്പെന്ന കുറ്റം പറഞ്ഞാണല്ലോ. ഇവിടെ കയ്പ്പില്ലാത്ത പാവക്ക ഇനമായ ഗന്റോല വീട്ടുവളപ്പിലെ കൃഷിത്തോട്ടത്തിൽ വിജയകരമായി കൃഷിചെയ്ത് വിളവെടുത്തിരിക്കുകയാണ് കർഷകയും വീട്ടമ്മയുമായ റുബീന . നൂറനാട് പാലമേൽ മുതുകാട്ടുകര മുറിയിലെ സൽമാൻ മൻസിലിൽ റുബിനയാണ് വീട്ടുവളപ്പിൽ ഗന്റോലം കൃഷി ചെയ്ത് വിജയകരമായി വിളവെടുത്തത്. ആസാമിലും കർണാടകയിലെ ഗോണി കുപ്പയിലും കർഷകർ ധാരാളമായി ഇത് കൃഷി ചെയ്യാറുണ്ട്. ഇപ്പോൾ വയനാട്ടിലും ഗന്റോല കൃഷി വ്യാപകമാണ്. കിലോയ്ക്ക് 200 രൂപയോളമാണ് ഇതിന് വിപണയിലെ വില. എന്നാൽ നമ്മുടെ ഗ്രാമ പ്രദേശങ്ങളിൽ ഇത് കൃഷി ചെയ്യുന്നത് അപൂർവമാണ്. നടീൽ വസ്തു കിഴങ്ങ് ഇനമായതിനാൽ ഒരിക്കൽ നട്ട് പരിപാലിച്ചാൽ വർഷങ്ങളോളം വളർന്ന് വിളവ് ലഭിക്കുമെന്ന പ്രത്യേകതയും ഈ കയ്പ്പില്ലാത്ത പാവക്ക കൃഷിയെ വേറിട്ട ുനിർത്തുന്നു. ഗന്റോലയ്ക്ക് പോഷക ഒൗഷധ ഗുണങ്ങൾ ഏറെയാണ്. വീടിനോട്…
Read More