ജെറി എം. തോമസ് കൊച്ചി: ലോക്ക് ഡൗണിനെത്തുടര്‍ന്ന് വ്യാപാര മേഖല ഒന്നടങ്കം പ്രതിസന്ധി നേരിടുമ്പോഴും പുരയിടത്തിലെ പച്ചക്കറി കൃഷിയില്‍ നിന്നും നേട്ടം കൊയ്ത് വീട്ടമ്മ. ആലുവ കോമ്പാറ സ്വദേശിനി സുമിയുടെ തോട്ടത്തിലെ പച്ചക്കറികളാണ് ലോക്ക്ഡൗണ്‍ കാലത്തും ചൂടപ്പം പോലെ വിറ്റഴിയുന്നത്. നേരത്തെ ഉണ്ടായിരുന്നതിനേക്കാള്‍ ആവശ്യക്കാരും ഏറിയതോടെ അടുത്ത സീസണില്‍ നെല്‍കൃഷിയും പരീക്ഷിക്കാനൊരുങ്ങുകയാണ് ഇവർ. ആലപ്പുഴ സ്വദേശിയായ ഭര്‍ത്താവ് ശ്യാം രാജിന് ഇടപ്പള്ളിയിലെ ടയര്‍ കമ്പനിയില്‍ ജോലി ലഭിച്ചതോടെയാണ് നാലു വര്‍ഷം മുമ്പ് ഇവര്‍ എറണാകുളത്തെത്തിയത്. ഒഴിവുസമയങ്ങളില്‍ വീട്ടിലേക്കാവശ്യമായ പച്ചക്കറികള്‍ മൂന്ന് സെന്റിലെ പുരയിടത്തില്‍ കൃഷി ചെയ്തു തുടങ്ങിയ സുമി ജൈവ പച്ചക്കറികള്‍ക്ക് നിരവധി ആവശ്യക്കാരുണ്ടെന്നറിഞ്ഞതോടെ തോട്ടം വിപുലീകരിക്കുകയായിരുന്നു. ഇതിനായ അയല്‍വാസി തന്റെ 30 സെന്റ് കൂടി കൃഷിക്കായി വിട്ടുനല്‍കിയതോടെയാണ് വീട്ടാവശ്യങ്ങള്‍ക്കു പുറമേ വില്‍പ്പനയ്ക്കായും കൃഷിയിറക്കി തുടങ്ങിയത്. കാടുപിടിച്ചുകിടന്ന സ്ഥലം സുമിയും ഭര്‍ത്താവ് ശ്യാംരാജും ചേര്‍ന്നാണ് വെട്ടിത്തെളിച്ച് കിളച്ച്…
Read MoreCategory: Agriculture
നേന്ത്രക്കായ വിലയിടിവ്; കർഷകർ സാന്പത്തിക പ്രതിസന്ധിയിൽ; കിലോയ്ക്ക് 22 രൂപമാത്രം
ചേരാനല്ലൂർ: നേന്ത്രക്കായ വിപണിയിലെ വൻ വിലയിടിവ് വാഴകർഷകരെ സാന്പത്തിക പ്രതിസന്ധിയിലാക്കുന്നു. കർഷകർ ഉത്പാദിപ്പിക്കുന്ന നേന്ത്രക്കായയ്ക്ക് ഇപ്പോൾ വിപണിയിൽ ലഭിക്കുന്ന വില കിലോയ്ക്ക് 22 മുതൽ 26 രൂപ വരെയാണ്. കഴിഞ്ഞ ദിവസം സ്വാശ്രയ കർഷക വിപണികളിൽനിന്നു കർഷകർക്ക് ലഭിച്ച തുകയാണിത്. കഴിഞ്ഞയാഴ്ച 28 രൂപയും കഴിഞ്ഞവർഷം അവസാനം 40 രൂപയും വിലയുണ്ടായിരുന്നു. കൃഷി ചെയ്യുന്പോൾ വാഴ ഒന്നിന് 250 രൂപയോളം ചെലവ് വരും. വിളവെടുത്തുകഴിയുന്പോൾ കർഷകന് ഇപ്പോൾ വിപണിയിൽ കിട്ടുന്നത് 150 രൂപയോളമാണ്. ഉത്പാദനം കൂടിയതും വടക്കൻ കേരളത്തിൽനിന്നു നേന്ത്രക്കായ വിപണികളിൽ സുലഭമായി എത്താൻ തുടങ്ങിയതുമാണ് നേന്ത്രക്കായയ്ക്ക് ഇത്രയേറെ വിലയിടിയാൻ കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കാർഷിക മേഖലയായ കൂവപ്പടി, ഒക്കൽ, വേങ്ങൂർ, മുടക്കഴ പഞ്ചായത്തുകളിൽ നൂറുകണക്കിന് വാഴകർഷകർ ഇതുമൂലം സാന്പത്തിക പ്രതിസന്ധി നേരിടുകയാണ്. ബാങ്കുകളിലും സൊസൈറ്റികളിലുംനിന്നു വായ്പ എടുത്താണ് ഭൂരിഭാഗം കർഷകർകരും കൃഷിയിറക്കിയിരിക്കുന്നത്. കൂടാതെ ഭൂരിഭാഗം കർഷകരും സ്വന്തം…
Read Moreമട്ടുപ്പാവിൽ വിഷരഹിത പച്ചക്കറികൃഷിയുമായി രാമചന്ദ്രനായിക്ക്; വിളവെടുപ്പിന് പാകമായി പത്തോളം പച്ചക്കറികൾ
വൈക്കം: വീടിന്റെ മട്ടുപ്പാവിലും പരിസരങ്ങളിലും ജൈവ പച്ചക്കറികൃഷി നടത്തുന്ന ചെറുകിട സംരംഭകൻ സമൂഹത്തിനു പ്രചോദനമാകുന്നു. വൈക്കം കിഴക്കേനട കവരപ്പാടിനടയിൽ പൂർണശ്രീയിൽ വി. രാമചന്ദ്രനായിക്കാണ് വിഷരഹിത പച്ചക്കറി കൃഷിയുടെ പ്രചാരകനായി സമൂഹത്തിനു ജൈവ കൃഷി ചെയ്യാൻ പ്രേരിപ്പിക്കുന്നത്. പൂർണശ്രീ എന്ന പേരിൽ ഫുഡ് പ്രോഡക്ട് യൂണിറ്റ് നടത്തുകയാണ് രാമചന്ദ്രനായിക്ക്. തക്കാളി, വഴുതന, പാവയ്ക്ക, പടവലം, പീച്ചിങ്ങ, വെണ്ട, ചീര, പയർ, മുളക് തുടങ്ങി ഒൻപതോളം പച്ചക്കറി ഇനങ്ങളാണ് ഇദ്ദേഹം കൃഷി ചെയ്യുന്നത്. പത്തുവർഷമായി വർഷത്തിൽ രണ്ടു തവണ രാമചന്ദ്രനായിക്ക് കൃഷി ചെയ്യുന്നുണ്ട്. ആദ്യ വിളവിലെ ഫലങ്ങൾ പഴുപ്പിച്ചാണ് അടുത്ത കൃഷിക്കുള്ള വിത്ത് ശേഖരിക്കുന്നത്. വിളഞ്ഞു പാകമായ പച്ചക്കറി സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും സമീപവാസികൾക്കും നൽകുകയാണ് പതിവ്. രാമചന്ദ്രനായിക്കിന്റെ കൃഷിയിലെ സമർപ്പണം കണക്കിലെടുത്ത് സി.പി.എം കവരപ്പാടിനട ബ്രാഞ്ച് ഭാരവാഹികൾ വൈക്കം ടൗണ്‍ ലോക്കൽ സെക്രട്ടറി എം.സുജിന്റെ നേതൃത്വത്തിൽ കൃഷിയിടത്തിലെത്തി രാമചന്ദ്രനായിക്കിനെ പൊന്നാട…
Read Moreകേരളത്തിന്റെ കാർഷിക മേഖലയ്ക്കു മാർഗദീപവുമായി ഗ്രോബാഗിൽ നിന്നു വയലറ്റ് കാച്ചിൽ
തിരുവനന്തപുരം: വൃശ്ചിക മാസത്തിലെ തൃക്കാർത്തികനാളിൽ മലയാളിക്കു ഇഷ്ടം പോലെ കഴിക്കുവാൻ പണ്ട് പറന്പ് നിറയെ കാച്ചിൽ കാണും. പഴയപോലെ കൃഷിചെയ്യുവാൻ വിശാലമായ പറന്പില്ലാത്തവർക്കു മാതൃകയാക്കുവാനായി ജൈവകർഷകൻ ഉള്ളൂർ ആർ. രവീന്ദ്രൻ മട്ടുപ്പാവിൽ ഗ്രോബാഗിൽ കഴിഞ്ഞ കുംഭമാസത്തിലെ ഭരണി നാളിൽ വയലറ്റ് കാച്ചിൽ നട്ടു. കാർത്തികയ്ക്കു ഇഷ്ട വിഭവങ്ങളൊരുക്കുവാനായി ഇന്നലെ വയലറ്റ് കാച്ചിലിന്റെ വിളവെടുത്തു. കേരളത്തിന്റെ കാർഷിക മേഖലയ്ക്കു തന്നെ മാർഗദീപ മാവുകയാണ് ഗ്രോബാഗിൽ നിന്നും ലഭിച്ച ഈ കൃഷി സമൃദ്ധി. നാടൻ കാച്ചിൽ വർഗത്തിൽപ്പെടുന്ന കാച്ചിലായ വയലറ്റ് കാച്ചിൽ പണ്ടുകാലം മുതലെ കേരളത്തിൽ കൃഷി ചെയ്യപ്പെടുന്ന കിഴങ്ങുവിളയാണ്.കാച്ചിലിന്റെ വയലറ്റ് വർണംകൊണ്ട് തന്നെയാണ് ഇവ വയലറ്റ് കാച്ചിൽ എന്ന പേരിൽ അറിയപ്പെടുന്നത്. ഡയോസ്കോറിയ അലാറ്റ എന്നതാണ് ശാസ്ത്രനാമം. ഗ്രേറ്റർ യാം എന്നു സാധാരണ അറിയപ്പെടുന്നു. ഏറെ പോഷകസന്പന്നമായ കാച്ചിൽതന്നെയാണ് വയലറ്റ് കാച്ചിലും. കാർബോ ഹൈഡ്രേറ്റുകൾ നാരുകൾ, ജീവകങ്ങൾ തുടങ്ങിയവ…
Read Moreകല്ലില്‍ നിന്ന് അപ്പമുണ്ടാകുമോ? പഠിക്കാം, കല്ലിനെ അപ്പമാക്കുന്ന കൃഷി
കല്ലില്‍ നിന്ന് അപ്പമുണ്ടാകുമോ? പഴയ ഒരറിവില്‍ നി ന്നുള്ള പുതിയ ചിന്തയാണിത്. അപ്രായോഗികമെന്ന് ഒറ്റവായനയില്‍ എഴുതിത്തള്ളരുത്. കാരണം ശാസ്ത്രം എന്നതുതന്നെ അപ്രായോഗികമെന്നു തോന്നിയവയെ പ്രായോഗികമാക്കിയതിന്റെ ചരിത്രമാണ്, രണ്ടാമതുള്ള തെരച്ചിലാണ്. ഇത്തരത്തില്‍ കല്ലില്‍ നിന്ന് അപ്പമുണ്ടാക്കുന്ന വഴിയും ചരിത്രത്തില്‍ ഒരാള്‍ കാണിച്ചു തന്നിട്ടുണ്ട്. ഇതിന്മേല് രണ്ടാമതുള്ള തെരച്ചിലാണിത്. 1950 കളില്‍ ഡോ. ജൂലിയസ് ഹെന്‍സല്‍ എന്ന ജര്‍മന്‍ രസതന്ത്രജ്ഞനാണ് കല്ലുകളെ വളമാക്കിയത്. കാലം തമസ്കരിച്ചെങ്കിലും ജൈവകൃഷി പ്രബലമായതോടെ ഈ കണ്ടുപിടിത്തം ലോകത്തിന്റെ പല കോണുകളിലും പുനരാവിഷ്കരിക്കപ്പെടുകയാണ്. ഇറ്റലിയിലെ വെസൂവിയസ് അഗ്നിപര്‍വത പ്രാന്തപ്രദേശങ്ങളിലെ ലാവയില്‍ നിന്നു രൂപപ്പെട്ട കല്ല് പൊടിഞ്ഞ മണ്ണിലുണ്ടാകുന്ന മുന്തിരിപ്പഴമാണ് ലോകത്തില്‍ ഏറ്റവും മികച്ചത്. അതുപോലെ വൈനും. ഇതനുകരിക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. പാറയിലെ പോഷകാംശത്തില്‍ കഴമ്പുണ്ടെന്ന് വിശ്വസിക്കാന്‍ ഇത്തരം ധാരാളം ഉദാഹരണങ്ങള്‍ അന്വേഷിച്ചാല്‍ കണ്ടെത്താന്‍ സാധിക്കും. കല്ല് വളമാകുന്നത്? മണ്ണുണ്ടാകുന്നത് പാറ പൊടിഞ്ഞാ ണല്ലോ? ഈ മണ്ണില്‍…
Read Moreകാക്കിക്കുള്ളിലെ കർഷകഹൃദയം; കരനെല്ലിൽ വിളഞ്ഞത് നൂറുമേനി; മുക്കം പോലീസ് സ്റ്റേഷനിലെ എഎസ്ഐ സലീം മുട്ടത്തിനോട് തന്റെ കൃഷി സ്നേഹത്തെക്കുറിച്ച് പറഞ്ഞതിങ്ങനെ…
മുക്കം: ഈ പോലീസുകാർക്ക് കൃഷി ചെയ്യാനൊക്കെ സമയം കിട്ടുമോ? അതും നിരവധി കേസുകൾ ദിവസവും റിപ്പോർട്ട് ചെയ്യുന്ന മുക്കം സ്റ്റേഷനിലെ ഒരു പോലീസുകാരന്. മുക്കം പോലീസ് സ്റ്റേഷനിലെ എഎസ്ഐയും കാരശേരി കക്കാട് സ്വദേശിയുമായ സലീം മുട്ടത്തിനോട് നാട്ടുകാരും സഹപ്രവർത്തകരും നിരവധി തവണ ഈ ചോദ്യം ചോദിച്ചിട്ടുണ്ട്. പക്ഷെ കൃഷിയോടുള്ള അടങ്ങാത്ത അഭിനിവേശം മൂലം ഈ പോലീസുകാരന് മുന്നിൽ ഒന്നും ഒരു തടസ്സമായില്ല എന്ന് വേണം പറയാൻ. ഔദ്യോഗിക ജീവിതത്തിരക്കിനിടയിൽ കൃഷിയിലേക്കിറങ്ങിയ സലിം ഭൂമിയിൽ പൊന്നുവിളയിക്കുകയും ചെയ്തു . സലീമും മൂന്ന് സുഹൃത്തുക്കളും ചേർന്ന് അഞ്ചു വർഷം മുന്‍പാണ് വീടിന് സമീപത്ത് ഒന്നരയേക്കർ സ്ഥലം വാങ്ങിയത്. ഭൂമി തരിശാക്കിയിടുന്നതിന് പകരം എന്തെങ്കിലും കൃഷി ചെയ്യാമെന്ന ചിന്തയാണ് സലീമിനെ കരനെൽ കൃഷിയിലെത്തിച്ചത്. ആഗ്രഹം കാരശ്ശേരി കൃഷി ഓഫീസർ ശുഭയുമായി പങ്കുവച്ചപ്പോൾ പൂർണ്ണ പിന്തുണ നൽകി കൃഷി ഭവനും രംഗത്തെത്തി. പഞ്ചായത്തിന്റെ…
Read Moreകയ്പില്ലാത്ത പാവയ്ക്ക! കന്റോല ആലപ്പുഴയില്‍; പ്രമേഹരോഗികളുടെ രക്ഷകന്; കാന്‍സര്‍ പ്രതിരോധിക്കാനുള്ള കഴിവ്; കൂടാതെ മറ്റ് നിരവധി ഗുണങ്ങളും…
കാടുകളില്‍ കാണുന്ന കയ്പില്ലാത്ത പാവയ്ക്കയായ കന്റോല കൃഷിയിടത്തിലും. മലയാളത്തില്‍ ഗന്റോലയെന്നും ഇതിനെ ചിലര്‍ വിളിക്കുന്നുണ്ട്. ഔഷധഗുണമേറെയുള്ള കന്റോലയെ ആലപ്പുഴ കളര്‍കോട് കണ്ണുവള്ളില്‍ സുരേഷ്കുമാറാണ് തന്റെ പുരയിടത്തിലെ പന്തലില്‍ കായ്പിച്ചത്. നാട്ടുവൈദ്യത്തില്‍ ഉള്‍പ്പെടുത്തി ആദിവാസി, ഗോത്രവര്‍ഗക്കാര്‍ ഉപയോഗിക്കുന്ന കന്റോലയെക്കുറിച്ച് നിരവധി ഗവേഷണങ്ങള്‍ നടന്നിട്ടുണ്ട്. കാന്‍സര്‍ പ്രതിരോധിക്കാന്‍ കഴിവുണ്ടെന്നതാണ് പ്രധാന കണ്ടെത്തല്‍. തലച്ചോറിനെ ഉദ്ദീപിപ്പിക്കുന്നതിനാല്‍ ബ്രെയിന്‍ ബൂസ്റ്റര്‍ എന്നുമറിയപ്പെടുന്നു. ഹോര്‍മോണ്‍ സന്തുലിതമാക്കുന്നതിനുള്ള ശേഷിയുണ്ട്. പ്രകൃതിദത്ത വേദന സംഹാരിയായും അറിയപ്പെടുന്നു. സ്വഭാവവ്യതിയാനങ്ങള്‍ തടയാനുള്ള കഴിവുള്ളതിനാല്‍ മൂഡ് സ്റ്റെബിലൈസര്‍ എന്ന വിശേഷണവും പല പഠനങ്ങളിലും കാണുന്നു. പൊതുവില്‍ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ സന്തുലിതമാക്കാന്‍ കഴിവുള്ള നിരവധി ഘടകങ്ങള്‍ പ്രകൃതി കന്റോലയില്‍ കോര്‍ത്തിണക്കിയിട്ടുണ്ട്. അസംസ്കൃത മാംസ്യം, നാരുകള്‍, കൊഴുപ്പ് എന്നിവ ധാരാളമടങ്ങിയിട്ടുണ്ട്. ജീവകം എ, ബി-1, ബി-2, ബി-6, എച്ച്, കെ എന്നിവയുടെ കലവറയാണ് കന്റോല. ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമുള്ള പൊട്ടാസ്യം, സോഡിയം, കാത്സ്യം, സിങ്ക്, കോപ്പര്‍,…
Read Moreതൂവെള്ള ഇതളുകളും നടുവില്‍ മഞ്ഞവര്‍ണവും! നിത്യഹരിതം ചെമ്പകം വരുന്ന വഴി
തൂവെള്ള ഇതളുകളും നടുവില്‍ മഞ്ഞവര്‍ണവും പേറി നില്ക്കുന്ന ഈ പൂക്കള്‍ ഇപ്പോള്‍ ഉദ്യാനങ്ങളിലെ സൗന്ദര്യറാണികളാണ്. ശരാശരി ഉയരത്തില്‍ പന്തലിച്ച് പൂക്കളുമായി നില്ക്കുന്ന പുഷ്പച്ചെടി പൂന്തോട്ടങ്ങളെ ആകര്‍ഷകമാക്കുന്നു. മലയാളികള്‍ പൊതുവേ ചെമ്പകം എന്നു വിശേഷിപ്പിക്കുന്ന ചെമ്പക കുടുംബത്തില്‍പ്പെടുന്നു മനോഹരമായ ഈ നിത്യഹരിതചെമ്പകവും. ‘അപ്പോ സൈനേസിയ’ കുടുംബത്തില്‍പ്പെടുന്ന ഈ സസ്യത്തിന്റെ ശാസ്ത്ര നാമം ‘പ്ലുമേറിയ ഒബ്ട്യുസ’ എന്നാണ്. വെസ്റ്റ് ഇന്‍ഡീസ്, പടിഞ്ഞാറന്‍ മെക്സിക്കോ, ഫ്ളോറിഡ തുടങ്ങിയവയാണ് സ്വദേശം. കേരളത്തില്‍ പൊതുവെ വെള്ള നിറത്തിലെ പൂക്കളുള്ള ‘സിംഗപ്പൂര്വൈറ്റ്’ ഇനമാണ് പ്രചാരത്തിലുള്ളത്. പിങ്ക് നിറത്തിലെ പൂക്കളുള്ള സിംഗപ്പൂര്‍ പിങ്ക് എന്ന ഇനവും വിദേശങ്ങളിലുണ്ട്. പ്ലൂമേറിയ ഇനങ്ങളില്‍ വച്ചേറ്റവും സുഗന്ധമുള്ളത് പ്ലൂമേറിയ ഒബ്ട്യൂസയ്ക്കാണ്. മറ്റു ചെമ്പകപൂക്കളില്‍ നിന്നു വ്യത്യസ്തമായി പൂക്കളുടെ അഗ്രം ഏതാണ്ട് വൃത്താകൃതിയിലാണ് കാണപ്പെടുന്നത്. നിറയെ ഇലച്ചാര്‍ത്തുള്ള സസ്യമാണ്. ഇലകളുടെ അറ്റവും വൃത്താകൃതിയിലാണ് എന്നതും ഒരു പ്രധാന സവിശേഷതയാണ്. ഏറെ പ്രത്യേകതകളുള്ള ഒന്നാണ്…
Read Moreചീര മുതല്‍ സൂര്യകാന്തി പൂക്കള്‍ വരെ ഒരു മുറ്റത്ത്; സമ്മിശ്രകൃഷിയിലൂടെ നേട്ടം കൊയ്ത് വീട്ടമ്മ
കൊല്ലം: ചീര മുതല്‍ സൂര്യകാന്തി പൂക്കള്‍ വരെ ഒരു മുറ്റത്ത്. കൃഷിയിടത്തിലെ വൈവിദ്ധ്യത്തിന്റെ നിറവ് കാണാം ചാത്തന്നൂര്‍ എം.സി. പുരത്തുള്ള രാജേന്ദ്ര മനയിലെത്തിയാല്‍. മീരാബായി എന്ന വീട്ടമ്മയുടെ നിശ്ചയദാര്‍ഢ്യവും കാര്‍ഷികക്ഷേമ കൃഷി വികസന വകുപ്പിന്റെ പദ്ധതികളും ഇവിടെ കൈകോര്‍ക്കുന്നു.ജൈവകൃഷി രീതികള്‍ പിന്തുടര്ന്നാണ് ഇവിടെ സമ്മിശ്ര കൃഷിയില്‍ സമ്പൂര്‍ണ വിജയം ഉറപ്പിക്കാനായത്. വീടിനോട് ചേര്‍ന്ന ഒന്നരയേക്കറില്‍ നാട്ടിലെ കാലവസ്ഥയ്ക്ക് ചേരില്ലെന്ന് കരുതപ്പെട്ടിരുന്ന ബീറ്റ്റൂട്ടും ക്യാരറ്റും കോളിഫ്ളവറും കാബേജും ബീന്‍സും ഒക്കെയുണ്ട്. പാഷന് ഫ്രൂട്ട്, റെഡ് ലേഡി പപ്പായ, മുസംബി തുടങ്ങി വിവിധ പഴവര്‍ഗ്ഗങ്ങളും. പച്ചക്കറി-പഴവര്‍ഗ്ഗ കൃഷിക്ക് പുറമേ പശുക്കളുമുണ്ട്. മീനും, കോഴിയും വേറെ. തക്കാളി, പച്ചമുളക്, വെണ്ട, വഴുതന, പാവല്‍, പയര്‍, മത്തന്‍, കുമ്പളം, ചേന, കാച്ചില് തുടങ്ങിയവയും വിളയുന്നു. വിവാഹശേഷം ഭര്‍തൃഗൃഹത്തില്‍ നിന്ന് കൊണ്ടുവന്ന ചീര വിത്തില്‍ നിന്നുമാണ് മീരയുടെ കാര്‍ഷിക ജീവിതത്തിന്റേയും തുടക്കം. ഇന്നത് മികച്ച…
Read Moreകൃഷി പാഷൻ ആക്കിയ ടോമിയുടെ മുറ്റത്ത് പാഷൻ ഫ്രൂട്ട് സമൃദ്ധി
കൊടകര: പാഷൻ ഫ്രൂട്ടുകളുടെ വിസ്മയലോകം സൃഷ്ടിച്ച് പേരാന്പ്ര തേശേരിയിലുള്ള കള്ളിയത്തുപറന്പിൽ ടോമിയുടെ വീട്ടുമുറ്റം. പച്ച, മഞ്ഞ, ബ്രൗൺ നിറങ്ങളിലായി നൂറുകണക്കിനു പാഷൻ ഫ്രൂട്ടുകളാണ് ടോമിയുടെ വീട്ടുമുറ്റം അലങ്കരിക്കുന്നത്. കൃഷി വകുപ്പിന്റെ കൂടപ്പുഴ ഫാമിൽ നിന്ന് വാങ്ങി നട്ടുപിടിപ്പിച്ച പാഷൻ ഫ്രൂട്ട് ചെടികളാണ് ഇപ്പോൾ മുറ്റത്ത് പഴവർഗങ്ങളുടെ പന്തലൊരുക്കിയിരിക്കുന്നത്. കണ്ണിനു വർണവിരുന്നിനൊപ്പം മികച്ച വരുമാനവും ഈ കൃഷിയിൽ നിന്ന് ലഭിക്കുന്നുണ്ടെന്ന് ടോമി പറയുന്നു. കിലോഗ്രാമിന് നൂറു രൂപ നിരക്കിലാണ് ടോമി പാഷൻ ഫ്രൂട്ട് വിൽപ്പന നടത്തുന്നത്. കഴിഞ്ഞ വർഷം മുപ്പതിനായിരം രൂപയോളം പാഷൻ ഫ്രൂട്ട് കൃഷിയിൽ നിന്ന്് ലഭിച്ചു. ഇത്തവണ കൂടുതൽ വിളവ് പ്രതീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ തവണ വിളഞ്ഞതിൽ പാതിയിലേറെ സുഹൃത്തുക്കൾക്കും അയൽവാസികൾക്കും സൗജന്യമായാണ് ടോമി നൽകിയത്. ഏറെ ഒൗഷധ ഗുണമുള്ള പാഷൻ ഫ്രൂട്ടുതേടി നിരവധി പേർ ് ടോമിയുടെ വീട്ടിലെത്തുന്നുണ്ട്. കൊടകര പഞ്ചായത്തിലെ മികച്ച കൃഷിക്കാരിലൊരാളായ ടോമി…
Read More