ന്യൂഡൽഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) 2017-18 ലെ പലിശ ഇന്നു പ്രഖ്യാപിച്ചേക്കും. 8.65 ശതമാനം പലിശ നിലനിർത്താനാണു സാധ്യത. ഇന്ന് ഇപിഎഫ്ഒ ട്രസ്റ്റിമാരുടെ യോഗമാണു പലിശ നിശ്ചയിക്കുക. 8.65 ശതമാനം പലിശ നിലനിർത്താനായി 2886 കോടി രൂപയുടെ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് യൂണിറ്റുകൾ ഈയിടെ വിൽക്കുകയുണ്ടായി. അതിൽ 1054 കോടി രൂപ ലാഭമുണ്ടായി.
Read MoreCategory: Business
ടാറ്റാ സ്റ്റീൽ വലിയ ഏറ്റെടുക്കലിന്
മുംബൈ: ടാറ്റാ സ്റ്റീൽ വന്പൻ ഏറ്റെടുക്കലിനു തയാറെടുക്കുന്നു. കടക്കെണിയിലായ രണ്ടു സ്റ്റീൽ കന്പനികളെ (ഭൂഷൻ സ്റ്റീലും ഭൂഷൻ പവർ ആൻഡ് സ്റ്റീലും) ഏറ്റെടുക്കാനാണു നീക്കം. എൻ. ചന്ദ്രശേഖരൻ ടാറ്റാ ഗ്രൂപ്പ് മേധാവിയായശേഷമുള്ള ഏറ്റവും വലിയ നടപടിയാണിത്. മൊത്തം 60,000 കോടി രൂപയാണ് കണക്കെണിയിലായ ഇവ രണ്ടുംകൂടി വാങ്ങാൻ മുടക്കുക. ഈ കന്പനികൾ നാഷണൽ കന്പനി ലോ ട്രൈബ്യൂണലി(എൻസിഎൽടി)ന്റെ പരിഗണനയിലാണ്. കന്പനികൾ ഏറ്റെടുക്കാൻ താത്പര്യമുള്ളവരെ വിളിച്ചപ്പോഴാണു ടാറ്റാ സ്റ്റീൽ രണ്ടിനും താത്പര്യമറിയിച്ചത്. മറ്റു കന്പനികൾ ഓഫർ ചെയ്തതിനേക്കാൾ കൂടുതൽ തുക ടാറ്റാ നൽകും. രണ്ടും കൂടി വർഷം 88 ലക്ഷം ടൺ സ്റ്റീൽ ഉത്പാദനശേഷിയുണ്ട്. ഇവ ഏറ്റെടുത്തു കഴിയുന്പോൾ ടാറ്റാ സ്റ്റീലിന്റെ ശേഷി 218 ലക്ഷം ടൺ ആയി ഉയരും. ഇതോടെ സ്റ്റീൽ അഥോറിറ്റി (സെയിൽ)യേക്കാൾ ശേഷിയുള്ളതാകും ടാറ്റാ സ്റ്റീൽ. ഭൂഷൻ പവറിന് 720 മെഗാവാട്ടിന്റെ താപവൈദ്യുത നിലയമുണ്ട്.…
Read Moreപ്രചാരത്തിലുള്ള കറൻസി, നോട്ട് നിരോധനത്തിനുമുന്പുള്ള നിലയിലേക്ക്
മുംബൈ: രാജ്യത്തു പ്രചാരത്തിലുള്ള കറൻസിയുടെ മൂല്യം നോട്ട് നിരോധനത്തിനു മുന്പുള്ള സംഖ്യയോടടുക്കുന്നു. 17.74 ലക്ഷം കോടി രൂപയുടെ കറൻസിയാണ് 2016 നവംബർ എട്ടിനു രാജ്യത്തു പ്രചാരത്തിലുള്ളതായി കണക്കാക്കപ്പെടുന്നത്. ഫെബ്രുവരി ഒന്പതു വെള്ളിയാഴ്ച രാജ്യത്ത് 17.66 ലക്ഷം കോടി രൂപയുടെ കറൻസിയാണ് പ്രചാരത്തിലുള്ളത്. കറൻസി റദ്ദാക്കുന്പോൾ ഉണ്ടായിരുന്നതിന്റെ 99.55 ശതമാനം. കേവലം എണ്ണായിരം കോടി രൂപയുടെ കറൻസികൂടി മതി 2016 നവംബർ എട്ടിലെ നിലയിലെത്താൻ.ഫെബ്രുവരി ഒന്പതിനവസാനിച്ച ആഴ്ചയിൽ 26,780 കോടി രൂപയുടെ കറൻസിയാണു പ്രചാരണത്തിലേക്കു വന്നത്. ആ തോത് തുടർന്നുവെന്നു കണക്കാക്കിയാൽ ഈയാഴ്ച പ്രചാരത്തിലുള്ളത് കറൻസി റദ്ദാക്കൽ സമയത്തേക്കാൾ കൂടുതൽ മൂല്യമുള്ള കറൻസിയായിട്ടുണ്ട്. പ്രചാരണത്തിലുള്ള കറൻസി രാജ്യത്തെ സന്പത്തി(ജിഡിപി)ന്റെ പന്ത്രണ്ടു ശതമാനമാണെന്നും ഇത് അസ്വീകാര്യമായ തോതാണെന്നുമാണ് റദ്ദാക്കൽ വേളയിൽ ഗവൺമെന്റ് പറഞ്ഞ്. കൂടുതൽ മൂല്യമുള്ള കറൻസികൾ കള്ളപ്പണക്കാർക്കും കരിഞ്ചന്തക്കാർക്കും ഭീകരർക്കുമാണ് ഇഷ്ടമെന്നും അന്നു പറഞ്ഞിരുന്നു. ഇപ്പോൾ കറൻസിയുടെ മൂല്യം…
Read Moreകർഷകരുടെ നെഞ്ചത്തടിക്കാൻ ബ്രസീലിൽനിന്നു കുരുമുളക്
വിപണി വിശേഷം / കെ.ബി. ഉദയഭാനു ആഭ്യന്തരകർഷകർക്ക് പുതിയ ഭീഷണിയുമായി ബ്രസീലിയൻ കുരുമുളകിന്റെ വരവ്. വരണ്ട കാലാവസ്ഥ ഏലച്ചെടികളെ ബാധിച്ചു. വിളവെടുപ്പ് അവസാന റൗണ്ടിലെത്തിയിട്ടും കാപ്പിക്ക് കടുപ്പമില്ല. മഞ്ഞുവീഴ്ച്ച തേയില ഉത്പാദനം കുറച്ചു. ടോക്കോമിൽ റബറിന് 160 യെന്നിൽ സപ്പോർട്ട് പ്രതീക്ഷിക്കാം. വെളിച്ചെണ്ണ വില മൂന്നാം വാരവും സ്റ്റെഡി. പവനു തിളക്കമേറി. കുരുമുളക് വിയറ്റ്നാം, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽനിന്നുള്ള കുരുമുളകിറക്കുമതി ഉയർത്തിയ ഭീഷണികൾക്കിടെ ബ്രസീലിയൻ ചരക്ക് കേരളത്തിലെ ഉത്പാദകരുടെ ഉറക്കം നഷ്ടപ്പെടുത്തും. ബ്രസീലിൽ ഡിസംബറിൽ താഴ്ന്ന നിരക്കിൽ ക്വട്ടേഷൻ ഇറക്കിയത് ന്യൂയോർക്ക് – യൂറോപ്യൻ ബയറർമാരെ ആകർഷിച്ചില്ല, എന്നാൽ, ഇന്ത്യൻ വ്യവസായികളെ കോരിത്തരിപ്പിച്ചു. ടണ്ണിന് 3,000-3,500 ഡോളർ വരെ താഴ്ത്തി അവർ ഗുണമേന്മ കുറഞ്ഞ കുരുമുളക് വാഗ്ദാനം ചെയ്തു. ആഗോള മാർക്കറ്റിൽ മലബാർ മുളകുവില ടണ്ണിന് 6,500-6,750 ഡോളറാണ്. ആഭ്യന്തര മാർക്കറ്റിൽ ഉയർന്ന ലാഭത്തിൽ അവർ വിദേശ…
Read Moreബാങ്കിംഗിലെ അപായനില തുറന്നുകാട്ടി
ന്യൂഡൽഹി/മുംബൈ: നീരവ് മോദിയുടെ ബാങ്ക് തട്ടിപ്പ് ഇന്ത്യൻ ബാങ്കിംഗിലെ അപായസാധ്യത വെളിച്ചത്തു കൊണ്ടുവന്ന സംഭവമായി എന്നു വ്യവസായി സംഘടനയായ അസോചം (അസോസ്യേറ്റഡ് ചേംബേഴ്സ് ഓഫ് കോമേഴ്സ്). ഒരു ഡെപ്യൂട്ടി മാനേജർക്ക് പതിനായിരക്കണക്കിനു കോടി രൂപയുടെ ബാധ്യത ബാങ്കിന് ഉണ്ടാക്കിവയ്ക്കാവുന്ന കൃത്രിമം നടത്താൻ പറ്റുന്നു. അതു വർഷങ്ങളോളം തുടർന്നിട്ടും കണ്ടെത്തുന്നില്ല. ഇത് അപായകരമായ സൂചനയാണു നല്കുന്നതെന്ന് അസോചം പ്രസ്താവനയിൽ പറഞ്ഞു. രണ്ടു നൂറ്റാണ്ടിലേറെ പഴക്കമുള്ള ബ്രിട്ടീഷ് ബാങ്ക് ആയ ബേറിംഗ്സ് ബാങ്കിനെ 1995ൽ ഇല്ലാതാക്കിയത് 28 വയസുള്ള ഒരു ഡെറിവേറ്റീവ് ട്രേഡറാണ്. നിക്ക് ലീസൺ എന്ന ഡെറിവേറ്റീവ് വ്യാപാരി ബാങ്കിനു ശതകോടി പവൻ നഷ്ടം വരുത്തുന്ന ഇടപാട് നടത്തി. ബാങ്ക് ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമായി. ഒന്നേകാൽ നൂറ്റാണ്ടു പഴക്കമുള്ള പഞ്ചാബ് നാഷണൽ ബാങ്കിന് ആയിരക്കണക്കിനു കോടി രൂപയുടെ ബാധ്യത വരുത്തിവച്ചത് ഗോകുൽനാഥ് ഷെട്ടി എന്ന ഡെപ്യൂട്ടി മാനേജരും മനോജ് ഖരാട്…
Read Moreവാണിജ്യകമ്മി 70% കൂടി
ന്യൂഡൽഹി: ജനുവരിയിൽ ഇന്ത്യയുടെ കയറ്റുമതി ഒന്പതു ശതമാനം വർധിച്ചു. എന്നാൽ ഇറക്കുമതി 26.1 ശതമാനം കൂടി. തന്മൂലം വാണിജ്യകമ്മി 1686 കോടി ഡോളറായി. തലേ ജനുവരിയിലെ 990 കോടിയെ അപേക്ഷിച്ച് 70 ശതമാനം അധികം. കയറ്റുമതി 2438 കോടി ഡോളറിന്റേതും ഇറക്കുമതി 4068 കോടി ഡോളറിന്റേതുമാണ്. ഏപ്രിൽ-ജനുവരി കാലയളവിൽ കയറ്റുമതി 11.75 ശതമാനം വളർന്ന് 24789 കോടി ഡോളറും ഇറക്കുമതി 22.21 ശതമാനം വളർന്ന് 37,900 കോടി ഡോളറുമായി. പത്തുമാസത്തെ വാണിജ്യകമ്മി 13,115 കോടി ഡോളറാണ്. ജനുവരിയിൽ സ്വർണ ഇറക്കുമതി 159 കോടി ഡോളറായി ചുരുങ്ങി.
Read Moreഇന്ത്യയെ പരിഹസിച്ച് ട്രംപ്; കൂടെ ഭീഷണിയും
വാഷിംഗ്ടണ്: ഹാർലി ഡേവിഡ്സണ് മോട്ടോർസൈക്കിളിന് ഉയർന്ന ഇറക്കുമതിച്ചുങ്കം ഏർപ്പെടുത്തിയ ഇന്ത്യയെ പരിഹസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറക്കുമതി ചെയ്യുന്ന വലിയ ബ്രാൻഡ് മോട്ടോർസൈക്കിളിന് 50 ശതമാനം വരെ തീരുവ കുറച്ചിട്ടും വലിയ തുക ചെലവാകുന്നത് അന്യായമാണെന്ന് ട്രംപ് പറഞ്ഞു. സ്റ്റീൽ കന്പനികളുമായുള്ള ചർച്ചയ്ക്കിടെയാണ് ട്രംപ് രൂക്ഷമായ ഭാഷയിൽ വിമർശനമുന്നയിച്ചത്. 75 ശതമാനമായിരുന്ന നികുതി 50 ശതമാനമാക്കി ഇന്ത്യ കുറച്ചെങ്കിലും അത് അപര്യാപ്തമാണെന്നാണ് ട്രംപിന്റെ വിലയിരുത്തൽ. പല രാജ്യങ്ങളിലേക്കും അമേരിക്കയിൽനിന്ന് വാഹനങ്ങൾ കയറ്റി അയയ്ക്കുന്നുണ്ട്. അവിടങ്ങളിൽനിന്ന് അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്നുമുണ്ട്. എന്നാൽ, ഇന്ത്യയിലേത് അന്യായമാണ്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള സംഭാഷണത്തെക്കുറിച്ചും ട്രംപ് പേരു പറയാതെ വിമർശിച്ചു. മാന്യനായ ഒരാൾ ഇന്ത്യയിൽനിന്ന് എന്നെ വിളിച്ചിരുന്നു. 75 ശതമാനം ആയിരുന്ന ഇറക്കുമതിച്ചുങ്കം 50 ശതമാനമാക്കി കുറച്ചിട്ടുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. ഇന്ത്യൻ മോട്ടോർസൈക്കിളുകൾ അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്നതിന് ഇപ്പോൾ നികുതി…
Read Moreകിട്ടാക്കടം ഒഴിവാക്കാൻ പുതിയ കർമപദ്ധതി
മുംബൈ: കടങ്ങൾ കിട്ടാക്കടങ്ങളായി മാറാതിരിക്കാൻ റിസർവ് ബാങ്കിന്റെ പുതിയ മാർഗനിർദേശങ്ങൾ. അഞ്ചു കോടി രൂപയിൽ കൂടുതലുള്ള വായ്പകളുടെ നില ഓരോ ആഴ്ചയും റിസർവ് ബാങ്കിനെ അറിയിക്കണം. 2,000 കോടിയിലേറെ രൂപയുടെ കടങ്ങളിൽ ഗഡുവോ പലിശയോ മുടങ്ങിയാൽ ആറു മാസത്തിനകം പ്രശ്നം പരിഹരിക്കാനുള്ള ഒരു പരിഹാര പദ്ധതി ഉണ്ടാക്കണം. അതു നടക്കില്ലെന്നുവന്നാൽ ഉടനടി പാപ്പർ നടപടികളിലേക്കു നീങ്ങണം. 2,000 കോടിയിൽ താഴെയുള്ളവയ്ക്കു രണ്ടു വർഷംകൊണ്ടു പരിഹാരം ഉണ്ടാക്കിയാൽ മതി. കന്പനികളും ബാങ്കുകളും സഹകരിച്ചു കടങ്ങളുടെ യഥാർഥ സ്ഥിതി മറച്ചുവച്ചിരുന്ന നില മാറും. സൂത്രപ്പണികളിലൂടെ പ്രശ്നവായ്പകളെ ഭദ്രവായ്പകളായി കാണിക്കുന്നത് അവസാനിപ്പിക്കേണ്ടിവരും. സ്കീമുകൾ നിർത്തി ബാങ്കുകൾക്കു പ്രശ്നവായ്പകൾ കൈകാര്യം ചെയ്യാൻ നല്കിയിരുന്ന അരഡസനിലേറെ സ്കീമുകൾ ഇന്നലത്തെ വിജ്ഞാപനത്തിലൂടെ റിസർവ് ബാങ്ക് പിൻവലിച്ചു. പ്രശ്നകടങ്ങൾ ചെറിയ മുഖംമിനുക്കലോടെ നല്ലവായ്പകളാക്കി കാണിക്കാനാണ് ഈ സ്കീമുകൾ ഉപയോഗിച്ചുപോന്നത്. റിസർവ് ബാങ്ക് നിഷ്കർഷിച്ചിരിക്കുന്ന സമയപരിധിയിൽ ബാങ്കുകൾ നടപടി…
Read Moreവാട്സ്ആപ് പേമെന്റ് പുറത്തിറക്കിയില്ല
ബംഗളൂരു: വാട്സ്ആപ് പേമെന്റ് പുറത്തിറങ്ങിയെന്ന വാർത്തകൾക്കു പിന്നാലെ അതു നിഷേധിച്ചുകൊണ്ട് അധികൃതർ രംഗത്ത്. വാട്സ്ആപ് പേമെന്റ് ഇപ്പോഴും പരീക്ഷണഘട്ടത്തിലാണെന്നും അധികം വൈകാതെതന്നെ അവതരിപ്പിക്കുമെന്നും ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്സ്ആപ് അറിയിച്ചു. ഇന്ത്യയിൽ വാട്സ്ആപ് വഴി പണകൈമാറ്റം നടത്താനുള്ള സംവിധാനമാണ് വാട്സ്ആപ് പേമെന്റിലൂടെ ഉപയോക്താക്കൾക്കു ലഭ്യമാകുക. ചില ഉപയോക്താക്കൾക്ക് പുതിയ അപ്ഡേഷൻ ലഭിച്ചതാണ് വ്യാപകമായി തെറ്റിദ്ധാരണയുണ്ടാകാൻ കാരണമെന്നും ഒൗദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
Read Moreതിരിച്ചുവരവിന്റെ പാതയിൽ പ്രവേശിക്കാതെ ഓഹരിവിപണി
വില്പനസമ്മർദത്തിന്റെ ആക്കം കുറഞ്ഞെങ്കിലും ഇന്ത്യൻ ഓഹരിവിപണി തിരിച്ചുവരവിന്റെ പാദയിലേക്ക് ഇനിയും പ്രവേശിച്ചിട്ടില്ല. ആഗോളവിപണികളിലെ മാന്ദ്യം ഫണ്ടുകളെ ബാധ്യതകളിൽനിന്ന് പിന്തിരിച്ചു. ഡെയ്ലി ചാർട്ടിൽ ബോംബെ സെൻസെക്സും നിഫ്റ്റിയും ഓവർ സോൾഡായതിനാൽ താഴ്ന്ന റേഞ്ചിൽ പുതിയ ബയിംഗിനുള്ള സാധ്യതകൾ ഉടലെടുക്കാം. സെൻസെക്സ് 1060 പോയിന്റും നിഫ്റ്റി 305 പോയിന്റും പ്രതിവാരനഷ്ടത്തിലാണ്. മൂന്നു ശതമാനത്തോളം നഷ്ടത്തിൽ നീങ്ങുന്ന വിപണിയിൽ ഈ വാരം കാര്യമായ ചാഞ്ചാട്ടങ്ങൾക്ക് ഇടയില്ല. ശിവരാത്രി മൂലം ഇടപാടുകൾ നാലു ദിവസങ്ങളിൽ ഒതുങ്ങുമെന്നതിനാൽ ബോട്ടം ഫിഷിംഗിന് വിദേശ ഓപ്പറേറ്റർമാർ നീക്കം നടത്താം. അമേരിക്കൻ, യൂറോപ്യൻ വിപണികളെല്ലാംതന്നെ വില്പനക്കാരുടെ നിയന്ത്രണത്തിലാണ്. അമേരിക്കയിലെയും യൂറോപ്പിലെയും പ്രമുഖ സൂചികകൾക്ക് നാലു ശതമാനം തിരിച്ചടി നേരിട്ടു. ഏഷ്യൻ മാർക്കറ്റുകളിലെ തകർച്ച രണ്ടു ശതമാനത്തിൽ ഒതുങ്ങിയത് നിക്ഷേപകർക്ക് ആശ്വാസമായി. ജപ്പാൻ, ഹോങ്കോംഗ്, ചൈന, ഇന്ത്യൻ സൂചികകൾ എല്ലാം നഷ്ടത്തിലാണ്. സെൻസെക്സ് റിക്കാർഡ് തലമായ 36,268ൽനിന്നു വീക്ഷിച്ചാൽ 32,686…
Read More