പയ്യന്നൂര്‍: ബലാത്സംഗക്കേസില്‍ അറസ്റ്റിലായ ശരത് നമ്പ്യാരുടെ ജിം അടിച്ചു തകര്‍ത്ത സംഭവത്തില്‍ 25 ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി പരാതി. യുവതി നൽകിയ ബലാത്സംഗ പരാതിയിൽ ശരത് നന്പ്യാരെ അറസ്റ്റ് ചെയ്തതിന് ശേഷം ഇന്നലെ ഉച്ചയ്ക്ക് ഒന്നേമുക്കാലോടെയായിരുന്നു ഇയാളുടെ സ്ഥാപനത്തിന് നേരെ അക്രമം നടന്നത്. പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്‍ഡിനു സമീപത്തെ ആരോഗ്യ വെല്‍നസ് ക്ലിനിക്കിലേക്ക് അതികമിച്ച് കടന്നവര്‍ സിസിടിവി കാമറകള്‍ അടിച്ചു തകര്‍ത്ത ശേഷം അക്രമം നടത്തുകയായിരുന്നു. ടോയ് ലറ്റുകളും വാഷ് ബേസിനുകളും തകര്‍ന്ന നിലയിലാണ്. ജിമ്മിലെ ഉപകരണങ്ങളും റിസപ്ഷന് കാബിനും ഫാനുകളുള്പ്പെടെയുള്ള ഇലക്ടോണിക്സ് ഉപകരണങ്ങളും ജനല്പാളികളുമടക്കം കമ്പിവടിയുപയോഗിച്ച് അടിച്ചു തകര്‍ത്തു. വിവരമറിഞ്ഞെത്തിയ പോലീസ് ഇ.കപില്‍ (32), എം.വി.ഷനു (36), അഖില്‍ ഭാസ്കര്‍ (29), കെ. ലിഗിന് (28), എം.ശ്യാം (27) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ആരോഗ്യ വെല്‍നസ് ക്ലിനിക് ജീവനക്കാരി തെക്കേ മമ്പലത്തെ കെ.പി.…
Read MoreCategory: Kannur
കണ്ണൂരിൽ പ്ലസ് വൺ വിദ്യാർഥിക്ക് സീനിയേഴ്സിന്റെ ക്രൂരമർദനം; സാരമായി പരിക്കേറ്റ് വിദ്യാർഥി ജില്ലാ ആുപത്രിയിൽ ചികിത്സയിൽ
കണ്ണൂർ: തോട്ടട ഗവ. ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിക്ക് സീനിയർ വിദ്യർഥികളുടെ ക്രൂരമർദനം. പരിചയപ്പെടാനെന്ന് പറഞ്ഞ് ശുചിമുറിയിൽ കൊണ്ടുപോയി വയറിനും കാലിനും നാഭിക്കും ചവിട്ടി പരിക്കേൽപ്പിച്ചെന്നാണ് പരാതി. പ്ലസ് വൺ കൊമേഴ്സ് വിദ്യാർഥിയായ റിത്വിനാണ് (16) മർദനമേറ്റത്. പ്ലസ് ടു വിദ്യാർഥികളായ എട്ട്പേർ ചേർന്ന് മർദിച്ചെന്നാണ് പരാതി. ഇന്നലെ രാവിലെ10.45 ഓടെയാണ് സംഭവം നടന്നത്. പ്ലസ് വൺ ക്ലാസ് തുടങ്ങി ഒരാഴ്ച കഴിഞ്ഞതേയുള്ളു. സ്കൂൾ ഇന്റർവെല്ലിന്റെ സമയത്ത് നവാഗതരെ പരിചയപെടാനായി എത്തിയ സീനിയർ വിദ്യാർഥികളാണ് സ്കൂൾ ശുചിമുറിയിലേക്ക് കൊണ്ടുപോയി മർദിച്ചെന്നാണ് പരാതിയിൽ പറയുന്നത്. പരിക്കേറ്റ റിത്വിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റിത്വിനിന്റെ പരാതിയിൽ എടക്കാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജില്ലാ കളക്ടർക്കും ആന്റി റാഗിംഗ് കമ്മിറ്റിക്കും പരാതി നൽകുമെന്ന് വിദ്യാർഥിയുടെ ബന്ധുക്കൾ…
Read Moreപയ്യന്നൂരിൽ ലോൺ അടപ്പിക്കാനെത്തിയ ബാങ്ക് ഉദ്യോഗസ്ഥനെ ആക്രമിച്ചു; പ്രതിക്കെതിരേ വധശ്രമത്തിന് കേസ്
പയ്യന്നൂര്‍: ബാങ്കില്‍നിന്നുമെടുത്ത ലോണ്‍ അടപ്പിക്കാനെത്തിയ ബാങ്ക് ഉദ്യോഗസ്ഥനെതിരേ അക്രമം നടത്തിയ സംഭവത്തില്‍ പ്രതിക്കെതിരേ വധശ്രമമുള്‍പ്പെടെയുള്ള കുറ്റത്തിന് പയ്യന്നൂര്‍ പോലീസ് കേസെടുത്തു. ബറോഡ ബാങ്കിന്റെ റിക്കവറി ഉദ്യോഗസ്ഥനായ കണ്ണൂര്‍ പള്ളിക്കുന്ന് രാമതെരുവിലെ കെ.അഭിജിത്തിന്റെ പരാതിയിലാണ് പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തെ വിജിതയുടെ വീട്ടിലുണ്ടായിരുന്നയാള്ക്കെതിരേ കേസെടുത്തത്. ശനിയാഴ്ച വൈകുന്നേരം നാലേമുക്കാലോടെയാണ് പരാതിക്കാസ്പദമായ സംഭവമുണ്ടായത്. ബറോഡ ബാങ്കില്‍നിന്നു വിജിത രണ്ടുലക്ഷം രൂപ വായ്പയെടുത്തിരുന്നു. ഈ വായ്പയുടെ നാലു ഗഡുക്കള്‍ അടയ്ക്കുന്നതില്‍ വീഴ്ചവരുത്തിയത് സംബന്ധിച്ച് സംസാരിക്കാനെത്തിയതായിരുന്നു ബാങ്ക് നിയോഗിച്ച റിക്കവറി ഉദ്യോഗസ്ഥനായ പരാതിക്കാരന്. ഇതിനിടയിലാണ് വിജിതയുടെ വീട്ടിലുണ്ടായിരുന്നയാള്‍ പരാതിക്കാരനെ തടഞ്ഞുനിര്‍ത്തി ആക്രമിച്ചത്. പരാതിക്കാരന്റെ 35,000 രൂപ വിലവരുന്ന ഫോണ്‍ പിടിച്ചുവാങ്ങി കിണറിന്റെ ഭാഗത്തേക്ക് എറിഞ്ഞപ്പോള്‍ ഫോണ്‍ കിണറ്റില്‍ വീണോയെന്നറിയാനായി കിണറിന് സമീപത്തേക്ക് പോയ പരാതിക്കാരനെ ഇന്റര്‍ലോക്ക് കട്ടകൊണ്ട് എറിഞ്ഞതില്‍ തലയില്‍ പരിക്കേറ്റിരുന്നു. വീണ്ടും എറിഞ്ഞപ്പോള്‍ ഒഴിഞ്ഞ് മാറിയില്ലെങ്കില്‍ മരണംവരെ സംഭവിക്കുമായിരുന്നുവെന്നാണ് പരാതി. പരിക്കേറ്റ…
Read Moreകുപ്രസിദ്ധ മോഷ്ടാവ് അഷറഫലിയെ കർണാടകയിൽനിന്നു പൊക്കി; പിടികൂടിയത് പയ്യന്നൂർ ക്രൈം സ്ക്വാഡ്
പയ്യന്നൂര്‍: കുപ്രസിദ്ധ അന്തർസംസ്ഥാന മോഷ്ടാവ് മംഗളൂരു ഉപ്പിനങ്ങാടി സ്വദേശി അഷറഫലിയെ പയ്യന്നൂർ സബ് ഡിവിഷൻ ക്രൈം സ്ക്വാഡിന്റെ പിടിയിൽ. പെരുന്പയിലെ കവർച്ചാ കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണം നടത്തി വരുന്നതിനിടെ കർണാടകത്തിൽനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പയ്യന്നൂര്‍ പെരുമ്പയിലെ കവര്‍ച്ചയുമായി ബന്ധപ്പെട്ട് പോലീസിന് ലഭിച്ച സിസിടിവി ദൃശ്യത്തിലുള്ള ആളുമായി രൂപ സാദൃശ്യം തോന്നിയതിന്റെ അടിസ്ഥാനത്തിലായിരുന്നു പയ്യന്നൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക ക്രൈം സ്ക്വാഡ് ഇയാൾക്കായി അന്വേഷണം നടത്തിയത്. പയ്യന്നൂരിലെത്തിച്ച ഇയാളെ പോലീസ് ചോദ്യം ചെയ്തപ്പോള്‍ പെരുമ്പയിലെ കവര്‍ച്ചയുമായി ഇയാള്‍ക്ക് ബന്ധമില്ലെന്ന് തെളിഞ്ഞു എന്നാൽ ഇയാൾ മഞ്ചേശ്വരം, കുന്പള പോലീസ് സ്റ്റേഷനുകളിൽ നിരവധി കവർച്ചകളിൽ പ്രതിയാണെന്ന് കണ്ടെത്തി. മഞ്ചേശ്വരം, കുന്പള, മേൽപ്പറന്പ് പോലീസ് സ്റ്റേഷനുകളിൽ നാലു വീതവും ബദിയടക്കയിൽ രണ്ടു കേസുകളിലും പ്രതിയാണിയാൾ. കൂടാതെ കാഞ്ഞങ്ങാട്, കാസർഗോഡ് സ്റ്റേഷനുകളിലും ഇയാൾക്കെതിരേ കേസുകളുണ്ടായിരുന്നു. ക്രൈം സ്ക്വാഡിന്റെ പിടിയിലായ പ്രതി പയ്യന്നൂരിലുണ്ടെന്നറിഞ്ഞ് കുന്പളപോലീസും…
Read Moreജയരാജൻമാർ മൂന്നുതട്ടിൽ; സിപിഎം കണ്ണൂർ ലോബിതകർന്നെന്ന് ചെറിയാൻ ഫിലിപ്പ്
തിരുവനന്തപുരം: പിണറായി വിജയന്റെ ഉറ്റവരായ ജയരാജന്മാർ മൂന്നു തട്ടിലായതോടെ എക്കാലത്തെയും സിപിഎമ്മിലെ ശാക്തിക ചേരിയായ കണ്ണൂർ ലോബി യദുകുലം പോലെ തമ്മിലടിച്ചു തകർന്നുവെന്ന് കോൺഗ്രസ് മാധ്യമസമിതി അധ്യക്ഷൻ ചെറിയാൻ ഫിലിപ്പ്. നിഴൽ യുദ്ധം തുടരുന്ന ജയരാജന്മാരെ താമസിയാതെ കുലംകുത്തികളായി പ്രഖ്യാപിക്കും. പാർട്ടി അംഗത്വം, ചുവപ്പുസേന എന്നിവയിൽ എന്നും ഒന്നാമതായ കണ്ണൂരിലാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടി ഗ്രാമങ്ങൾ ഒലിച്ചു പോയത്. ബംഗാളിൽ നന്ദിഗ്രാമിൽ നിന്നാണ് സിപിഎമ്മിന്റെ മരണമണി മുഴങ്ങിയതെങ്കിൽ കേരളത്തിൽ കണ്ണൂരിലാണ് അന്ത്യകൂദാശ നടന്നത്. മുഖ്യമന്ത്രി, പാർട്ടി സെക്രട്ടറി, മുന്നണി കൺവീനർ എന്നീ ഉന്നത സ്ഥാനങ്ങൾ കണ്ണൂരിൽ മാത്രമായി കേന്ദ്രീകരിക്കുന്നതിൽ മറ്റു ജില്ലക്കാർക്ക് കടുത്ത അമർഷമുണ്ട്. വി.എസിന്റെ പതനത്തോടെ ദുർബലമായ തിരുവിതാംകൂർ ലോബി പുതിയ നേതാവിനെ തേടുകയാണ്. ആദ്യ കാലത്ത് എകെജിയായിരുന്നു കണ്ണൂർ ലോബിയുടെ നായകൻ. പിന്നീട് എം.വി.രാഘവനായി. ഇഎം എസും വിഎസും ചേർന്ന് രാഘവനെ പാർട്ടിയിൽ നിന്നും…
Read Moreകണ്ണൂർ എയപോർട്ടിൽ കസ്റ്റംസ് പരിശോധന കഴിഞ്ഞയാളിൽനിന്നു പോലീസ് ഒരു കിലോ സ്വർണം പിടിച്ചു
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനയ്ക്കുശേഷം പുറത്തിറങ്ങിയ വിമാന യാത്രക്കാരനിൽനിന്നു പോലീസ് ഒരു കിലോയിലധികം സ്വർണം പിടികൂടി. ബാലുശേരി ഉണ്ണിക്കുളം സ്വദേശി ടി.ടി. ജംഷീറിൽനിന്നാണ് 75 ലക്ഷത്തോളം രൂപ വരുന്ന സ്വർണം പിടികൂടിയത്. വിമാനത്താവള പരിസരത്തുനിന്നാണ് ഒരു കിലോയിലധികം സ്വർണവുമായി യാത്രക്കാരനെ വിമാനത്താവള പോലീസും സ്ക്വാഡും ചേർന്നു പിടികൂടിയത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയ്ക്ക് ദോഹയിൽനിന്ന് ഇൻഡിഗോ വിമാനത്തിലെത്തിയതായിരുന്നു ജംഷീർ. കസ്റ്റംസിന്റെ വിശദമായ പരിശോധനയ്ക്ക് ശേഷം നാലോടെ പാസഞ്ചർ ടെർമിനൽ ബിൽഡിംഗിൽ നിന്നും പുറത്തിറങ്ങിയ ഇയാളെ സംശയം തോന്നിയതിനെ തുടർന്നു പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്നുള്ള പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്.പേസ്റ്റ് രൂപത്തിലുള്ള സ്വർണം നാല് ഗുളിക മാതൃകയിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു. പേസ്റ്റ് രൂപത്തിലുള്ള സ്വർണം പിടികൂടുമ്പോൾ 1124 ഗ്രാം ഉണ്ടായിരുന്നു. വേർതിരിച്ചെടുത്തപ്പോൾ 1045 ഗ്രാം സ്വർണമാണ് ലഭിച്ചത്. ഇതിന് 74,87,000 രൂപ വരും. സ്വർണവും യാത്രക്കാരനെയും പിന്നീട്…
Read Moreഓൺലൈൻ തട്ടിപ്പ്: വാട്സ്ആപ്പ് ലിങ്കിൽ ക്ലിക് ചെയ്തു; കണ്ണൂരിൽ ഡോക്ടറുടെ ഒരു കോടി നഷ്ടമായി
കണ്ണൂർ:പണം നിക്ഷേപിച്ചാൽ കൂടുതൽ ലാഭം ലഭിക്കുമെന്ന വാട്സാപ് സന്ദേശത്തിന് പുറകെ പോയ 71 കാരനായ ഡോക്ടർക്ക് ഒരു കോടി നഷ്ടമായി. ഈ വർഷം ജനുവരി രണ്ട് മുതൽ മാർച്ച് മാസം വരെ 1,08,97,000 രൂപ തട്ടിയെടുത്തെന്നാണ് പരാതിയിൽ പറയുന്നത്. പണം നിക്ഷേപിച്ചാൽ കൂടുതൽ ലാഭം ലഭിക്കുമെന്ന് പറഞ്ഞ് വാട്സാപ്പിൽ ഒരു സന്ദേശം എത്തുകയായിരുന്നു. അതിൽ നൽകിയ ലിങ്കിൽ ക്ലിക്ക് ചെയ്തപ്പോൾ ആദ്യം കുറച്ച് പണം നിക്ഷേപിക്കാൻ ആവശ്യപ്പെട്ടു. അതിന്റെ ലാഭവിഹിതം തിരിച്ച് നൽകി. പിന്നീട് ഇരട്ടി തുക നിക്ഷേപിക്കാൻ ആവശ്യപ്പെടുകയായിരുന്നു. പണം വാങ്ങി മാസങ്ങൾ കഴിഞ്ഞിട്ടും നിക്ഷേപിച്ച പണമോ ലാഭവിഹിതമോ ലഭിച്ചില്ലെന്ന് പരാതിയിൽ പറയുന്നു.
Read Moreതലശേരിയിൽ ബോംബ് പൊട്ടി വയോധികന്റെ മരണം: പ്രത്യേകസംഘം അന്വേഷിക്കും; കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ബോംബുകൾക്കായി റെയ്ഡ്
തലശേരി: എരഞ്ഞോളി കുടക്കളത്ത് ആൾതാമസമില്ലാത്ത വീട്ടുപറമ്പിൽ നിന്ന് തേങ്ങ പെറുക്കുന്നതിനിടെ ബോംബു പൊട്ടി വയോധികൻ മരിച്ച സംഭവം പ്രത്യേകസംഘം അന്വേഷിക്കും. ഇന്നലെ ഉച്ചയ്ക്ക് 12.45 ഓടെ എരഞ്ഞോളി പഞ്ചായത്ത് ഓഫീസിനടുത്ത് നിടുംവോട്ടുംകാവിനു സമീപം ആയനിയാട്ട് മീത്തൽ വീട്ടിൽ വേലായുധൻ (90) ആണ് മരിച്ചത്. തലശേരി എഎസ്പി കെ.എസ്. ഷഹൻഷായുടെ നേതൃത്വത്തിലാണ് അന്വേഷണം. ബോംബ് പൊട്ടിയ സ്ഥലത്തിന്റെ സമീപപ്രദേശങ്ങളിൽ ഇന്നലെ പോലീസ് തെരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ആളൊഴിഞ്ഞ വീട്ടുപറന്പിൽ എങ്ങനെ ബോംബ് വന്നുവെന്നാണ് പ്രാഥമിക അന്വേഷണം. ഈ പറന്പിന്റെ നാലഞ്ച് വീടുകൾക്കപ്പുറത്താണ് വേലായുധന്റെ വീട്. ആളൊഴിഞ്ഞ പറന്പിൽ തേങ്ങയും വിറകും ശേഖരിക്കാനായി വേലായുധൻ പതിവായി വരാറുണ്ടെന്ന് അയൽവാസികൾ പറഞ്ഞു. പൊട്ടിയ സ്റ്റീൽ ബോംബ് അടുത്തിടെ ഉപേക്ഷിച്ചതെന്നാണ് പോലീസ് വിലയിരുത്തുന്നത്.പരേതനായ മോഹൻദാസിന്റെ വർഷങ്ങളായി പൂട്ടിക്കിടക്കുകയായിരുന്ന വീട്ടുപറമ്പിലാണ് സ്ഫോടനം ഉണ്ടായത്. കൂലിപ്പണിക്കാരനാണ് മരിച്ച വേലായുധൻ. വേലായുധന്റെ സംസ്കാരം ഉച്ചകഴിഞ്ഞ് രണ്ടിന്…
Read Moreഎഐ ആപ്പ് വഴി യുവതികളുടെ നഗ്നചിത്രം നിർമിച്ച് പ്രചരിപ്പിച്ചു; മൂന്നുപേർ അറസ്റ്റിൽ
ചിറ്റാരിക്കാൽ (കാസർഗോഡ്): ബന്ധുക്കളും പരിചയക്കാരുമായ നൂറ്റന്പതോളം സ്ത്രീകളുടെ നഗ്നചിത്രങ്ങൾ എഐ ആപ്പ് വഴി സൃഷ്ടിച്ച് പ്രചരിപ്പിച്ച സംഭവത്തിൽ മൂന്നു യുവാക്കൾ അറസ്റ്റിൽ. ചിറ്റാരിക്കൽ സ്വദേശികളായ സിബിൻ ലൂക്കോസ് (21), എബിൻ ടോം ജോസഫ് (18), ജസ്റ്റിൻ ജേക്കബ് (21) എന്നിവരാണ് അറസ്റ്റിലായത്. സാമൂഹിക മാധ്യമങ്ങളിൽ നിന്നും ശേഖരിച്ച യുവതികളുടെ ചിത്രങ്ങൾ എഐ ആപ്പ് ഉപയോഗിച്ച് നഗ്നചിത്രങ്ങളാക്കി മാറ്റിയെടുത്താണ് ഇവർ പ്രചരിപ്പിച്ചത്. ഇതിലൊരാളുടെ സുഹൃത്തായ മറ്റൊരു വിദ്യാർഥി അവിചാരിതമായി സുഹൃത്തിന്റെ ഫോണെടുത്തു നോക്കിയപ്പോൾ തന്റെ അടുത്ത ബന്ധുവായ യുവതിയുടെ നഗ്നചിത്രം കണ്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഏതാനും ചിത്രങ്ങൾ ഈ വിദ്യാർഥി തന്റെ ഫോണിലേക്ക് പകർത്തിയെടുത്ത് ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു.വിവരം നാട്ടിൽ പ്രചരിച്ചതോടെ പോലീസെത്തുന്നതിനു മുമ്പ് യുവാക്കൾ തങ്ങളുടെ ഫോണിൽ നിന്ന് ചിത്രങ്ങൾ ഡിലീറ്റ് ചെയ്തിരുന്നു. പോലീസ് പിടിച്ചെടുത്ത ഫോണുകൾ സൈബർ സെല്ലിന്റെ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ചിത്രങ്ങൾ ഡിലീറ്റ് ചെയ്ത കാര്യം…
Read Moreകണ്ണൂരിൽ സ്പോർട്സ് ഹോസ്റ്റലിൽ 18 പേർക്കു ഭക്ഷ്യവിഷബാധ; അഞ്ചുപേർ ഇപ്പോഴും ചികിത്സയിൽ
കണ്ണൂർ: തളാപ്പിലെ ഡയറക്ടറേറ്റ് സ്പോർട്സിന്റെ നിയന്ത്രണത്തിലുള്ള ജി.വി. രാജയുടെ സ്പോർട്സ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ. 18 പേരെ ഭക്ഷ്യവിഷബാധയേറ്റ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.13 പേർ പ്രാഥമിക ചികിത്സയ്ക്ക് ശേഷം മടങ്ങിയെങ്കിലും അഞ്ച് പേർ ഇപ്പോഴും ചികിത്സയിലാണ്. ദിയ ദാസ്, മിഷൈൻ, സ്നിയ, സാന്ദ്ര, ഗോപിക എന്നിവരാണ് ചികിത്സയിൽ കഴിയുന്നത്. ഇന്നലെ രാത്രിയിൽ ഭക്ഷണം കഴിച്ചശേഷമാണ് കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം തുടങ്ങിയത്. 18 കുട്ടികൾക്ക് കൂട്ടത്തോടെ വയറുവേദനയും തലവേദനയും തുടങ്ങിയതോടെആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഹോസ്റ്റലിലുള്ള ബാക്കിയുള്ള കുട്ടികൾക്കും പ്രശ്നങ്ങളുണ്ടായിരുന്നു. ഇന്ന് രാവിലെയും കുട്ടികൾ ജില്ലാ ആശുപത്രിയിൽ ചികിത്സതേടിയെത്തി. രാത്രിയിൽ ഫ്രൈഡ് റൈസും ഗോബി മഞ്ചൂരിയുമാണ് കുട്ടികൾക്ക് കഴിക്കാൻ നൽകിയത്. 200 ഓളം പേരാണ് നിലവിൽ ഇവിടെ താമസിക്കുന്നത്. കഴിഞ്ഞ വർഷംവരെ കോച്ചുമാരുടെയും ഹോസ്റ്റൽ അധികൃതരുടെയും നേതൃത്വത്തിലായിരുന്നു ഫുഡ് വിതരണം നടത്തിയിരുന്നത്. എന്നാൽ, ഈ അധ്യയന വർഷം മുതൽ ഫുഡ് വിതരണം ഏജൻസിയെ ഏൽപ്പിക്കുകയായിരുന്നു.…
Read More