കൊച്ചി: മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കുന്നത് സംബന്ധിച്ച ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മൂന്നാറില്‍ കൈയേറ്റം ഒഴിപ്പിക്കാനെത്തിയ ഭൂ സംരക്ഷണ സേന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. എന്ത് അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്ക്കെതിരേ നടപടി സ്വീകരിച്ചതെന്നറിയിക്കണമെന്ന് ഡിവിഷന് ബഞ്ച് സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. ദേവികുളം ഉടുമ്പന്‍ചോല പീരുമേട് തുടങ്ങിയ സ്ഥലങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കായിരുന്നു നടപടി. നേരത്തെ മൂന്നാര്‍ കേസുകള്‍ പരിഗണിക്കവേ അമിക്വസ് ക്യൂറി അഡ്വ. ഹരീഷ് വാസുദേവനാണ് ഇക്കാര്യം കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയത്. തുടര്‍ന്ന് സ്ഥലം മാറ്റ ഉത്തരവ് ജസ്റ്റീസ് മുഹമ്മദ് മുഷ്താഖ് അധ്യക്ഷനായ ഡിവിഷന് ബഞ്ച് സ്റ്റേ ചെയ്യുകയായിരുന്നു. സ്ഥലം മാറ്റാനുണ്ടായ സാഹചര്യം അറിയിക്കാനും കോടതി ഉത്തരവിട്ടു. പള്ളിവാസലില്‍ നിര്‍മാണം നടക്കുന്ന വര്‍ഗീസ് കുര്യന് എന്നയാളുടെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടിന് എന്‍ ഒ സി നല്‍കിയത് സംബന്ധിച്ചും കോടതി റിപ്പോര്‍ട്ട് തേടി. ജില്ലാ ലീഗല്‍ ഓഫിസര്‍ എന്‍ഒസി…
Read MoreCategory: Kochi
രാജ്യാന്തര അവയവക്കടത്ത് കേസ് എന്‍ഐഎയ്ക്ക്; ഇറാന് കേന്ദ്രീകരിച്ചുള്ള അന്വേഷണം വേഗത്തിലാകും
കൊച്ചി: രാജ്യാന്തര അവയവ കച്ചവട കേസിന്റെ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഏറ്റെടുത്തതോടെ ഇറാന് കേന്ദ്രീകരിച്ചുള്ള അന്വേഷണം ഇനി വേഗത്തിലാകും. രാജ്യാന്തര തലത്തില്‍ മനുഷ്യകടത്ത് നടന്നെന്ന വിലയിരുത്തലിലാണ് കേസ് എന്‍ഐഎ കൊച്ചി യൂണിറ്റ് അന്വേഷണം ഏറ്റെടുത്തത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് അനുമതി കിട്ടിയതോടെ കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി. കേസിലെ അന്വേഷണ വിവരങ്ങള്‍ പോലീസ് എന്‍ഐഎക്ക് കൈമാറിയിരുന്നു. ഈ കേസ് നിലവില്‍ ആലുവ റൂറല്‍ പോലീസിന്റെ പ്രത്യേക സംഘമാണ് അന്വേഷിച്ചുവരുന്നത്. രാജ്യാന്തര ഇടപാട് ആയതിനാല്‍ കേസ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്നായിരുന്നു പോലീസിന്റെ നിലപാട്. പ്രതികള്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ 20 വൃക്ക ദാതാക്കളുടെ വിവരങ്ങള്‍ അതാത് സംസ്ഥാനങ്ങളിലെ പോലീസിന് പ്രത്യേക അന്വേഷണ സംഘം കൈമാറിയിരുന്നു. മേയ് 19നാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ അവയവക്കടത്ത് കേസിലെ മുഖ്യസൂത്രധാരന്‍ തൃശൂര്‍ സ്വദേശി സാബിത്ത്…
Read Moreഔട്ട് ഗോയിംഗ് ഇല്ലെങ്കിലും നോ പ്രോബ്ലം അടിയന്തര പോലീസ് സേവനത്തിന് ‘112’
കൊച്ചി: അടിയന്തര സഹായത്തിനായി പോലീസിനെ വിളിക്കണം, പക്ഷേ കൈയിലുള്ളത് ഔട്ട് ഗോയിംഗ് സൗകര്യം ഇല്ലാത്തതോ താത്കാലികമായി പ്രവര്‍ത്തന രഹിതമായിരിക്കുന്നതോ ആയ നമ്പറാണ്. എന്നാല്‍ ഇനി ആ നമ്പറില്‍നിന്നും അടിയന്തര പോലീസ് സേവനത്തിനായി 112 എന്ന ഹെല്പ് ലൈന്‍ നമ്പറിലേക്ക് വിളിക്കാം. നിങ്ങളെ സഹായിക്കാനായി പോലീസ് ഉടനെത്തും. 100ല്‍ നിന്ന് 112ലേക്ക് അടിയന്തര സേവനങ്ങള്‍ക്ക് രാജ്യം മുഴുവന്‍ ഒറ്റ കണ്ട്രോള് റൂം നമ്പറിലേയ്ക്ക് മാറുന്നതിന്റെ ഭാഗമായുള്ള ഇആര്‍എസ്എസ് (എമര്‍ജന്‍സി റെസ്പോണ്‍സ് സപ്പോര്‍ട്ട് സിസ്റ്റം) സംവിധാനത്തിന്റെ ഭാഗമായാണ് പോലീസ് സേവനങ്ങള്‍ 100 ല്‍ നിന്ന് 112 എന്ന നമ്പറിലേയ്ക്ക് മാറ്റിയിരിക്കുന്നത്. പോലീസ്, ഫയര്‍ഫോഴ്സ് (ഫയര്‍ & റെസ്ക്യൂ), ആംബുലന്‍സ് എന്നിവ ഉള്‍പ്പെടെയുള്ള അടിയന്തര സേവനങ്ങള്‍ ലഭിക്കാന്‍ ഇനി 112 ലേയ്ക്ക് വിളിച്ചാല്‍ മതിയാകും. കേരളത്തില്‍ എവിടെനിന്ന് 112 ലേയ്ക്ക് വിളിച്ചാലും പോലീസ് ആസ്ഥാനത്തെ കേന്ദ്രീകൃത കണ്ട്രോള് റൂമിലേയ്ക്കാവും കോള്‍ എത്തുന്നത്.…
Read Moreരഹസ്യ വിവരം ശരിയായി; കാഞ്ഞൂരിൽ ലക്ഷങ്ങളുടെ വ്യാജ ബ്രാൻഡഡ് സിഗരറ്റ് ശേഖരം പിടികൂടി എക്സൈസ്
നെടുമ്പാശേരി: വ്യാജ ബ്രാൻഡഡ് സിഗരറ്റുകളുടെ വൻ ശേഖരം പിടികൂടി. കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ഉദ്യോഗസ്ഥരാണ് ഇന്ന് രാവിലെ നടത്തിയ പരിശോധനയിൽ കാഞ്ഞൂരിൽനിന്നും ലക്ഷങ്ങളുടെ വ്യാജ ബ്രാൻഡഡ് സിഗരറ്റ് ശേഖരം പിടികൂടിയത്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധനയ്ക്കെത്തിയത്.ഉദ്യോഗസ്ഥർ എത്തിയതോടെ ഇവിടെ ഉണ്ടായിരുന്ന രണ്ടുപേർ ഓടി രക്ഷപ്പെട്ടു. ഇവരെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്. ഇതിനായി പൊലിസിന്റെ സഹായവും തേടിയിട്ടുണ്ട്. രാജ്യാന്തര ബ്രാൻഡുകളിലുള്ള സിഗരറ്റുകളുടെ വ്യാജ ശേഖരമാണ് പിടികൂടിയിരിക്കുന്നത്. ഇവ വ്യാജമായി ഇവിടെ തന്നെ നിർമിച്ചതാണോ അതോ അനധികൃതമായി വിദേശത്തുനിന്നും എത്തിച്ചതാണോയെന്നും പരിശോധിച്ചു വരികയാണ്. പിടികൂടിയ സിഗരറ്റ് ശേഖരത്തിന്റെ മൂല്യം കണക്കാക്കാനായിട്ടില്ല.
Read Moreവൃക്കരോഗിയായ സെക്യൂരിറ്റിക്കാരനെ മര്‍ദിച്ചു; കാറുടമ അറസ്റ്റിൽ
കൊച്ചി: വൃക്കരോഗിയായ സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദിച്ച കേസിൽ കാറുടമ അറസ്റ്റിൽ. ഷൈൻ എന്നയാളെയാണ് എളമക്കര പോലീസ് അറസ്റ്റ് ചെയ്തത്. മര്‍ദനത്തില്‍ പരിക്കേറ്റ കലൂര്‍ പൊറ്റക്കുഴി റോഡില്‍ ബെസ്റ്റ് ബേക്കറിയിലെ സെക്യൂരിറ്റി ജീവനക്കാരനായ കോട്ടയം പനച്ചിക്കാട് മറ്റത്ത് വീട്ടില്‍ പ്രദീപ്കുമാറി(45)നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ നെഞ്ചിലും മുതുകിലും പരിക്കേറ്റു. ബേക്കറിയുടെ പാര്‍ക്കിംഗ് ഏരിയയില്‍ അനധികൃതമായി പാര്‍ക്ക് ചെയ്ത കാര്‍ അവിടെനിന്ന് മാറ്റിയിടാന്‍ ആവശ്യപ്പെട്ടപ്പോഴായിരുന്നു കാറുടമ മര്‍ദിച്ചത്.
Read Moreകരുവന്നൂര്‍ കള്ളപ്പണക്കേസ്; എം.എം. വര്‍ഗീസിനെ പ്രതി ചേര്‍ക്കാനൊരുങ്ങി ഇഡി
കൊച്ചി: കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസിനെ പ്രതി ചേര്‍ക്കാനൊരുങ്ങി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). അടുത്തഘട്ടം കുറ്റപത്രത്തില്‍ ഇഡി ഇദ്ദേഹത്തിന്റ് പേര് ഉള്‍പ്പെടുത്തും. ഇദേഹത്തിന്റെ പേരിലെ ബാങ്ക് അക്കൗണ്ടുകള്‍ ഉള്‍പ്പെടെ ഇഡി കണ്ടുകെട്ടി. 29 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടികേസില് സിപിഎമ്മിനെ ഇഡി പ്രതി ചേര്‍ക്കുകയും സ്വത്തുക്കള്‍ കണ്ടുകെട്ടുകയും ഉണ്ടായി. പത്തു പ്രതികളുടെ 29 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കളാണ് ആകെ കണ്ടുകെട്ടിയത്. സിപിഎമ്മിന്റെ മാത്രം 73 ലക്ഷം രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. സിപിഎമ്മിന് പുറമെ പ്രതികളായ ഒമ്പത് വ്യക്തികളുടെ സ്വത്തുക്കളും കണ്ടുകെട്ടിയിട്ടുണ്ട്. ബാങ്കില്‍നിന്ന് നിയമവിരുദ്ധമായി കോടികളുടെ വായ്പയെടുക്കുകയും തിരിച്ചടയ്ക്കാതിരിക്കുകയും ചെയ്തവരാണിവര്‍. പൊറത്തിശേരി ലോക്കല്‍ കമ്മിറ്റിയുടെ ഉടമസ്ഥതയിലെ മൂന്നു സെന്റ് സ്ഥലം കണ്ടുകെട്ടിയിട്ടുണ്ട്. വര്‍ഗീസിന്റെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഓഫീസ് നിര്‍മിക്കാന്‍ വാങ്ങിയ ഈ സ്ഥലം സെന്റിന് പത്തുലക്ഷം രൂപ വിലയിട്ടാണ്…
Read Moreമഹേഷിന്റെ അന്വേഷണം: ഏഴ് വർഷമായി മുങ്ങിനടന്ന കൊലക്കേസ് പ്രതി പിടിയിൽ
കൊച്ചി: എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിപിഒ ആയ കെ.സി. മഹേഷ് കഴിഞ്ഞ ഒരു വര്‍ഷമായി ഏറെ കോളിളക്കം സൃഷ്ടിച്ച സ്വപ്ന കൊലക്കേസിലെ പ്രതി തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി ബിജു(ലിബര്‍ട്ടി ബിജു-44)വിനെ കണ്ടെത്താനുള്ള അന്വേഷണത്തിലായിരുന്നു. കുറ്റാന്വേഷണത്തില്‍ ഏറെ മികവു തെളിയിച്ചിട്ടുളള നോര്‍ത്ത് പോലീസ് ഇന്‍സ്പെക്ടര്‍ പ്രതാപ് ചന്ദ്രന് ചുമതലയേറ്റ സമയത്ത് മഹേഷിനെ ഏല്പിച്ച കേസാണിത്. ലോംഗ് പെന്‍ഡിംഗ് കേസുകളുടെ അന്വേഷണ സംഘത്തിലുള്ള മഹേഷ് അന്നു മുതല്‍ പ്രതിക്കായി നടത്തിയ അന്വേഷണത്തിനാണ് ഇന്നലെ വൈകിട്ട് വിലങ്ങ് വീണത്. മാര്ച്ചിലെടുത്തആധാര് കാര്ഡ്മദ്യപാനിയായ പ്രതി ബിജു മൊബൈല്‍ ഫോണ്‍ ഉപയോഗിക്കില്ല. ആധാര്‍ കാര്‍ഡോ മറ്റു ബന്ധുക്കളുമായുളള ബന്ധമോ ഇയാള്‍ക്ക് ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ പ്രതിയെ കണ്ടെത്താന്‍ മഹേഷിന് മുന്നില്‍ ഏറെ വെല്ലുവിളിയുണ്ടായിരുന്നു. കോങ്കണ്ണുള്ള ബിജു പാചകക്കാരന് കൂടിയാണെന്ന കാര്യം പോലീസ് ഉദ്യോഗസ്ഥനായ മഹേഷിന് അറിയാമായിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ വെഞ്ഞാറമൂടിലെ മേല്‍വിലാസത്തില്‍ ബിജു…
Read Moreഅമ്പലമുകളിൽ പുക ശ്വസിച്ച് 15 ഓളം പേർക്ക് അസ്വസ്ഥത; രണ്ടു പേർ ആശുപത്രിയിൽ; വീടുപേക്ഷിച്ച് സ്ഥലം വിടേണ്ട ഗതികേടിൽ താമസക്കാർ
അമ്പലമുകൾ: അമ്പലമുകളിൽ പുക ശ്വസിച്ച അസ്വസ്ഥതയെ തുടർന്ന് രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച്ച രാത്രി 7.30 ഓടെയാണ് അമ്പലമുകളിൽ അയ്യങ്കുഴി ഭാഗത്തുള്ള ആളുകൾക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. അന്തരീക്ഷത്തിൽ കനത്ത പുകയും പ്രത്യേക ഗന്ധവുമനുഭവപ്പെടുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞ്. പുക ശ്വസിച്ച് ഛർദ്ദിലിനെ തുടർന്ന് തളർന്ന വീണ വെട്ടിക്കാട്ട് വീട്ടിൽ ബിജു (50), ബൈപ്പാസ് സർജറിക്കു ശേഷം വിശ്രമത്തിലുള്ള മഴുവന്നപ്പറമ്പിൽ പങ്കജാക്ഷൻ (58) എന്നിവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടാതെ അസ്വസ്ഥത അനുഭവപ്പെട്ട 15 ഓളം പേർ വീടുകളിൽ തന്നെ ഇൻഹലേറുകളും മറ്റുമുപയോഗിച്ച് ആശ്വാസം കണ്ടെത്തുകയായിരുന്നു. അമ്പലമുകളിൽ ബിപിസിഎൽ റിഫൈനറിക്കും എച്ച്ഒസിയ്ക്കു മിടയിലുള്ള സ്ഥലമാണ് അയ്യങ്കുഴി. ഒൻപതര ഏക്കർ സ്ഥലമുള്ള ഇവിടെ 42 വീട്ടുകാരാണ് താമസിക്കുന്നത്. രാത്രി അസ്വസ്ഥത അനുഭവപ്പെട്ടയുടനെ തന്നെ കമ്പനികളിൽ വിളിച്ചു പറഞ്ഞപ്പോൾ അധികൃതർ വാതകചോർച്ച നിഷേധിക്കുകയായിരുന്നു. പിന്നീട് പഞ്ചായത്ത് പ്രസിഡന്റ് വിളിച്ചപ്പോൾ എച്ച്ഒസിയിൽ…
Read Moreനിങ്ങള്‍ സുരക്ഷിതയല്ലെന്ന് തോന്നുന്നുണ്ടോ? ഒപ്പമുണ്ട് കേരളാ പോലീസിന്റെ പോല്‍ ആപ്പ്
കൊച്ചി: സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ കേരളം ഏറെ മുന്നിലാണെന്ന് അവകാശപ്പെടുമ്പോഴും പകല്‍ സമയത്തു പോലും പൊതു നിരത്തില്‍ സ്ത്രീകള്‍ അപമാനിക്കപ്പെട്ട അവസ്ഥ ഇന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സാഹചര്യത്തിലും മറ്റ് താന്‍ സുരക്ഷിതയല്ലെന്ന് തോന്നല്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഉണ്ടാകാറുണ്ടോ? ഇത്തരം സാഹചര്യം കേരള പോലീസിന്റെ പോല്‍ ആപ്പ് രജിസ്റ്റര്‍ ചെയ്യാം. ലൊക്കേഷന്‍ പോലീസ് കണ്ട്രോള് റൂമിലെത്തുംഎന്തെങ്കിലും അപകടകരമായ സാഹചര്യത്തില്‍ പോല്‍ ആപ്പിലെ എസ്ഓഎസ് ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ നില്ക്കുന്ന സ്ഥലത്തിന്റെ ലൊക്കേഷന്‍ പോലീസ് കണ്ട്രോള് റൂമില്‍ ലഭിക്കും. ഉടന്‍ തന്നെ പോലീസ് സഹായം ലഭിക്കും. പോല്‍ ആപ്പില്‍ മൂന്ന് എമര്‍ജന്‍സി നമ്പര്‍ ചേര്‍ക്കാനുള്ള ഓപ്ഷന് ലഭ്യമാണ്. അങ്ങനെ നമ്പര്‍ സേവ് ചെയ്തിട്ടുണ്ടെങ്കില്‍ എസ്ഓഎസ് ബട്ടണില്‍ ക്ലിക്ക് ചെയ്യുന്ന അതേസമയം ആ മൂന്ന് നമ്പറിലേയ്ക്കും നിങ്ങള്‍ അപകടത്തിലാണെന്ന സന്ദേശം എത്തും. വളരെയെളുപ്പം ഉപയോഗിക്കാന്‍ കഴിയുന്ന…
Read Moreയുവാവിനെ ക്രൂരമായി മര്‍ദിച്ച് കാര്‍ തട്ടിയെടുത്തു; സൈജു തങ്കച്ചനും കൂട്ടാളികള്‍ക്കുമെതിരേ കേസ്
കൊച്ചി: കൊച്ചിയില്‍ മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ രണ്ടാം പ്രതി സൈജു തങ്കച്ചനും സുഹൃത്തുക്കള്‍ക്കുമെതിരേ യുവാവിനെ മര്‍ദിച്ച് കാര്‍ തട്ടിയെടുത്തതിന് കേസ്. സൈജു തങ്കച്ചന് ഒന്നാം പ്രതിയും എറണാകുളം സ്വദേശികളായ റെയ്സ് രണ്ടാം പ്രതിയായും കണ്ടാല്‍ തിരിച്ചറിയാവുന്ന ഒരു യുവതിക്കുമെതിരേയുമാണ് എറണാകുളം സൗത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കേസ് എടുത്തതിനു പിന്നാലെ സൈജുവും സംഘവും ഒളിവില്‍ പോയി. പ്രതികളെ കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചതായി എറണാകുളം സൗത്ത് പോലീസ് ഇന്‍സ്പെക്ടര്‍ പ്രേമാനന്ദ കൃഷ്ണന് അറിയിച്ചു.ക്രൂര മര്‍ദനത്തില്‍ പരിക്കേറ്റ കുണ്ടന്നൂര്‍ സ്വദേശി അഭിനന്ദാണ് പോലീസില്‍ പരാതി നല്‍കിയത്. സൈജു പ്രതിയായ കേസില്‍ നിന്നടക്കം ഒഴിവാക്കി കൊടുക്കുന്നതിന് ദത്താത്രേയ സ്വരൂപ് സ്വാമി എന്നയാള്‍ക്ക് 15 ലക്ഷം രൂപ ഇവര്‍ കൊടുത്തിരുന്നു. ഇതിന് ഇടനിലക്കാരനായി നിന്നത് അഭിനന്ദായിരുന്നു. വീടിന്റെ ഇലക്ട്രിക്കല്‍ ഡിസൈന്‍ സംബന്ധിച്ച് നേരില്‍ സംസാരിക്കാനെന്ന് പറഞ്ഞ് പ്രതികള്‍ അഭിനന്ദിനെ ചിലവന്നൂരിലെ…
Read More