കോട്ടയം: മലയോരഗ്രാമങ്ങള്‍ വീണ്ടും വന്യമൃഗഭീഷണിയില്‍. കോരുത്തോട്ടിലും മുണ്ടക്കയം എസ്റ്റേറ്റിലും പമ്പാവാലിയിലും കാട്ടാനശല്യം രൂക്ഷമായി. ഓണത്തിന് വില്ക്കാന് പാകമായ നാളികേരവും ഏത്തക്കുലകളും മറ്റുവിളവുകളും വ്യാപകമായി ആനകള്‍ നശിപ്പിച്ചു. കോരുത്തോട്ടില്‍ കഴിഞ്ഞവര്‍ഷം പുലിയും ടിആര്‍ ആന്‍ഡ് ടി എസ്റ്റേറ്റില്‍ കടുവയും ഇറങ്ങിയ സാഹചര്യത്തില്‍ പ്രദേശവാസികള്‍ ഭീതിയിലാണ്. ടിആര്‍ ആന്‍ഡ് ടി എസ്റ്റേറ്റില്‍ ടാപ്പിംഗ് നടത്തിയ വനിത തൊഴിലാളി കടുവയെ കണ്ട് ഭയന്നോടിയതും അടുത്തയിടെയാണ്. വനാതിര്‍ത്തി വിട്ട് കാട്ടുപന്നിയും മ്ലാവും കേഴയും കാട്ടുപോത്തും ജനവാസമേഖലയില്‍ വ്യാപകമായി കൃഷിനാശം വരുത്തുന്നു. കുട്ടിക്കാനം, പീരുമേട് മേഖലയില്‍ കരടിയും കാട്ടാനയും പുലിയും ഭീതിപരത്തുന്നു. കഴിഞ്ഞ ദിവസം പീരുമേട് തേയിലത്തോട്ടത്തില്‍ വനിത തൊഴിലാളികള്‍ മൂന്നു പുലികളെ നേരില്‍ കണ്ടതോടെ ജോലിക്ക് ഇറങ്ങാന്ഭയമാണ്. വനപാലകരുടെ കാമറയില്‍ പുലിയുടെ ചിത്രം പതിയുകയും ചെയ്തിരുന്നു. കണമലയില്‍ കാട്ടുപോത്ത് രണ്ടു കര്‍ഷകരെ കുത്തിക്കൊല്ലുകയും തുലാപ്പള്ളിയില്‍ കാട്ടാന കര്‍ഷകനെ കൊലപ്പെടുത്തുകയും ചെയ്തശേഷവും വനാതിര്‍ത്തി സുരക്ഷിതമാക്കാന്‍…
Read MoreCategory: Kottayam
കോട്ടയം നഗരസഭയിലെ കോടികളുടെ തട്ടിപ്പ്; അഖിൽ സി. വർഗീസിന് സസ്പെൻഷൻ; പോലീസ് അന്വേഷണം ആരംഭിച്ചു
കോട്ടയം: നഗരസഭയില്‍ കോടികളുടെ തട്ടിപ്പു നടത്തിയ കൊല്ലം സ്വദേശി അഖില്‍ സി. വര്‍ഗീസിനെ സര്‍വീസില്‍ നിന്ന് സസ്പെൻഡ് ചെയ്തു. തദ്ദേശസ്വയംഭരണ വകുപ്പ് ജില്ല ജോയിന്‍ ഡയറക്ടറാണ് അഖിലിനെ സസ്പെന്‍ഡ് ചെയ്ത് ഉത്തരവിറക്കിയത്. നിലവില്‍ വൈക്കം നഗരസഭയില്‍ ജോലി ചെയ്യുകയായിരുന്നു അഖില്‍. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കോട്ടയം നഗരസഭ ഓഫീസില്‍ ഇന്നലെ പോലീസ് പരിശോധന നടത്തി. നഗരസഭ സെക്രട്ടറിയില്‍നിന്നു വിവരങ്ങള്‍ തേടിയ സംഘം, പണമിടപാടു രേഖകള്‍ അടക്കമുള്ളവ പരിശോധിച്ചു. സെക്ഷന്‍ ക്ലര്‍ക്ക് ഉള്‍പ്പെടെയുള്ള ജീവനക്കാരുടെയും മൊഴിയെടുത്തു. അതേസമയം മൂന്നാം ദിനവും അഖിലിനെ കണ്ടെത്താനായില്ല. തട്ടിപ്പു പുറത്തുവരുന്നതിനു തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ പ്രതി നഗരസഭ ഓഫീസില്‍ എത്തി താന്‍ മുമ്പ് ഉപയോഗിച്ചിരുന്ന കംപ്യൂട്ടര്‍, ഫയല്‍ അടക്കമുള്ളവ കൈകാര്യം ചെയ്തുവെന്നാണു പുറത്തുവരുന്ന വിവരം. ഇതും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. പ്രതിയുടെ കൊല്ലത്തെ വീടു കേന്ദ്രീകരിച്ചും അന്വേഷണം വ്യാപിക്കാനാണു നീക്കം.കോട്ടയം വെസ്റ്റ് എസ്എച്ച് ഒ…
Read Moreയൂത്ത് കോണ്‍ഗ്രസ് സമരവേദികളിലെ മുൻനിരപേരാളി, കോട്ടയത്തെ കെഎസ്യുവിനെ കരുത്തുറ്റ നിലയിലെത്തിച്ചയാൾ; ജോബോയുടെ വിടവാങ്ങൽ കോൺഗ്രസിന് തീരാനഷ്ടം
കോട്ടയം: വിദ്യാര്‍ഥി-യുവജന സമരങ്ങളിലെ മുന്‍നിരപോരാളിയും കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ധീരനുമായിരുന്ന ഡിസിസി ജനറല്‍ സെക്രട്ടറി ജോബോയ് ജോര്‍ജ് (47) അന്തരിച്ചു. യൂത്ത് കോണ്‍ഗ്രസ് കോട്ടയം മുന്‍ ജില്ലാ പ്രസിഡന്റുമായിരുന്നു. ഇന്നലെ രാത്രി 8.30ന് കോട്ടയം മാര്‍ക്കറ്റില്‍ കുഴഞ്ഞുവീഴുകയായിരുന്നു. സമീപത്തുണ്ടായിരുന്നവര്‍ ഉടന്‍തന്നെ ജില്ലാ ജനറല്‍ ആശൂപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. ഹൃദയാഘാതമാണു മരണകാരണമെന്നാണു പ്രാഥമിക നിഗമനം. കോട്ടയത്തെ കെഎസ്യു, യൂത്ത് കോണ്ഗ്രസുകാര്ക്കിടയില് ഹീറോ ആയാണ് ജോബോയി അറിയപ്പെട്ടിരുന്നത്. മണര്‍കാട് സെന്റ് മേരീസ് കോളജില്‍ കെഎസ്യു പ്രവര്‍ത്തകനായിട്ടാണ് ജോബോയി വിദ്യാര്‍ഥി രാഷ്ട്രീയത്തിലെത്തുന്നത്. ബസേലിയോസ് കോളജ് ചെയര്‍മാനായിരുന്നു. പ്രതികൂല സാഹചര്യത്തിലും കെഎസ്യുവിനെയും യൂത്ത് കോണ്‍ഗ്രസിനെയും മികച്ച സംഘാടനത്തിലൂടെയും പ്രവര്‍ത്തനത്തിലൂടെയും കരുത്തുറ്റ വിദ്യാര്‍ഥി-യുവജന സംഘടനകളാക്കി മാറ്റി. എതിരാളികളുടെ അക്രമണത്തിനു പല തവണ വിധേയമായിട്ടുണ്ട്. സമര മുഖങ്ങളില്‍ പോലീസിന്റെ ക്രൂരമര്ദത്തിനും ഇരയായിട്ടുണ്ട്. സോളാര്‍ സമരം കത്തിനിന്നപ്പോള്‍ ഉമ്മന്‍ചാണ്ടിക്ക് സംരക്ഷണ കവചം തീര്‍ക്കാന്‍ മുന്‍നിരയില്‍ ജോബോയി ഉണ്ടായിരുന്നു. അന്തരിച്ച മുന്‍…
Read Moreഎടിഎം കാർഡ് ഉപയോഗിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്; ഒരാൾ അറസ്റ്റിൽ
ചിങ്ങവനം: വിവിധ ബാങ്കുകളുടെ എടിഎം കാർഡുകൾ ഉപയോഗിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസിൽ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. യുപി സ്വദേശിയായ റഹീം (22) എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന് 2023ൽ കോട്ടയം കോപറേറ്റീവ് അർബൻ ബാങ്കിന്റെ ജില്ലയിലെ വിവിധ ബ്രാഞ്ചുകളില്‍ നിന്നായി ഒരുകോടിയില്‍പരം രൂപ തട്ടിയെടുക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ കേസിൽ ഇവർക്ക് വിവിധ ബാങ്കുകളിൽ അക്കൗണ്ടുകൾ തരപ്പെടുത്തിനൽകിയത് ഇയാളാണെന്ന് കണ്ടെത്തുകയും, തുടർന്ന് ഇയാളെ പുനെയിൽ നിന്നു പിടികൂടുകയുമായിരുന്നു. ഇവര്‍ ബാങ്കിന്റെ എടിഎമ്മുകളിൽ കയറി പണം എടുത്തതിന് ശേഷം ഉപയോഗിച്ച കാര്‍ഡിന്റെ ബാങ്കിനെ വിളിച്ച് പണം ലഭിച്ചില്ല എന്ന് അറിയിക്കുകയും, തുടർന്ന് ബാങ്ക് വീണ്ടും ഇവരുടെ അക്കൗണ്ടുകളിലേക്ക് പണം നല്‍കുകയുമായിരുന്നു. ഇത്തരത്തില്‍ ഇവര്‍ കോട്ടയം നഗരത്തിലെ കോപ്പറേറ്റീവ് അർബൻ ബാങ്കിന്റെ എടിഎമ്മുകളിൽ നിന്ന് 68…
Read Moreപോലീസ് പരേഡ് ഗ്രൗണ്ട് ഹരിതാഭമാകുന്നു…
കോട്ടയം: പോലീസിന്റെ സല്യൂട്ട് സ്വീകരിക്കാന്‍ ഇനി മരങ്ങളും. കളക്ടറേറ്റിനു പിന്നിലുള്ള പോലീസ് പരേഡ് ഗ്രൗണ്ടിനെ ഇനി പോലീസുകാരുടെ മരങ്ങള്‍ ഹരിതാഭമാക്കും. പരിസ്ഥിതി ദിനത്തോടനുബന്ധിച്ചാണ് ജില്ലാ പോലീസ് ചീഫ് മുതല്‍ ഡിവൈഎസ്പിമാരും ജില്ലയിലെ എല്ലാ സ്റ്റേഷനുകളിലെ എസ്എച്ച്ഒമാരും പരേഡ് ഗ്രൗണ്ടില്‍ മരങ്ങള്‍ നട്ടത്. അധികം ഉയരം വയ്ക്കാത്ത ഹൈബ്രിഡ് ഇനത്തില്‍പ്പെട്ട മാവ്, പ്ലാവ്, റംബൂട്ടാന്, പേര, നെല്ലി, ഞാവല്‍ മരങ്ങളുടെ തൈകളാണ് ഗ്രൗണ്ടിനു ചുറ്റും നട്ടിരിക്കുന്നത്. പ്രവേശന കവാടത്തില്‍ ആദ്യം ജില്ലാ പോലീസ് ചീഫ് കെ. കാര്‍ത്തിക് നട്ടിരിക്കുന്ന മാവാണ്. തൊട്ടടുത്ത് അഡീഷണല്‍ എസ്പിയുടെ പേരിലും മാവ്. തുടര്‍ന്ന് ജില്ലയിലെ മുഴുവന്‍ ഡിവൈഎസ്പിമാരും എസ്എച്ച്ഒ മാരും പോലീസ് ഡിവിഷനുകളുടെ പേരില്‍ മാവും പ്ലാവും റംമ്പുട്ടാനും നട്ടത്. ഓരോ മരത്തിന്റെയും സംരക്ഷണ വേലിയില്‍ അതതു പോലീസ് ഉദ്യോഗസ്ഥരുടെ പേരും സ്ഥാനവും രേഖപ്പെടുത്തിയിട്ടുണ്ട്. ഇവര്‍ക്കു തന്നെയാണ് മരത്തിന്റെ മേല്‍നോട്ടവും പരിപാലനവും. പരിസ്ഥിതി…
Read Moreപോലീസിനുനേരേ നായയെ അഴിച്ചുവിട്ട് പ്രതി രക്ഷപ്പെട്ടു; നായയെ പൂട്ടിയിട്ടശേഷമുള്ള വീട്ടുപരിശോധനയിൽ കഞ്ചാവ് കണ്ടെടുത്ത് പോലീസ്
കോട്ടയം: പോലീസിനുനേരേ നായയെ അഴിച്ചുവിട്ടു നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവ് കടന്നുകളഞ്ഞു. കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷന് പരിധിയിൽ ഇന്നലെ രാത്രി 7.30നാണു സംഭവം. സ്ഥിരംകുറ്റവാളിയായ സൂര്യനെ തെരഞ്ഞ് നട്ടാശേരി പാറമ്പുഴയിലെ വാടകവീട്ടില്‍ എത്തിയപ്പോഴാണ് പ്രതി പിറ്റ്ബുൾ ഇനത്തിലുള്ള ആക്രമണകാരിയായ നായയെ പോലീസിനുനേരേ അഴിച്ചുവിട്ടശേഷം കടന്നുകളഞ്ഞത്. നായയെ വിദഗ്ധമായി മുറിയില്‍ കയറ്റിയ ശേഷം നടത്തിയ പരിശോധനയില്‍ വീട്ടില്‍നിന്ന് 250 ഗ്രാം കഞ്ചാവും അഞ്ചുഗ്രാം എംഡിഎംഎയും കണ്ടെടുത്തു. ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്, ഡിവൈഎസ്പി കെ.ജി. അനീഷ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘവും നാര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി എ.ജെ. തോമസിന്റെ നേതൃത്വത്തിലുളള ലഹരി വിരുദ്ധ സ്ക്വാഡും എത്തിയിരുന്നു. വീട് കേന്ദ്രീകരിച്ച് എംഡിഎംഎ വില്‍പ്പന നടത്തുന്നതായി വിവരം ലഭിച്ചിരുന്നു. ഇതേത്തുടർന്നാണ് ലഹരി വിരുദ്ധ സ്ക്വാഡും എത്തിയത്. പ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
Read Moreപത്തു കിലോ കഞ്ചാവുമായി രണ്ടു പേര് പിടിയില്‍; കൂട്ടാളി ഓടി രക്ഷപെട്ടു
ഇടുക്കി: ടോറസ് ലോറിയില്‍ കടത്തിയ പത്തു കിലോ കഞ്ചാവുമായി രണ്ടു പേര് പിടിയിലായി. രാജാക്കാട് ചെറിപുരം രുക്മിണി നിവാസില്‍ അഭിജിത്ത്(31) രാജാക്കാട് പുല്ലാര്‍ക്കാട്ടില്‍ അനീഷ് (49) എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. മൂന്നാം പ്രതിയായ അടിമാലി മാങ്കടവ് സ്വദേശി ഷൈബി എന്നു വിളിക്കുന്ന ഷൈമോന്‍ തോമസ് സംഭവ സ്ഥലത്തു നിന്ന് ഓടി രക്ഷപെട്ടു. ഇയാള്ക്കാക്കായുള്ള തെരച്ചില്‍ എക്സൈസ് സംഘം ഊര്‍ജിതമാക്കി. ഒഡീഷയില്‍ നിന്നു കടത്തിക്കൊണ്ടുവന്ന കഞ്ചാവാണ് വാഹന പരിശോധനയില്‍ കണ്ടെടുത്തത്. അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ മാരായ എന്‍.കെ. ദിലീപ്, കെ.എം. അഷ്റഫ്, സിവില്‍ എക്സൈസ് ഓഫീസര്‍മായ കെ.എം. സുരേഷ്, അബ്ദുള്‍ ലത്തീഫ്, വി. പ്രശാന്ത്, ധനിഷ് പുഷ്പ ചന്ദ്രന്, യദുവംശരാജ്, മുഹമ്മദ് ഷാന്‍, സുബിന് വര്‍ഗീസ്, സിവില്‍ എക്സൈസ് ഓഫീസര്‍ ഡ്രൈവര്‍ നിതിന്‍ ജോണി എന്നിരവടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
Read Moreഒറ്റപ്പെട്ട വീട്ടിൽ കഴിഞ്ഞ കിടപ്പുരോഗിയായ വയോധികയ്ക്ക് കൈതാങ്ങായി പോലീസ്; നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിലെത്തിച്ചു
നെടുങ്കണ്ടം: കിടപ്പുരോഗിയായ വയോധികയെ ആശുപത്രിയിൽ എത്തിച്ച് നെടുങ്കണ്ടം പോലീസ്. പാമ്പാടുംപാറ പഞ്ചായത്ത് രണ്ടാം വാർഡിൽ താമസിക്കുന്ന വയോധികയെയാണ് നാട്ടുകാരുടെയും പൊതുപ്രവർത്തകരുടെയും സഹായത്തോടെ പോലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 65കാരിയായ ഭാര്യയും 75 വയസുള്ള ഭർത്താവും ഒറ്റപ്പെട്ട വീട്ടിലായിരുന്നു താമസം. കിഡ്നി രോഗിയായ ഭാര്യ പൂർണമായും കിടപ്പിലായതോടെ വൃത്തിഹീനമായ സാഹചര്യത്തിലായിരുന്നു. ദമ്പതികൾക്ക് മൂന്നു മക്കളുണ്ട്. ഇടയ്ക്ക് വീട്ടിലെത്തി ഇവർ അമ്മയെ പരിചരിക്കാറുണ്ടെങ്കിലും കൂടുതൽ കരുതൽ ആവശ്യമുള്ളതിനാൽ വാർഡ് മെംബർ മിനി മനോജ് നെടുങ്കണ്ടം പോലീസിന്റെ സഹായം തേടുകയായിരുന്നു. തുടർന്ന് നെടുങ്കണ്ടം എസ്ഐ ടി.എസ്. ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇവരുടെ വീട്ടിലെത്തി. തുടർന്ന് മക്കളുടെയും ഭർത്താവിന്റെയും അനുമതിയോടെ വയോധികയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പോലീസും നാട്ടുകാരും ചേർന്ന് നടപ്പുവഴി മാത്രമുള്ള ചെങ്കുത്തായ 700 മീറ്ററോളം ദൂരം ചുമന്നാണ് 140 കിലോയോളം ഭാരമുള്ള ഇവരെ റോഡിൽ എത്തിച്ചത്. ചികിത്സയ്ക്കുശേഷം കട്ടപ്പന…
Read Moreബുക്കുകളുടെ മറവിൽ 62 കിലോ കഞ്ചാവ് കടത്തിയ കേസ്; പ്രതികൾക്ക് 14 വർഷം കഠിന തടവ് വിധിച്ച് എൻഡിപിഎസ് സ്പെഷൽ കോടതി
തൊടുപുഴ: ബുക്കുകളുടെ മറവിൽ ലോറിയിൽ കഞ്ചാവ് കടത്തിയ പ്രതികൾക്ക് 14 വർഷം കഠിന തടവും പിഴയും. കോട്ടയം നാട്ടകം മൂലേടം കുറ്റിക്കാട്ട് വീട്ടിൽ അനന്തു കെ. പ്രദീപ് (29), വൈക്കം കല്ലറ പുതിയ കല്ലുമേടയിൽ അതുൽ റെജി (അച്ചു-34) എന്നിവരെയാണ് 62.5 കിലോ കഞ്ചാവ് കടത്തിയതിന് തൊടുപുഴ എൻഡിപിഎസ് സ്പെഷൽ കോടതി ജഡ്ജി കെ.എൻ. ഹരികുമാർ 14 വർഷം കഠിന തടവിനും 1,00,000 രൂപ പിഴ അടക്കുന്നതിനും പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി കഠിന തടവിനും ശിക്ഷിച്ചത്. ഏറ്റുമാനൂർ – കോട്ടയം റൂട്ടിൽ പാറോലിക്കൽ കൈതമല മൂഹിയുദ്ദീൻ പള്ളിയുടെ മുൻവശത്ത് വച്ചാണ് ലോറിയിൽ കഞ്ചാവ് കയറ്റി കൊണ്ടുവരുന്നതിനിടെ പ്രതികൾ പിടിയിലായത്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി. അനികുമാർ, എൻഫോഴ്സ്മെന്റ് എക്സൈസ് സിഐ ജി. കൃഷ്ണകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. ക്രൈംബ്രാഞ്ച് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ…
Read Moreഇന്ന് നാലു വർഷം … മലയിറങ്ങാതെ പെട്ടിമുടിയുടെ ദുരന്ത സ്മരണകളും; ഉരുൾപൊട്ടലിൽ നാശം സംഭവിച്ച പ്രദേശം കാടുകയറിയ നിലയിൽ
മൂന്നാർ: തോരാത്ത നോവിന് ഇന്ന് നാലാണ്ട്… 2020 ഓഗസ്റ്റ് ആറ്, രാത്രി 10.30ന് മലയുടെ ഉയരങ്ങളിൽനിന്നും പൊട്ടി ഇറങ്ങിയ ഉരുൾപൊട്ടൽ ഏൽപ്പിച്ച ആഘാതം നാലു വർഷങ്ങൾ പിന്നിടുന്പോഴും ദുരന്തസ്മരണകൾ മല ഇറങ്ങാത്ത പെട്ടിമുടി. 70 പേരുടെ പ്രതീക്ഷകളും ജീവനും മണ്ണിൽ അടിഞ്ഞതിന്റെ ദുരന്തസ്മരണകൾ തൊഴിലാളികളുടെ മനസിൽനിന്ന് ഇനിയും മാഞ്ഞിട്ടില്ല. ദുരന്തം നടന്ന സ്ഥലം വലിയ ഒരു അത്യാഹിതം നടന്നതിന്റെ ഭാവമൊന്നുമില്ലാതെ കാടുകയറി പച്ചപ്പ് പിടിച്ചെങ്കിലും ദുരന്ത സ്മരണകൾ തൊഴിലാളികളുടെ മനസിൽ വേദനയായി ഇന്നും നിലനിൽക്കുന്നുണ്ട്.മൂന്ന് എസ്റ്റേറ്റ് ലയങ്ങളും ഒരു ലേബർ കാന്റീൻ കെട്ടിടവും ലേബർ ക്ലബ്ബ് കെട്ടിടവും ഉൾപ്പെടെ തകർന്നു തരിപ്പണമായ സ്ഥലത്ത് പിന്നീട് നിർമാണങ്ങൾ ഒന്നുംതന്നെ നടന്നിട്ടില്ല. ഇന്ന് ഇവിടം കാടുപിടിച്ച് പച്ചപ്പ് പടർന്നു കഴിഞ്ഞു. ദുരന്തത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ബന്ധുക്കൾ എല്ലാവരും മറ്റ് എസ്റ്റേറ്റുകളിലേക്ക് ചേക്കേറി. ഇന്നു പെട്ടിമുടിയിൽ ജോലി ചെയ്യുന്നവരിൽ ഏറെയും ഇതരസംസ്ഥാന…
Read More