കോട്ടയം: ഒരു ട്രെയിനില്‍ നിറയെ കയറാനുള്ള യാത്രക്കാരാണ് കോട്ടയം സ്റ്റേഷനില്‍ മാത്രം വൈകുന്നേരങ്ങളില്‍ കാത്തുനില്‍ക്കുന്നത്. ജനറല്‍ കോച്ചില്‍ ഇരിപ്പിടം വേണ്ട, ഒന്നു കാല്കുത്തി നില്ക്കാന് ഇടം മതിയെന്ന ആഗ്രഹമാണ് സീസണ് യാത്രക്കാരുടേത്. വണ്ടി നിറുത്തി ആളിറങ്ങിയാലുടന് ഇടിച്ചുകയറേണ്ട ഗതികേട്. തെക്കോട്ടു പോകാന്‍ വൈകുന്നേരം 5.40ന് കൊല്ലം പാസഞ്ചറും 6.10ന് കേരളയും 6.40ന് വേണാടുമുണ്ട്. ഇതില്‍ പാസഞ്ചറിലെയും വേണാടിലെയും തിരക്ക് പറയാനില്ല. കേരളയില്‍ ജനറല്‍ കോച്ചുകള്‍ പേരിനു മാത്രം. നാലര മുതല്‍ കോട്ടയത്ത് കാത്തുനില്ക്കുന്ന ജനം ട്രെയിനില്‍ വീട്ടിലെത്തുമ്പോള്‍ രാവേറെയാകും. വടക്കോട്ടുള്ള യാത്രയും ഇങ്ങനെതന്നെ. നാലിന് ഐലൻഡും 5.20ന് എറണാകുളം പാസഞ്ചറും 5.40ന് ചെന്നൈ സൂപ്പര്‍ ഫാസ്റ്റും. ഏതാനും ദിവസങ്ങളില്‍ 5.50ന് ജന്ശതാബ്ദിയുമുണ്ട്. കോട്ടയത്തു നിന്നും തൃശൂരിലേക്കും തിരുവനന്തപുരത്തേക്കും വൈകുന്നേരങ്ങളില്‍ ഓരോ ട്രെയിനുകള്‍ അനുവദിച്ചാല്‍ യാത്രാദുരിതത്തിന് ഒരു പരിധിവരെ പരിഹാരമാകും.
Read MoreCategory: Kottayam
പോളിയോയ്ക്ക് അവന്റെ മനസിനെ തളർത്താനായില്ല; തളര്‍ന്ന കൈ കൊണ്ടു നിർമിച്ച ശില്പം മേജര്‍ ആര്ച്ച്ബിഷപിന് അനു സമ്മാനിച്ചു; ആശ്ലേഷിച്ച് മാര്‍ റാഫേല്‍ തട്ടില്‍
ചങ്ങനാശേരി: പോളിയോ ബാധിച്ച് തളര്‍ന്ന കൈകള്‍കൊണ്ടു മെനഞ്ഞ ശില്പം അനു കെ. മുരളി സമ്മാനിച്ചപ്പോള്‍ സന്തോഷപുളകിതനായി മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. സമ്മാനം ഏറ്റുവാങ്ങി തട്ടില്‍ പിതാവ് അനു കെ. മുരളിയെ ആശ്ലേഷിച്ചു. ക്രിസ്തുജ്യോതി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചെത്തിപ്പുഴ മേഴ്സി ഹോമിന്റെ സുവര്‍ണ ജൂബിലി സമാപന സമ്മേളന വേദിയാണ് അതിരില്ലാത്ത ആഹ്ലാദത്തിന്റെ സംഗമവേദിയായത്. മേഴ്സി ഹോമിന്റെ സുവര്‍ണ ജൂബിലിയുമായി ബന്ധപ്പെട്ടുള്ള ശില്പമാണ് അനു കെ. മുരളി മാര്‍ റാഫേല്‍ തട്ടിലിനു സമ്മാനിച്ചത്. വേദിയുടെ വശത്തുനിന്നും ഊന്നുവടിയുടെ സഹായത്തോടെ സമ്മാനവുമായി എത്തിയ അനുവിനെ തട്ടില്‍ പിതാവ് ആശ്ലേഷിച്ചപ്പോള്‍ സദസില്‍നിന്നും ഹര്‍ഷാരവം മുഴങ്ങി. സമ്മേളനത്തില്‍ പങ്കെടുത്ത ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന് തിരുക്കുടുംബത്തിന്റെ ശില്പവും അനു കെ. മുരളി സമ്മാനിച്ചു. ഇത്തിത്താനം കൊച്ചുപുരയ്ക്കല്‍ മുരളി-ശോഭ ദമ്പതികളുടെ മകനായ അനുവിന് മൂന്നു വയസുള്ളപ്പോള്‍ പോളിയോ ബാധിച്ച് വലതുകാലും വലതു…
Read Moreവയനാടിന് കൈത്താങ്ങാകാൻ നാലാം ക്ലാസുകാരൻ; സൈക്കിൾ വാങ്ങാൻ കുടുക്കയിൽ സ്വരൂക്കൂട്ടിയ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി ശ്രേയസ്
കാഞ്ഞിരം: വയനാട്ടിലെ ഉരുൾപ്പൊട്ടലിൽ ദുരന്തമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി ദിനംതോറും നിരവധി ആളുകളാണ് എത്തുന്നത്. സിനിമാ താരങ്ങൾ മുതൽ വ്യവസായ പ്രമുഖർ വരെയുള്ളവരാണ് സഹായ ഹസ്തവുമായി വയനാടിനെ ചേർത്തു പിടിക്കുന്നത്. ഇതിനിടെ, ദുരന്തത്തിൽപ്പെട്ടവർക്ക് കൈത്താങ്ങായി എത്തുകയാണ് കിളിരൂർ എസ്എൻഡിപി ഹയർ സെക്കന്ററി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥി ശ്രേയസ് വി. എസ്. സ്വന്തമായി ഒരു സൈക്കിൾ വേണമെന്ന് പല നാളായി കൊതിച്ചിരിക്കുകയായിരുന്നു ശ്രേയസ്. അതിനായി തന്റെ കുഞ്ഞി കുടുക്കയിൽ കിട്ടുന്ന പണമെല്ലാം സൂക്ഷിച്ച് വച്ചു. അപ്പോഴാണ് നിനച്ചിരിക്കാതെ വയനാട്ടിൽ സമഭവിച്ച മഹാ ദുരന്തം ശ്രേയസിനെ സങ്കടക്കയത്തിലേക്ക് തള്ളിയിട്ടു. തന്റെ പ്രായമുള്ളവർ ജീവിതത്തിനും മരണത്തിനുമിടയിൽ കൈകാലിട്ടടിച്ച നിമിഷങ്ങളോർത്തപ്പോൾ സൈക്കിൽ മോഹമെല്ലാം ഈ മിടുക്കൻ കാറ്റിൽ പറത്തി. വീടു നഷ്ടപ്പെട്ട് ഇനി എന്താണ് ഭാവി എന്നറിയാതെ വിലപിക്കുന്ന വയനാട് ജനതയ്ക്കായി ഈ മൂന്നാം ക്ലാസുകാരൻ തന്റെ കുടുക്കയിലുള്ള പണം നൽകാമെന്ന് തീരുമാനിച്ചു. കുഞ്ഞു…
Read Moreവാഹനത്തിൽ ഇന്ധനം നിറച്ചശേഷം പണം നൽകാതെ കടന്നുകളഞ്ഞ യുവാവ് പിടിയിൽ
മണിമല: വാഹനത്തിൽ ഇന്ധനം നിറച്ചശേഷം പണം നൽകാതെ കബളിപ്പിച്ചു കടന്നുകളയുന്ന യുവാവിനെ പോലീസ് പിടികൂടി. പൂവരണി മാറാട്ടുകളത്ത് ജോയൽ ജോസ് ജോർജ് (28) ആണ് അറസ്റ്റിലായത്. രാത്രിയിൽ വെള്ള ഹോണ്ട സിറ്റി കാറിൽ വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ചശേഷം 4,000 രൂപയ്ക്കു മുകളിൽ പെട്രോൾ നിറയ്ക്കുകയും ശേഷം ജീവനക്കാരോട് ഓൺലൈനായി പണം അടച്ചിട്ടുണ്ടെന്നു പറയുകയും ജീവനക്കാർ പരിശോധിക്കുമ്പോൾ കാറുമായി കടന്നുകളയുകയുമാണു പ്രതിയുടെ രീതി. പരാതിയെത്തുടർന്നു മണിമല പോലീസ് നടത്തിയ അന്വേഷണത്തിൽ എറണാകുളത്തുനിന്നാണു ജോയൽ പിടിയിലായത്. ഇയാളുടെ വാഹനത്തിന്റെ ഡിക്കിയിൽനിന്നു നിരവധി വ്യാജ നമ്പർപ്ലേറ്റുകൾ കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreകാപ്പ ചുമത്തി യുവതിയെ നാടുകടത്തി; ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി
തലയോലപ്പറമ്പ്: ചെമ്പ് സ്വദേശിനിയായ യുവതിയെ കാപ്പ നിയമപ്രകാരം ജില്ലയിൽനിന്നു പുറത്താക്കി. ബ്രഹ്മമംഗലം മണിയൻകുന്നേൽ അഞ്ജന ആർ.പണിക്കരെ (36)യാണ് കാപ്പ നിയമപ്രകാരം ജില്ലയിൽനിന്ന് ഒന്‍പത് മാസത്തേക്കു നാടുകടത്തിയത്. ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. അഞ്ജനയ്ക്കു തലയോലപ്പറമ്പ്, ഏറ്റുമാനൂർ, എറണാകുളം ജില്ലയിലെ പെരുമ്പാവൂർ, മൂവാറ്റുപുഴ,കോടനാട്, ആലപ്പുഴ ജില്ലയിലെ എടത്വ, പത്തനംതിട്ട ജില്ലയിലെ കീഴ് വായ്പൂർ, ഇടുക്കി ജില്ലയിലെ കരിങ്കുന്നം, കണ്ണൂർ ജില്ലയിലെ പയ്യന്നൂർ സ്റ്റേഷനുകളിൽ വിദേശ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്.
Read Moreസ്വകാര്യബസ് ഇടിച്ച് സ്കൂട്ടര്‍ യാത്രികനു പരിക്കേറ്റു; മരിച്ചെന്നു കരുതി ബസ് ജീവനക്കാർ ഓടി രക്ഷപ്പെട്ടു
കോട്ടയം: സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ചു സ്കൂട്ടര്‍ യാത്രക്കാരനു പരിക്കേറ്റു. അപകടത്തില്‍പ്പെട്ട സ്കൂട്ടര്‍ യാത്രക്കാരൻ മരിച്ചെന്നുകരുതി ബസ് നടുറോഡില്‍ ഉപേക്ഷിച്ചു ഡ്രൈവറും കണ്ടക്ടറും ഓടിരക്ഷപ്പെട്ടു. ഇന്നലെ ഉച്ചയ്ക്കു ഒന്നോടെ തിരുനക്കര മൈതാനത്തിനു സമീപമാണ് അപകടമുണ്ടായത്. മൈതാനം ഭാഗത്തേക്കു തിരിയുന്നതിനിടയിലാണ് സ്കൂട്ടറിലിടിച്ചത്. അപകടത്തെത്തുടര്‍ന്ന് സ്കൂട്ടര്‍ യാത്രക്കാരന് റോഡില്‍ വീണു. സ്കൂട്ടര്‍ ഇടിച്ചുനിരക്കി അല്‍പ്പദൂരം മുന്നോട്ടുപോയശേഷമാണ് ബസ് നിന്നത്. ഇതോടെ ബസിന്റെ ചക്രങ്ങള്‍ സ്കൂട്ടര്‍ യാത്രക്കാരന്റെ ശരീരത്തില്‍ കയറിയതായി ഭയന്ന് ബസ് ജീവനക്കാര്‍ ഓടിരക്ഷപ്പെടുകയായിരുന്നു. ബസ് റോഡിന്റെ നടുവില്‍ നിര്‍ത്തിയിട്ടതോടെ നഗരത്തില്‍ വന്‍ ഗതാഗതക്കുരുക്കുമുണ്ടായി. കുറച്ചു സമയത്തിനുശേഷം പോലീസ് എത്തിയാണ് ബസ് നടുറോഡില്‍നിന്നു നീക്കി ഗതാഗതം പുനഃസ്ഥാപിച്ചത്. പരിക്കേറ്റ സ്കൂട്ടര്‍ യാത്രക്കാരനെ ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read Moreമണർകാട് നൂറ്റാണ്ടുകൾ പഴക്കമുള്ള കിണർ കണ്ടെത്തി
കോട്ടയം: മണർകാട് നൂറ്റാണ്ടുകള്‍ പഴക്കമുള്ള കിണര്‍ കണ്ടെത്തി. മണര്‍കാട് ആശുപത്രിക്കും പള്ളിക്കും മധ്യേയുള്ള റോഡിലാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള കിണര്‍ പ്രത്യക്ഷപ്പെട്ടത്. റോഡ് ഇടിഞ്ഞു താഴ്ന്നപ്പോൾ കിണർ കാണുകയായിരുന്നു. ഇന്നലെ വൈകുന്നേരമാണു സംഭവം. റോഡിലുടെ ടിപ്പര്‍ കടന്നുപോയതിനു പിന്നാലെ അരികു താഴ്ന്നതായി കാണപ്പെട്ടു. അല്‍പ്പസമയത്തിനു ശേഷം ആ ഭാഗത്തെ മണ്ണും കല്ലും അടര്‍ന്നു താഴേക്കു പോയി. തുടര്‍ന്നാണ് കിണര്‍ കണ്ടെത്തിയത്. പീന്നിട് നാട്ടുകാരുടെ നേതൃത്വത്തില്‍ കല്ലും മണ്ണും ഉപയോഗിച്ച് കിണര്‍ നികത്തുകയും ചെയ്തു. മണര്‍കാട് പള്ളിക്കും ആശുപത്രിക്കും മധ്യേയുള്ള റോഡില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള കിണര്‍ കണ്ടെത്തിയപ്പോള്‍.
Read Moreആരു നീക്കംചെയ്യും പൊൻകുന്നം ടൗണിലെ മാലിന്യം?
പൊൻകുന്നം: ടൗണിൽ ചിറക്കടവ് ഗ്രാമ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സിന് സമീപം വിവിധയിടങ്ങളിൽ മാലിന്യം കൂടിക്കിടക്കുന്നു. ബസ് സ്റ്റാൻഡിനു മുൻവശം ദേശീയപാതയോരത്ത് നിറഞ്ഞ ടാർ വീപ്പ അനാഥമായി കിടക്കാൻ തുടങ്ങിയിട്ടു പത്തുവർഷത്തിലേറെയായി. വേനലായാൽ ടാർ ഉരുകി യാത്രക്കാർ നടന്നു പോകുന്ന സ്ഥലത്തും റോഡിലും പരന്നൊഴുകി ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇതിനു സമീപം ഒരു മാസത്തിലധികമായി പ്ലാസ്റ്റിക്ക് ചാക്കിലും മറ്റു കൂടുകളിലും പുറത്തുമായി നിരവധി മാലിന്യങ്ങൾ ചിതറിക്കിടക്കുന്നു. ഷോപ്പിംഗ് കോംപ്ളക്സിന്റെ മറ്റൊരു ഭാഗത്ത് ഒരു വർഷമായിക്കിടക്കുന്ന മാലിന്യമുണ്ട്. ഇതൊന്നും ആരും കണ്ടില്ല എന്നു നടിക്കുന്നതായി വ്യാപാരികൾ പറയുന്നു. ബസ് സ്റ്റാൻഡിനകം വൃത്തിയാക്കുന്നുണ്ടങ്കിലും പുറത്തുള്ളതൊന്നും ആരും ശ്രദ്ധിക്കുന്നില്ലെന്നു ആക്ഷേപമുണ്ട്. മഴക്കാലമെത്തിയതോടെ പകർച്ചവ്യാധികളും എത്തി. ഈ സാഹചര്യത്തിൽ ഈ മാലിന്യമൊക്കെ ആരു നീക്കം ചെയ്യുമെന്നണ് നാട്ടുകാർ ചോദിക്കുന്നത്.
Read Moreതലയ്ക്ക്മീതെ കരിമേഘം പടരുമ്പോൾ ഭീതിയുടെ നിഴലിൽ കിഴക്കൻ മലയോരം
മുണ്ടക്കയം: കിഴക്കന്മലയോരങ്ങളെ കരിമേഘം പുതയ്ക്കുമ്പോഴൊക്കെ മുണ്ടക്കയം, പെരുവന്താനം, കൊക്കയാര്‍ ഗ്രാമവാസികളുടെ നെഞ്ചിടിപ്പ് ഉയരും. ഒരാഴ്ചയായി തിമര്‍ത്തുപെയ്യുന്ന മഴയിൽ ഇവരുടെ കണ്ണീരോര്‍മകള്‍ 2021 ഒക്ടോബര്‍ 16 ശനിയാഴ്ചയിലേക്കു മടങ്ങും. കൂട്ടിക്കല്‍, ഏന്തയാര്‍, വടക്കേമല, കാവാലി, പ്ലാപ്പള്ളി, പൂവഞ്ചി മലയോരങ്ങളെ പ്രകമ്പനം കൊള്ളിച്ച് ആ നട്ടുച്ചയ്ക്കു പൊട്ടിയ ആറേഴ് ഉരുളുകള്‍ 21 മനുഷ്യജീവനുകളെയും തലമുറകളുടെ നീക്കിയിരുപ്പുകളെയുമാണു കവര്‍ന്നെടുത്തത്. പ്രളയപ്പാച്ചിലില്‍ ഇരുനൂറു വീടുകളും ഏക്കര്‍കണക്കിനു കൃഷിയിടങ്ങളും പുഴ വകഞ്ഞെടുത്തു. രാവിലെ ഏഴിനു തുടങ്ങിയ പെരുമഴയ്ക്ക് അല്‍പ്പമൊരു ശമനമുണ്ടായത് വൈകുന്നേരം നാലോടെയാണ്. ആ ദുരന്ത മധ്യാഹ്നത്തില്‍ പകച്ചുനിന്ന ജനങ്ങളിലേക്കു ദുരന്തവാര്‍ത്തകളും ഒന്നിനു പിന്നാലെ അലയടിച്ചുവന്നു. കറുത്തവാവിനെന്നപോലെ തുള്ളിക്കൊരു കുടം പെയ്ത്തില്‍ ഇരുണ്ടുകിടന്ന പകല്‍. അയല്‍വീടുകളിലെ നിലവിളികേട്ട് ഓടിയെത്താന്‍ ആ സായാഹ്നത്തില്‍ ഒരിടത്തും വൈദ്യുതിയും വെളിച്ചവുമില്ല. റോഡുകള്‍ അപ്പാടെ ഒലിച്ചുപോയി. മലകള്‍ ഇടിഞ്ഞൊഴുക്കിയ മണിക്കൂറുകള്‍. എവിടെയോക്കെ ആരൊക്കെയോ മണ്ണില്പ്പൂണ്ടുപോയെന്നറിഞ്ഞെങ്കിലും രക്ഷാപ്രവര്‍ത്തനം അതിദുഷ്കരമായിരുന്നു. പരിക്കേറ്റവരെ ആശുപത്രികളിലെത്തിക്കാനും…
Read Moreവയനാട്ടിലെ ദുരിതബാധിതർക്ക് കളക്ഷൻ തുക നൽകി ബസ് ഉടമകൾ
ഈരാറ്റുപേട്ട: കളക്ഷൻ തുക വയനാട്ടിലെ ദുരിതബാധിതർക്കു മാറ്റിവച്ച് ബസ് ഉടമകൾ. കാഞ്ഞിരപള്ളി-പാലാ റൂട്ടിൽ സർവീസ് നടത്തുന്ന അൽ അമീൻ, ഫാത്തിമ, ആമീസ്, വെൽകം, ഗ്ലോബൽ എന്നീ ബസുകളുടെ ഉടമകളാണ് ഇന്നലത്തെ സർവീസിലൂടെ കിട്ടിയ തുക ദുരന്തബാധിതർക്കു നൽകുന്നത്. ഇതിനു പുറമെ ബസ് ജീവനക്കാരും ശമ്പളവും ദുരിതാശ്വാസ ഫണ്ടിലേക്കു നൽകി. യാത്രക്കാരിൽനിന്നു മികച്ച പ്രതികരണമാണു ലഭിച്ചതെന്ന് ബസ് ഉടമകൾ പറഞ്ഞു. 500 രൂപ നൽകിയിട്ട് ബാക്കി വാങ്ങാത്ത അനുഭവവും ജീവനക്കാർ പങ്കിട്ടു. ബസ് ഉടമകളുടെ ഉദാരമനസിനു സഹകരണവുമായി വിദ്യാർഥികളും ചേർന്നു. എംഇഎസ് കോളജിലെ എൻഎസ്എസ് വോളന്റിയർമാരും അൽമനാർ പബ്ലിക് സ്കൂളിലെ വിദ്യാർഥികളും ബസിലെ കളക്ഷൻ വിജയിപ്പിക്കുന്നതിനു സഹകരിച്ചു. സലിം വെളിയത്ത്, ഷെമീർ, നെസീർ, യൂസഫ്, ജൂബിലി ജേക്കബ്, മാഹീൻ റഹീം എന്നിവർ നേതൃത്വം നൽകി.
Read More