കോട്ടയം: മഴക്കെടുതിയെ നേരിടാന്‍ കോട്ടയം സജ്ജമാണെന്ന് ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍. ദുരന്തസാഹചര്യങ്ങളെ നേരിടാന്‍ സജ്ജരായിരിക്കാന്‍ വിവിധ വകുപ്പുകള്‍ക്കു കളക്ടർ നിര്‍ദ്ദേശം നല്കി. മുന്നൊരുക്കങ്ങള്‍ വിലയിരുത്തിയ അദ്ദേഹം ഡെപ്യൂട്ടി കളക്ടര്‍മാര്‍, തഹസില്‍ദാര്‍മാര്‍, വില്ലേജ് ഓഫീസര്‍മാര്‍ എന്നിവര്‍ ഓഗസ്റ്റ് നാലുവരെ ഹെഡ്ക്വാര്‍ട്ടേഴ്സ് വിട്ടുപോകാന്‍ പാടില്ലെന്നും നിര്‍ദേശം നല്കി. മീനച്ചില്‍ താലൂക്കിന്റെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ പാലാ ആര്‍ഡിഒയുമായി ചേര്‍ന്നു നിര്‍വഹിക്കുന്നതിനു തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടറെ ചുമതലപ്പെടുത്തി. ദുരന്തമുണ്ടായാല്‍ അടിയന്തര ഇടപെടലുകള്‍ നടത്തുന്നതിനാവശ്യമായ ഉപകരണങ്ങളും വാഹനങ്ങളും ആംബുലന്‍സുകളും വെളിച്ചസംവിധാനങ്ങളും ജനറേറ്ററുകളുമടക്കം ലഭ്യമാകുമെന്നും ക്യാമ്പുകളായി കണ്ടെത്തിയിട്ടുള്ള സ്ഥലങ്ങള്‍ സുരക്ഷിതമാണോയെന്നും സൗകര്യങ്ങള്‍ ലഭ്യമാണോയെന്നും ഉറപ്പാക്കണം. പോലീസ്, ഫയര്‍ഫോഴ്സ്, കെഎസ്ഇബി, വാട്ടര്‍ അഥോറിറ്റി, തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ എന്നിവയുടെ ഏകോപനത്തോടെ ദുരന്തനിവാരണപ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടത്താനുള്ള നടപടികള്‍ സ്വീകരിക്കാനും കളക്ടർ നിര്‍ദേശിച്ചു.
Read MoreCategory: Kottayam
ഉപതെരഞ്ഞെടുപ്പ്; പനച്ചിക്കാട് സീറ്റ് യുഡിഎഫ് പിടിച്ചെടുത്തു; എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെസി ജയിംസ് മൂന്നാം സ്ഥാനത്ത്
കോട്ടയം: പനച്ചിക്കാട് പഞ്ചായത്തിലെ ഇരുപതാം വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി മഞ്ജു രാജേഷ് 129 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ബിജെപിയിലെ അശ്വതി രാജേഷിനെയാണു പരാജയപ്പെടുത്തിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെസി ജയിംസ് മൂന്നാം സ്ഥാനത്തായി. സിപിഎമ്മിന്റെ മെംബറായിരുന്ന ഷീബാ ലാലച്ചന്‍ രാജിവച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഇതോടെ 23 അംഗ ഭരണസമിതിയില്‍ സിപിഎം അഞ്ച് അംഗങ്ങളായി ചുരുങ്ങി. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ 111 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച് സിപഎമ്മാണ് ഇത്തവണ മൂന്നാം സ്ഥാനത്തായത്. കോണ്‍ഗ്രസ് 11, സിപിഎം അഞ്ച്, ബിജെപി അഞ്ച് , സിപിഐ ഒന്ന്, സ്വതന്ത്രന് ഒന്ന് എന്നിങ്ങനെയായി പുതിയ കക്ഷിനില.
Read Moreകോട്ടയം പ്രസ്ക്ലബ് തെരഞ്ഞെടുപ്പ്; അനീഷ് കുര്യന് പ്രസിഡന്റ്, ജോബിന് സെബാസ്റ്റ്യന്‍ സെക്രട്ടറി
കോട്ടയം: കേരള പത്രപ്രവര്‍ത്തക യൂണിയന് കോട്ടയം ജില്ലാ ഘടകത്തിന്റെയും കോട്ടയം പ്രസ് ക്ലബിന്റെയും പ്രസിഡന്റായി അനീഷ് കുര്യനും (മലയാള മനോരമ) സെക്രട്ടറിയായി ജോബിന് സെബാസ്റ്റ്യനും (ദീപിക) തെരഞ്ഞെടുക്കപ്പെട്ടു. മറ്റു ഭാരവാഹികള്‍ ട്രഷറര്‍: സരിത കൃഷ്ണന് (ജനയുഗം). വൈസ് പ്രസിഡന്റുമാര്‍: മനോജ് പി. നായര്‍ (മംഗളം), രശ്മി രഘുനാഥ് (മാതൃഭൂമി). ജോയിന്റ് സെക്രട്ടറിമാര്‍: ജോസി ബാബു (മീഡിയാ വണ്‍), ഷീബാ ഷണ്മുഖന് (മാധ്യമം). എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍: സ്വപ്ന പി.ജി (മംഗളം), അനില്‍ ആലുവ (എസിവി ന്യൂസ്), ബെന്നി ചിറയില്‍ (ദീപിക ), റോഷന് ഭാനു ( ദേശാഭിമാനി ), നിയാസ് മുസ്തഫ ( കേരള കൗമുദി), കണ്ണന് സി. മുരളി (കേരള കൗമുദി), ബാലചന്ദ്രന് ചീറോത്ത് (ജന്മഭൂമി), ജിതിന് ബാബു (ദേശാഭിമാനി ). ജോണ്സണ് പൂവന്തുരുത്ത് (ദീപിക) വരണാധികാരിയും എസ്. നാരായണന് (എസിവി ന്യൂസ് ) ഉപ…
Read Moreതിത്തിത്താരാ തിത്തിത്തൈ… നെഹ്റു ട്രോഫി വള്ളംകളി കാണാന്‍ അവസരമൊരുക്കി കെഎസ്ആര്‍ടിസി
കോട്ടയം: നെഹ്റുട്രോഫി വളളംകളി കാണാന്‍ കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍ വിവിധ ജില്ലകളില്‍ നിന്നുള്ള വള്ളംകളി പ്രേമികള്‍ക്ക് അവസരമൊരുക്കുന്നു. നെഹ്റുട്രോഫി വളളം കളിയുടെ ആവേശം അനുഭവിച്ചറിയാന്‍ കെഎസ്ആര്‍ടിസിയില്‍ യാത്ര ചെയ്ത് ആലപ്പുഴ പുന്നമടക്കായലില്‍ നടക്കുന്ന കായല്‍ ജലോത്സവത്തിൽ പങ്കെടുക്കാം. വളളംകളിയുടെ ടിക്കറ്റ് സഹിതമാണ് കെഎസ്ആര്‍ടിസിയില്‍ യാത്ര ക്രമീകരിച്ചിരിക്കുന്നത്. വിവിധ ജില്ലകളില്‍നിന്ന് ആവശ്യാനുസരണം ചാര്‍ട്ടേഡ് ബസ് ഒരുക്കി നെ്ഹ്റുട്രോഫിയുടെ 1500(റോസ് കോര്‍ണര്‍), 500 (വിക്ടറി ലൈന്‍) എന്നീ കാറ്റഗറിയിലാണ് പ്രവേശനം. മറ്റു ജില്ലകളില്‍ നിന്നും ആലപ്പുഴയില്‍ നേരിട്ട് എത്തുന്നവര്‍ക്ക് ആലപ്പുഴ ഡിപ്പോയില്‍ നെഹ്റുട്രോഫി വളളം കളി കാണാന്‍ പാസ് എടുക്കുവാന്‍ പ്രത്യേക കൗണ്ടര്‍ ആലപ്പുഴ ഡിപ്പോയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. 100, 200, 400, 500, 1500, 2500, 3000 രൂപ വരെയുളള എല്ലാ തരം പാസുകളും ഈ ടിക്കറ്റ് കൗണ്ടറില്‍ നിന്നും ലഭ്യമാകും. ആലപ്പുഴ ജില്ലയിലെ ഏഴു ഡിപ്പോകളും…
Read Moreപെന്ഷന് അപേക്ഷകളിൽ നടപടി ആവശ്യപ്പെട്ട് കെഎൻഇഎഫ്
കോട്ടയം: സംസ്ഥാന നോണ്‍ ജേണലിസ്റ്റ് പെന്ഷന് പദ്ധതിയിലേക്കുള്ള അംഗത്വത്തിനും പെന്ഷൻ അനുവദിച്ചുകിട്ടണമെന്നുള്ള അപേക്ഷകളും എത്രയും വേഗം തീര്‍പ്പാക്കണമെന്ന് കേരള ന്യൂസ് പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന് (കെഎന്‍ഇഎഫ്) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ദീര്‍ഘകാലമായി അംഗത്വത്തിന് അപേക്ഷിച്ചിട്ട് കാത്തിരിക്കുന്നവരുടെ അപേക്ഷകള്‍ പരിഗണിച്ച് അംഗത്വം അനുവദിക്കുകയും പെന്ഷന് കമ്മിറ്റി അടിയന്തരമായി വിളിച്ചുചേര്‍ക്കുകയും വേണം. എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഹയര്‍ പെന്ഷന് പദ്ധതി പൂര്‍ണമായും കോടതിവിധി മാനിച്ചുവേണം നടപ്പക്കേണ്ടത്. പിഎഫ് പെന്ഷന് പദ്ധതിയുടെ പൂര്‍ണവിവരങ്ങള്‍ അംഗങ്ങളെ അറിയിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് വി.എസ്. ജോണ്സണ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജയിസണ്‍ മാത്യു, ഭാരവാഹികളായ എം. ജമാല്‍ ഫൈറൂസ്, ജയകുമാര്‍ തിരുനക്കര, ആര്. മല്ലികാദേവി, എസ്. വിജയന്, കോര സി. കുന്നുംപുറം, ആര്. നാരായണന് നായര്‍, എം.ടി. വിനോദ്കുമാര്‍, രാമഭദ്രന്, ടി. ഇസ്മയില്‍, എം. അരവിന്ദാക്ഷന്, എം.പി. മനീഷ്, ടി. അസീര്‍,…
Read Moreതൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ; ഇന്റേണല്‍ കമ്മിറ്റിയുടെ ചെയര്‍പേഴ്സണായി സ്ത്രീക്കു പകരം പുരുഷൻ; വനിതാ കമ്മീഷന് ചിലത് പറയാനുണ്ട്
ചങ്ങനാശേരി: തൊഴില്‍ സ്ഥലത്തെ സ്ത്രീകളുടെ പരാതികള്‍ പരിശോധിക്കുന്നതിനുള്ള ഇന്റേണല്‍ കമ്മിറ്റി പലയിടത്തും നിയമപ്രകാരമല്ല രൂപീകരിച്ചിട്ടുള്ളതെന്ന് വനിതാ കമ്മീഷന് അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രന്. ചങ്ങനാശേരി മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടത്തിയ ജില്ലാതല അദാലത്തിനു ശേഷം സംസാരിക്കുകയായിരുന്നു അവർ. സ്ത്രീകളുടെ അന്തസിനെയും അഭിമാനത്തെയും ചോദ്യം ചെയ്യുന്ന പ്രശ്നങ്ങള്‍ തൊഴില്‍ സ്ഥലത്ത് നേരിടേണ്ടി വന്നാല്‍ അത്തരം പരാതികള്‍ പോഷ് ആക്ട് അനുശാസിക്കുന്ന പ്രകാരം ഇന്റേണല്‍ കമ്മിറ്റി പരിശോധിക്കണമെന്നാണ് നിയമം. ചിലയിടത്ത് ഇന്റേണല്‍ കമ്മിറ്റിയുടെ ചെയര്‍പേഴ്സണായി സ്ത്രീക്കു പകരം പുരുഷനെ നിയമിക്കുന്നത് ശ്രദ്ധയില്‍പ്പെടുകയുണ്ടായി. ഏറ്റവും സീനിയറായ വനിതാ ഉദ്യോഗസ്ഥയാണ് ഇന്റേണല്‍ കമ്മിറ്റിയുടെ അധ്യക്ഷയാകേണ്ടതെന്നാണ് നിയമം. പരാതിക്കാരി തന്നെ സീനിയറായ ഉദ്യോഗസ്ഥയാണെങ്കില്‍ അവരുടെയും ഉയര്‍ന്ന തലത്തിലുള്ള ഉദ്യോഗസ്ഥയാകണം കമ്മിറ്റിയുടെ ചെയര്‍പേഴ്സണ്‍ ആകേണ്ടത്. എതിര് കക്ഷിക്കെതിരേ മൊഴി കൊടുക്കുന്നതില്‍ വൈമുഖ്യം കാണിക്കുന്നതു മൂലം പരാതിക്കാരിയെ ഒറ്റപ്പെടുത്തുന്ന സ്ഥിതിയും ചില സ്ഥലങ്ങളില്‍ ഉണ്ട്. ഇന്റേണല്‍ കമ്മിറ്റിയില്‍…
Read Moreവിദേശജോലി വാഗ്ദാനം ചെയ്ത് യുവതിയില്‍നിന്നു പണം തട്ടി; ഇതരസംസ്ഥാന സ്വദേശിയെ അറസ്റ്റ് ചെയ്തു
ഈരാറ്റുപേട്ട: വിദേശ ജോലി വാഗ്ദാനം ചെയ്ത് യുവതിയില്‍നിന്നും 2,28,000 രൂപ തട്ടിയ കേസില്‍ ഇതരസംസ്ഥാന സ്വദേശിയെ പോലീസ് അറസ്റ്റു ചെയ്തു. ഗുജറാത്ത് സ്വദേശിയായ നീരവ്കുമാര്‍ പട്ടേലിനെ (32)യാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റു ചെയ്തത്. ഇയാള്‍ 2023 സെപ്റ്റംബര്‍ മാസം മുതല്‍ പലതവണകളിലായി പൂഞ്ഞാര്‍ സ്വദേശിനിയായ യുവതിയെ വാട്സാപ്പിലൂടെ ബന്ധപ്പെട്ട് വിദേശരാജ്യമായ സിംഗപ്പൂരില്‍ കാഷ്യര്‍ ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് അക്കൗണ്ടില്‍നിന്നും പലതവണകളിലായി 2,28,000 രൂപ ഇവരില്‍നിന്ന് വാങ്ങിയെടുക്കുകയായിരുന്നു. തുടര്‍ന്ന് യുവതിക്ക് ജോലി ലഭിക്കാതിരുന്നതിനെത്തുടര്‍ന്ന് പരാതി നല്‍കുകയായിരുന്നു. ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ ശാസ്ത്രീയമായ പരിശോധനയില്‍ യുവതിയുടെ അക്കൗണ്ടില്‍നിന്നും ഇയാളുടെ അക്കൗണ്ടിലേക്ക് പണം വന്നതായി കണ്ടെത്തുകയും തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഇയാളെ ഗുജറാത്തില്‍നിന്നു പിടികൂടുകയുമായിരുന്നു. ഈ കേസില്‍ കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്. കോടതിയില്‍…
Read Moreനല്ലതിനായുള്ള മാറ്റങ്ങൾ… കോട്ടയത്ത് പരിസ്ഥിതി സൗഹൃദ ഓട്ടോസ്റ്റാൻഡ്
കോട്ടയം: ദര്‍ശന സാംസ്കാരിക കേന്ദ്രത്തിന്റെയും ഒഐഎസ്സിഎ ഇന്റര്‍നാഷണല്‍ സംഘടനയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ കോട്ടയം ദര്‍ശന ഓട്ടോ സ്റ്റാന്‍ഡ് പരിസ്ഥിതി സൗഹൃദ ഓട്ടോ സ്റ്റാന്‍ഡായി പ്രവര്‍ത്തനം ആരംഭിച്ചു. ഒഐഎസിഎ പരിസ്ഥിതി സൗഹൃദ വാരാചരണത്തിന്റെ ഭാഗമായിട്ടാണ് പ്രവര്‍ത്തനങ്ങള്‍ നടന്നത്. ഒഐഎസ് സിഎ പ്രസിഡന്റ് എ. പി. തോമസ് ചെടിച്ചട്ടികള്‍ വിതരണം ചെയ്തു. ദര്‍ശന സാംസ്കാരിക കേന്ദ്രം ഡയറക്ടര്‍ ഫാ. എമില്‍ പുള്ളിക്കാട്ടില്‍ കുടകള്‍ സമ്മാനിച്ചു. ഇതിനോടനുബന്ധിച്ച് കോട്ടയം ജനറല്‍ ആശുപത്രിയുടെ സഹകരണത്തോടെ ഓട്ടോറിക്ഷ തൊഴിലാളികള്‍ക്കും പൊതുജനങ്ങള്‍ക്കും വിതരണം ചെയ്ത ഹെല്‍ത്ത് കാര്‍ഡിന്റെ ഉദ്ഘാടനം ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റി അംഗം പി. കെ. ആനന്ദക്കുട്ടന് നിര്‍വഹിച്ചു. ഒഐഎസ് സിഎ ഭാരവാഹികളായ സാജന് ഗോപാലന്, ജിജോ വി. എബ്രഹാം, ഡോ. ബനോ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. കെ. ശ്രീലേഖ, തോമസ് വര്‍ഗീസ്, അതുല്യ ഉത്തമന് എന്നിവര്‍ കാര്‍ഡ് രജിസ്ട്രേഷന് നേതൃത്വം നല്കി.
Read Moreകുമരകം ബോട്ട് ദുരന്തം: കേരളത്തെ നടുക്കിയ ഓർമകൾക്ക് ഇന്ന് 22 വയസ്
കുമരകം: കേരളത്തെ കണ്ണീർക്കടലിലാഴ്ത്തിയ കുമരകം ബോട്ട് ദുരന്തത്തിന് ഇന്ന് 22 വയസ്. 2002 ജൂലൈ 27 നാണ് വേമ്പനാട്ടുകായലിൽ 29 മനുഷ്യ ജീവനുകൾ മുങ്ങിമരിച്ചത്. മുഹമ്മ ബോട്ട് ജെട്ടിയിൽനിന്നു രാവിലെ 5.45ന് നിറയെ ആളുകളുമായി പുറപ്പെട്ട സർക്കാർ ബോട്ട് രാവിലെ 6:10 ന് കുമരകത്തെത്താൻ കേവലം ഒരു കിലോമീറ്റർ മാത്രം ശേഷിക്കെയാണ് അടിത്തട്ടിലൂടെ വെള്ളം കയറി വേമ്പനാട്ട് കായലിൽ മുങ്ങിത്താണത്. ലാസ്റ്റ് ഗ്രേഡ് തസ്തികയിൽ പിഎസ്സി പരീക്ഷ എഴുതാൻ കോട്ടയത്തേക്ക് പോകാനുള്ള ഉദ്യോഗാർഥികൾ ആയിരുന്നു ബോട്ടിൽ അധികവും. ഒപ്പം സ്ഥിരം യാത്രക്കരായ മത്സ്യകച്ചവടക്കാരും ബോട്ടിൽ ഉണ്ടായിരുന്നു. എണ്ണത്തിലധികം ആളുകൾ കയറിയതോടെ, അത് താങ്ങാനുള്ള ശേഷി തടി കൊണ്ട് നിർമിച്ച കാലപ്പഴക്കം ചെന്ന ബോട്ടിന് ഇല്ലാതിരുന്നതാണ് അപകടകാരണം. ബോട്ടിന്റെ പലക ഇളകിയാണ് വെള്ളം കയറിയത്. വർഷങ്ങൾ പിന്നിട്ടിട്ടും കുമരകംകാരുടെ മനസിൽ ഒരു തീരാഃദുഖമായി അവശേഷിക്കുകയാണ് ഇന്നും ആ ദുരന്തം.
Read Moreകോട്ടയത്ത് മൂന്നിടങ്ങളിൽ തദ്ദേശ ഉപതെരഞ്ഞെടുപ്പ് 30ന്; തെരഞ്ഞെടുപ്പു നടക്കുന്ന വാര്‍ഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
കോട്ടയം: ജില്ലയില്‍ മൂന്നിടങ്ങളില്‍ 30നു തദ്ദേശ ഉപതെരഞ്ഞെടുപ്പിന് ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. പനച്ചിക്കാട് പഞ്ചായത്തിലെ പൂവന്തുരുത്ത് (വാര്‍ഡ് 20), വാകത്താനം പഞ്ചായത്തിലെ പൊങ്ങന്താനം (11), വൈക്കം ചെമ്പ് പഞ്ചായത്തിലെ കാട്ടിക്കുന്ന് (1) എന്നിവിടങ്ങളിലാണു തെരഞ്ഞെടുപ്പ്. പനച്ചിക്കാട്ട് ഭരണം യുഡിഎഫിനും വാകത്താനം, ചെമ്പ് പഞ്ചായത്തുകളില്‍ ഭരണം എല്‍ഡിഎഫിനുമാണ്. മൂന്നു വാര്‍ഡുകളിലെയും ഫലം ഭരണത്തെ ബാധിക്കില്ല. പനച്ചിക്കാട് പഞ്ചായത്തില്‍ 23 വാര്‍ഡുകളാണുള്ളത്. യുഡിഎഫ് ഒന്‍പത്, എല്‍ഡിഎഫ് എട്ട്, ബിജെപി അഞ്ച്, സ്വതന്ത്രന് ഒന്ന് എന്നിങ്ങനെയായിരുന്നു കക്ഷിനില. 20ാം വാര്‍ഡ് എല്‍ഡിഎഫ് അംഗത്തിനു സര്‍ക്കാര്‍ ജോലി ലഭിച്ചതോടെ രാജിവച്ചതിനാലാണ് ഉപതെരഞ്ഞെടുപ്പ്. വാകത്താനം പഞ്ചായത്തില്‍ 20 വാര്‍ഡുകള്‍. കക്ഷിനില: യുഡിഎഫ് ഏഴ്, എല്‍ഡിഎഫ് 12, സ്വതന്ത്രന് ഒന്ന്. യുഡിഎഫ് അംഗം മരിച്ചതിനാലാണ് ഉപതെരഞ്ഞെടുപ്പ്. ചെമ്പ് പഞ്ചായത്തില്‍ 15 വാര്‍ഡുകളുണ്ട്. യുഡിഎഫ് അഞ്ച്, എല്‍ഡിഎഫ് ഒന്‍പത്, ബിജെപി ഒന്ന്. ഒന്നാം വാര്‍ഡ് എല്‍ഡിഎഫ് അംഗം ശാലിനി…
Read More