കോട്ടയം: മഴ ശമിച്ചെങ്കിലും കോട്ടയം ജില്ലയിലെ പടിഞ്ഞാറന്‍ മേഖലയിലെ ജലനിരപ്പ് ഉയര്‍ന്നുതന്നെ നില്‍ക്കുകയാണ്. മീനച്ചിലാര്‍, മണിമലയാര്‍, പന്പയാര് എന്നീ നദികളിലെ ജലനിരപ്പ് താഴന്നിട്ടുണ്ട്. കാലവര്‍ഷക്കെടുതിയില്‍ ജില്ലയിൽ ഇന്നലെ ഒരാള്‍ മരിച്ചു. കോട്ടയം പാത്താമുട്ടത്ത് താറാവ് കര്‍ഷക തൊഴിലാളിയായ പടിയറക്കടവ് തേവര്‍കുന്നേല്‍ സദാനന്ദന് (59) ആണു മരിച്ചത്. ഇന്നലെ ഉച്ചയ്ക്കു മാളിയക്കടവ് പാലത്തിനു സമീപമാണ് മൃതദേഹം കണ്ടെത്തിയത്. പാലത്തിനു സമീപം വള്ളവും മൊബൈല്‍ ഫോണും കണ്ടെങ്കിലും ആളെ കാണാത്തതിനാല്‍ നാട്ടുകാര്‍ തെരച്ചില്‍ തുടങ്ങി. തുടര്‍ന്ന് ചങ്ങനാശേരിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സ് വെള്ളത്തില്‍ നിന്നു മൃതദേഹം കണ്ടെത്തുകയായിരുന്നു. ജില്ലയില്‍ 12 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. 12 ക്യാമ്പുകളില്‍ 37 കുടുംബങ്ങളിലെ 129 പേരുണ്ട്. ഇതില്‍ 47 പുരുഷന്മാരും 55 സ്ത്രീകളും 27 കുട്ടികളും ഉള്‍പ്പെടുന്നു. കോട്ടയം താലൂക്കില്‍ 11 ക്യാമ്പുകളും ചങ്ങനാശേരി താലൂക്കില്‍ ഒരു ക്യാമ്പുമാണു നിലവില്‍ പ്രവർത്തിക്കുന്നത്.
Read MoreCategory: Kottayam
രോഗനിരക്ക് കൂടുകയാണോ കുറയുകയാണോ? പകര്‍ച്ചവ്യാധി കണക്കുകള്‍ പുറത്തുവിടുന്നതില്‍ വിലക്ക്
പത്തനംതിട്ട: ജില്ലയില്‍ പകര്‍ച്ച വ്യാധികള്‍ പിടിവിട്ട് മുന്നേറുമ്പൊഴും കണക്കുകള്‍ പുറത്തുവിടാതെ ആരോഗ്യവകുപ്പ്. അടിക്കടി ജാഗ്രതാ നിര്‍ദേശം നല്‍കുമെങ്കിലും എവിടെയൊക്കെ ഏതെല്ലാം രോഗങ്ങള്‍ക്കെതിരേ ജാഗ്രത പാലിക്കണമെന്നു മാത്രം പുറത്തുപറയാന്‍ ജില്ലയിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അവകാശമില്ല. രോഗനിരക്ക് കൂടുകയാണോ കുറയുകയാണോ എന്നു പോലും മാധ്യമങ്ങളോടു പറയാന്‍ പാടില്ലെന്നാണ് ആരോഗ്യ വകുപ്പ് ഉന്നതരുടെ നിര്‍ദേശം. പകര്‍ച്ച വ്യാധികള്‍ നിയന്ത്രണ വിധേയമായിട്ടില്ലെന്ന തോന്നല്‍ പൊതുജനങ്ങളില്‍ ഉണ്ടാകാന്‍ പാടില്ലെന്നും ആരോഗ്യ വകുപ്പിനെ മാനക്കേടിലെത്തിക്കരുതെന്നുമാണ് ഉത്തരവ്. ഡെങ്കിപ്പനിക്കു പിന്നാലെ എച്ച്1 എന്‍1 ജാഗ്രതാ നിര്‍ദേശവും നല്‍കിയിരിക്കുകയാണ്. ജില്ലയില്‍ എച്ച്1 എന്‍1 റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പ്രമാടത്തുണ്ടായ ഒരു മരണം എച്ച്1 എന്‍1 മൂലമാണെന്നു സംശയിച്ചിരുന്നുവെങ്കിലും നെഗറ്റീവ് ആയതിനുശേഷം മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. െഡെങ്കിയും വൈറല്‍പ്പനിയും വിടാതെ പിടികൂടുന്നുണ്ട്. ഇതിനൊപ്പം എലിപ്പനിയും ജില്ലയില്‍ റിപ്പോര്‍ട്ട്…
Read Moreഇതരസംസ്ഥാനത്തൊഴിലാളികൾക്ക് വൈദ്യുതാഘാതമേറ്റു; കാഴ്ചക്കാരായി നിന്നവർക്ക് മുന്നിൽ രക്ഷകനായി ഓട്ടോഡ്രൈവറായ പഞ്ചായത്തംഗം അഭിലാഷ്
കുമരകം: ചെങ്ങളം മൂന്നുമൂലയിൽ നിർമാണ പ്രവൃത്തികൾക്കിടെ വെെദ്യുതാഘാതമേറ്റ് അത്യാസന്ന നിലയിലായ ഇതരസംസ്ഥാന താെഴിലാളികൾക്കു രക്ഷകനായത് കുമരകം പഞ്ചായത്ത് അംഗം. മൂന്നുമൂലയിൽ മന്ദിരം ട്രേഡേഴ്സിന്റെ കെട്ടിടത്തിനു സമീപത്തുള്ള മുറിയിൽ ജാേലി ചെയ്തുകാെണ്ടിരുന്ന ആസാം സ്വദേശികളായ അബ്ദു ല്ല(26) ഇജ് മുൾ(25) എന്നിവർക്കാണ് സ്വിച്ച് ബോർഡ് നീക്കുന്നതിനിടെ വെെദ്യുതാഘാതമേറ്റത്. ഒരാൾ മേസ്തിരിയും രണ്ടാമൻ സഹായിയുമാണ്. ഇന്നലെ ഉച്ചയ്ക്ക് 1.45ഓടുകൂടിയായിരുന്നു അപകടം. സമീപത്തുള്ളവർ ഇവരെ റാോഡരികിൽ എത്തിച്ചെങ്കിലും പിന്നീടാെന്നും ചെയ്തില്ല. ഓടിക്കൂടിയവരെല്ലാം കാഴ്ചക്കാരായി നിൽക്കുകയായിരുന്നു. ഈ സമയമാണ് ഓട്ടാേറിക്ഷാ ഡ്രെെവർ കൂടിയായ കുമരകം പഞ്ചായത്ത് ആറാം വാർഡംഗം വി.സി. അഭിലാഷ് കോട്ടയത്തുനിന്നു മടങ്ങവേ ഇതുവഴി വന്നത്. ആൾക്കൂട്ടം കണ്ട് ഇറങ്ങിനാേക്കിയപ്പാേഴാണ് വേദനാജനകമായ രംഗം കണ്ടത്. ജീവശ്വാസത്തിനുവേണ്ടി കഷ്ടപ്പെടുന്ന രണ്ടുപേർക്കും കൃത്രിമശ്വാസം നൽകി മറ്റൊരു ഇതരസംസ്ഥാനക്കാരന്റെ മാത്രം സഹായത്താൽ സ്വന്തം ഓട്ടോയിൽ മെഡിക്കൽ കോളജിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിൽ നിന്നാവശ്യപ്പെട്ട പരിശോധനകൾ നടത്തിയും മരുന്നുകൾ…
Read Moreകോൺഗ്രസുകാരിയായി ജയിച്ച് പ്രസിഡന്റ് ഭരണം; പിന്നീട് രാജിവച്ച് എൽഡിഎഫിൽ ചേർന്ന ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെ അയോഗ്യയാക്കി ഹൈക്കോടതി
കൊച്ചി: ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടശേഷം എല്‍ഡിഎഫിലേക്ക് കൂറുമാറിയ രാജി ചന്ദ്രനെ ഹൈക്കോടതി അയോഗ്യയാക്കി. കൂറുമാറ്റ നിരോധന നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റീസ് സി.പി. മുഹമ്മദ് നിയാസിന്റെ ഉത്തരവ്. അടുത്ത ആറു വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ലെന്നും ഉത്തരവില്‍ പറയുന്നു. കോണ്‍ഗ്രസ് പ്രതിനിധിയായി മത്സരിച്ചു ജയിച്ച രാജി ആദ്യം ഒരു വര്‍ഷം പ്രസിഡന്റായിരുന്നശേഷം യുഡിഎഫ് ധാരണപ്രകാരം രാജിവച്ചു. പിന്നീട് യുഡിഎഫിന്റെ ഔദ്യോഗിക പ്രസിഡന്റ് സ്ഥാനാര്‍ഥിയായ ആന്‍സി തോമസിനു വോട്ട് ചെയ്യണമെന്ന പാര്‍ട്ടി വിപ്പ് ലംഘിച്ചു എല്‍ഡിഎഫ് പിന്തുണയോടെ രാജി ചന്ദ്രൻ വീണ്ടും പ്രസിഡന്റായി. തുടര്‍ന്ന് രാജി ചന്ദ്രനെ അയോഗ്യയാക്കണമെന്നാവശ്യപ്പെട്ടു തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയെങ്കിലും തള്ളി. വിപ്പ് നല്‍കിയതിനു തെളിവില്ലെന്നായിരുന്നു കമ്മീഷന്റെ കണ്ടെത്തല്‍. ഇതോടെ കോണ്‍ഗ്രസ് പ്രതിനിധി ആന്‍സി തോമസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ ഒരു പാര്‍ട്ടിയുടെ പ്രതിനിധിയായി മത്സരിച്ച് ജയിച്ചശേഷം മറുഭാഗത്തിന്റെ പിന്തുണയോടെ പ്രസിഡന്റാകുന്നത് കൂറുമാറ്റമാണെന്ന് ഹൈക്കോടതി…
Read Moreഅന്നദാനം മഹാദാനം… ഉമ്മന്‍ ചാണ്ടി അനുസ്മരണ ദിനത്തിൽ അഞ്ച് ടണ്‍ അരി നവജീവന്‍ ട്രസ്റ്റിന് നൽകി മീനടം കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി
മീനടം: ഉമ്മന്‍ ചാണ്ടി അനുസ്മരണം വേറിട്ടതാക്കി മീനടം കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി. മീനടം കോണ്‍ഗ്രസ് ഭവനില്‍ നടന്ന അനുസ്മരണ സമ്മേളനം കെപിസിസി വൈസ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപി ഉദ്ഘാടനം ചെയ്തു. മാര്‍ബിള്‍ കല്ലില്‍ തീര്‍ത്ത ഉമ്മന്‍ ചാണ്ടിയുടെ ചിത്രം ചാണ്ടി ഉമ്മന്‍ എംഎല്‍എ അനാഛാദനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.എം. സ്കറിയ അധ്യക്ഷതവഹിച്ചു. ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മദിനം കാരുണ്യദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി പഞ്ചായത്തിന്റെ വിവിധ മേഖലകളില്‍നിന്നു ശേഖരിച്ച അരി നവജീവന്‍ ട്രസ്റ്റിനു കൈമാറി. കൊടിക്കുന്നില്‍ സുരേഷ് എംപി അരി വിതരണ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് നിര്‍വഹിച്ചു. അഞ്ച് ടണ്‍ അരി നവജീവന്‍ ട്രസ്റ്റി പി.യു. തോമസിനും ഒരു ടണ്‍ അരി വീതം കെ. കരുണാകരന് ചാരിറ്റബിള്‍ സൊസൈറ്റിക്കും അഭയഭവനും നല്കി. മീനടം പഞ്ചായത്ത് പ്രസിഡന്റ് മോനിച്ചന് കിഴക്കേടത്ത്, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ഫില്‍സണ്‍ മാത്യൂസ്, കെപിസിസി…
Read Moreബിനാമി ഷോപ്പുകൾ പരമ്പരാഗത ബാർബർ ബ്യൂട്ടീഷൻ തൊഴിൽ മേഖലയെ തകർക്കുന്നു; സർക്കാർ നിയന്ത്രണം ഏർപ്പെടുത്തണമെന്ന് അസോസിയേഷൻ
കോട്ടയം: സംസ്ഥാനത്തുടനീളം ബാർബർ ബ്യൂട്ടീഷൻ മേഖലയിൽ പാരമ്പര്യ തൊഴിലിൽ ഉപജീവനമാർഗമായി തേടിയവർ ഏതാണ്ട് മുപ്പതിനായിരത്തോളമുണ്ടെന്നിരിക്കെ ഈ തൊഴിലുമായി യാതൊരു ബന്ധമോ പ്രാവീണ്യമോ ഇല്ലാത്തവർ ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് ബിനാമിഷോപ്പുകൾ തുറക്കുന്നതിനെതിരേ കേരളാ സ്റ്റേറ്റ് ബാർബർ ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ. കെട്ടിടവാടകയും വൈദ്യുതി ചാർജും മറ്റ് ചെലവുകളും മറികടക്കാൻ കഴിയാത്ത വേതന നിരക്കിലാണ് ഒന്നും രണ്ടു പേരും മാത്രം പണിയെടുക്കുന്ന സ്ഥാപനങ്ങൾ നിലനിന്നു പോകുന്നത്. ഇതിനും കടക്കൽ കത്തിവെയ്ക്കുന്ന തരത്തിലാണ് വ്യാവസായികാടിസ്ഥാനത്തിൽ തുടങ്ങുന്ന ഷോപ്പുകളിലെ വിവിധ വർക്കുകളുടെ വേതന ഓഫർ നിരക്ക്. യാതൊരു മാനദണ്ഡങ്ങളുമില്ലാതെ ഗ്രാമപ്രദേശങ്ങളടക്കം വ്യാവസായികമായി ഇത്തരം ബിനാമിഷോപ്പുകൾ തുറക്കുകയാണ്. തലമുറകളായി ഈ തൊഴിൽ ചെയ്തു ജീവിക്കുന്ന കുടുംബങ്ങളെ കൊടിയ ദാരിദ്ര്യത്തിലേക്കു തള്ളിവിടുന്ന ഈ പ്രവണതയെ സർക്കാർ മാനദണ്ഡങ്ങളിലൂടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി നിയന്ത്രിക്കണമെന്ന് കേരളാസ്റ്റേറ്റ് ബാർബർ ബ്യുട്ടീഷൻസ് അസോസിയേഷൻ ആവശ്യപ്പെട്ടു. മുടി മാലിന്യ നിർമാർജനവുമായി ബന്ധപ്പെട്ട്…
Read Moreകോട്ടയത്ത് മഴ തുടരുന്നു; താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിൽ
കോട്ടയം: കോട്ടയത്തും പരിസരപ്രദേശങ്ങളിലും ശക്തമായ മഴ തുടരുന്നു. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടയിലാണ്. കുമരകം, തിരുവാര്‍പ്പ്, ഇല്ലിക്കല്‍, ആമ്പക്കുഴി, അയ്മനം പ്രദേശങ്ങളില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. വിജയപുരം പഞ്ചായത്തിലെ ആനത്താനത്തു വീട്ടിലേക്കും പ്രാര്ഥനാലയത്തിലേക്കും ശക്തമായ മണ്ണിടിച്ചിലുണ്ടായി. മൂലേടം കുറ്റിക്കാട് ആശാന് റോഡില്‍ വലിയ കല്‍ക്കെട്ട് ഇടിഞ്ഞ് നിരവധി വീടുകള്‍ അപകട ഭീഷണിയിലാണ്. മൂലേടം കുറ്റിക്കാട് ആശാന് റോഡില്‍ നാട്ടകം ഗസ്റ്റ് ഹൗസിന്റെ പടിഞ്ഞാറു ഭാഗത്തുള്ള കല്‍ക്കെട്ട് ഇടിഞ്ഞു. നിരവധി വീടുകള്‍ അപകടഭീഷണിയിലാണ്. കല്ക്കെട്ടിനോടുചേര്ന്നുള്ള തുണ്ടിയില്‍ കരോട്ട് വീട്ടില്‍ ജാനകിയും കുടുംബവും ഭീതിയിലാണു കഴിയുന്നത്. ഏതു നിമിഷവും കല്‍ക്കെട്ടും മരങ്ങളും വീട്ടിലേക്കു വീഴാവുന്ന നിലയിലാണ്. സ്ഥല ഉടമയോടു പല തവണ പ്രദേശവാസികള്‍ കല്‍ക്കെട്ട് കെട്ടണമെന്നും മരങ്ങള്‍ വെട്ടിമാറ്റണമെന്നും ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നു നാട്ടുകാര്‍ ആരോപിച്ചു.
Read Moreശക്തമായ കാറ്റിനെ നേരിടാൻ പൊതുജനങ്ങൾ ജാഗ്രതാ നിർദ്ദേശങ്ങൾ പാലിക്കണം; വി. വിഘ്നേശ്വരി
കോട്ടയം: ശക്തമായ കാറ്റിനെ നേരിടാൻ പൊതുജനങ്ങൾ ജാഗ്രതാ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് ജില്ലാ കളക്ടർ വി. വിഘ്നേശ്വരി. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനിടയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. മരച്ചുവട്ടിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുത്. ഉറപ്പില്ലാത്ത പരസ്യ ബോർഡുകൾ, ഇലക്ട്രിക് പോസ്റ്റുകൾ, കൊടിമരങ്ങൾ തുടങ്ങിയവയും കാറ്റിൽ വീഴാൻ സാധ്യതയുള്ളതിനാൽ കാറ്റും മഴയും ഇല്ലാത്ത സമയത്ത് അവ ശരിയായ രീതിയിൽ ബലപ്പെടുത്തുകയോ അഴിച്ചുവയ്ക്കുകയോ ചെയ്യണം. കാറ്റ് വീശി തുടങ്ങുമ്പോൾ തന്നെ വീടുകളിലെ ജനലുകളും വാതിലുകളും അടച്ചിടണം. ജനലുകളുടെയും വാതിലുകളുടെയും സമീപത്തും വീടിന്റെ ടെറസിലും നിൽക്കരുത്. ഓല മേഞ്ഞതോ, ഷീറ്റ് പാകിയതോ, അടച്ചുറപ്പില്ലാത്തതോ ആയ വീടുകളിൽ താമസിക്കുന്നവർ മുന്നറിയിപ്പ് വരുന്ന ഘട്ടങ്ങളിൽ അധികൃതർ ആവശ്യപ്പെടുമ്പോൾ സുരക്ഷിത കെട്ടിടങ്ങളിലേയ്ക്ക് മാറണം. ഫേസ്ബുക്ക് പോസ്റ്റിലാണ് കളക്ടറുടെ നിർദേശം. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ…
Read Moreവൈദ്യുതി മുടങ്ങി; തോട്ടയ്ക്കാട് ഹെല്‍ത്ത് സെന്റര്‍ രണ്ടു ദിവസമായി ഇരുട്ടില്‍
തോട്ടയ്ക്കാട്: കാറ്റിലും മഴയിലും വൈദ്യുതിബന്ധം നിലച്ചതോടെ തോട്ടയ്ക്കാട് പ്രൈമറി ഹെല്‍ത്ത് സെന്റര്‍ കഴിഞ്ഞ രണ്ടു ദിവസമായി ഇരുട്ടില്‍. അഞ്ഞുറോളം രോഗികള്‍ ദിനംപ്രതി ഒപി വിഭാഗത്തില്‍ ചികിത്സയ്ക്കെത്തുന്ന ആശുപത്രിയിലാണു പ്രതിസന്ധി. പുതുപ്പള്ളി, തോട്ടയ്ക്കാട്, മീനടം, കുറുമ്പനാടം എന്നീ പ്രദേശങ്ങളില്‍ നിന്നുള്ള രോഗികളാണ് തോട്ടയ്ക്കാട് ആശുപത്രിയില്‍ ചികിത്സയ്ക്കെത്തുന്നത്. വൈദ്യുതിബന്ധം നിലച്ചതോടെ ആശുപ്രതിയുടെ പ്രവര്‍ത്തനം താളം തെറ്റിയിരിക്കുകയാണ്. ഡോക്ടര്‍മാരും നഴ്സുമാരും രോഗികളെ പരിശോധിക്കുന്നത് ടോര്‍ച്ചിന്റെയും ലാമ്പിന്റെയും വെളിച്ചത്തിലാണ്. വൈദ്യുതി മുടങ്ങി വെള്ളവും വെളിച്ചവും ഇല്ലാതായതോടെ കിടപ്പുരോഗികളും കൂട്ടിരിപ്പുകാരും ദുരിതത്തിലാണ്. പ്രാഥമിക കൃത്യങ്ങള്‍ക്കുള്ള വെള്ളംപോലും കിട്ടാനില്ലെന്നാണ് രോഗികള്‍ പറയുന്നത്. ആശുപത്രിയില്‍ ഇന്‍വെര്‍ട്ടര്‍ സംവിധാനവും പ്രവര്‍ത്തിക്കുന്നില്ല. ജനറേറ്ററും മറ്റു സംവിധാനങ്ങളും ഇല്ലാത്ത ആശുപത്രിയുടെ പ്രവര്‍ത്തനം ദൈനംദിനം ദുരിതത്തിലാണ്. ബ്രിട്ടീഷ്കാരുടെ കാലത്തുനിര്മിച്ച ഈ ആശുപത്രി അതേ അവസ്ഥയില്‍ ആണ് ഇപ്പോഴും നിലനില്‍ക്കുന്നത്.സംസ്ഥാന സര്‍ക്കാരും മറ്റ് അധികാരികളും തോട്ടയ്ക്കാട് ആശുപത്രിയുടെ ശോചനീയവസ്ഥയ്ക്കു പരിഹാരം കാണാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന്…
Read More‘അപ്പയോടുള്ള സ്നേഹവും ആദരവും മരിക്കുന്നില്ല’;പുതുപ്പള്ളി വീട്ടിലും കബറിടത്തിങ്കലെത്തുന്ന ആള്‍ക്കൂട്ടമാണ് തന്റെ ശക്തിയെന്ന് ചാണ്ടി ഉമ്മൻ
കോട്ടയം: അപ്പയോടുള്ള സ്നേഹവും ആദരവും മരിക്കുന്നില്ലെന്നുള്ളതിന്റെ സൂചനയാണു കബറിങ്കലെത്തുന്ന ആള്‍ക്കൂട്ടം. അപ്പയുടെ അഭാവം വലിയ ശൂന്യതയുണ്ടാക്കിയെങ്കിലും ഈ ആള്‍ക്കൂട്ടം കാണുമ്പോള്‍ അപ്പയുടെ അഭാവം മറക്കുകയാണ്. ഞായറാഴ്ചകളിലെ പുതുപ്പള്ളി വീട്ടിലെ ആള്‍ക്കൂട്ടം പോലെ തന്നെയാണു കബറിടത്തിങ്കലെത്തുന്ന ആള്‍ക്കൂട്ടം. ഇതാണെന്റെ ശക്തിയും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അന്തരിച്ചിട്ട് നാളെ ഒരു വര്‍ഷം തികയുമ്പോള്‍ മകനും എംഎല്‍എയുമായ ചാണ്ടി ഉമ്മന്‍ അപ്പയെ അനുസ്മരിക്കുന്നു.ഒരു വര്‍ഷം പെട്ടെന്ന് കടന്നുപോയി. അപ്പ ഇല്ലാത്ത ഒരു വര്‍ഷം വലിയ ശൂന്യതയാണ് സമ്മാനിച്ചത്. എങ്കിലും ഓരോ മിനിറ്റിലും ഓരോ ശ്വാസത്തിലും അപ്പയും അപ്പയുടെ ഓര്മകളുമായിരുന്നു എന്റെയുള്ളില്‍. വിലാപയാത്രയായിരുന്നു അപ്പയ്ക്ക് കേരളവും മലയാളിയും തന്ന ഏറ്റവും വലിയ ആദരവ്. അതിന്റെ തുടര്‍ച്ചയെന്നവണ്ണം ഇന്നും പുതുപ്പള്ളി പള്ളിയിലെ കബറിടത്തിങ്കലേക്ക് ജനപ്രവാഹമാണ്. ഇന്നലെ ഞാന്‍ കബറിടത്തിങ്കല്‍ ചെല്ലുമ്പോഴും അവിടെ സ്ത്രീകളും കുട്ടികളുമടക്കം നിരവധിയാളുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്. കാസര്‍കോഡ് മുതല്‍ പാറശാല വരെയുള്ള…
Read More