ഇടുക്കി: ചിന്നക്കനാല്‍ മേഖലയില്‍ വീണ്ടും ചക്കക്കൊമ്പന്റെ ആക്രമണം. ചിന്നക്കനാല്‍ വിലക്ക് ഭാഗത്തെത്തിയ ചക്കക്കൊമ്പന് അവിടെ പാര്‍ക്ക് ചെയ്തിരുന്ന കാര്‍ തകര്‍ത്തു. ഇന്നലെ രാത്രിയാണ് ചിന്നക്കനാല്‍ സ്വദേശി ഞാറോട്ടിപറമ്പില് എന്‍. കെ.മണിയുടെ കാര്‍ കാട്ടാന തകര്‍ത്തത്. ചിന്നക്കനാല്‍ ഗവ.സ്കൂള്‍ വളപ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന ടാക്സി കാറിന് നേരേയാണ് ഒറ്റയാന്റെ ആക്രമണം ഉണ്ടായത്. സ്കൂളിന്റെ ഗേറ്റ് തകര്‍ത്ത് അകത്ത് കടന്നാണ് ചക്കക്കൊമ്പന് വാഹനം തകര്‍ത്തത്. വാഹനം കുത്തി നശിപ്പിക്കുകയായിരുന്നു. ഇതിനു ശേഷം സ്ഥലത്ത് തമ്പടിച്ച ചക്കക്കൊമ്പനെ ആര്‍ആര്‍ടി സംഘമെത്തി വേസ്റ്റുകുഴി ഭാഗത്തേക്കു തുരത്തി. ഏതാനും ദിവസങ്ങളായി ചക്കക്കൊമ്പന് മേഖലയില്‍ ചുറ്റിത്തിരിയുന്നുണ്ട്. കഴിഞ്ഞ ദിവസം പൂപ്പാറ ടൗണിന് തൊട്ടടുത്ത് ആനയെത്തിയത് പരിഭ്രാന്തി പരത്തിയിരുന്നു. ആനയെ കാണാനും ഫോട്ടോയെടുക്കാനും ആളുകള്‍ തടിച്ചു കൂടിയത് പോലീസിനും വനംവകുപ്പിനും തലവേദനയായി. ആര്‍ആര്‍ടി സംഘം ഏറെ പണിപ്പെട്ടാണ് ആനയെ ഇവിടെ നിന്നും കാടുകയറ്റിയത്.
Read MoreCategory: Kottayam
28 വര്‍ഷമായി മുടങ്ങാത്ത സര്‍വീസ് നിർത്തി കെഎസ്ആർടിസി നിർത്തി; പ്രതിഷേധിച്ച് യാത്രക്കാർ
പാലാ: ഇരുപത്തിയെട്ടു വര്‍ഷമായി മുടങ്ങാതെ സര്‍വീസ് നടത്തിയിരുന്ന പാലാ-ചേര്‍പ്പുങ്കല്‍പള്ളി-ചെമ്പിളാവ്-പാദുവ-കിടങ്ങൂര്‍-കോട്ടയം കെഎസ്ആര്‍ടിസി ബസ് നിര്‍ത്തലാക്കിയതിനെതിരേ വ്യാപക പ്രതിഷേധം. പാലായില്‍നിന്നു രാവിലെ എട്ടിന് ആരംഭിച്ച് മുത്തോലി, മുത്തോലിക്കടവ്, ചേര്‍പ്പുങ്കല്‍പള്ളി, ചെമ്പിളാവ്, പാദുവ, കിടങ്ങൂര്‍ എന്‍ജിനീയറിംഗ് കോളജ്, കിടങ്ങൂര്‍ ക്ഷേത്രം, കിടങ്ങൂര്‍, ഏറ്റുമാനൂര്‍ വഴി കോട്ടയത്തിനു സര്‍വീസ് നടത്തിക്കൊണ്ടിരുന്ന ജനപ്രിയ ബസ് സര്‍വീസ് കഴിഞ്ഞ ഒന്‍പത് മാസമായി സര്‍വീസ് നടത്തുന്നില്ല. വിദ്യാര്‍ഥികളും ഉദ്യോഗസ്ഥരും തൊഴിലാളികളും നാട്ടുകാരും ആശ്രയിച്ചിരുന്ന ബസ് വൈകുന്നേരം കോട്ടയത്തുനിന്നു നാലിന് പുറപ്പെട്ട് ഇതേ റൂട്ടില്‍ പാലായില്‍ എത്തുന്ന രീതിയിലായിരുന്നു സമയക്രമം. യാത്രാസൗകര്യം കുറഞ്ഞ ഈ റൂട്ടില്‍ രാവിലെയും വൈകുന്നേരവും നിരവധി യാത്രക്കാര്‍ക്കു പ്രയോജനപ്പെടുന്നതായിരുന്നു സര്‍വീസ്. കഴിഞ്ഞ ശബരിമല സീസണ് ആരംഭിച്ചപ്പോള്‍ ബസുകളുടെ കുറവു പറഞ്ഞ് ഈ സര്‍വീസ് പിന്‍വലിക്കുകയായിരുന്നു. എന്നാല്‍, ശബരിമല സീസണ് കഴിഞ്ഞ് അടുത്ത ശബരിമല സീസണ് ആരംഭിക്കാന്‍ മാസങ്ങള്‍മാത്രം ശേഷിക്കേ ഇനിയും സര്‍വീസ് പുനരാരംഭിക്കാന്‍ അധികൃതര്‍ക്കായിട്ടില്ല.…
Read Moreപട്ടികജാതി-വർഗ ഫണ്ട് തിരിമറി; സർക്കാരിനെതിരേ ശാഖതലങ്ങളിൽ പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്ന് ചേരമർ ഹിന്ദു മഹാസഭ
ഏറ്റുമാനൂർ: രണ്ടു വർഷക്കാലമായി കേരളത്തിലെ പട്ടികജാതി-വർഗ വിദ്യാർഥികൾക്ക് പ്രഫഷണൽ കോഴ്സ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കാത്തതിൽ പ്രതിഷധിച്ച് 19ന് യൂണിയൻ, ശാഖാ തലങ്ങളിൽ പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്ന് അഖില കേരള ചേരമർ ഹിന്ദു മഹാസഭ. ഇതേ ആവശ്യമുന്നയിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ നിരവധി സമരങ്ങൾ നടത്തിയിട്ടുണ്ട്. പട്ടിക വിഭാഗങ്ങളുടെ ഫണ്ട് തിരിമറി നടത്തി മന്ത്രിമാർക്ക് കാറുകൾ വാങ്ങാനും മറ്റ് ആവശ്യങ്ങൾക്കും വകമാറ്റി ചെലവാക്കിയത് പട്ടികവിഭാഗങ്ങളോടുള്ള അവഗണനയെന്ന് വടക്കൻ മേഖലാ സമ്മേളനം കുറ്റപ്പെടുത്തി. ഏറ്റുമാനൂർ സഹകരണ ബാങ്ക് ഹാളിൽ ചേർന്ന സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. കല്ലറ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.കെ. അപ്പുക്കുട്ടൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് തങ്കച്ചൻ മ്യാലിൽ, സെക്രട്ടറി പി.ജി. അശോക് കുമാർ, ട്രഷറർ കെ. കുട്ടപ്പൻ, എക്സിക്യൂട്ടീവ് അംഗളായ ഒ.കെ. സാബു, രാജൻ നാല്പാത്തിമല എന്നിവർ പ്രസംഗിച്ചു. വടക്കൻ മേഖലയുടെ…
Read Moreഡ്രൈവിംഗിനിടെ ഉറങ്ങിപ്പോയി; നിയന്ത്രണം വിട്ടകാർ പാടത്തേക്ക് മറഞ്ഞു; ദമ്പതികൾക്ക് അത്ഭുതകരമായ രക്ഷപ്പെടൽ
കുമരകം: ദമ്പതികൾ സഞ്ചരിച്ച കാർ ഒന്നാം കലുങ്കിനു സമീപം കണ്ണാടിച്ചാൽ പാടത്തേക്ക് മറിഞ്ഞു. കാറിൽ യാത്ര ചെയ്ത ആലപ്പുഴ സ്വദേശികളായ ദമ്പതികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 10.45നായിരുന്നു അപകടം . ആലപ്പുഴയിൽനിന്നു കോട്ടയത്തുള്ള മകളുടെ വീട്ടിലേക്കുള്ള യാത്രക്കിടയിലായിരുന്നു അപകടം. കാർ ഓടിച്ച ഭർത്താവ് ഉറങ്ങിപ്പോയതാണ് അപകട കാരണം. നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിൽ നിന്നിരുന്ന ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് കാർ പാടത്തേക്ക് മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇലക്ട്രിക് പോസ്റ്റിന്റെ അടിഭാഗം ഒടിഞ്ഞു വേർപെട്ടു. കാറിന്റെ മുൻഭാഗം പൂർണമായും തകർന്നിട്ടുണ്ട്. കഴിഞ്ഞ ആഴ്ച വാങ്ങിയ പുതിയ മാരുതി സ്വിഫ്റ്റ് കാറാണ് അപകടത്തിൽപ്പെട്ടെതെങ്കിലും എയർബാഗുകൾ പ്രവർത്തിക്കാതിരുന്നത് ആശങ്കയുണർത്തി.
Read Moreയുവതിയോട് അപമര്യാദ; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ
കോട്ടയം: താഴത്തങ്ങാടിയില്‍ സ്വകാര്യബസിൽ യുവതിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവറെ പോലീസ് പിടികൂടി. കാരമ്മൂട് സ്വദേശി രാജേഷിനെയാണ് കോട്ടയം വെസ്റ്റ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇന്നലെ വൈകുന്നേരം കോട്ടയം-കുമരകം അട്ടിപ്പീടിക റൂട്ടില്‍ സര്‍വീസ് നടത്തുന്ന ആന്മരിയ ബസിലായിരുന്നു സംഭവം. താഴത്തങ്ങാടി സ്വദേശിനിയായ 20 കാരിയെ പിന്തുടര്ന്ന് ശല്യം ചെയ്യുകയായിരുന്നു. താഴത്തങ്ങാടിയില്‍ ബസ് എത്തിയപ്പോള്‍ ഇയാള്‍ യുവതിയെ വീണ്ടും ശല്യം ചെയ്തു. പെണ്‍കുട്ടി ബഹളമുണ്ടാക്കിയതോടെ ഇയാളെ നാട്ടുകാരും ബസ് ജീവനക്കാരും ചേര്‍ന്നു പിടികൂടി പോലീസിനു കൈമാറുകയായിരുന്നു
Read Moreകോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോലീസിനുനേരേ അസഭ്യവര്‍ഷം
ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജ് പോലീസ് എയ്ഡ് പോസ്റ്റിലെ ഉദ്യോഗസ്ഥര്ക്കെതിരേ അസഭ്യവർഷം. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അന്തേവാസികളായ മൂന്നു സ്ത്രീകളാണു പോലീസുകാരോട് അപമര്യാദയായി പെരുമാറിയത്. ഇന്നലെ വൈകുന്നേരം അഞ്ചിന് അത്യാഹിത വിഭാഗത്തിനു സമീപമുള്ള വിശ്രമകേന്ദ്രത്തിലായിരുന്നു സംഭവം. രോഗികളുടെ കൂട്ടിരിപ്പുകാര്ക്കുള്ളതാണ് ഈ വിശ്രമകേന്ദ്രം. ഇവിടെ 50നും 70 നുമിടയിൽ പ്രായമുള്ള മൂന്നു സ്ത്രീകള്‍ മാസങ്ങളായി താമസിക്കുന്ന വിവരം പോലിസിനു ലഭിച്ചു. വിവരമറിഞ്ഞ ഉടന്‍ എയ്ഡ് പോസ്റ്റിലുണ്ടായിരുന്ന എഎസ്ഐയും മൂന്നു പോലീസുകാരും സ്ഥലത്തെത്തി. തുടർന്ന്, പോലീസുകാർക്കെതിരേ തെറിയഭിഷേകമായിരുന്നു സ്ത്രീകൾ നടത്തിയത്. സെക്യൂരിറ്റി വിഭാഗത്തില്‍നിന്നു വനിതകള്‍ എത്തിയപ്പോഴും ഇവരേയും അസഭ്യം പറഞ്ഞു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടക്കുന്ന മോഷണങ്ങൾക്കും സാമൂഹ്യവിരുദ്ധ ഇടപാടുകൾക്കുമാണു സ്ത്രീകള്‍ ഇവിടെ താമസിക്കുന്നതെന്നാണ് പോലീസ് നിഗമനം.
Read Moreകോട്ടയം ജനറൽ ആശുപത്രിയിൽ ഇ-ഹെൽത്ത്; ഇനി വീട്ടിലിരുന്ന് ഓൺലൈനായി ഒപി ടിക്കറ്റ്, അപ്പോയ്മെന്റ്
കോട്ടയം: ജനറൽ ആശുപത്രിയിലെ ഇ-ഹെൽത്ത് പ്രവർത്തന പദ്ധതിക്കു തുടക്കമായി. ഇനി വീട്ടിലിരുന്ന് ഒപി ടിക്കറ്റ് ഓൺലൈനായി എടുക്കാനും ആശുപത്രി അപ്പോയ്മെന്റ് എടുക്കാനും ഇതിലൂടെ കഴിയും. രാവിലെ 10.30ന് ഒപി കൗണ്ടറിന് സമീപം നടന്ന ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പദ്ധതി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു അധ്യക്ഷത വഹിച്ചു. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 54.30 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി ആരംഭിക്കാനുള്ള അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ, ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. ഡോ. എം. മനു, ജോസ് പുത്തൻകാല, പി.എസ്. പുഷ്പമണി, ജെസ്സി ഷാജൻ, പി.എം. മാത്യു, മഞ്ജു സുജിത്ത്, സിൻസി പാറയിൽ തുടങ്ങിയവർ പ്രസംഗിക്കും. പൊതുജനങ്ങളുടെ ആരോഗ്യപരിരക്ഷ ഫലപ്രദമായി…
Read Moreഇതരസംസ്ഥാന തൊഴിലാളികളുടെ മറവില്‍ കഞ്ചാവ് ലോബി
കോട്ടയം: കിലോക്കണക്കിനുള്ള കഞ്ചാവിന്റെ വരവിലും വില്പനയിലും കോട്ടയം മുന്നിലെത്തിയതിനു പിന്നില്‍ അധികൃതരുടെ ഗുരുതരമായ വീഴ്ച. ഇതരസംസ്ഥാന തൊഴിലാളികളുടെ മറവില്‍ ഒഡിഷ, ബിഹാര്‍, ഛത്തീസ്ഗഡ്, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളില്‍നിന്ന് കോട്ടയത്തും മറ്റു ജില്ലകളിലും കഞ്ചാവ് എത്തിക്കുന്ന സംഘം സജീവം. റെയില്‍വെ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച എക്സൈസും പോലീസും പരിശോധന കര്‍ക്കശമാക്കാതെ കഞ്ചാവുവരവു നിയന്ത്രിക്കാനാവില്ല. തമിഴ്നാട്ടില്‍ ട്രെയിനിറങ്ങി ബസുകളില്‍ കഞ്ചാവ് കൊണ്ടു വരുന്ന ഇതരസംസ്ഥാനക്കാരും ഏറെയാണ്. ഏറ്റുമാനൂര്‍, അതിരമ്പുഴ, ആര്‍പ്പൂക്കര പ്രദേശങ്ങളിലെ കഞ്ചാവു മൊത്ത വ്യാപാരികള്‍ക്കം ക്വട്ടേഷന്‍ സംഘങ്ങള്‍ക്കും ദിവസേന കഞ്ചാവ് എത്തിക്കുന്നത് ഇതര സംസ്ഥാനരാണെന്ന് പോലീസ് പറയുന്നു. വ്യാജ ഐഡി കാര്‍ഡുകള്‍ തരപ്പെടുത്തി ബംഗ്ലാദേശ്, മ്യാന്മാര്, നേപ്പാള്‍ എന്നിവിടങ്ങളില്‍നിന്നു കഞ്ചാവുമായി ട്രെയിന്‍ കയറി കോട്ടയത്ത് എത്തുന്ന പതിവു സംഘങ്ങളുമുണ്ട്. ഇതരസംസ്ഥാനക്കാർ സംഗമിക്കുന്ന സണ്‍ഡേ മാര്‍ക്കറ്റുകളിലും കഞ്ചാവ് വ്യാപാരം സജീവമാണ്. ബംഗാള്‍ സിഗരറ്റ്, ബീഡി എന്നിവയുടെ പായ്ക്കറ്റുകളില്‍ കഞ്ചാവ് ബീഡിയും വില്പനയുള്ളതായി…
Read Moreസിപിഎം മാഫിയകളുടെ സംരക്ഷകരായി മാറി; ക്വട്ടേഷന്‍ സംഘത്തെപ്പോലെയാണ് ഇവർ പ്രവര്‍ത്തിക്കുന്നത്; കോണ്‍ഗ്രസ്
പത്തനംതിട്ട: കഞ്ചാവ്, മണല്‍ മാഫിയകളുടെ സംരക്ഷകരായി സിപിഎം ജില്ലാ നേതൃത്വം മാറിയതായി ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍. ആരോഗ്യ മന്ത്രിയും ജില്ലാ സെക്രട്ടറിയും ചേര്‍ന്ന് സിപിഎമ്മിലേക്ക് സ്വീകരിച്ച യുവാക്കള്‍ക്ക് ലഹരി, മദ്യ, മണല്‍ മാഫിയയുമായി ബന്ധമുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിച്ചപ്പോള്‍ അതു നിഷേധിച്ചിരുന്നു. എന്നാല്‍ പുതുതായി അംഗത്വമെടുത്ത സംഘത്തിലെ യുവാവിനെ അടുത്ത ദിവസം കഞ്ചാവുമായി പിടികൂടിയതിനെ ഉദ്യോഗസ്ഥ ഗൂഢാലോചനയായി ചിത്രീകരിക്കാനാണ് ശ്രമം. ജില്ലയിലുടനീളം ക്വട്ടേഷന്‍ സംഘത്തെപ്പോലെയാണ് സിപിഎം പ്രവര്‍ത്തിക്കുന്നത്. പോലീസുദ്യോഗസ്ഥരെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ ഇവര്‍ സമ്മതിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഎം ക്രിമിനില്‍ വത്കരണത്തിനെതിരെ 20 ന് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രകടനങ്ങളും രാഷ്ട്രീയ വിശദീകരണ യോഗങ്ങളും സംഘടിപ്പിക്കുമെന്ന് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു.
Read Moreജനവാസകേന്ദ്രത്തില്‍ മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതിനെതിരേ പ്രതിഷേധം ശക്തമാക്കും: പൗരസമിതി
തിരുവല്ല: ജനവാസ കേന്ദ്രത്തില്‍ മൊബൈല്‍ ടവര്‍ സ്ഥാപിക്കാനുള്ള നീക്കത്തിനെതിരേ പ്രതിഷേധം ശക്തമാക്കുമെന്ന് പൗരസമിതി ഭാരവാഹികള്‍ അറിയിച്ചു. തിരുവല്ല നഗരസഭയിലെ 28 -ാം വാര്‍ഡില്‍ കാവുംഭാഗം – പെരിങ്ങര റോഡരികില്‍ പെരിങ്ങര പാലത്തിന് സമീപമാണ് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് മൊബൈല്‍ ടവര്‍ സ്ഥാപിക്കാന്‍ നീക്കം നടക്കുന്നത്. നിലവില്‍ ഒരു പതിറ്റാണ്ടിലേറെ പഴക്കമുള്ള മറ്റൊരു മൊബൈല്‍ ടവര്‍ ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന് സമീപത്താണ് വീണ്ടും പുതിയ ടവര്‍ പണിയാനുള്ള നീക്കം തുടങ്ങിയത്. രണ്ടാഴ്ച മുമ്പ് ടവര്‍ സ്ഥാപിക്കാന്‍ സാമഗ്രികള്‍ എത്തിച്ചു ജോലികള്‍ തുടങ്ങിയത് നാട്ടുകാര്‍ തടഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് ജില്ലാ കളക്ടര്‍ക്ക് നാട്ടുകാര്‍ പരാതി നല്കി ടവര്‍ നിര്‍മാണം താത്കാലികമായി നിര്‍ത്തിവയ്പിച്ചു. നിര്‍ദ്ദിഷ്ട ടവര്‍ സ്ഥാപിക്കുന്നതിന്റെ മുന്നൂറ് മീറ്റര്‍ ചുറ്റളവില്‍ അമ്പതോളം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. കാന്‍സര്‍ രോഗികള്‍ ഉള്‍പ്പെടെയുള്ള നിരവധിപേര്‍ നിലവിലെ ടവര്‍ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്നും കാലപ്പഴക്കമുള്ള പഴയ…
Read More