ഏറ്റുമാനൂർ: വിദ്യാർഥികളുടെ പ്രതിഷേധം ഫലം കണ്ടു. കേരളത്തിൽ ആദ്യമായി എംജി സർവകലാശാലാ കാമ്പസിൽ നായ്ക്കൾക്കായി സംരക്ഷണ കേന്ദ്രം ഒരുക്കുമെന്ന് സർവകലാശാലാ അധികൃതർ. സർവകലാശാലാ കാമ്പസിൽ അമ്പതിലേറെ നായ്ക്കളാണ് അലഞ്ഞു നടക്കുന്നത്. ഇതേക്കുറിച്ചു വിദ്യാർഥികൾ പല തവണ പരാതി പറഞ്ഞിരുന്നു. പക്ഷേ നടപടി മാത്രം ഉണ്ടായില്ല. ഒടുവിൽ വൈസ് ചാൻസലറുടെ ഓഫീസിലേക്ക് മാർച്ച് നടത്തിയ വിദ്യാർഥികൾ നായ ശല്യത്തിന് പരിഹാരം കാണുന്നില്ലെങ്കിൽ നായ്ക്കളെ വൈസ് ചാൻസലറുടെ ഓഫീസിൽ കെട്ടിയിടുമെന്ന് ഭീഷണി മുഴക്കി. ഇതോടെയാണ് തീരുമാനമായത്. കാമ്പസിൽ അലഞ്ഞു നടക്കുന്ന നായ്ക്കളെ കാമ്പസിൽ തന്നെ പ്രത്യേക സ്ഥലത്താക്കി വേലി കെട്ടിത്തിരിച്ച് സംരക്ഷിക്കാനാണ് പദ്ധതി. നായ്ക്കളെ സംരക്ഷിക്കാൻ കെയർടേക്കറും ഉണ്ടാകും.
Read MoreCategory: Kottayam
ഇടവിട്ടുള്ള മഴ: ഡെങ്കിപ്പനി വ്യാപിക്കാന്‍ സാധ്യത; ജാഗ്രതാ മുന്നറിയിപ്പുമായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍
കോട്ടയം: ഇടവിട്ട് മഴ പെയ്യുന്ന നിലവിലെ കാലാവസ്ഥ ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകള്‍ പെരുകാന്‍ അനുകൂല സാഹചര്യമാണെന്നും ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. പ്രിയ. ജില്ലയിലെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപന പരിധിയിലും കൊതുക് സാന്ദ്രത കൂടിയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ശുദ്ധജലത്തിലാണ് ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകള്‍ മുട്ടയിടുന്നത്. ചെറുപാത്രങ്ങളിലും സണ്‍ ഷെയ്ഡിലും ഉള്‍പ്പെടെ ഒരിടത്തും വെള്ളം കെട്ടിനില്ക്കാന് അനുവദിക്കരുത്. ആഴ്ചയിലൊരിക്കലെങ്കിലും വീട്ടിലും പരിസരത്തും ഇത്തരത്തില്‍ കെട്ടിനില്‍ക്കുന്ന വെള്ളം ഒഴുക്കിക്കളയണം. കൊതുക് നിര്‍മാര്‍ജനത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ എല്ലാവരും പങ്കാളികളാകണം. ജൂലൈ മാസത്തിന് മുന്‍ മാസങ്ങളെ അപേക്ഷിച്ച് ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. കോട്ടയം, ചങ്ങനാശേരി, ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റികള്‍, പുതുപ്പള്ളി, എരുമേലി, മറവന്തുരുത്ത്, മരങ്ങാട്ടുപിള്ളി, നെടുംകുന്നം, കാട്ടാമ്പാക് തുടങ്ങിയ പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലാണ് പനിബാധിതര്‍ കൂടുതല്‍. ശക്തമായ പനി, തലവേദന, ശരീരവേദന, ശരീരത്തിലെ തിണര്‍പ്പുകള്‍…
Read Moreപിക്കപ് വാൻ കടയിലേക്ക് ഇടിച്ചുകയറി; യാത്രക്കാരൻ രക്ഷപെട്ടത് തലനാരിഴയ്ക്ക്
വൈക്കം: അമിത വേഗത്തിലെത്തിയ ടിപ്പർ ലോറി ഇടിക്കാതിരിക്കാൻ വെട്ടിച്ച പിക്കപ് വാൻ കടയിലേക്ക് ഇടിച്ചുകയറി. കടയുടെ സമീപത്ത് പത്രക്കെട്ടെടുക്കാൻ നിന്ന രാഷ്ട്ര ദീപക ഏജന്റ് എം. ജെ. ജോസ് തലനാരിഴയ്ക്കാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. വെച്ചൂർ ബണ്ട് റോഡ് ജംഗ്ഷനിൽ ബുധനാഴ്ച പുലർച്ചെ 5.30നായിരുന്നു അപകടം. ജംഗ്ഷനിലെ നെടുംകരിയിൽ ജിജി ജേക്കബിന്റെ കടയുടെ മുൻഭാഗം പൂർണമായി തകർന്നു. എം.ജെ. ജോസിന്റെ സൈക്കിൾ അപകടത്തിൽ പൂർണമായി തകർന്നു. അപകടത്തെ തുടർന്ന് പരിഭ്രാന്തനായ ജോസിനെ ഓടിക്കൂടിയ നാട്ടുകാർ സാന്ത്വനിപ്പിച്ചാണ് സാധാരണ നിലയിലാക്കിയത്. സൈക്കിൾ തകർന്നതിനെ തുടർന്ന് പത്രവിതരണവും മുടങ്ങി. എറണാകുളത്തു നിന്നു- പത്തനാപുരത്തേക്ക് ലോഡുമായി പോയ പിക്കപ് വാനാണ് അപകടത്തിൽപ്പെട്ടത്. പടിഞ്ഞാറ് നിന്ന് അമിത വേഗത്തിൽ വന്ന ടിപ്പറിൽ ഇടിക്കാതിരിക്കാൻ പിക്കപ്പ് വാൻ വെട്ടിച്ച് മാറ്റിയപ്പോഴാണ് അപകടമുണ്ടായതെന്ന് പറയപ്പെടുന്നു. വെച്ചൂർ – കല്ലറ, വൈക്കം – വെച്ചൂർ റോഡിൽ ടിപ്പർ ലോറികളുടെ…
Read Moreയാത്രക്കാര്‍ക്ക് ദുരിതം സമ്മാനിച്ച് പാലാ ടൗണ്‍ ബസ് സ്റ്റാന്‍ഡ്
പാലാ: ടൗണ്‍ ബസ് സ്റ്റാന്‍ഡിലെ ടാറിംഗ് പൊട്ടിപ്പൊളിഞ്ഞിട്ട് നാളുകളേറെയായെങ്കിലും നന്നാക്കാന്‍ നടപടിയില്ല. നൂറുകണക്കിനാളുകള്‍ ദിനംപ്രതി ഉപയോഗിക്കുന്ന ബസ് സ്റ്റാന്‍ഡിനാണ് ഈ ദുര്‍ഗതി. ടാറിംഗ് പലയിടങ്ങളിലും പൊട്ടിപ്പൊളിഞ്ഞ് വലിയ കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്. മഴയുള്ള ദിവസങ്ങളില്‍ ടാറിംഗ് തകര്‍ന്ന ഭാഗങ്ങളില്‍ വെള്ളം കെട്ടിക്കിടന്ന് യാത്രക്കാരുടെ ദേഹത്ത് തെറിക്കുന്നതു പതിവാണ്. ബസ് കടന്നുപോകുമ്പോള്‍ മലിന ജലമാണ് യാത്രക്കാരുടെ ദേഹത്തേക്കും വസ്ത്രങ്ങളിലേക്കും തെറിക്കുന്നത്. ബസ് സ്റ്റാന്‍ഡില്‍ യാത്രക്കാര്‍ ഇരിക്കുന്ന ഷെഡുകളിലൊന്ന് ഏതു സമയത്തും നിലം പൊത്താവുന്ന നിലയിലാണ്. കാലപ്പഴക്കത്താല്‍ കമ്പികള്‍ തുരുമ്പെടുത്ത് ഒടിഞ്ഞു വീഴാറായ നിലയിലാണ് ബസ് കാത്തിരിപ്പുകേന്ദ്രം. ശക്തമായ കാറ്റും മഴയും ഉള്ളപ്പോള്‍ ഇവിടെ നില്ക്കാന് യാത്രക്കാര്‍ ഭയപ്പെടുകയാണ്. എപ്പോഴാണ് കാത്തിരിപ്പുകേന്ദ്രം തലയില്‍ വീ ഴുകയെന്ന പേടിയോടെയാണ് യാത്രക്കാര്‍ ഇവിടെ ഇരിക്കുന്നത്. ഇരിക്കുന്ന കമ്പികള്‍ പലതും അപ്രത്യക്ഷമായതോടെ ഒറ്റക്കമ്പിയില്‍ ഇരിക്കേണ്ട ഗതികേടും യാത്രക്കാര്‍ക്കുണ്ട്. ബസ് സ്റ്റാന്‍ഡിനു നടുവിലെ ഷെഡിന്റെ ഒരു ഭാഗത്തെ…
Read Moreസിപിഎമ്മിൽ സ്ഥിരം കുറ്റവാളികള്‍ക്ക് അംഗത്വം, വിശദീകരണം പാളുന്നു
പത്തനംതിട്ട: പാര്‍ട്ടി അംഗത്വം നല്‍കിയതിനു പിന്നാലെ കഞ്ചാവ് കേസില്‍ പിടികൂടിയ ആളെ രക്ഷിക്കാനും സിപിഎം. രണ്ടു ഗ്രാം കഞ്ചാവുമായി എക്സൈസ് സംഘം പിടികൂടിയ മലയാലപ്പുഴ സ്വദേശി യദുവിനെ ജാമ്യത്തിലിറക്കിയത് സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലാണ്. കേസ് എക്സൈസ് കെട്ടിച്ചമച്ചതാണെന്ന ആരോപണവും ഇതിനു പിന്നാലെ സിപിഎം നേതാക്കള്‍ ഉയര്‍ത്തി. കാപ്പ ചുമത്തപ്പെട്ട ശരണ്‍ ചന്ദ്രന് അംഗത്വം നല്കിയപ്പോള് അയാളുടെ കേസുകള്‍ പഴയതാണെന്നും കാപ്പ നിലനില്‍ക്കില്ലെന്നും വാദിച്ച സിപിഎമ്മിനേറ്റ മറ്റൊരു തിരിച്ചടിയായി കഞ്ചാവ് കേസ് മാറുന്നുവെന്നു കണ്ടതോടെയാണ് എക്സൈസിനെതിരേ തിരിഞ്ഞിരിക്കുന്നത്. ബിജെപി അനുഭാവികളായിരുന്നവര്‍ രാഷ്ട്രീയ സംഘര്‍ഷത്തിലാണ് മുന്‍പ് പ്രതികളായതെന്നും ഇപ്പോള്‍ അവര്‍ തിരുത്തിയിട്ടുണ്ടെന്നുമായിരുന്നു ഏതാനും ദിവസം മുന്‍പ് സിപിഎം ജില്ലാ സെക്രട്ടറിയുടേതായ വിശദീകരണം വന്നത്. എന്നാല്‍, അതിലൊരാളെയാണ് ഇപ്പോള്‍ കഞ്ചാവുമായി പിടികൂടിയിരിക്കുന്നത്. ഇയാളെ പുറത്തിറക്കാന്‍ ലോക്കല്‍ സെക്രട്ടറി തന്നെ ഇടപെട്ടതോടെ വിവാദം വീണ്ടും ചൂടുപിടിക്കുകയാണ്. സ്ഥിരം കുറ്റവാളികളും ക്രിമിനല്‍ ബന്ധമുള്ളവരുമായവര്ക്ക്…
Read Moreഅമ്പട കള്ളാ… ഹെല്‍മറ്റ് ധരിച്ചെത്തിയ ബ്രാണ്ടി കള്ളന് ബിവറേജസ് ജീവനക്കാരുടെ പിടിയില്‍
കോട്ടയം: ഹെല്‍മറ്റ് ധരിച്ച് ബിവറേജില്‍ മോഷണം നടത്തിയ ബ്രാണ്ടി കള്ളന് കുടുങ്ങി. ബിവറേജസ് ജീവനക്കാരുടെ ശ്രദ്ധയിലും ജാഗ്രതയിലുമാണ് ഞാലിയാകുഴി സ്വദേശിയായ ബ്രാണ്ടി കള്ളന് കുടുങ്ങിയത്. കഴിഞ്ഞ ഞായറാഴ്ചയാണ് കോട്ടയം മണിപ്പുഴയിലെ ബിവറേജസ് കോര്‍പറേഷന്റെ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് 1420 രൂപ വിലയുള്ള ലാഫ്രാന്‍സിന്റെ ഫുള്‍ കുപ്പി മോഷണം പോയത്. മുമ്പും സമാന രീതിയില്‍ മദ്യം മോഷണം പോയിട്ടുണ്ടെങ്കിലും പല സ്ഥലത്തു നിന്നും പല രീതിയില്‍ മോഷണം നടന്നതിനാൽ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. എന്നാല്‍, ഞായറാഴ്ച ഒരേ റാക്കില്‍ അടുത്തടുത്തായി ലാഫ്രാന്‍സിന്റെ രണ്ട് മദ്യക്കുപ്പികളാണ് വച്ചിരുന്നത്. അതുകൊണ്ടുതന്നെ സിസി ടിവി കാമറാ ദൃശ്യങ്ങളില്‍ ഹെല്‍മറ്റ് ധരിച്ചെത്തിയ യുവാവ് ഈ മദ്യക്കുപ്പികള്‍ മോഷ്ടിക്കുന്നത് വ്യക്തമായി കാണാമായിരുന്നു. സംഭവത്തെത്തുടർന്ന് രണ്ടു ദിവസമായി ബിവറേജ് ജീവനക്കാര്‍ ഇവിടെ എത്തുന്ന ഓരോരുത്തരെയും സസൂക്ഷ്മം നിരീക്ഷിച്ചുവരികയായിരുന്നു. ഇതിനിടെയാണ് ഇന്നലെ രാത്രി 7.30ന് ഹെല്‍മറ്റ് ധരിച്ച് സമാന രീതിയില്‍ ഒരാള്‍…
Read Moreവിദ്യാര്‍ഥികള്‍ക്ക് രാവിലെ ഏഴുമുതല്‍ രാത്രി ഏഴുവരെ കണ്സഷന് നല്‍കണം; മോട്ടോര്‍ വാഹനവകുപ്പ്
ചങ്ങനാശേരി: വിദ്യാര്‍ഥികള്‍ക്ക് ബസുകളില്‍ രാവിലെ ഏഴുമുതല്‍ രാത്രി ഏഴുവരെ കണ്സഷൻ നല്‍കണമെന്ന് മോട്ടോര്‍വാഹനവകുപ്പ്. കണ്സഷന് നല്‍കിയില്ലെങ്കില്‍ ബസ് ജീവനക്കാര്‍ക്കെതിരേ മോട്ടോര്‍ വാഹന വകുപ്പിലും പോലീസിലും വിദ്യാര്‍ഥികള്‍ക്ക് പരാതി നല്‍കാം. അവധി ദിവസങ്ങളിലെ ക്ലാസുകള്‍ക്ക് സ്ഥാപന മേധാവിയുടെയോ ക്ലാസ് ടീച്ചറുടെയോ അനുമതിക്കത്തുണ്ടെങ്കില് വിദ്യാര്‍ഥികള്‍ക്ക് ബസുകളില്‍ കണ്സഷന് യാത്ര അനുവദിക്കണമെന്ന് കഴിഞ്ഞദിവസം കോട്ടയം ജില്ലാകളക്ടര്‍ വി. വിഗ്നേശ്വരിയുടെ അധ്യക്ഷതയിൽ ചേര്‍ന്ന സ്റ്റുഡന്റ്സ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റി യോഗം തീരുമാനിച്ചു. ബസില്‍ രാത്രി ഏഴിന് മുന്‍പ് യാത്ര ആരംഭിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് എത്തിച്ചേരേണ്ട സ്ഥലംവരെ യാത്ര അനുവദിക്കണം. കണ്സഷന് സമയം നീട്ടുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താനും യോഗം തീരുമാനിച്ചു. ബസ് ജീവനക്കാര്‍ വിദ്യാര്‍ഥികളില്‍നിന്ന് അമിത ചാര്‍ജ് നിര്‍ബന്ധിച്ചു വാങ്ങരുതെന്നും അപമര്യാദയായി പെരുമാറരുതെന്നും യോഗം ആവശ്യപ്പെട്ടു. വിദ്യാര്‍ഥികള്‍ക്ക് ആര്‍ടി ഓഫീസില്‍നിന്ന് അഞ്ചുരൂപ കൊടുത്ത് കാര്‍ഡ് വാങ്ങാം. കണ്സഷന് കാര്‍ഡുകള്‍ ദുരുപയോഗം ചെയ്യാതിരിക്കാന്‍ വിദ്യാര്‍ഥി സഞ്ചരിക്കുന്ന റൂട്ട്…
Read Moreആദ്യം വ്യാജസന്ദേശം വരും, പിന്നാലെ വീഡിയോ കോളും; തട്ടിപ്പിനിരയായി ഉന്നതരും
പത്തനംതിട്ട: സൈബര്‍ ലോകത്തെ നവീന തട്ടിപ്പുകാര്‍ ലക്ഷ്യമിടുന്നത് ഉന്നതസ്ഥാനങ്ങളില്‍ ജോലിയെടുക്കുന്നവരെ. ഡോക്ടര്‍മാര്‍, കോളജ് അധ്യാപകര്‍, അഭിഭാഷകര്‍ തുടങ്ങിയവരെ സമീപകാലത്തു തട്ടിപ്പുസംഘം കുരുക്കി ലക്ഷങ്ങള്‍ തട്ടിയെടുത്തു. നിയമപാലകനായ പോലീസ് ഓഫീസറുടെ പ്രൊഫൈല്‍ ചിത്രത്തോടുകൂടിയ ഫോണ്‍ നമ്പരില്‍ വിളിച്ച്, യൂണിഫോമില്‍ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട് കുറ്റവാളികള്‍ ആളുകളെ ബന്ധപ്പെട്ടു നടത്തുന്ന തട്ടിപ്പുകളാണ് സൈബര്‍ ലോകത്ത് ഏറ്റവും പുതിയത്. പന്തളം, ആറന്മുള സ്റ്റേഷനുകളിലായി സമീപകാലത്തു നടന്നത് ഇത്തരത്തിലെ രണ്ട് തട്ടിപ്പുകളാണ്. ആളുകളുടെ വ്യക്തിഗത വിവരങ്ങള്‍ ഏതെങ്കിലും തരത്തില്‍ സംഘടിപ്പിച്ചു കഴിഞ്ഞാല്‍ പിന്നെ ഇവരേ നേരിട്ടു വിളിച്ചാണ് തട്ടിപ്പ് നടത്തുന്നത്. വിശ്വസിപ്പിക്കാൻ ബന്ധപ്പെടുന്ന ആളുകളെ വിശ്വസിപ്പിക്കുന്നതിനായി സിബിഐ, എന്‍സിബി, സംസ്ഥാന പോലീസ് തുടങ്ങിയവയില്‍ നിന്നുള്ള യഥാര്‍ഥ ഓഫീസര്‍മാരുടെ പേരുകളായിരിക്കും അവര്‍ ഉപയോഗിക്കുക. തങ്ങളുടെ പേരിലുള്ള പാഴ്സലില്‍ മയക്കുമരുന്നുകള്‍, സ്വര്‍ണം, ഡോളര്‍ എന്നിവയില്‍ ഏതെങ്കിലും കണ്ടെത്തിയെന്നോ, ഇരകള്‍ ഇന്റർനെറ്റില്‍ അശ്ലീല സൈറ്റുകള്‍ സന്ദര്‍ശിച്ചുവെന്നോ, അല്ലെങ്കില്‍ ഗുരുതരമായ…
Read Moreവാടക വീടെടുത്ത് മയക്കുമരുന്ന് കച്ചവടം; യുവാക്കൾ എക്സൈസ് പിടിയിൽ
അടിമാലി: വാടകവീടെടുത്ത് മയക്കുമരുന്നുകച്ചവടം നടത്തിയ അഞ്ച് യുവാക്കൾ അറസ്റ്റിൽ. നാർക്കോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡിലെ സർക്കിൾ ഇൻസ്പെക്ടർ കെ.രാജേന്ദ്രനും പാർട്ടിയും ചേർന്ന് രാജകുമാരി ഭാഗത്ത് നടത്തിയ പരിശോധനയിലാണ് 10 ഗ്രാമിൽ അധികം മെത്താംഫിറ്റാമിനും 17.3 ഗ്രാം ഹാശിഷ് ഓയിലുമായി 5 യുവാക്കളെ അറസ്റ്റ് ചെയ്തത്. ഇവർക്ക് വീട് വാടകയ്ക്കെടുത്ത് മയക്കുമരുന്ന് എത്തിച്ചു കൊടുത്ത കൂട്ടുപ്രതിയായ രാജകുമാരി കളച്ചിറ സ്വദേശി അനന്തു പി.ആർ എന്നയാൾക്കുള്ള തെരച്ചിൽ ശക്തമാക്കി.കൊച്ചി സ്വദേശികളായ പുതിയനികത്തിൽ വീട്ടിൽ അജിത്ത് ബാബു(25), കൈതവളപ്പിൽ ജോൺസൻ മകൻ ജോമോൻ കെ ജെ (24), തിട്ടേത്തറ വീട്ടിൽ ഷാജി മകൻ ആശിഷ് റ്റി എസ്സ് (22) , കാരോത്ത് വീട്ടിൽ പ്രദീപ് മകൻ അഖിൽ പ്രദീപ് (26), കല്ലുമഠത്തിൽ വീട്ടിൽ ആന്റണി രാജു മകൻ ആശിഷ് കെ എ (27)എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അനന്തു എത്തിച്ചു കൊടുക്കുന്ന മയക്കുമരുന്ന്…
Read Moreമൂന്നുവയസുകാരിയുടെ അന്നനാളത്തിൽ കുടുങ്ങിയ നാണയം പുറത്തെടുത്തു; കുട്ടി സുഖമായിരിക്കുന്നെന്ന് ഡോക്ടർമാർ
തൊടുപുഴ: മൂന്നു വയസുകാരിയുടെ അന്നനാളത്തിൽ കുടുങ്ങിയ നാണയം സ്മിത മെമ്മോറിയൽ ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. മൂവാറ്റുപുഴ സ്വദേശിനിയായ മൂന്നുവയസുകാരിയെ വയറുവേദനയും ശ്വാസംമുട്ടലും അനുഭവപ്പെട്ടതിനെത്തുടർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. തുടർന്നു നടത്തിയ വിശദ പരിശോധനയിലാണ് രണ്ടര സെന്റിമീറ്റർ വലിപ്പമുള്ള നാണയം അന്നനാളത്തിൽ കുടുങ്ങിയതായി കണ്ടെത്തിയത്. എൻഡോസ്കോപ്പിയിലൂടെ അന്നനാളത്തിൽ കുടുങ്ങിയ ഒരു രൂപ നാണയം പുറത്തെടുത്തു. ഗാസ്ട്രോ എന്ററോളജി വിഭാഗത്തിലെ ഡോ. ബോണി ജോർജ്, അനസ്തേഷ്യ വിഭാഗത്തിലെ ഡോ. ആനന്ദ് മാത്യു മാമ്മൻ, എൻഡസ്കോപ്പി ടെക്നീഷൻ ഡി. ബൈജു, അനസ്തേഷ്യ ടെക്നീഷൻ വിഷ്ണു എന്നിവരുടെ നേതൃത്വത്തിലാണ് അന്നനാളത്തിൽനിന്നു നാണയം പുറത്തെടുത്തത്. കുട്ടി സുഖം പ്രാപിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു.
Read More