പാലക്കാട്: മുണ്ടൂരില്‍ കാട്ടാന ആക്രമണത്തില്‍ ഗൃഹനാഥന് കൊല്ലപ്പെട്ടു. പുതുപ്പരിയാരം നൊച്ചിപ്പുള്ളി ഞാറാക്കോട് കുമാരന് (65) ആണ് മരിച്ചത്.പുലര്‍ച്ചെ 3.30 നായിരുന്നു സംഭവം. വീടിന് പുറത്തിറങ്ങിയപ്പോള്‍ കാട്ടാനയുടെ ചവിട്ടേല്‍ക്കുകയായിരുന്നു. ആന ഇപ്പോഴും ജനവാസ മേഖലയിൽ തുടരുകയാണ്. സംഭവമറിഞ്ഞ് വനപാലകർ എത്തിയെങ്കിലും മൃതദേഹം മാറ്റാന്‍ സമീപവാസികള്‍ സമ്മതിച്ചിട്ടില്ല.കളക്ടര്‍ എത്താതെ മൃതദേഹം മാറ്റാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍. കൊല്ലപ്പെട്ട കുമാരന് വനംവകുപ്പിന്റെ മുന്‍ താത്കാലിക വാച്ചറായിരുന്നുവെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പാലക്കാട് കഴിഞ്ഞ ഒരുമാസത്തിനിടെ കാട്ടാന ആക്രമണത്തിൽ മരിച്ചത് മൂന്നുപേരാണ്. ഇന്ന് മരിച്ച ഞാറക്കോട് സ്വദേശി കുമാരന്, മേയ് മാസം 19ന് എടത്തുനാട്ടുകര സ്വദേശി ഉമ്മര്‍, മേയ് 31ന് അട്ടപ്പാടി സ്വദേശി മല്ലന് എന്നിവരാണ് കാട്ടാന ആക്രമണത്തില്‍ മരിച്ചത്. രണ്ട്മാസം മുമ്പ് കുമാരന്റെ വീടിനു സമീപമുള്ള കയറാങ്കോട് അലന് എന്ന യുവാവും കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. പ്രദേശത്ത് റെയില്‍ ഫെന്‍സിംഗ്…
Read MoreCategory: Palakkad
പാലക്കാട് അട്ടപ്പാടിചുരം ഒന്‍പതാംവളവിൽ പാറക്കല്ല് വീണ് ഗതാഗതം മുടങ്ങി; യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ
മണ്ണാർക്കാട് (പാലക്കാട്): അട്ടപ്പാടി ചുരത്തിലെ ഒന്‍പതാംവളവിൽ കൂറ്റൻ പാറക്കല്ലുവീണ് ആറുമണിക്കൂറോളം ഗതാഗതം മുടങ്ങി.20 അടി ഉയരത്തിൽനിന്നുമാണ് കൂറ്റൻ പാറക്കല്ല് റോഡിലേക്കു വീണത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം മൂന്നോടെയായിരുന്നു സംഭവം. ഈസമയം റോഡിൽ വാഹനങ്ങളില്ലാത്തതിനാൽ വൻദുരന്തം ഒഴിവായി. ചുരത്തിലെ ഗതാഗതം പൂർണമായും നിലച്ചു. ഇരുഭാഗത്തുനിന്നും എത്തിയ ജനങ്ങൾ ആറുമണിക്കൂറോളം ചുരത്തിൽ കുടുങ്ങി. അപകടമുണ്ടായ സ്ഥലത്തുനിന്ന് ചുരത്തിന്റെ ഇരുഭാഗത്തേക്കും വാഹനങ്ങളുടെ നീണ്ടനിരയായിരുന്നു.മണ്ണാർക്കാട്ടുനിന്നും ആംബുലൻസിലാണ് വെള്ളം ഉൾപ്പെടെ ചുരത്തിൽ കുടുങ്ങിയവർക്ക് എത്തിച്ചുനൽകിയത്. വൈകുന്നേരം നാലുമണിയോടെ മണ്ണാർക്കാട് തഹസിൽദാറിന്റെ നേതൃത്വത്തിലുള്ള റവന്യൂസംഘവും പോലീസും അഗ്നിരക്ഷാസേനയും വിവിധ സന്നദ്ധ സംഘടനാ പ്രവർത്തകരും സ്ഥാലത്തെത്തി റോഡിലെ പാറയുംമണ്ണും ഒഴിവാക്കുന്നതിനുള്ള നടപടികൾ തുടങ്ങി. രാത്രി ഏഴിനാണ് പാറപൊട്ടിക്കുന്നതിനുള്ള മെഷീൻ അടങ്ങിയ വാഹനമെത്തിയത്. കനത്ത മഴ പ്രവർത്തനങ്ങൾക്കു തടസമായി. മണ്ണാർക്കാട് ആനമൂളിയിലും അട്ടപ്പാടി മുക്കാലിയിലും വാഹനങ്ങളെ പോലീസ് തിരിച്ചുവിട്ടു. ചുരത്തിൽ കുടുങ്ങിയ ചെറിയ വാഹനങ്ങളെയും തിരിച്ചുവിട്ടു. രാത്രി എട്ടോടെയാണ്…
Read Moreആദ്യമായി ജോലിയിൽ പ്രവേശിച്ചിട്ട് ദിവസങ്ങൾ മാത്രം: പോലീസ് ഉദ്യോഗസ്ഥൻ ട്രെയിൻതട്ടി മരിച്ചനിലയിൽ
പാലക്കാട്: ദിവസങ്ങൾക്കുമുന്‍പ് ജോലിക്കുകയറിയ പോലീസ് ഉദ്യോഗസ്ഥനെ ട്രെയിനിടിച്ചു മരിച്ചനിലയിൽ കണ്ടെത്തി. പാലക്കാട് മുട്ടികുളങ്ങര കെഎപി സെക്കന്‍ഡ് ബറ്റാലിയൻ ക്യാമ്പിലെ സിവിൽ പോലീസ് ഓഫീസറും തൃശൂർ വിയ്യൂർ സ്വദേശിയുമായ കെ.ആർ. അഭിജിത്തിനെയാണു മരിച്ചനിലയിൽ കണ്ടെത്തിയത്. ഇക്കഴിഞ്ഞ രണ്ടാം തീയതിയാണ് അഭിജിത് പരിശീലനത്തിൽ പ്രവേശിച്ചത്. കഴിഞ്ഞ ദിവസം വീട്ടിൽ വന്നുപോയശേഷം ഇന്നലെ ഉച്ചയോടെ വീട്ടിൽനിന്നു ബസ് കയറി തിരികെയത്തി. മങ്കരയിലെത്തി സ്റ്റേഷനിൽ കുറെ സമയം ഇരുന്നു. തുടർന്ന് രാത്രി 8.30 ന് മംഗലാപുരം-തിരുവനന്തപുരം എക്സ്പ്രസിനു മുന്നിൽ ചാടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മരണകാരണം എന്താണെന്ന് വ്യക്തമല്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്ന് പോലീസ് അറിയിച്ചു.
Read Moreകടുവാഭീഷണി: കടപ്പാറ, കടമപ്പുഴ ഭാഗത്തെ തോട്ടങ്ങളിലെ കാമറട്രാപ്പുകൾ മാറ്റിസ്ഥാപിക്കും
മംഗലംഡാം (പാലക്കാട്): കടുവയെ കാണപ്പെട്ടിരുന്ന കടപ്പാറക്കടുത്ത് കടമപ്പുഴ, രണ്ടാംപുഴ ഭാഗത്തെ തോട്ടങ്ങളിൽ വനംവകുപ്പ് സ്ഥാപിച്ചിരുന്ന കാമറട്രാപ്പുകൾ മാറ്റി സ്ഥാപിക്കും. വച്ചിരിക്കുന്ന സ്ഥലത്ത് വന്യമൃഗങ്ങളുടെ സഞ്ചാരമൊന്നും കാമറകളിൽ പതിഞ്ഞിട്ടില്ല. ഇക്കാരണത്തലാണു സമീ പപ്ര ദേശങ്ങളിലേക്കു കാമറ മാറ്റി സ്ഥാപിക്കുന്നതെന്ന് മംഗലംഡാം ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ഹാഷിം പറഞ്ഞു. കാമറ സ്ഥാപിച്ചശേഷം കടുവയെ കണ്ടതായി ആരും പറഞ്ഞിട്ടില്ല. കഴിഞ്ഞ വ്യാഴാഴ്ചയാണ് രണ്ടിടങ്ങളിലായി കാമറകൾ സ്ഥാപിച്ചത്. പ്രദേശത്ത് പലതവണ കടുവയെ കണ്ടതിനെത്തുടർന്നാണ് മരങ്ങളിൽ കാമറട്രാപ്പുകൾ സ്ഥാപിച്ചത്.
Read Moreതൊഴിലാളികളുടെ ക്ഷാമം; നെന്മാറയിലെ പാടശേഖരങ്ങളിൽ വീണ്ടും ബംഗാളി ഈണം
നെന്മാറ (പാലക്കാട്): മഴ കിട്ടിയതോടെ പാടശേഖരങ്ങളിൽ നടീല്‍ പണികൾ സജീവമായി. നെന്മാറ, അയിലൂർ കൃഷിഭവനു കീഴിലെ പാടശേഖരങ്ങളിലാണ് ഇപ്പോള്‍ നടീല്‍ നടത്തുന്നത്.കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ച നല്ല മഴയില്‍ വെള്ളംകെട്ടി നിര്‍ത്തി ഉഴുതു മറിച്ചാണ് കര്‍ഷകര്‍ നടീല്തുടങ്ങിയത്. തൊഴിലാളികളുടെ ക്ഷാമം മൂലം ഇത്തവണയും നടീല്‍ നടത്തുന്നതിന് ബംഗാളികളെയാണ് കര്‍ഷകര്‍ കൂടുതലും ആശ്രയിക്കുന്നത്. അയിലൂര്‍, കയ്പഞ്ചേരി, തിരുവഴിയാട് പാടശേഖരങ്ങളിൽ നടീല്‍ പണികൾക്കായി എത്തിയ ബംഗാളിലെ പശ്ചിമ കല്കത്തയില് നിന്നുള്ള 50 പേരടങ്ങുന്ന സംഘമാണ് നടീല്‍ പണികൾ നടത്തുന്നത്. പോക്കറ്റിലെ മൊബൈലിൽ ബംഗാളിപാട്ട് ഉച്ചത്തിൽവച്ച് അതിനു ചുവടുവച്ചാണ് അതിവേഗം നടീൽ നടത്തുന്നത്. ഞാറ്റടി പറിച്ചുനടീല്‍ നടത്തുന്നതിന് ഏക്കറിന് 4500 രൂപയും ഒരുനേരത്തെ ഭക്ഷണവുമാണ് കൂലിയായി വാങ്ങുന്നതെന്ന് തിരുവഴിയാട് മങ്ങാട്ട് പാടത്തെ കൃഷിയിറക്കിയ എ. മുരളീധരൻ എന്ന കർഷകൻ പറഞ്ഞു. കൃഷിയിടത്തിന്റെ വലിപ്പമനുസരിച്ച് രാവിലെ ഏഴിനുതന്നെ ഇവർ ജോലിക്കിറങ്ങും. ഇക്കുറി കാലാവസ്ഥ അനുകൂലമല്ലാത്തതിനാൽ…
Read Moreപാലക്കാട് കാട്ടാന ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു; ആഴ്ചകളായി ആന ശല്യമുണ്ടെന്ന് നാട്ടുകാർ
അഗളി (പാലക്കാട്): അട്ടപ്പാടി ചീരക്കടവിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു. പുതൂർ പഞ്ചായത്ത് ചീരക്കടവ് ഉന്നതിയിലെ മല്ലനാണ് (70) ഇന്നു രാവിലെ തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഇന്നലെ ഉച്ചയ്ക്കു രണ്ടുമണിയോടെ ചീരക്കടവിൽനിന്ന് ഒരു കിലോമീറ്റർ അകലെ നെച്ചിക്കോണം പ്രദേശത്തായിരുന്നു കാട്ടാനക്കൂട്ടം മല്ലനെ ആക്രമിച്ചത്. നാൽക്കാലികളെ മേയ്ക്കുന്നതിനിടെ മല്ലൻ മൂന്നംഗ കാട്ടാനക്കൂട്ടത്തിനുമുന്നിൽ പെടുകയായിരുന്നു. കാട്ടാന എടുത്തെറിഞ്ഞതിനെതുടർന്നു മല്ലന്റെ നട്ടെല്ലിനും വാരിയെല്ലുകൾക്കും തോളെല്ലിനും ഗുരുതരമായി പരിക്കേറ്റിരുന്നു. സ്ഥലത്ത് കാട്ടാനനിരീക്ഷണത്തിനെത്തിയിരുന്ന പുതൂർ ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്നു മല്ലനെ കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിലും പിന്നീട് പരിക്ക് ഗുരുതരമായതിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു. മല്ലനും ഭാര്യ വസന്തയും ഏതാനും ആഴ്ചകളായി ചീരക്കടവ് നെച്ചിക്കോണം പ്രദേശത്തായിരുന്നു താമസം. പ്രദേശത്ത് ആഴ്ചകളായി കാട്ടാനശല്യമുണ്ടെന്നു പ്രദേശവാസികൾ പറഞ്ഞു.
Read Moreസംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; നാലു ജില്ലകളിൽ റെഡ് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. അടുത്ത അഞ്ചു ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. വടക്കൻ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്കും ബുധൻ, വെള്ളി, ശനി ദിവസങ്ങളിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യത. കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ്, ഓറഞ്ച്, യെല്ലോ അലർട്ടുകൾ പുറപ്പെടുവിച്ചു. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm യിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. അതേസമയം, ഇന്ന് തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ബുധനാഴ്ച കണ്ണൂർ, കാസർഗോഡ് ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലും വെള്ളിയാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂർ,…
Read Moreപാലക്കാട് റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോമിൽനിന്നു ട്രാക്കിലേക്കു വീണ് യുവാവിന്റെ കാലുകളറ്റു
പാലക്കാട്: ഒലവക്കോട് റെയില്‍വേ സ്റ്റേഷനിൽ നാട്ടിലേക്കു ട്രെയിൻ കയറാൻ എത്തിയ അന്യസംസ്ഥാന തൊഴിലാളി യുവാവ് റെയിൽവേ ട്രാക്കിലേക്ക് വീണ് ഇരുകാലുകളും അറ്റു. പശ്ചിമ ബംഗാള്‍ മീര സ്വദേശി സബീര്‍ സെയ്ഖിന്റെ (35) കാലുകളാണ് ഇന്നലെ വൈകുന്നേരം ഉണ്ടായ അപകടത്തിൽ നഷ്ടമായത്. ഇരുകാലുകളുടെയും മുട്ടിനുതാഴെ അറ്റുപോയ സബീറിനെ ആദ്യം ജില്ലാ ആശുപത്രിയിലേക്കും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കും മാറ്റി. ഇന്നലെ വൈകുന്നേരം ആറേകാലോടെയാണ് ദാരുണമായ ദുരന്തം ഉണ്ടായത്. നാട്ടിലേക്കു പോകാനായി എത്തിയതാണെന്ന് കരുതുന്ന സബീർ ട്രെയിനിൽ ഓടികയറുന്നതിനിടെ പ്ലാറ്റ്ഫോമിനും ട്രെയിനും ഇടയിലൂടെ ട്രാക്കിലേക്ക് വീഴുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു. എന്നാൽ കോയമ്പത്തൂര്‍ ഈറോഡ് ഭാഗത്തേക്ക് പോകാനായി രണ്ടാമത്തെ പ്ലാറ്റ്ഫോമില്‍ നിര്‍ത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിൻ പോകുവാൻ തുടങ്ങുന്പോൾ സബീർ ട്രാക്കിലേക്കു വീഴുകയായിരുന്നെന്നും പറയുന്നുണ്ട്. ഇക്കാര്യം റെയിൽവേ പോലീസ് സ്ഥിരീകരിച്ചിട്ടില്ല. ട്രെയിനിന്റെ പിറകിലെ കോച്ചുകളുടെ ചക്രങ്ങളാണ് കാലിലൂടെ കയറിയത്. അപകടം സംഭവിച്ച ഉടനേ…
Read Moreവേടന്റെ പാലക്കാട്ടെ പരിപാടി വേണ്ടത്ര മുൻകരുതലുകളും സജ്ജീകരണങ്ങളുമില്ലാതെ; സംഘാടനത്തിൽ വൻ പിഴവെന്ന് ആക്ഷേപം
പാലക്കാട്: പാലക്കാട് റാപ്പർ വേടന്റെ സംഗീത പരിപാടിയുടെ സംഘാടനത്തിൽ വൻ പിഴവുണ്ടായെന്ന് ആക്ഷേപം. വേണ്ടത്ര മുൻകരുതലുകളും സജ്ജീകരണങ്ങളുമില്ലാതെയാണ് പാലക്കാട് വേടന്റെ പരിപാടി നടത്തിയതെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്. രണ്ടായിരം പേരെ മാത്രം ഉൾക്കൊള്ളുന്ന മൈതാനിയിലേക്ക് അതിലുമെത്രയോ ഇരട്ടി ആളുകൾ വേടന്റെ സംഗീതപരിപാടിക്കെത്തിയിരുന്നു. തിരക്ക് നിയന്ത്രിക്കാൻ ഏർപ്പെടുത്തിയിരുന്ന സംവിധാനങ്ങളും സജ്ജീകരണങ്ങളുമെല്ലാം അപ്പാടെ പാളിപ്പോകുന്ന തിരക്കായിരുന്നു ഇത്. സ്ഥലത്ത് സ്ഥിതിഗതികൾ നിയന്ത്രിക്കാനുണ്ടായിരുന്ന പോലീസിനു പോലും ഒന്നും ചെയ്യാൻ കഴിയാത്ത സ്ഥിതിയായി.തിരക്ക് നിയന്ത്രിക്കാനും തിരക്കിനെ തുടർന്നുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കാനും കഴിയാതെ വന്നതോടെ വേടന്റെ സംഗീത പരിപാടി ചുരുക്കുകയും ചെയ്തു. ആകെ മൂന്നു പാട്ടുമാത്രമാണ് വേടൻ വേദിയിൽ പാടിയത്. ആ മൂന്നു പാട്ടിനും ജനക്കൂട്ടം ആവേശഭരിതരാവുകയും ചെയ്തു.ഇത്രയേറെ ആൾക്കൂട്ടം വേടന്റെ പരിപാടിക്ക് എത്തുമെന്ന് മുൻകൂട്ടി മനസിലാക്കി അതിനുള്ള ക്രമീകരണങ്ങൾ ഒരുക്കുന്നതിൽ പറ്റിയ പാളിച്ചയാണ് പാലക്കാടുണ്ടായതെന്നാണ് പൊതുവെ വിലയിരുത്തൽ.സംസ്കാരിക വകുപ്പും പട്ടികജാതി പട്ടികവർഗ വികസന വകുപ്പും…
Read Moreഡ്യൂട്ടി സമയത്ത് മുങ്ങുന്ന ഡോക്ടറെ ജനപ്രതിനിധികൾ കൈയോടെ പൊക്കി
ഒറ്റപ്പാലം: താലൂക്ക് ആശുപത്രിയിൽ സൂപ്രണ്ടിന്റെ ചുമതല വഹിക്കുന്ന ഡോക്ടറെ നഗരസഭാ ചെയർപേഴ്സണിന്റെ നേതൃത്വത്തിൽ വഴിയിൽതടഞ്ഞു. തികച്ചും നിരുത്തരവാദപരമായാണ് സൂപ്രണ്ടിന്റെ ചുമതലയുള്ള ഡോക്ടർ പ്രവർത്തിക്കുന്നതെന്നാരോപിച്ചായിരുന്നു ചെയർപേഴ്സൺ കെ. ജാനകിദേവി, വൈസ് ചെയർമാൻ കെ. രാജേഷ് എന്നിവരും കൗൺസിലർമാരും ഡോക്ടറെ തടഞ്ഞത്. പതിനൊന്നരക്കൊടി രൂപ ചെലവിൽ പൂർത്തിയാക്കിയ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഞായറാഴ്ച നടക്കാനിരിക്കെ ഇതിന്റേതായ പ്രവർത്തനങ്ങളൊന്നും ഏകോപിപ്പിക്കാതെ നിരുത്തരവാദപരമായി സൂപ്രണ്ട് പ്രവർത്തിക്കുകയാണെന്നായിരുന്നു ആരോപണം. ആശുപത്രിയിൽനിന്നും പോകാനിറങ്ങിയ ഡോ. ഷിജിനെ വഴിയിൽവച്ചാണ് ചെയർപേഴ്സണും സംഘവും തടഞ്ഞത്. എല്ലാ ദിവസവും രാവിലെ 11.30 മണിക്ക് ഓഫീസിൽ എത്തുകയും ഉച്ചയ്ക്ക് രണ്ടുമണിയോടുകൂടി പോവുകയും ചെയ്യുന്ന സ്ഥിതിയാണ് ഡോക്ടറുടെ ഭാഗത്തു നിന്നുണ്ടാവുന്നതെന്നായിരുന്നു വിമർശനം.ആശുപത്രി സൂപ്രണ്ടിന്റെ ചുമതല വഹിക്കുന്ന ഡോക്ടർ അഞ്ചുമണിവരെയെങ്കിലും ഓഫീസിലുണ്ടാകണം എന്നാണ് ചട്ടം. ഡോക്ടർ ഷിജിൻ ഇന്നലെ ഉച്ചയ്ക്കുശേഷം മൂന്നിനു ഹോസ്പിറ്റലിൽ നിന്നും ഇറങ്ങിയപ്പോഴാണ് വഴി തടഞ്ഞത്. തുടർന്ന് ചെയർപേഴ്സൺ ജില്ലാമെഡിക്കൽ ഓഫീസറുമായി…
Read More