തൃശൂർ: നിവിൻ പോളിയുടെ “തുറമുഖം’ എന്ന സിനിമയുടെ നിർമാതാവ് സാന്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിൽ. പാട്ടുരായ്ക്കൽ സ്വദേശിയായ വെട്ടിക്കാട്ടിൽ വീട്ടിൽ ജോസ് തോമസിനെയാണ് (42) ജില്ലാ ക്രൈംബ്രാഞ്ച് എസിപി ആർ. മനോജ്കുമാറും സംഘവും അറസ്റ്റ് ചെയ്തത്. വ്യാജരേഖകളുണ്ടാക്കി സിനിമാനിർമാണത്തിന് പണം കണ്ടെത്തിയതിനാണ് അറസ്റ്റ്. കോയന്പത്തൂർ സ്വദേശി ഗിൽബർട്ട് ആണ് പരാതിക്കാരൻ വ്യാജ രേഖകൾ തയ്യാറാക്കി എട്ടുകോടി 40 ലക്ഷം രൂപ കൈപറ്റി സിനിമ പിടിക്കുകയും പിന്നീട് തുക മടക്കി കൊടുക്കാത്തതിരിക്കുകയും ചെയ്തെന്നാണ് പരാതി. “തുറമുഖം’ എന്ന സിനിമ നിർമിച്ച മൂന്ന് നിർമാതാക്കളിൽ ഒരാളാണ് ജോസ് തോമസ്. ഈസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. അഞ്ചുപേരുടെ പേരിൽ വ്യാജ പ്രൊഫൈലുകളും രേഖകളും ബിസിനസ് ആവശ്യത്തിലേക്ക് ഉണ്ടാക്കിയാണ് പ്രതി തുക സംഘടിപ്പിച്ചത്. ഇത്തരത്തിൽ, കബളിപ്പിച്ചതിന്റെ പേരിൽ പ്രതിക്കെതിരെ ഒരു വർഷം മുന്പ് അഞ്ചു ക്രൈം കേസുകൾ ഈസ്റ്റ് പോലീസ്…
Read MoreCategory: Thrissur
ഗവർണർക്കെതിരെ കരിങ്കൊടി; പതിനഞ്ചോളം എസ്എഫ്ഐക്കാർ കസ്റ്റഡിയിൽ; പോലീസ് മുഖത്തും കണ്ണിലും മർദ്ദിച്ചെന്ന് പ്രവർത്തകർ
മുളങ്കുന്നത്തുകാവ്: ആരോഗ്യസർവകലാശാലയിൽ ബിരുദദാനചടങ്ങിൽ പങ്കെടുക്കാനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കരിങ്കൊടി വീശി പ്രതിഷേധിച്ച എസ്എഫ്ഐക്കാരെ പോലീസ് ബലമായി പിടിച്ചുനീക്കി. സ്ഥലത്ത് സംഘർഷം. ഇന്നു രാവിലെ സിആർപിഎഫ് അടക്കമുള്ളവരുടെ സുരക്ഷയോടെ തൃശൂർ രാമനിലയത്തിൽ നിന്നും ആരോഗ്യസർവകലാശാലയിലേക്ക് എത്തിയ ഗവർണറുടെ വാഹനത്തിനു നേരെ വെളപ്പായ, വെളപ്പായ റോഡ് എന്നിവിടങ്ങളിൽ എസ്എഫ്ഐക്കാർ കരിങ്കൊടിയുമേന്തി ഗവർണറുടെ വാഹനത്തിനു മുന്നിലെത്തി. ചാടിയിറങ്ങിയ പോലീസും മറ്റു സുരക്ഷസേനാംഗങ്ങളും ഇവരെ ബലമായി കീഴ്പ്പെടുത്താൻ ശ്രമിച്ചെങ്കിലും പ്രവർത്തകർ കരിങ്കൊടിയുമായി മുന്നോട്ടു കുതിക്കാൻ നോക്കി. എന്നാൽ കൂടുതൽ പോലീസെത്തി പ്രവർത്തകർ തടഞ്ഞുകീഴ്പ്പെടുത്തി ജീപ്പിലേക്കു മാറ്റി. വനിതാപ്രവർത്തകരടക്കം പതിനഞ്ചോളം പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. തങ്ങളെ പോലീസ് മുഖത്തും കണ്ണിലും മർദ്ദിച്ചെന്നാരോപിച്ച് പ്രവർത്തകർ പോലീസ് സ്റ്റേഷനിലെ ബഹളം വെച്ച് സംഘർഷാവസ്ഥ സൃഷ്ടിച്ചു.കഴിഞ്ഞ ദിവസം അഞ്ച് എസ്എഫ്ഐ പ്രവർത്തകര പോലീസ് കരുതൽ തടങ്കലെന്ന നിലയിൽ കസ്റ്റഡിയിലെടുത്തിരുന്നു. രണ്ടു ദിവസത്തെ പരിപാടികളാണ് തൃശൂരിൽ ഗവർണർക്കുള്ളത്.…
Read More”വോട്ട് പിടിക്കാൻ ഭാരത് റൈസ്”… മോദിയുടെ അരിയും പരിപ്പും തൃശൂരിൽ വേവില്ലെന്നു ടി.എൻ. പ്രതാപൻ എംപി
തൃശൂർ: ബിജെപി ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന തൃശൂർ ലോക്സഭ മണ്ഡലത്തിൽ അരി വോട്ടാകുമോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. 29 രൂപയുടെ ഭാരത് റൈസ് ഇപ്പോഴും മണ്ഡലത്തിന്റെ പല ഭാഗങ്ങളിലും കിട്ടിയിട്ടില്ലെങ്കിലും പാർട്ടിഭേദമന്യേ വീട്ടമ്മമാർ ഈ അരികിട്ടിയാൽ കൊള്ളാം എന്ന് തുറന്നുപറയുന്നുണ്ട്. കേന്ദ്രത്തിന്റെ അരിയെന്ന ലേബലിൽ വിപണനവും പ്രചാരണവും നടത്തിയാണ് അരി വിറ്റഴിക്കുന്നത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഈ അരി ബിജെപിക്ക് നേട്ടമാകുമോ എന്ന ആശങ്ക യുഡിഎഫ്-എൽഡിഫ് പക്ഷങ്ങൾക്കുണ്ട്.എന്നാൽ അതുപുറത്തുകാണിക്കാതെ മോദിയുടെ അരിയും പരിപ്പും തൃശൂരിൽ വേവില്ല എന്ന ഡയലോഗുമായി ടി.എൻ. പ്രതാപൻ എംപി രംഗത്തെത്തി. അരി കൊടുത്ത് വോട്ടുനേടാൻ ഇത് തമിഴ്നാടല്ലെന്നാണ് എൽഡിഎഫും യുഡിഎഫും പറയുന്നത്. കേരളത്തിൽ നല്ലരീതിയിൽ നടന്നുപോകുന്ന പൊതുവിതരണ സമ്പ്രദായത്തെ അട്ടിമറിച്ച് കേന്ദ്രം നേരിട്ട് അരിവിതരണം ചെയ്യുന്നത് വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിലെ വോട്ട് ലക്ഷ്യം വച്ചുതന്നെയാണെന്ന് ഇരുകൂട്ടരും പറയുന്നു. എന്നാൽ തങ്ങൾ വോട്ട് ഉന്നംവെച്ചല്ല…
Read Moreതൃപ്പൂണിത്തുറയിലെ പടക്കശേഖര കേന്ദ്രത്തിലെ സ്ഫോടനം ; ദുരന്തത്തിന്റെ ഞെട്ടൽ മാറാതെ നാട്ടുകാർ
തൃപ്പൂണിത്തുറ: രണ്ടു പേരുടെ മരണത്തിനിടയാക്കിയ ഉഗ്ര സ്ഫോടനം നടന്നതിന്റെ ഞെട്ടൽ മാറാതെ ചൂരക്കാട്ടെ നാട്ടുകാർ. സ്ഫോടനം നടന്ന പറമ്പിന്റെ സമീപമുള്ള വീടുകളിലെ താമസക്കാർക്ക് ജീവിതം സാധാരണ നിലയിലേയ്ക്കെത്തിക്കാൻ നാളുകൾ വേണ്ടി വരും. സ്ഫോടനത്തിന്റെ ശക്തമായ പ്രകമ്പനത്തിൽ വിണ്ടു കീറിയ ഭിത്തികളും തകർന്ന വാതിലുകളും ജനലുകളുമുള്ള വീടുകളിൽ ഇനി എന്ന് വാസമുറപ്പിക്കാൻ പറ്റുമെന്ന കാര്യത്തിൽ യാതൊരു നിശ്ചയവുമില്ലാത്ത സ്ഥിതിയാണ്. കഴിഞ്ഞ രാത്രി ദുരിതബാധിതരായ വീട്ടുകാർ ബന്ധുക്കളുടെ വീടുകളിലും മറ്റുമായാണ് തങ്ങിയത്. നഗരസഭാധികൃതർ പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ താമസ സൗകര്യമൊരുക്കിയിരുന്നെങ്കിലും ഒന്ന് രണ്ട് വീട്ടുകാർ മാത്രമാണ് ആ സൗകര്യം പ്രയോജനപ്പെടുത്തിയത്. സന്നദ്ധ സംഘടനകളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ പരിസര പ്രദേശങ്ങളിലെ കുറച്ച് വീടുകൾ ഇന്നലെ വൃത്തിയാക്കിയിരുന്നു. തകർന്നു വീണ ജനാലച്ചില്ലുകളുടെയും സ്ഫടിക പാത്രങ്ങളുടെയും അവശിഷ്ങ്ങളായിരുന്നു കൂടുതലും. പക്ഷേ സ്ഫോടനം നടന്ന സ്ഥലത്തോട് തൊട്ട് ചേർന്നുള്ള വീടുകളിൽ ഇടിഞ്ഞു വീണു കിടക്കുന്ന കല്ലും…
Read Moreവിദേശ സർവകലാശാലകൾ കേരളത്തിന് ഗുണകരം; മികച്ച വിദ്യാഭ്യാസത്തിന് കടൽ കടക്കേണ്ടിവരില്ലെന്ന് ഡോ. മോഹനൻ കുന്നുമ്മേൽ
തൃശൂർ: വിദേശ സർവകലാശാലകൾ കേരളത്തിലെ വിദ്യാർഥികൾക്ക് പ്രയോജനപ്രദമാണെന്ന് ആരോഗ്യ സർവകലാശാല വൈസ് ചാൻസിലർ ഡോ. മോഹനൻ കുന്നുമ്മേൽ. കേരളത്തിൽ വിദേശ സർവകലാശാല വരുന്നതിനെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു കേരള സർവകലാശാലയുടെ താൽകാലിക വൈസ്ചാൻസലർ കൂടിയായ ഡോ. മോഹനൻ. വിദേശസർവകലാശാലകളിലൂടെ കൂടുതൽ മികച്ച വിദ്യാഭ്യാസം കുട്ടികൾക്കു ലഭിക്കും. കേരളത്തിൽ പ്രവേശനം കിട്ടാതെയാണ് ഏജന്റുമാർ മുഖാന്തിരം ലക്ഷങ്ങൾ ചെലവിട്ടു അന്യദിക്കുകളിൽ പോയി പഠിക്കുന്നത്. വിദ്യാർഥികളിൽ മത്സരസ്വഭാവമുണ്ടാകാൻ വിദേശ സർവകലാശാലകൾ സഹായിക്കും. അന്യദിക്കുകളിൽ പോയി പഠിക്കുന്നവർ പെട്രോൾ പന്പിലും ഹോട്ടലിലും കച്ചവട സ്ഥാപനങ്ങളിലും ജോലിചെയ്താണ് പഠനച്ചെലവു വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ വിദ്യാഭ്യാസ രീതി മോശമായിട്ടില്ല അവർ അത്തരം രാജ്യങ്ങളിലേക്ക് പഠനത്തിന് പോകുന്നത്. പഠനത്തിന് ഒപ്പം തന്നെ ജോലികൾ ചെയ്യാൻ കേരളത്തിലും സാധിക്കുമെങ്കിലും ഇവിടെ അവരുടെ സ്റ്റാറ്റസ് അതിന് അനുവദിക്കുന്നില്ലെന്നും ഡോ.മോഹനൻ പറഞ്ഞു. വിദേശ സർവകലാശാലകൾ പ്രവർത്തിക്കുന്ന റഷ്യ, ചൈന അടക്കമുള്ള രാജ്യങ്ങളിൽ 90…
Read Moreകുന്നംകുളത്ത് ആന ഇടഞ്ഞു, പാപ്പാനെ കുടഞ്ഞെറിഞ്ഞു; മറ്റൊരു ആനയുടെ പാപ്പാൻ ഗജേന്ദ്രനെ മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം
കുന്നംകുളം: ആനായ്ക്കൽ ചീരംകുളം പൂരം എഴുന്നള്ളിപ്പിന് കൊണ്ടുവന്ന ആന തിരിച്ചുകൊണ്ടു പോകുന്നതിനിടെ ഇടഞ്ഞു. ഇടഞ്ഞ ആന പാപ്പാനെ കുടഞ്ഞെറിഞ്ഞു. സംഭവത്തിൽ പരിക്കേറ്റ പാപ്പാൻ വാഴക്കുളം മണിയെ ഗുരുതര പരിക്കുകളോടെ തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇന്നുരാവിലെയായിരുന്നു സംഭവം. ഇന്നലെ ചെമ്മണ്ണൂർ ദേശത്തിന്റെ എഴുന്നള്ളിപ്പിനായി കൊണ്ടുവന്ന പാണഞ്ചേരി ഗജേന്ദ്രൻ എന്ന ആനയാണ് ഇടഞ്ഞത്. ഇന്നലെ എഴുന്നള്ളിപ്പിനായി കൊണ്ടുവന്ന ആനയെ ചെമ്മണ്ണൂരിൽ ഒരു പറമ്പിൽ തളച്ചശേഷം ഒന്നാം പാപ്പാൻ സ്ഥലം വിടുകയായിരുന്നുവത്രേ. പാപ്പാൻ സമയത്ത് എത്താത്തത് കാരണം ഈ ആനയെ ഇന്നലെ എഴുന്നള്ളിപ്പിൽ പങ്കെടുക്കാൻ സാധിച്ചില്ല. തുടർന്ന് ആറ് ആനകളുമായാണ് ചെമ്മണ്ണൂർ ദേശത്തിന്റെ എഴുന്നള്ളിപ്പ് തുടങ്ങിയത്. ഇന്ന് രാവിലെ വരെയും ഒന്നാം പാപ്പാൻ എത്താത്തതിനാൽ മറ്റൊരു പാപ്പാൻ മണി ആനയെ അഴിച്ച് വണ്ടിയിൽ കയറ്റാൻ കൊണ്ടുപോകുന്നതിനിടെ ഇടയുകയായിരുന്നു. പ്രകോപിതനായ ആന പാപ്പാനെ കുടഞ്ഞെറിയുകയായിരുന്നെന്ന് പറയുന്നു. ഇയാൾ ആനയുടെ ആക്രമത്തിൽ നിന്ന്…
Read Moreസമരാഗ്നിയുടെ പോസ്റ്റർ പ്രചാരണത്തിനിടെ കോൺഗ്രസുകാരെ സിപിഎം പ്രവർത്തകർ മർദിച്ചു
തൃശൂർ: അവിണിശേരിയിൽ കോൺഗ്രസ് പ്രവർത്തകർക്കുനേരേ സിപിഎം ആക്രമണം. പരിക്കേറ്റ യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് കെ.പി. സൂരജ്, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി പ്രിയൻ പെരിഞ്ചേരി എന്നിവരെ ജില്ലാ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ദുർഭരണത്തിനെതിരേ കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും നയിക്കുന്ന സമരാഗ്നിയുടെ പോസ്റ്റർ പ്രചാരണത്തിനിടെ ഇന്നലെ രാത്രിയിലാണു സംഭവം. പിണറായി കുടുംബത്തിന്റെ അഴിമതികൾ തുറന്നു കാണിക്കുന്ന സമരപോരാട്ടത്തിനെതിരെയുള്ള സമരത്തിൽനിന്ന് സിപിഎം ഗുണ്ടായിസം കണ്ടു പേടിച്ചോടില്ലെന്ന് കെപിസിസി സെക്രട്ടറി എ. പ്രസാദ് പറഞ്ഞു.
Read Moreബ്യൂട്ടിപാർലർ വ്യാജലഹരിക്കേസ്; നാരായണദാസ് ഹണിട്രാപ്പ് കേസിൽ പ്രതിയെന്ന് പോലീസ്; അന്വേഷണം അടുത്ത ഘട്ടത്തിലേക്ക്
തൃശൂർ: ബ്യൂട്ടിപാർലർ ഉടമ ഷീലസണ്ണിയെ വ്യാജ ലഹരിക്കേസിൽ കുടുക്കിയ കേസിൽ പ്രതിചേർക്കപ്പെട്ട എറണാകുളം സ്വദേശി നാരായണദാസ് മുൻപ് ഹണിട്രാപ്പ് കേസിൽ പ്രതിയാണെന്ന് പോലീസ്. വിവിധ സേനാവിഭാഗങ്ങളുടെ യൂണിഫോമുകൾ ധരിച്ച് ഇരകളെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന ഹണിട്രാപ്പ് സംഘത്തിലെ മുഖ്യപ്രതിയാണത്രെ ഇയാൾ. ഹണിട്രാപ്പ് കേസിൽ ഇയാളുടെ കൂട്ടാളിയും കൂട്ടുപ്രതിയുമായ സായ്ശങ്കർ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിഭാഗത്തിനു വേണ്ടി ഡിജിറ്റൽ തെളിവുകളിൽ കൃത്രിമം നടത്തിയെന്ന ആരോപണം നേരിടുന്നയാളാണ്. അന്വേഷണം അടുത്ത ഘട്ടത്തിലേക്ക്വ്യാജലഹരിമരുന്നു കേസിൽ ബ്യൂട്ടിപാർലർ ഉടമയെക്കുറിച്ച് എക്സൈസിന് വ്യാജവിവരം നൽകിയ എറണാകുളം തൃപ്പൂണിത്തുറ സ്വദേശി നാരായണദാസിനെക്കുറിച്ച് വിശദവിവരങ്ങളും ഇയാളുടെ പഴയ കേസ് വിശദാംശങ്ങളും ശേഖരിച്ച അന്വേഷണസംഘം അടുത്ത ഘട്ടത്തിലേക്ക് കടന്നു. ആരൊക്കെയാണ് ഈ ഗൂഢാലോചനയുടെ പിന്നിലെന്ന കാര്യമാണ് ഇപ്പോൾ അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. ഷീലയുടെ അടുത്ത ബന്ധുക്കൾ തന്നെയാണ് സംഭവത്തിനു പിന്നിലെന്ന് അന്വേഷണസംഘം ഉറച്ചുവിശ്വസിക്കുന്നുണ്ടെങ്കിലും ഇത് സ്ഥിരീകരിക്കാനുള്ള തെളിവുകളിലേക്ക് അന്വേഷണസംഘം ഇനിയുമെത്തിയിട്ടില്ല.…
Read Moreപടക്കത്തിൽനിന്നു തീപടർന്ന് ബൈക്ക് കത്തി പൊള്ളലേറ്റ യുവാവ് മരിച്ചു; നാട്ടുകാർ ചികിത്സ സഹായ ഫണ്ട് സ്വരൂപിക്കുന്നതിനിടെയാണ് മരണം
ചാലക്കുടി: പരിയാരം കുരിശ് ജംഗ്ഷനിൽ തിരുനാൾ ആഘോഷത്തിനിടെ റോഡിൽ പടക്കം പൊട്ടിക്കുന്പോൾ ബൈക്കിന് തീ പിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവു മരിച്ചു. പരിയാരം കടുഞാട് സ്വദേശി മൂലേ ഞാട്ട് ദിവാകരൻ മകൻ ശ്രീകാന്താണു (25) മരിച്ചത്. കഴിഞ്ഞ 27 നാണ് സംഭവം ഉണ്ടായത്. പരിയാരം പള്ളി തിരുനാളിനോടനുബണ്ഡിച്ച് റോഡിൽ പടക്കം പൊട്ടിക്കുന്പോൾ സമീപത്തുള്ള കടയുടെ മുൻവശത്ത് ബൈക്കിൽ ഇരിക്കയായിരുന്നു ശീ കാന്ത്, പെട്ടെന്ന് പടക്കം പൊട്ടിത്തെറിച്ച് ബൈക്കിന് തീപിടിക്കുകയായിരുന്നു. ഗുരുതരമായെ പൊള്ളലേറ്റ ശീകാന്ത് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്നു രാവിലെയാണ് മരിച്ചത് . വെൽഡിംഗ് തൊഴിലാളിയായിരുന്നു നിർധന കുടുബത്തിന്റെ ഏക ആശ്രയമായിരുന്ന ശ്രീകാന്തിന്റെ ചികിത്സയ്ക്കു വേണ്ടി ചികിത്സ സഹായ നിധി രൂപികരിച്ച് പണം സ്വരൂപിക്കാൻ ശ്രമം നടത്തി വരുന്പോഴാണ് ശ്രീകാന്തിന്റെ മരണം.
Read Moreഒൻപത് വയസുകാരിയെ വീട്ടിൽ വിളിച്ചു കയറ്റി പീഡിപ്പിച്ചു; 65കാരന് ഇരട്ട ജീവപര്യന്തം
തൃശൂർ : സ്കൂൾ വിദ്യാർഥിനിയെ ലൈംഗീകമായി പീഡിപ്പിച്ച വയോധികന് ഇരട്ട ജീവപര്യന്തം തടവും രണ്ടു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. കുന്നംകുളം പോക്സോ കോടതിയാണ് ഒൻപത് വയസുകാരിയെ പീഡിപ്പിച്ച കേസിൽ പുന്നയൂർ എടക്കര ഉദയംതിരുത്തി വീട്ടിൽ കുഞ്ഞുമുഹമ്മദിനെ ശിക്ഷിച്ചത്. 2016ലാണ് കേസിനാസ്പദമായ സംഭവം. സ്കൂൾ വിട്ട് പെൺകുട്ടി വരുന്നവഴിക്ക് വീട്ടിൽ വിളിച്ചു കയറ്റി ലൈംഗികമായി ഇയാൾ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് കൂട്ടുകാരികളോട് പെൺകുട്ടി സംഭവം പറഞ്ഞു. കൂട്ടുകാർ സംഭവം അവരവരുടെ വീട്ടിൽ പറയുകയും അവരുടെ രക്ഷിതാക്കൾ പീഡനത്തിനിരയായ കുട്ടിയുടെ മാതാപിതാക്കളെ വിവരം അറിയിക്കുകയും ചെയ്തു. തുടർന്നാണ് കുട്ടിയെ ഇയാൾ പലതവണ പീഡിപ്പിച്ച വിവരം പുറത്തറിയുന്നത്. പിന്നാലെ പോലീസിൽ വിവരം അറിയിച്ചു. ശേഷം കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് അന്വേഷണം പൂർത്തിയാക്കിയതിന് പിന്നാലെ പ്രതിയുടെ പേരിൽ കുറ്റപത്രം…
Read More