പാലപ്പിള്ളി: ആമ്പല്ലൂർ വരന്തരപ്പള്ളി പാലപ്പിള്ളി മേഖലയില്‍ വീണ്ടും പുലിയിറങ്ങി പശുക്കിടാവിനെ കൊന്നു. തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന പാഡിക്ക് സമീപം കെട്ടിയ മാടക്കല്‍ മജീദിന്റെ പശുക്കിടാവിനെയാണ് പുലി ആക്രമിച്ച് കൊന്നത്. ഇന്നു പുലര്‍ച്ചെയായിരുന്നു സംഭവം. പശുവിന്റെ മാംസം ഭക്ഷിച്ചശേഷം ബാക്കിയുള്ള ഭാഗം റോഡിലാണ് കിടന്നിരുന്നത്. നാട്ടുകാരാണ് സംഭവം കണ്ടത്. കഴിഞ്ഞ ചൊവ്വാഴ്ച എച്ചിപ്പാറ പള്ളിക്ക് സമീപം പുലിയിറങ്ങി പശുവിനെ കൊലപ്പെടുത്തിയിരുന്നു. കാട്ടാനക്കൂട്ടം നിലയുറപ്പിച്ചിരിക്കുന്നതിനു പുറമെ പ്രദേശത്ത് പുലിയിറങ്ങി വളര്‍ത്തുമൃഗങ്ങളെ കൊന്നൊടുക്കുന്നതു കൂടി പതിവായതോടെ തോട്ടം തൊഴിലാളികളും വഴിയാത്രക്കാരും ആശങ്കയിലാണ്.
Read MoreCategory: Thrissur
പി. ബാലചന്ദ്രൻ എംഎൽഎയ്ക്കെതിരേ നടപടി ഉറപ്പായി; ശാസന മതിയെന്നും പോരെന്നും രണ്ടഭിപ്രായങ്ങൾ
തൃശൂർ: രാമായണത്തിലെ സീതാ രാമലക്ഷ്മണന്മാർക്കെതിരേ വിവാദ പരാമർശത്തോടെ ഫേസ്ബുക്ക് പോസ്റ്റിട്ട സിപിഐ നേതാവ് പി. ബാലചന്ദ്രൻ എംഎൽഎക്കെതിരേ നടപടി ഉറപ്പായി. അതേസമയം, എംഎൽഎക്കെതിരെ എന്തു നടപടി വേണമെന്നതിനെക്കുറിച്ച് സിപിഐക്കുള്ളിൽ ഭിന്നാഭിപ്രായം ഉടലെടുത്തിട്ടുണ്ട്. 31ന് ചേരുന്ന ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിൽ നേരിട്ട് ഹാജരായി വിശദീകരണം നൽകുന്ന എംഎൽഎയെ പതിവ് കമ്യൂണിസ്റ്റ് ചിട്ടവട്ടംപോലെ ശാസന മാത്രംനൽകി പ്രശ്നം ഒതുക്കണമെന്ന് ഒരുവിഭാഗം ആവശ്യപ്പെടുന്പോൾ പാർട്ടിക്കു പൊതുസമൂഹ അവമതിയുണ്ടാക്കിയ ബാലചന്ദ്രനെതിരേ കടുത്ത നടപടി വേണമെന്നു മറ്റൊരുവിഭാഗം ആവശ്യപ്പെടുന്നു. എന്തു വലിയ കുറ്റം ചെയ്താലും എല്ലാം ശാസനയിൽ ഒതുക്കുന്ന സിപിഎമ്മിന്റെ നയം സിപിഐക്ക് ചേർന്നതല്ല എന്ന അഭിപ്രായമാണ് മറ്റൊന്ന്. തെറ്റുചെയ്തവർ മുഖം നോക്കാതെ ശിക്ഷിക്കപ്പെടണമെന്ന നിലപാട് ഉയർത്തിപ്പിടിക്കേണ്ട സമയമാണിതെന്നും ചില നേതാക്കൾ ഓർമിപ്പിക്കുന്നു. ഈ സാഹചര്യത്തിൽ 31ന് ചേരുന്ന സിപിഐ ജില്ലാ എക്സിക്യൂട്ടീവ് യോഗം ബാലചന്ദ്രന് നിർണായകമാകും. എംഎൽഎക്കെതിരേ നടപടി എടുത്താലും ഇല്ലെങ്കിലും അത്…
Read Moreഹൈറിച്ച് സാമ്പത്തിക തട്ടിപ്പ്; തൃശൂർ സ്വദേശികളായ ദമ്പതികൾ തട്ടിയത് 1,000 കോടിക്കു മുകളിലെന്ന് ഇഡി
തൃശൂർ: കേരളം കണ്ട ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പുകളിലൊന്നായി ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് മാറുന്നു. 200 കോടിയുടെ തട്ടിപ്പാണ് നടന്നതെന്നാണ് പറഞ്ഞിരുന്നതെങ്കിലും ആയിരം കോടിക്കു മുകളിൽ തട്ടിപ്പ് നടന്നു എന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പുതിയ വെളിപ്പെടുത്തൽ. ഹൈറിച്ച് ഉടമകള്‍ നടത്തിയത് സമാനതകളില്ലാത്ത തട്ടിപ്പെന്ന് ഇഡി തറപ്പിച്ചു പറയുന്നു. ആയിരകണക്കിന് ആളുകളിൽ നിന്ന് ദമ്പതികളായ തൃശൂര്‍ ചേര്‍പ്പ് സ്വദേശിയായ കെ.ഡി. പ്രതാപനും ശ്രീനയും സമാഹരിച്ചത് 1157 കോടിയെന്നാണ് ഇഡി കണ്ടെത്തിയത്. ഇരുവരും ക്രിപറ്റോ കറൻസിയുടെയും മൾട്ടിലെവൽ മാർക്കറ്റിംഗിന്റെയും മറവിലാണ് തട്ടിപ്പ് നടത്തിയത്. മെമ്പർഷിപ്പ് ഫീസ് എന്ന പേരിലാണ് ഇടപാടുകാരില്‍ നിന്ന് പണംസ്വീകരിച്ചത്. എന്നാല്‍ ബന്ധപ്പെട്ടവർക്ക് മതിയായ വിശദീകരണം നൽകാനായില്ലെന്നാണ് ഇഡി പറയുന്നത്. ക്രിപ്റ്റോ കറൻസി ഇടപാടുകൾ ഹൈറിച്ച് സ്മാർടെക് എന്ന കമ്പനിയുടെ പേരിലാണ്. 2022–23 സാമ്പത്തിക വർഷം സമാഹരിച്ചത് 20കോടി രൂപ. വാഗ്ദാനം ചെയ്തത് 15% പലിശ. 500%…
Read Moreദളിത് യുവാവ് വിനായകന്റെ മരണം: തുടരന്വേഷണത്തിന് ഉത്തരവിട്ട് തൃശൂർ എസ്സി എസ്ടി കോടതി
തൃശൂർ: തൃശൂർ എങ്ങണ്ടിയൂരിലെ ദളിത് യുവാവ് വിനായകന്റെ മരണം സംബന്ധിച്ച് തുടരന്വേഷണത്തിന് തൃശൂർ എസ്സി എസ്ടി കോടതി ഉത്തരവിട്ടു. 2017 ജൂലൈയിലാണ് വിനായകൻ മരിച്ചത്. പോലീസ് മർദ്ദനത്തെ തുടർന്നാണ് വിനായകൻ ആത്മഹത്യ ചെയ്തത് എന്നായിരുന്നു പരാതി. കേസിൽ പോലീസുകാർക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയിരുന്നില്ല. കേസിൽ ക്രൈംബ്രാഞ്ചാണ് കുറ്റപത്രം സമർപ്പിച്ചിരുന്നത്. മോഷണക്കുറ്റം ആരോപിച്ചാണ് പോലീസ് വിനായകനെ കസ്റ്റഡിയിലെടുത്ത് അതിക്രൂരമായി മർദിക്കുന്നത്. തുടർന്നുണ്ടായ മാനസിക വിഷമത്തിലാണ് വിനായകൻ ആത്മഹത്യ ചെയ്യുന്നത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് കേസാണ് എടുത്തിരിക്കുന്നത്. കസ്റ്റഡിയിലിരിക്കെ മർദ്ദിച്ചു എന്ന കേസും ആത്മഹത്യ കേസുമാണ് എടുത്തിട്ടുള്ളത്.
Read Moreതാഴ്ന്ന് പറന്നാൽ എല്ലാവരേയും കൊത്തിപ്പറിക്കും; നാട്ടുകാരെ പേടിപ്പിച്ച വിരുതൻ പരുന്ത് പിടിയിൽ
ധോണി: മായാപുരം പ്രദേശത്ത് കുറുന്പു കാട്ടിയ പരുന്ത് പിടിയിൽ. കഴിഞ്ഞ ആറു ദിവമായി പ്രദേശത്ത് അല്ലറചില്ലറ വില്ലത്തരവുമായി വിലസുകയായിരുന്നു ഈ പരുന്ത്. തോട്ടത്തിൽ നിന്നും മടങ്ങുകയായിരുന്ന ജോർജ് എന്നയാളെ പിന്തുടർന്ന് ആക്രമിച്ചതാണ് അവസാനത്തെ സംഭവം.ജോർജിനു കൈയിലും വയറിലുമെല്ലാം പരുന്തിന്റെ കൊത്തേറ്റു. നേരത്തെ നിരവധി പേരെയും ആക്രമിച്ചിരുന്നത്രെ. വിവരം അറിയിച്ചതിനെ തുടർന്നെത്തിയ വനംവകുപ്പ് ദ്രുതകർമ സേനാംഗങ്ങൾ ഏറെ പണിപ്പെട്ട് ഇന്നലെ രാവിലെ പരുന്തിനെ പിടികൂടുകയായിരുന്നു. ആവശ്യമെങ്കിൽ ചികിത്സ നല്കിയ ശേഷം വനമേഖലയിൽ വിടാനാണ് തീരുമാനമെന്നു അധികൃതർ അറിയിച്ചു.
Read Moreമണിപ്പുരിലെ പാപക്കറ സ്വർണക്കിരീടം കൊണ്ട് കഴുകിക്കളയാനാവില്ലെന്ന് ടി.എൻ. പ്രതാപൻ
തൃശൂർ: മണിപ്പുരിലെ പാപക്കറ സ്വർണക്കിരീടംകൊണ്ട് കഴുകിക്കളയാനാവില്ലെന്ന് സുരേഷ്ഗോപിയോട് ടി.എൻ. പ്രതാപൻ എംപി. തൃശൂർ ലൂർദ് പള്ളിയിൽ സുരേഷ് ഗോപി സ്വർണക്കിരീടം സമർപ്പിച്ച സംഭവത്തിലാണു പ്രതാപന്റെ വിമർശനം. സുരേഷ്ഗോപിയും മറ്റും മണിപ്പുരിനെ ഒരു ദിവസം പോലും തിരിഞ്ഞു നോക്കിയില്ലെന്നും ടി.എൻ. പ്രതാപൻ സ്വകാര്യ ചാനലിനോടു പറഞ്ഞു. മണിപ്പുരിലെ പാപക്കറ സ്വർണക്കിരീടം കൊണ്ട് കഴുകിക്കളയാൻ കഴിയില്ല.മാതാവിന്റെ രൂപം തകർത്ത മണിപ്പുരിലെ ഓർമ തേങ്ങലായി നമുക്ക് മുന്നിൽ നിൽക്കുകയാണ്. നരേന്ദ്രമോദി അവിടേക്ക് ഒരു ദിവസംപോലും തിരിഞ്ഞു നോക്കിയില്ല. മണിപ്പുർ വിഷയം പാർലമെന്റിലവതരിപ്പിച്ച തനിക്കെതിരേ നടപടിയെടുക്കുകയാണ് ചെയ്തത്.ഒരു ബിജെപി നേതാവ് മാതാവിനെ ഓർത്തതിൽ സന്തോഷമുണ്ടെന്നും പ്രതാപൻ പരിഹസിച്ചു. ബിജെപിക്ക് മനഃപരിവർത്തനമുണ്ടാകട്ടെ എന്നാശിക്കുന്ന ആളാണ് താനെന്നും പ്രതാപൻ കൂട്ടിച്ചേർത്തു.
Read Moreതൃശൂരിൽ വ്യത്യസ്ത അപകടങ്ങളിൽ 5 മരണം
മാള: കുഴിക്കാട്ടുശേരിയിൽ കാർ പാറക്കുളത്തിലേക്കു മറിഞ്ഞു സുഹൃത്തുക്കളായ മൂന്നുപേർ മുങ്ങി മരിച്ചു. കുഴിക്കാട്ടുശേരി മൂത്തേടത്ത് ശ്യാം (51), കൊമ്പടിഞ്ഞാമാക്കൽ പുന്നേലിപ്പറമ്പിൽ ജോർജ് (48), പുത്തൻചിറ കിഴക്കുംമുറി താക്കോൽക്കാരൻ ടിറ്റോ (48) എന്നിവരാണു മരിച്ചത്. ഇന്നലെ രാത്രി 11 നായിരുന്നു നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. കുഴിക്കാട്ടുശേരി സെന്റ് സെബാസ്റ്റ്യൻസ് കപ്പേളയ്ക്കു സമീപമുള്ള പാറക്കുളത്തിലേക്ക് മൂവർ സംഘം സഞ്ചരിച്ച കാർ മറിയുകയായിരുന്നു. മൂവരും കുഴിക്കാട്ടുശേരി ഭാഗത്തുനിന്നു വരികയായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട കാർ പാറക്കുളത്തിന്റെ കൈവരി തകർത്തു കുളത്തിലേക്കു മറിഞ്ഞു. പോലീസും അഗ്നിരക്ഷാസേനയും എത്തി തെരച്ചിൽ നടത്തിയെങ്കിലും കാർ കണ്ടെത്താനായില്ല. രാത്രി 12.30ന് ചാലക്കുടിയിൽനിന്നെത്തിയ സ്കൂബ ഡൈവിംഗ് ടീം ആണ് തെരച്ചിലിനൊടുവിൽ 50 അടി താഴ്ചയുള്ള കുളത്തിൽനിന്നു മൂവരെയും പുറത്തെടുത്തത്. മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്നു ബന്ധുക്കൾക്കു വിട്ടുനൽകും. ടിറ്റോയുടെ സംസ്കാരം ഇന്നു വൈകിട്ട് അഞ്ചിന് കുഴിക്കാട്ടുശേരി സെന്റ് മേരീസ്…
Read Moreജനാധിപത്യം അസ്തമിച്ച് ഏകാധിപത്യം നിലവിൽ വന്ന സഹചര്യമാണ് കേരളത്തിലെന്ന് ചാണ്ടി ഉമ്മൻ
ചിറ്റൂർ: ജനാധിപത്യം അസ്തമിച്ച് ഏകാധിപത്യം നിലനവിൽ വന്ന സഹചര്യമാണ് കേരളത്തിലെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ ആരോപിച്ചു. പുതിയ തലമുറയെ സൃഷ്ട്ടിക്കുന്നവരാണ് യഥാർത്ഥ നേതാക്കളെന്നും എംഎൽഎമാർക്ക് ഒരു നിയമം പൊതുജനങ്ങൾക്ക് മറ്റൊരു നിയമം എന്നതാണ് ഇന്ന് കേരളത്തിൽ നിലനില്‍ക്കുന്ന നിയമ വ്യവസ്ഥ ഇത് മാറണമെന്നും അദ്ദേഹം പറഞ്ഞു. ചിറ്റൂർ നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ചുമതലയേല്‍ക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ചാണ്ടി ഉമ്മൻ. ചടങ്ങിൽ മുഹമ്മദ് ഷഫീഖ് അധ്യക്ഷത വഹിച്ചു. സോയ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. സുമേഷ് അച്യുതൻ, കെ.എസ്. തനികാചലം, പി.എസ്. ശിവദാസ്, കെ.എസ്. ജയഗോഷ്, പ്രതീഷ് മാധവൻ, കെ.മധു, പി.രതീഷ്, പെരിയസ്വാമി മാസ്റ്റർ, ജിതേഷ് നാരായണൻ, സി.സി. സുനിൽ, സജീഷ് ചന്ദ്രൻ, രതീഷ് പുതുശേരി, എ.ഷഫീഖ്, വി.കെ. വത്സൻ, ആതിര തുടങ്ങിവർ സംസാരിച്ചു. ശ്രീജിത്ത് തത്തമംഗലം സ്വാഗതവും പുതുതായി നിയോജക മണ്ഡലം പ്രസിഡന്റ്…
Read Moreവെറും കൈയോടെ പോകണ്ട, രണ്ട്കഷ്ണം കപ്പ എടുക്കട്ടെ… മാവേലി സ്റ്റോറിന് മുന്നിൽ കപ്പ പുഴുങ്ങി പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ്
വെള്ളൂർ: സപ്ലൈകോ മാവേലി സ്റ്റോറിൽ അവശ്യസാധനങ്ങൾ ഇല്ലാത്തതിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് വെള്ളൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളൂർ സപ്ലൈകോ മാവേലി സ്റ്റോറിന് മുന്നിൽ കപ്പ പുഴുങ്ങി നാട്ടുകാർക്കു വിതരണം ചെയ്തു പ്രതിഷേധിച്ചു. സബ്സിഡി നിരക്കിൽലഭിച്ചിരുന്ന നിത്യോപയോഗ സാധനങ്ങൾ ലഭിക്കാതെയായിട്ട് ആഴ്ചകളായി. കുറഞ്ഞ നിരക്കിൽ കിട്ടിയിരുന്ന മറ്റ് നിത്യോപയോഗ സാധനങ്ങളും ലഭിക്കുന്നില്ല. സിവിൽ സപ്ലൈസ് സ്റ്റോറുകളിൽ സബ്സിഡി നിരക്കിൽ സാധനങ്ങൾ സർക്കാർ ലഭ്യമാക്കാത്തതിൽ പ്രതിഷേധിച്ചാണ് വ്യത്യസ്തമായ സമരപരിപാടിയുമായി മഹിളാ കോൺഗ്രസ് രംഗത്ത് വന്നത്. സമരപരിപാടി ജില്ലാ പ്രസിഡന്റ് ബെറ്റി ടോജോ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സിന്ധു ബിനോയ് അധ്യക്ഷത വഹിച്ചു.കോൺഗ്രസ് തലയോലപ്പറമ്പ് ബ്ലോക്ക് പ്രസിഡന്റ് എം.കെ. ഷിബു, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഡി. കുമാരി കരുണാകരൻ, കെ.എ. ചന്ദ്രിക, കുര്യാക്കോസ് തോട്ടത്തിൽ, എം.ആർ. ഷാജി തുടങ്ങിയവർ സംബന്ധിച്ചു.
Read Moreപരിഷ്കാരങ്ങൾക്ക് ആരംഭ ശൂരത്വം മാത്രം; സ്വരാജ് റൗണ്ടിലെ നിയന്ത്രണങ്ങൾ പാളി
തൃശൂർ: സ്വരാജ് റൗണ്ടിൽ അപകടങ്ങൾ കൂടുന്നത് കണ്ടാണ് പോലീസ് പല ട്രാഫിക് പരിഷ്കാരങ്ങളും നടപ്പാക്കിയത്. പക്ഷേ കൊട്ടിഘോഷിച്ച് നടപ്പാക്കിയ പരിഷ്കാരങ്ങൾ ഇപ്പോൾ ആരും പാലിക്കുന്നില്ല. ഇതൊക്കെ പാലിപ്പിക്കാൻ ഉത്തരവാദമുള്ള പോലീസാകട്ടെ തിരിഞ്ഞു നോക്കുന്നുമില്ല. സ്വരാജ് റൗണ്ടിൽ 35 കിലോമീറ്റർ കൂടുതൽ വേഗതയിൽ വാഹനമോടിക്കരുതെന്ന നേരത്തെ തന്നെ നിയമമുള്ളതാണ്. പക്ഷേ ബസുകളും സ്വകാര്യ വാഹനങ്ങളുമൊക്കെ ഇതുവഴി ചീറിപായുന്നത് നിത്യ കാഴ്ചയാണ്. വർഷങ്ങൾക്കു മുന്‍പാണ് ഷൊർണൂർ റോഡ് ജംഗ്ഷനിൽ ഇരുചക്രവാഹനക്കാർ വാഹനമിടിച്ച് മരിക്കാനിടയായ സംഭവത്തിൽ അവിടെ സിഗ്നൽ സംവിധാനമേർപ്പെടുത്തിയത്. ഈ ഭാഗങ്ങളിൽ തന്നെയാണ് ഇപ്പോഴും അപകട മരണങ്ങൾ ഉണ്ടാകുന്നത്. സിഗ്നലിൽ പച്ച ലൈറ്റ് കത്തുന്നതോടെ മത്സരയോട്ടത്തിന് കുതിക്കുന്നതു പോലെയാണ് ബസുകളടക്കമുള്ള വാഹനങ്ങളുടെ പാച്ചിൽ. ഇതാണ് അപകടങ്ങൾക്ക് കാരണമാകുന്നത്. മറ്റു സ്ഥലങ്ങളിലാകട്ടെ ഒരു നിയന്ത്രണവുമില്ല. ഇന്നലെ സിഗ്നൽ കഴിഞ്ഞുള്ള സ്ഥലത്താണ് യുവതിയുടെ സ്കൂട്ടറിൽ ബസിടിച്ച് യുവതി മരിച്ചത്. ബസുകൾക്ക് പ്രത്യേക ട്രാക്കും…
Read More