വാടാനപ്പള്ളി : ലഹരിമരുന്ന് വിൽക്കുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് യുവാവിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ എക്സൈസ് ഉദ്യോഗസ്ഥർക്ക് കിട്ടിയത് 3.75 ഗ്രാം എംഡിഎംഎ. പരിശോധന നടത്തുമ്പോൾ സ്പീഡ് പോസ്റ്റായി വന്ന പാഴ്സൽ തുറന്നുനോക്കിയപ്പോൾ കിട്ടിയത് 10.44 ഗ്രാം എംഡിഎംഎ. സംഭവവുമായി ബന്ധപ്പെട്ട് കഴിമ്പ്രം നെടിയിരിപ്പിൽ അഖിൽരാജിനെ (ഡുഡു-25) വാടാനപ്പള്ളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എസ്.എസ്. സച്ചിനും സംഘവും അറസ്റ്റ് ചെയ്തു. സംഭവത്തിൽ കൂട്ടുപ്രതിയായ സുഹൃത്ത് ബാലുവിനെ രണ്ടാം പ്രതിയായി കേസെടുത്തു. ഇവർക്ക് മധ്യപ്രദേശിലെ ജബൽപ്പൂരിൽ നിന്നുമാണ് തപാൽ മാർഗം സ്ഥിരമായി എംഡി എം എ എത്തിയിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ പിടികൂടിയ സംഘത്തിൽ പ്രിവന്റീവ് ഓഫീസർ കെ.ആർ. ഹരിദാസ്, സുധീരൻ, വിജയൻ, അനീഷ്, അബ്ദുൾ നിയാസ്, പ്രിയ, രാജേഷ് എന്നിവരുമുണ്ടായിരുന്നു.
Read MoreCategory: Thrissur
വാഷും കഞ്ചാവുമായി കൊടുങ്ങല്ലൂരിൽ യുവാവ് എക്സൈസിന്റെ പിടിയിൽ
കൊടുങ്ങല്ലൂർ: ക്രിസ്മസ് പുതുവത്സര സ്പെഷൽ ഡ്രൈവിനോടനുബന്ധിച്ചുള്ള റെയ്ഡിൽ ടി കെ എസ് പുരത്ത് നിന്നും ചാരായം നിർമിക്കാനായി ഉണ്ടാക്കിയ വാഷും, 110 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായി. മേത്തല ആനാപ്പുഴ തായാട്ട് പറമ്പിൽ ഗോകുൽ ( 29) നെയാണ് കൊടുങ്ങല്ലൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എം.ഷാംനാഥും സംഘവും അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കൽ നിന്നും 15 ലിറ്റർ വാഷും, 110 ഗ്രാം കഞ്ചാവും അത് വിൽക്കുന്നതിനുള്ള പാക്കറ്റുകളും പിടികൂടി. ക്രിസ്മസ് പുതുവത്സര ആഘോഷം മുന്നിൽ കണ്ടാണ് മയക്കുമരുന്ന് വ്യാജ വാഷും കൈവശം വെച്ചതെന്ന് പ്രതി എക്സൈസ് സംഘത്തോട് പറഞ്ഞു. ഗോകുലിനെ എംഡി എം എ വില്പന നടത്തിയതിന് എറണാകുളം എക്സൈസ് സ്ക്വാഡ് പിടികൂടി കോടതിയിൽ ഹാജരാക്കി ജയിലിലായിരുന്നെന്നും ജാമ്യത്തിൽ ഇറങ്ങി വീണ്ടും കഞ്ചാവ് വില്പന നടത്തുന്നതായി വിവരം ലഭിച്ചിരുന്നെന്ന് എക്സൈസ് പറഞ്ഞു. എക്സൈസ് സംഘത്തിൽ ഉദ്യോഗസ്ഥരായ എ.വി.…
Read Moreനരഭോജി കടുവയെ തൃശൂരിലെത്തിച്ചു
പുത്തൂർ (തൃശൂർ): വയനാട്ടിൽനിന്നു പിടികൂടിയ നരഭോജി കടുവയെ തൃശൂർ ജില്ലയിലെ പുത്തൂർ സുവോളജിക്കൽ പാർക്കിലെ നിരീക്ഷണ കേന്ദ്രത്തിൽ എത്തിച്ചു. വയനാട് സൗത്ത് സോൺ ഡിഎഫ്ഒ ഷബ്നയുടെ നേതൃത്വത്തിൽ വനംവകുപ്പിന്റെ പ്രത്യേകം തയാറാക്കിയ വാഹനത്തിലാണ് ഇന്നു രാവിലെ ഏഴോടെ കടുവയെ പുത്തൂരിൽ എത്തിച്ചത്. ആർആർടി സേന അകമ്പടി സേവിച്ചു. സുവോളജിക്കൽ പാർക്കിന് സമീപം കാറ്റിൽ മരം വീണതിനാൽ അരമണിക്കൂറോളം വഴിയിൽ നിർത്തിയിട്ടു. 8.20 നാണു കടുവയെ വാഹനത്തിൽ നിന്നു ഐസൊലേഷൻ വാർഡിലേയ്ക്ക് മാറ്റിയത്. പരിക്കേറ്റ കടുവയ്ക്ക് വിദഗ്ധ ചികിത്സയും പരിചരണവും ഉറപ്പാക്കുമെന്ന് സുവോളജിക്കൽ പാർക്ക് ഡയറക്ടർ ആർ. കീർത്തി അറിയിച്ചു. മൂക്കിന് ആഴത്തിൽ മുറിവേറ്റ കടുവയ്ക്ക് ചികിൽസ നൽകും. വയനാട്ടിൽനിന്ന് എത്തിയ വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തിലാണ് ചികിൽസ നൽകുന്നത്. കടുവയെ മയക്കിക്കിടത്തിയശേഷമാണ് ചികിൽസ നൽകുക. പതിമൂന്ന് വയസുള്ള ആൺകടുവയെ രണ്ട് മാസം നീരീക്ഷണ കേന്ദ്രത്തിൽതന്നെ പാർപ്പിക്കും.
Read Moreപൂരം ചടങ്ങു മാത്രമാക്കേണ്ടി വരില്ല; നവകേരള സദസ് കഴിഞ്ഞാലുടൻ സർക്കാർ ഇടപെടും
തൃശൂർ: പൂരം എക്സിബിഷൻ ഗ്രൗണ്ടിന്റെ തറവാടകയെ ചൊല്ലിയുള്ള തർക്കത്തിൽ തൃശൂർ പൂരം ചടങ്ങുമാത്രമാക്കേണ്ടി വരില്ലെന്നു സൂചന. അടിയന്തരമായി ഈ വിഷയത്തിൽ ഇടപെടണമെന്ന് തൃശൂരിലെ മന്ത്രിമാർ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടെന്നാണ് വിവരം. നവകേരള സദസ് സമാപിച്ചാലുടൻ തൃശൂർ പൂരം വിഷയത്തിൽ സർക്കാർ ഇടപെട്ടേക്കും. ഇന്നലെ ചേർന്ന തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങളുടെ സംയുക്ത യോഗത്തിൽ തൃശൂർ പൂരം ചടങ്ങു മാത്രമാക്കേണ്ടി വരുമെന്ന സൂചന നൽകിയിരുന്നു. തൃശൂർ പൂരം നടത്തിപ്പിനെ പ്രതികൂലമായി ബാധിക്കുന്ന നടപടികളൊന്നും കൈക്കൊള്ളേണ്ട എന്ന നിലപാടിലാണ് സർക്കാരും സിപിഎം നേതൃത്വവും. എക്സിബിഷൻ ഗ്രൗണ്ടിന്റെ തറവാടക സംബന്ധിച്ച് കൊച്ചിൻ ദേവസ്വം ബോർഡിനോടു കടുംപിടിത്തം വേണ്ടെന്ന് സിപിഎം നേതൃത്വം നിർദ്ദേശം നൽകുമെന്നാണു സൂചന. തൃശൂർ പൂരം ലോക്സഭ തെരഞ്ഞെടുപ്പിന്റെ സമയത്താണ് വരുന്നത് എന്നതുകൊണ്ടുതന്നെ യാതൊരു വിധ പ്രശ്നങ്ങൾക്കും ഇടം കൊടുക്കരുതെന്നാണ് തീരുമാനം. അതുകൊണ്ടുതന്നെ സിപിഎം നേതൃത്വത്തിലുള്ള കൊച്ചിൻ ദേവസ്വം ബോർഡിന് സർക്കാർ ഇതു സംബന്ധിച്ച…
Read Moreകോർപറേഷനിൽ വാഹനം കയറണ്ട; വിചിത്ര ഉത്തരവിറക്കി സെക്രട്ടറി; വട്ടംകറങ്ങി പൊതുജനം
തൃശൂർ: കോർപറേഷനിലേക്ക് വാഹനവുമായി പൊതുജനങ്ങളാരും വരേണ്ടെന്നു സെക്രട്ടറിയുടെ വിചിത്രമായ ഉത്തരവ്. ഇതുമൂലം വിവിധ ആവശ്യങ്ങൾക്കായി വാഹനങ്ങളിൽ എത്തുന്നവർ പാർക്ക് ചെയ്യാനുള്ള സ്ഥലവും തപ്പി കോർപറേഷൻ പരിസരത്ത് കറങ്ങിനടക്കേണ്ട ഗതികേടിലാണ്. കെട്ടിട നിർമാണ അനുമതിക്കും വ്യാപാര സ്ഥാപനങ്ങളും സ്വന്തമായി പാർക്കിംഗ് സൗകര്യം ഒരുക്കണമെന്നു വ്യവസ്ഥയുള്ളപ്പോഴാണു വാഹനങ്ങളെ അകറ്റി കോർപറേഷന്റെ തലതിരിഞ്ഞ ഉത്തരവ്. കോർപറേഷൻ ഒൗദ്യോഗിക വാഹനങ്ങൾക്കും ജീവനക്കാരുടെയും കൗൺസിലർമാരുടെയും വാഹനങ്ങൾക്കും മാത്രമേ ഒാഫീസ് കോന്പൗണ്ടിലേക്കു പ്രവേശനമുള്ളൂവെന്നാണ് ഉത്തരവിറക്കി ഗേറ്റിൽ ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. എന്നാൽ കോർപറേഷനിലേക്ക് എത്തുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പുറത്ത് സൗകര്യം ഏർപ്പെടുത്തിയിട്ടില്ല. കോർപറേഷന് തൊട്ടുമുന്പിൽ എംഒ റോഡിന്റെ തെക്കുപടിഞ്ഞാറു ഭാഗത്ത് ഇരുചക്രവാഹനങ്ങൾ നിർത്തിയിടാൻ സൗകര്യമുണ്ടെങ്കിലും അവിടെ വിവിധ വ്യാപാരസ്ഥാപനങ്ങളിലേക്കെത്തുന്നവരുടെ വാഹനങ്ങൾ നിറഞ്ഞിരിക്കും. ഇവിടെത്തന്നെ കുറച്ചു സ്ഥലം ബാരിക്കേഡുകൾ വച്ചുകെട്ടി ചിലർക്കുമാത്രം പാർക്കിംഗിനുള്ള അനധികൃത സൗകര്യം ഒരുക്കിയിരിക്കുകയാണ്. നൂറുകണക്കിന് ആളുകളാണ് ദിനംപ്രതി കോർപറേഷനിൽ വൈദ്യുതി, വെള്ളം ബില്ലുകൾ…
Read Moreചാവക്കാട് താലൂക്ക് ആശുപത്രിയിൽ കുത്തിവയ്പ് എടുത്ത കുട്ടിയുടെ കാല് തളർന്നു സംഭവം; പോലീസ് കേസെടുത്തു
ചാവക്കാട് : തലവേദനയെയും ഛർദിയെയും തുടർന്ന് ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ ഏഴു വയസുകാരന് അശ്രദ്ധമായി ഇഞ്ചക്ഷൻ നൽകിയതിനെ തുടർന്ന് ഇടതു കാലിനു തളർച്ച ബാധിച്ചതായി പരാതി. ഡോക്ടർക്കെതിരെയും പുരുഷ നഴ്സിനെതിരെയും ചാവക്കാട് പോലീസ് കേസെടുത്തു. പാലയൂർ നാലകത്ത് കാരക്കാട് ഷാഫിൽ അലിക്കുട്ടിയുടെ മകൻ മുഹമ്മദ് ഗസ്സാലിയുടെ കാലിനാണ് തളർച്ച ബാധിച്ചത്. ഇക്കഴിഞ്ഞ ഒന്നാം തിയതി വൈകുന്നേരം ആറുമണിയോടെയാണ് സംഭവം. തലവേദനയും ഛർദിയുമായി എത്തിയ കുട്ടിയെ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ഡോക്ടറെ കാണിച്ചു. ഡോക്ടർ ഇൻജക്ഷന് എഴുതി കൊടുത്തു. പുരുഷ നഴ്സ് ഇരു കൈകളിലും കുത്തിവയ്പ്പ് നൽകി. അരയിൽ കുത്തിവയ്പ് എടുക്കാൻ കുട്ടി വിസമ്മതിച്ചു. പിന്നീട് നഴ്സ് ദേഷ്യപ്പെട്ടാണ് അരയിൽ കുത്തിവയ്പ് നടത്തിയതെന്ന് കുട്ടിയുടെ മാതാവ് പറഞ്ഞു. ഇതേ തുടർന്ന് കുട്ടിക്ക് കാൽ താഴെ വെക്കാതെയായി. ഡോക്ടറോട് പരാതിപ്പെട്ടപ്പോൾ പുരട്ടാൻ മരുന്ന് എഴുതി…
Read Moreകഠിനമീ യാത്ര… തൃശൂർ സ്വദേശിയുടെ ശബരിമലയാത്ര “ദുരിതക്കുറിപ്പ്” എഫ്ബിയിൽ വൈറൽ
തൃശൂർ: ശബരിമലയ്ക്ക് പോയ യാത്രയുടെ ദുരനുഭവങ്ങൾ ഫെയ്സ്ബുക്കിൽ പങ്കുവെച്ച് തൃശൂർ കൈപ്പറന്പ് സ്വദേശിയും വാദ്യകലാകാരനുമായ അർജുൻ തെക്കേടത്തിന്റെ കുറിപ്പ് വൈറലായി. കഴിഞ്ഞ 26 വർഷമായി ശബരിമലയ്ക്ക് പോകുന്ന തനിക്ക് ഇതുപോലെ ഒരു ദുരിതയാത്ര ഉണ്ടായിട്ടില്ലെന്ന് അർജുൻ ഏതാനും ചെറു കുറിപ്പുകളിലൂടെ വളരെ തീക്ഷ്ണവും ശക്തവും അതേസമയം രസകരവുമായി അവതരിപ്പിച്ചിട്ടുണ്ട്. കഠിനമീയാത്ര എന്ന ടൈറ്റിലോടെയാണ് അർജുൻ തന്റെ എഫ്ബി പോസ്റ്റിട്ടിരിക്കുന്നത്. ശബരിമല ദർശനം കഴിഞ്ഞ് എന്തോ ഭാഗ്യത്തിന് വീട്ടിൽ തിരിച്ചെത്താനായി എന്ന് ആശ്വസിക്കുന്ന അർജുൻ ഗതാഗതക്കുരുക്കിനെ ബ്ലോക്ക് എന്ന മരണക്കിണർ എന്നാണ് വിശേഷിപ്പിക്കുന്നത്. അഞ്ചാറു മണിക്കൂർ കൊണ്ട് തൃശൂരിൽ നിന്ന് ശബരിമലയ്ക്ക് എത്തിയിരുന്നെങ്കിൽ ഇത്തവണ അത് 13 മണിക്കൂറാക്കിത്തന്നതിന് നന്ദിയും പറയുന്നുണ്ട്. നിലക്കലിലെ ബേയ്സ് ക്യാന്പിലെ ശുചിമുറികളിൽ അഞ്ചു ബക്കറ്റു കൊണ്ട് അയ്യായിരം പേരുടെ കാര്യനിർവഹണത്തിന് ചുക്കാൻ പിടിച്ചവർക്കും അർജുൻ കൈകൂപ്പി നന്ദി പറയുന്നു. കോളിഫോം ബാക്ടീരിയ നാണിച്ച്…
Read Moreഅമ്പലത്തിലെ ഭണ്ഡാരവും സിസി ടിവിയും കള്ളൻ മോഷ്ടിച്ചു; രണ്ട്പേരെ അറസ്റ്റു ചെയ്ത് പോലീസ്
ചേർപ്പ് : പെരുമ്പിള്ളിശേരി ചങ്ങരയിൽ ശ്രീ നരസിംഹ മൂർത്തി ക്ഷേത്രത്തിൽ മോഷണം നടത്തിയ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ചേർപ്പ് പൂത്രയ്ക്കൽ മുന്ന് സെന്റ് കോള നിയിൽ പുളിക്കപറമ്പിൽ സനീഷ് (37) പ്രായപൂർത്തിയാകാത്ത ഒരാളെയും ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം മൂന്നിന് പുലർച്ചെയാണ് മോഷണം നടന്നത്. ക്ഷേത്രത്തിനകത്തു സ്ഥാപിച്ചിരുന്ന ഭണ്ഡാരവും സിസിടിവി ക്യാമറയും ആണ് മോഷണം നടത്തി യത്.സനീഷ് നിരവധി മോഷണ കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. സി ഐ. വി എസ് വിനീഷ് ,എസ് ഐ ശ്രീലാൽ ,സീനിയർ സിപിഒ സരസപ്പൻ സിപി ഒ മാരായ എം ഫൈസൽ .കെ എൻ സോഹൻലാൽ ,കെ എ ഹസീബ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
Read Moreസിപിഎം ഭരിക്കുന്ന പാണഞ്ചേരി സഹകരണ ബാങ്കില്‍ കരുവന്നൂര്‍ മോഡല്‍ വായ്പകള്‍
തൃശൂര്‍: സിപിഎം ഭരിക്കുന്ന പാണഞ്ചേരി സഹകരണ ബാങ്ക് കരുവന്നൂര്‍ മോഡലിൽ അനധികൃത വായ്പകള്‍ നൽകിയെന്ന പരാതികളുയരുന്നു. ആസ്തിയിലും നിക്ഷേപത്തിലും വായ്പയിലും ജില്ലയില്‍ തന്നെ മുന്നിട്ടു നില്ക്കുന്ന പ്രാഥമിക സഹകരണ ബാങ്കുകളിലൊന്നാണിത്. എന്നാല്‍ സമീപകാലത്തായി വഴിവിട്ട വായ്പകള്‍ കുറേ നല്‍കിയതായി ഓഡിറ്റിംഗില്‍ കണ്ടെത്തി. ഇപ്പോഴത്തെ സിപിഎം പാണഞ്ചേരി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ബാങ്ക് പ്രസിഡന്റായിരുന്ന കാലത്താണ് വായ്പകള്‍ കൂടുതലും നല്‍കിയതെന്ന് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഒരേ ആധാരത്തില്‍ വിധവയായ യുവതിക്ക് കോടികളുടെ മൂന്നു വായ്പകള്‍ ഇടവിട്ടു നല്കിയിട്ടുള്ളതായി കണ്ടെത്തി. ഈ യുവതിയുടെ കർഷകനാ യിരുന്ന ഭര്‍ത്താവ് ബാങ്കില്‍ നിന്ന് വന്‍ തുക വായ്പ എടുത്തിരുന്നു. ഇത് കൃത്യമായി അടയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇയാളുടെ മരണത്തെ തുടർന്ന് തിരിച്ചടവു മുടങ്ങി. എന്നിട്ടും വിധവയായ ഈ യുവതിക്ക് ഓരോ കോടി വീതം രണ്ടു തവണ കൂടി വായ്പ നല്കിയത്രേ. മൂന്നു കോടി രൂപ…
Read Moreഗുരുവായൂരിൽ ശബരിമല തീർഥാടകരുടെ ബസിനു തീ പിടിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴക്ക്
ഗുരുവായൂർ : ഗുരുവായൂരിൽ ശബരിമല തീർഥാടകരുടെ ബസിന് തീപിടിച്ചു. തമിഴ്നാട് സേലം എടപ്പാടിയിൽ നിന്ന് വന്നിരുന്ന ബസിനാണ് പുലർച്ചെ അഞ്ചുമണിയോടെ തീ പിടിച്ചത്. ഏഴു കുട്ടികളടക്കം 50 പേരാണ് ബസിൽ ഉണ്ടായിരുന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല.റെയിൽവേ മേൽപ്പാലം ഇറങ്ങി പെട്രോൾ പമ്പിന് മുന്നിലെത്തിയതോടെ ബസ് ഓഫാവുകയും മുൻവശത്തുനിന്ന് തീ ഉയരുകയുമായിരുന്നു. ഡ്രൈവറുടെ സീറ്റ് കത്തി നശിച്ചു. ഫയർഫോഴ്സും പോലീസും ഉടൻ തന്നെ സ്ഥലത്തെത്തി. അതിന് മുന്‍പ് തന്നെ പെട്രോൾ പമ്പ് ജീവനക്കാരും നാട്ടുകാരും ചേർന്ന് തീയണച്ചു. സെൽഫ് മോട്ടോർ നിന്നുള്ള ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്ന് പറയുന്നു. ഭക്ഷണം പാചകം ചെയ്യാനുള്ള രണ്ട് ഗ്യാസിലിണ്ടറുകൾ ബസിൽ ഉണ്ടായിരുന്നു. ഡീസൽ പമ്പ് പൊട്ടിയിരുന്നെങ്കിലും അതിലേക്ക് തീ പടരാതിരുന്നതും വലിയ ദുരന്തം ഒഴിവായി. സ്വന്തം ലേഖകൻ
Read More