തൃശൂർ: സംസ്ഥാനത്തെ സിറ്റി, റൂറൽ പോലീസ് സ്റ്റേഷൻ പരിധികളിലെ മോഷണം, ക്രിമിനൽ, സൈബർ കേസുകൾ മുഴുവൻ രജിസ്റ്റർ ചെയ്യാതെ പോലീസിന്റെ നല്ലമേനി നടിപ്പ്. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ ലഭിക്കുന്ന പരാതികളിൽ തുന്പുകൾ കിട്ടാത്ത കേസുകൾ രജിസ്റ്റർ ചെയ്യാതെ തത്കാലത്തേക്ക് ഒഴിവാക്കുകയാണ്. രേഖകളിൽ പെന്റിംഗ് കേസുകൾ ഇല്ലെന്നു കാണിച്ചു മുഖം മിനുക്കാനാണു പോലീസ് ശ്രമം. പ്രതികളെ പിടികൂടാൻ സാധിക്കുന്ന കേസുകൾമാത്രം രജിസ്റ്റർ ചെയ്താൽ മതിയെന്നാണു മേലധികാരികളുടെ വാമൊഴി ഉത്തരവ്.ഇത്തരത്തിലുള്ള ആയിരക്കണക്കിനു ക്രിമിനൽകേസ് പരാതികളാണു ദിനംതോറും സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്യപ്പെടാതിരിക്കുന്നത്. പരാതികൾ സ്വീകരിക്കാത്തതിനെതിരെ ചിലരെങ്കിലും ഉന്നത പോലീസ് മേധാവികളെ സമീപിക്കുന്നുണ്ടെങ്കിലും അവിടെയും വിവിധ കാരണങ്ങൾ പറഞ്ഞ് ഒഴിവാക്കുകയാണ്. സംസ്ഥാനം കുറ്റവിമുക്ത മേഖലയാണെന്നു വരുത്തിത്തീർക്കുകയാണു ലക്ഷ്യം. ഉന്നതാധികാരികളുടെ മോശപ്പെട്ട പ്രവണതയിൽ പോലീസുകാർക്കുതന്നെ ആക്ഷേപമുണ്ട്. ഗുണ്ടാവിളയാട്ടം, കവർച്ചകൾ, വിവിധ സൈബർ കുറ്റകൃത്യങ്ങൾ, പീഡനങ്ങൾ, ലഹരിമാഫിയകളുടെ അക്രമം തുടങ്ങിയ…
Read MoreCategory: Thrissur
ചാവക്കാട് വൻ സ്പിരിറ്റ് വേട്ട; ബിജെപി പ്രാദേശിക നേതാവടക്കം രണ്ടുപേർ പിടിയിൽ
തൃശൂർ: ചാവക്കാട് വൻ സ്പിരിറ്റ് വേട്ട. തൃശൂരിലേക്ക് കടത്താൻ ശ്രമിച്ച 1,376 ലിറ്റർ സ്പിരിറ്റ് പിടികൂടി. സ്പിരിറ്റ് കടത്തിയ വാഹനത്തിലുണ്ടായിരുന്ന കണ്ണൂർ തളിപ്പറമ്പ് ചുഴലി കൂനം താഴത്തെ പുരയിൽ നവീൻകുമാർ, പന്നിയൂർ മഴൂർ പെരുപുരയിൽ വീട്ടിൽ ലിനേഷ് എന്നിവരെ കസ്റ്റഡിയിലെടുത്തു. ബിജെപി ചെങ്ങളായി മണ്ഡലം പ്രസിഡന്റാണ് നവീൻ കുമാർ. ലിനേഷും സജീവ ബിജെപി പ്രവർത്തകനാണ്. ഇവരെ ചോദ്യം ചെയ്യുകയാണ്. കർണാടകത്തിൽനിന്നു കടത്തിയതാണ് സ്പിരിറ്റ്. മിനി ലോറിയിൽ 35 ലിറ്റർ കൊള്ളുന്ന 43 പ്ലാസ്റ്റിക് കാനുകളിൽ 32 ലിറ്റർ വീതമാണ് സ്പിരിറ്റ് ഉണ്ടായിരുന്നത്.ചകിരിയിൽ ഒളിപ്പിച്ച നിലയിലാണ് സ്പിരിറ്റ് കടത്തിയിരുന്നത്. രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് എൻഫോസ്മെന്റും സ്പെഷ്യൽ സ്ക്വാഡും നിരീക്ഷിച്ചാണ് ചാവക്കാട് എടക്കഴിയൂർ ചങ്ങാടം റോഡിൽ നിന്നും സംഘത്തെ പിടികൂടിയത്. തൃശൂരിലേക്കുള്ളതായിരുന്നോ അതോ മറ്റിടങ്ങളിലേക്കുള്ളതാണോ എന്ന് പരിശോധിക്കുകയാണ്. ക്രിസ്തുമസ്, പുതുവർഷം ആഘോഷങ്ങൾക്കായി വൻ തോതിൽ ലഹരികടത്തിന് സാധ്യതയുണ്ടെന്ന് ഇന്റലിജന്റ്സ്…
Read Moreകരുവന്നൂർ കേസ്; കൂടെ നിന്നവരെ തള്ളിപ്പറഞ്ഞ് സിപിഎം
സ്വന്തം ലേഖകൻതൃശൂർ: കരുവന്നൂർ കേസിൽ പിടിയില്ലാക്കയത്തിലേക്ക് വീണുകൊണ്ടിരിക്കുന്ന സിപിഎം നേതൃത്വം തട്ടിപ്പുകൾക്ക് തങ്ങൾക്കൊപ്പം നിന്നിരുന്നവർ കളംമാറി തങ്ങൾക്കെതിരെ മൊഴിനൽകുന്ന സ്ഥിതിയായതോടെ അവരെ തള്ളിപ്പറയുന്നു. തങ്ങൾക്കെതിരെ ഇ.ഡിക്ക് മൊഴി നൽകുകയും മാപ്പുസാക്ഷിയാകാൻ ഒരുങ്ങുകയും ചെയ്യുന്നവരെ നിഷ്കരുണം തള്ളിപ്പറഞ്ഞുകൊണ്ടാണ് സിപിഎം തങ്ങൾക്കെതിരെയുള്ള ആരോപണങ്ങളെ പ്രതിരോധിക്കുന്നത്. ക്രിമിനലുകളെ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും ഇ.ഡി കള്ളക്കഥകൾ ചമയ്ക്കുകയാണെന്ന വിലയിരുത്തലാണ് സിപിഎം ജില്ലസെക്രട്ടേറിയറ്റിനുള്ളത്. ക്രിമിനലുകളുടെ മൊഴിയാണ് ഇ.ഡി പുറത്തുവിട്ടുകൊണ്ടിരിക്കുന്നതെന്നും സിപിഎം ആരോപിക്കുന്നു. കെ.എ.ജിജോർ ആരാണെന്ന് ചോദിക്കുന്ന സിപിഎം ഇയാൾ തട്ടിപ്പുകേസുകളിൽ ഉൾപ്പടെ പല കേസുകളിലും പ്രതിയായിട്ടുള്ളയാളാണെന്നും ചൂണ്ടിക്കാട്ടിയാണ് തള്ളിപ്പറയുന്നത്.കരുവന്നൂർ കേസിൽ നേരത്തെ കുറ്റാരോപിതനാണ് ജിജോർ എന്നും സിപിഎം പറയുന്നു. എന്നാൽ സതീഷ്കുമാറിനെ പാർട്ടി തള്ളിപ്പറയുന്നില്ല. എ.സി.മൊയ്തീൻ എംഎൽഎയുടേയും എം.കെ.കണ്ണന്റെയും ബെനാമിയാണ് സതീഷ് എന്ന ആരോപണങ്ങൾ രാഷ്ട്രീയ ദുഷ്ടലാക്കോടെയാണെന്നാണ് സിപിഎം വിലയിരുത്തൽ. പതിറ്റാണ്ടുകളായി രാഷ്ട്രീയപ്രവർത്തനം നടത്തുന്ന നേതാക്കളെ ക്രിമിനലുകളെക്കൊണ്ട് ആക്ഷേപങ്ങൾ ഉന്നയിപ്പിച്ച് കരിനിഴൽ വീഴ്ത്താനുള്ള ശ്രമങ്ങളെയും പാർട്ടി…
Read Moreതെങ്ങ് കയറ്റ മിഷ്യനിൽ കാൽ കുടങ്ങി; 40 അടി ഉയരത്തിൽ കുടുങ്ങിയ തൊഴിലാളിയെ രക്ഷിച്ച് ഫയർ ഫോഴ്സ്
തൃശൂർ: തെങ്ങിനു മുകളിൽ കുടുങ്ങിയ തെങ്ങുകയറ്റ തൊഴിലാളിയെ ഫയർ ഫോഴ്സെത്തി രക്ഷിച്ചു.അഞ്ചേരി പുത്തൂർ വീട്ടിൽ ജോസഫിന്റെ പുരയിടത്തിൽ തേങ്ങയിടാൻ തെങ്ങുകയറിയ ആനന്ദ് (29) എന്ന തൊഴിലാളിയാണ് തെങ്ങിനു മുകളിൽ കുടുങ്ങിയത്. തെങ്ങിൽ നിന്നും പിടിവിട്ടതിനെ തുടർന്ന് കാലിൽ തെങ്ങുകയറ്റ മിഷ്യനോടു കൂടി തെങ്ങിൽ തൂങ്ങിക്കിടക്കുന്ന നിലയിൽ ആനന്ദ് എകദേശം നാൽപതടിയിലധികം ഉയരത്തിലാണ് കുടുങ്ങിയത്. വിവരമറിയച്ചതിനെ തുടർന്ന് തൃശൂരിൽ നിന്നെത്തിയ സീനിയർ ഫയർ ആൻഡ് റസ്ക്യൂ ഓഫീസർ പി.കെ.രഞ്ജിത്തിന്റെ നേതൃത്വത്തിൽ ഗ്രേഡ് എസ്എഫ്ആർഒ(എം) കെ.എൽ.എഡ്വേർഡ്, ഫയർ ആൻഡ് റസ്ക്യൂ ഓഫീസർ ഡ്രൈവർമാരായ അനിൽജിത്ത്, ജിബിൻ, ഓഫീസർമാരായ ബിജോ ഈനാശു, വി.എസ്.സുധൻ എന്നിവർ രക്ഷാപ്രവർത്തനം നടത്തി. അനിൽജിത്താണ് തെങ്ങിൽ കയറി ആനന്ദിനെ തോളിലേറ്റി താഴെയിറക്കിയത്.
Read Moreലോൺ എടുത്തില്ലെങ്കിലും ആപ്പിലാകും! മോർഫ്ചെയ്ത ചിത്രങ്ങളയച്ച് ലോൺ ആപ്പിന്റെ ഭീഷണി
തൃശൂർ: ലോണ്‍ എടുക്കാത്തവരെയും ഭീഷണിപ്പെടുത്തി പണം പിടുങ്ങാൻ ലോൺ ആപ്പ്. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ പരാതിക്കൂന്പാരം. ലക്ഷങ്ങൾ നഷ്ടപ്പെട്ട് ആത്മഹത്യയുടെ വക്കിലെത്തി യുവാക്കളടക്കമുള്ളവർ. പരാതിയിൽ കേസെടുക്കാൻ മടിച്ച് പോലീസ്. ലോൺ ആപ്പിന്റെ ഭീഷണി ഭയന്ന് നൂറുകണക്കിന് ആളുകൾക്കാണ് ആയിരങ്ങളും പതിനായിരങ്ങളും ലക്ഷങ്ങളും നഷ്ടപ്പെടുന്നത്. ആപ്പിന്റെ ഭീഷണിയെ തുടർന്ന് പോലീസ് സ്റ്റേഷനിലെത്തിയാൽ പണം നഷ്ടപ്പെട്ടവരുടെ പരാതി മാത്രമാണു സ്വീകരിക്കുന്നത്. അല്ലാത്തവർക്ക് ഉപദേശങ്ങളും നിർദേശങ്ങളും നല്കി തിരിച്ചയയ്ക്കുകയാണ് സൈബൽ സെൽ. ഭീഷണിമാഫിയയെ കണ്ടെത്താനാകില്ലെന്ന സാങ്കേതികത്വം പറഞ്ഞാണു പരാതികൾ സ്വീകരിക്കാത്തത്. പോലീസിന്റെ പരാതിബുക്കിൽ ഇതു രേഖപ്പെടുത്തുന്നില്ലെങ്കിലും നാട്ടിൽ ലോൺ ആപ്പിന്റെ അതിക്രമം വർധിക്കുകയാണ്. പാക്കിസ്ഥാൻ, ബംഗ്ലാദേശ്, നൈജീരിയ തുടങ്ങിയ വിദേശ രാജ്യങ്ങളിൽനിന്നാണു ഭീഷണി കോളുകളും സന്ദേശങ്ങളും ഇരയുടെ മൊബൈൽ ഫോണിലേക്കു വരുന്നത്. തട്ടിക്കളയുമെന്നോ കൈകാൽ വെട്ടുമെന്നോ എന്നൊന്നുമല്ല ഭീഷണി സ്വരം. ആളുകളെ പൊതുജനമധ്യത്തിൽ മാനംകെടുത്തിയാണു പണം പിടുങ്ങുന്നത്. കൂടുതലും സ്ത്രീകളെയാണു…
Read Moreതൃശൂരിൽ ‘അണ്ടർ 17 ഗുണ്ടാ ഗ്യാംഗ്’; സംരക്ഷണം തീർത്ത് നിയമത്തിന്റെ ഇളവുകൾ
സ്വന്തം ലേഖകൻ തൃശൂർ: ജനങ്ങളുടെ സ്വൈര്യജീവിതത്തിനു ഭീഷണിയായി ഗുണ്ടാസംഘങ്ങളുടെ ആക്രമണങ്ങളും കുടിപ്പക തീർക്കലുകളും സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വർധിച്ചുവരുന്നതിനിടെ തൃശൂരിൽനിന്ന് അന്ധാളിപ്പുണ്ടാക്കുന്ന വാർത്ത. പ്രായപൂർത്തിയാകാത്തവരുടെ സംഘങ്ങളും ഗുണ്ടാമേഖലയിൽ വേരുറപ്പിക്കുകയാണെന്നാണ് റിപ്പോർട്ട്. കഴിഞ്ഞദിവസം തൃശൂർ റെയിൽവേ സ്റ്റേഷനു സമീപം ദിവാൻജിമൂലയ്ക്കടുത്തുണ്ടായ കൊലപാതകത്തിൽ 15 കാരൻ ഉൾപ്പെട്ടതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഇതുസംബന്ധിച്ച സൂചനകൾ ലഭിച്ചത്. ഈ ബാലന്റെ പേരിൽ ഇതിനുമുൻപ് കേസുകളൊന്നും ഇല്ലായിരുന്നു. ഇവൻ ഗുണ്ടാസംഘത്തിൽ എങ്ങനെ ഉൾപ്പെട്ടുവെന്നതിനെക്കുറിച്ചുള്ള പോലീസ് അന്വേഷണം ചെന്നെത്തിയത് പതിനഞ്ചും പതിനാറും വയസു മാത്രം പ്രായമുള്ള നിരവധി “കുട്ടിഗുണ്ട’കളിലാണ്. കളവും പിടിച്ചുപറിയും ക്വട്ടേഷനുമൊക്കെയായി തൃശൂരിൽ “അണ്ടർ 17 ഗുണ്ടാസംഘം’ വേരുറപ്പിക്കുന്നതിന്റെ സൂചനകൾ ലഭിച്ചതായി പോലീസ് കേന്ദ്രങ്ങൾ പറയുന്നു. കുറ്റകൃത്യങ്ങൾക്ക് പിടിക്കപ്പെട്ടാലും പ്രായത്തിന്റെ പരിഗണന ലഭിക്കുമെന്നതിനാൽ ഇവരെ കൂടെ നിർത്താനും തങ്ങളുടെ ഓപ്പറേഷനുകളിൽ പങ്കാളികളാക്കാനും മുതിർന്നവരുടെ സംഘങ്ങൾ താൽപര്യം കാട്ടുന്നു. പ്രായത്തിന്റെ കാര്യത്തിലും നിയമത്തിന്റെ കണ്ണിലുമാണ് ഇവർ…
Read Moreതളിക്കുളത്ത് കാറും ലോറിയും കൂട്ടിയിടിച്ചു; 7 പേർക്ക് പരിക്ക്
തൃശൂർ: ക്ഷേത്രദർശനത്തിന് പോകുകയായിരുന്ന കുടുംബാംഗങ്ങൾ സഞ്ചരിച്ചിരുന്ന കാറും ചരക്കു ലോറിയും കൂട്ടിയിടിച്ച് ഏഴുപേർക്ക് പരിക്ക്. ഇവരിൽ അഞ്ച് പേരുടെ നില ഗുരുതരം. ഇന്നു പുലർച്ചെ മൂന്നരയോടെ തൃപ്രയാർ തളിക്കുളത്താണ് കാറും ലോറിയും കൂട്ടിയിടിച്ചത്. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിനികളായ സരസ്വതി ഭവനിൽ അനിൽകുമാർ ഭാര്യ സിന്ധു(45), മകൾ ആർഷ (25), ആർഷയുടെ സഹോദരങ്ങളായ ആദർശ്(26), അക്ഷിമ(20), തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിനിയായ അനിഴം വീട്ടിൽ അനിൽകുമാർ ഭാര്യ മോളി(48), മകൻ അഖിൽ(25), തിരുവനന്തപുരം കഠിനംകുളം സ്വദേശി മണക്കാട്ടിൽ മോഹനൻ മകൻ മോനിഷ്(19), എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ തൃശൂർ അശ്വനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്ത് നിന്നും ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് വരികയായിരുന്ന കുടുംബം സഞ്ചരിച്ച കാറും എറണാകുളത്തേക്ക് ചരക്കുമായി പോയ ചരക്കുലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു. തൃപ്രയാർ തളിക്കുളം ഹൈസ്കൂളിന് സമീപം അപ്പത്തരം ഹോട്ടലിനു…
Read Moreകരുവന്നൂരിലെ സിപിഎം ഉപസമിതി റിപ്പോർട്ട് ഇഡി റെയ്ഡ് നടത്തി പിടിച്ചെടുക്കണമെന്ന് അനിൽ അക്കര
തൃശൂർ: ഉന്നത സിപിഎം നേതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തൃശൂർ സിപിഎം ജില്ലാ സെക്രട്ടറി എംഎം വർഗീസിനെ ഇഡി ചോദ്യം ചെയ്യാനൊരുങ്ങുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് അനിൽ അക്കര. കരുവന്നൂർ വിഷയവുമായി ബന്ധപ്പെട്ട് സിപിഎം ഓഫീസിലുള്ള ഉപസമിതി റിപ്പോർട്ട് ഇഡി റെയ്ഡ് നടത്തി പിടിച്ചെടുക്കണമെന്നും അനിൽ അക്കര വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. അനധികൃത ലോണുകളുടെ വിവരം ഉപസമിതി റിപ്പോർട്ടിലുണ്ട്. രണ്ടു കുറിക്കന്പനികൾക്ക് ലോണ്‍ ശുപാർശ ചെയ്തു. അതിന് കൈക്കൂലി വാങ്ങി. ഇതിൽ പങ്കില്ലെങ്കിൽ പാർട്ടി രേഖ ഹാജരാക്കാൻ ധൈര്യമുണ്ടോ എന്നും അനിൽ ചോദിച്ചു. ലൈഫ് മിഷൻ കോഴക്കേസിൽ പ്രതികളിൽ നിന്ന് സ്വത്ത് കണ്ടെത്തിയത് സ്വാഗതാർഹമാണെന്ന് അനിൽ അക്കര പ്രതികരിച്ചു. ശിവശങ്കരൻ ഉൾപ്പെടെയുള്ളവരിൽ നിന്ന് കണ്ടുകെട്ടിയത് മുഖ്യമന്ത്രിയിൽ നിന്ന് കണ്ടുകെട്ടിയതിന് തുല്യമാണെന്നും അനിൽ അക്കര കൂട്ടിച്ചേർത്തു.
Read Moreതൃശൂർ നഗരത്തിൽ യുവാവിന്റെ കൊലയിൽ കലാശിച്ചത് രണ്ട് സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ
തൃശൂർ: നഗരത്തിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതികളുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. പ്രതികളിൽ ഒരാൾ കത്തിക്കുത്തിനിടെ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന മറ്റുള്ളവർക്ക് വേണ്ടി പോലീസ് അന്വേഷണം ഊർജ്ജതമാക്കി. ഒളരിക്കര സ്വദേശി ശ്രീരാഗ് (26) ആണ് ഇന്നലെ രാത്രി കുത്തേറ്റു മരിച്ചത്. ഇയാളുടെ സഹോദരനും കുത്തേറ്റു. രണ്ട് സംഘങ്ങൾ തമ്മിലുള്ള സംഘട്ടനമാണ് കൊലപാതകത്തിലേക്കെത്തിയതെന്നാണ് വിവരം. ഇന്നലെ അർധരാത്രിയോടെയാണ് സംഭവം. ദിവാൻജിമൂല പാസ്പോർട്ട് ഓഫീസിന് സമീപത്ത് വച്ചായിരുന്നു വാക്കുതർക്കവും കത്തിക്കുത്തും. മരിച്ച ശ്രീരാഗിന്റെ സഹോദരങ്ങളായ ശ്രീരാജ്, ശ്രീനേഗ്, പ്രതിയായ അൽത്താഫ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ ചികിത്സയിലാണ്. ഇതിൽ ശ്രീനേഗിന് കുത്തേറ്റിട്ടുണ്ട്. മറ്റ് രണ്ട് പേർക്ക് അടിപിടിയിലുള്ള പരിക്കാണ്. പരിക്കുകൾ ഗുരുതരമല്ല. ശ്രീരാഗും സഹോദരങ്ങളും തൃശൂർ റെയിൽവേ സ്റ്റേഷൻ രണ്ടാം പ്ലാറ്റ്ഫോമിലിറങ്ങി പുറത്തേക്ക് വരികയായിരുന്നു. ദിവാൻജിമൂല കോളനിക്കുള്ളിലൂടെയാണ് ഇവർ പുറത്തേക്ക് വന്നത്. ഇവരെ തടഞ്ഞുനിർത്തി ഇവരുടെ കൈയിലുണ്ടായിരുന്ന കവർ…
Read Moreവെടിക്കെട്ട് ആചാരത്തിന്റെ ഭാഗം; കോടതിവിധി ബാധകമാക്കിയാല്‍ നിയമവഴി തേടുമെന്ന് ദേവസ്വങ്ങൾ
തൃശൂർ: വെടിക്കെട്ട് ഒഴിവാക്കി തൃശൂര്‍ പൂരം നടത്താനാകില്ലെന്നും ഹൈക്കോടതി ഉത്തരവ് ദേവസ്വങ്ങളെയും ആഘോഷക്കമ്മിറ്റികളെയും കേട്ടശേഷമല്ലെന്നും തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ. ആരാധനാലയങ്ങളിൽ അസമയത്തു വെടിക്കെട്ടിനു നിരോധനം ഏർപ്പെടുത്തിയ ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണു പ്രതികരണം. തൃശൂർ പൂരത്തിനു സുപ്രീം കോടതി ഇളവു നൽകിയിട്ടുള്ളതാണ്. വെടിക്കെട്ട് ആചാരത്തിന്റെ ഭാഗമാണ്. നടപടിക്രമങ്ങള്‍ പാലിച്ചാണു നടത്താറുള്ളത്. കോടതിവിധി ബാധകമാക്കിയാല്‍ നിയമവഴി തേടും. മതപരമായ കേന്ദ്രങ്ങളില്‍ നിരോധിച്ചിട്ട് മറ്റിടങ്ങളില്‍ അനുവദിക്കുന്നതു തുല്യനീതിയല്ല. പെസോയുടെ നിരീക്ഷണത്തിൽ വെടിക്കെട്ട് നടക്കുന്നതു തൃശൂർ പൂരത്തിനു മാത്രമാണ്. നിരോധിച്ച വെടിമരുന്നുകൾ തൃശൂർ പൂരത്തിന് ഉപയോഗിക്കുന്നില്ല. വീടുകളിലും മറ്റും വെടിക്കെട്ട് നിരോധിക്കാതെ ഉത്സവങ്ങളിൽമാത്രം നിരോധിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ് പറഞ്ഞു.
Read More