തൃശൂർ : തൃശൂർ അതിരൂപതയുടെ വിമർശനത്തിന് മറുപടിയുമായി ബിജെപി നേതാവും മുൻ എംപിയും നടനുമായ സുരേഷ് ഗോപി. മണിപ്പൂരിനെക്കുറിച്ച് പറഞ്ഞതിൽ മാറ്റമില്ലെന്നും സഭയ്ക്ക് അഭിപ്രായം പറയാൻ സ്വതന്ത്ര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിനു പിന്നിൽ ആരെന്ന് തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടിക്കു പറ്റിയ ആണുങ്ങൾ ഇല്ലാത്തതുകൊണ്ടാണോ തൃശൂരിലേക്ക് വരുന്നതെന്നും തെരഞ്ഞെടുപ്പിൽ മണിപ്പൂർ മറക്കില്ലെന്നും തൃശൂർ അതിരൂപതയുടെ മുഖപത്രത്തിന്റെ നവംബർ ലക്കത്തിലെ ‘മറക്കില്ല മണിപ്പുർ’ എന്ന തലക്കെട്ടോടു കൂടിയ ലേഖനത്തിൽ വിമർശിച്ചിരുന്നു. മണിപ്പൂരിലും ഉത്തർപ്രദേശിലും കാര്യങ്ങൾ നോക്കാൻ ആണുങ്ങളുണ്ടെന്ന് സുരേഷ് ഗോപിയുടെ പ്രസ്താവനയെ വിമർശിച്ച ലേഖനം, മണിപ്പൂർ കത്തിയെരിഞ്ഞപ്പോൾ ഈ ആണുങ്ങൾ എന്തെടുക്കുകയായിരുന്നുവെന്നും പ്രധാനമന്ത്രിയോടോ ബിജെപി കേന്ദ്ര നേതൃത്വത്തോടോ ചോദിക്കാൻ ആണത്തമുണ്ടോയെന്നും ലേഖനത്തിൽ ചോദിച്ചിരുന്നു.
Read MoreCategory: Thrissur
ഗാന്ധിജിയുടെ ദണ്ഡിയാത്ര പോലെ സുരേഷ് ഗോപിയുടെ കരുവന്നൂര്‍ യാത്ര ചരിത്രത്തില്‍ ഇടം പിടിക്കുമെന്ന് എ.പി.അബ്ദുള്ളക്കുട്ടി
ചാവക്കാട്: ഗാന്ധിജിയുടെ ദണ്ഡിയാത്ര പോലെ സുരേഷ് ഗോപി നടത്തിയ കരുവന്നൂര്‍ പദയാത്ര ചരിത്രത്തില്‍ ഇടം പിടിക്കുമെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ് കുമാര്‍ നയിച്ച തീരദേശ യാത്രയുടെ സമാപനസമ്മേളനം ചാവക്കാട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അബ്ദുള്ളക്കുട്ടി. സഹകരണപ്രസ്ഥാനത്തെ സിപിഎമ്മിന്റെ കൊള്ളസംഘത്തില്‍നിന്ന് രക്ഷിക്കാനായിരുന്നു സുരേഷ് ഗോപിയുടെ പദയാത്ര. ബിജെപി ചാവക്കാട് മണ്ഡലം പ്രസിഡന്റ് കെ.ആര്.ബൈജു അധ്യക്ഷനായി. ജില്ലാ ട്രഷറര്‍ കെ.എ. അനീഷ്, ജില്ലാ വൈസ് പ്രസിഡന്റ് ദയാനന്ദന് മാമ്പുള്ളി, ഒബിസി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് എന്‍.പി.രാധാകൃഷ്ണന്, മഹിള മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. സി. നിവേദിത തുടങ്ങിയവര്‍ പ്രസംഗിച്ചു.
Read Moreവീണ്ടും തെരഞ്ഞെടുപ്പ് നടത്തണം; കെഎസ്യു സംസ്ഥാന അധ്യക്ഷന്റെ നിരാഹാരം തുടരുന്നു
സ്വന്തം ലേഖകൻ തൃശൂർ: ശ്രീകേരള വർമകോളജിൽ റീ കൗണ്ടിംഗിലൂടെ എസ്എഫ്ഐ സ്ഥാനാർഥി വിജയിച്ച സംഭവത്തിൽ കെഎസ്യു ഇന്ന് ഹൈക്കോടതിയെ സമീപിക്കും. വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് കെഎസ്യുവിന്റെ ആവശ്യം. കഴിഞ്ഞ ദിവസം നടന്ന കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കൗണ്ടിംഗ് പൂർത്തിയായപ്പോൾ കെഎസ്യു സ്ഥാനാർഥി ശ്രീക്കുട്ടൻ ഒരു വോട്ടിന് വിജയിച്ചിരുന്നു. റീ കൗണ്ടിംഗിൽ എസ്എഫ്ഐ സ്ഥാനാർഥി 11 വോട്ടുകൾക്ക് വിജയിച്ചതായി പ്രഖ്യാപനം വന്നു. ഇടത് അധ്യാപക സംഘടന അനുകൂലികളുടെ പിന്തുണയോടെ തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയായിരുന്നെന്നാണ് കെഎസ്യുവിന്റെ ആരോപണം. മന്ത്രി ആർ. ബിന്ദുവും കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റും വോട്ടെണ്ണൽ അട്ടിമറിക്കാൻ ഇടപെട്ടെന്നും കെഎസ്യു കുറ്റപ്പെടുത്തുന്നു. കാമ്പസുകളിലെ എസ്എഫ്ഐ ഭീകരതക്കെതിരെ കെഎസ്യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ ഇന്നലെ വൈകിട്ട് മുതൽ തുടങ്ങിയ നിരാഹാരം തൃശൂർ കളക്ടറേറ്റിനു മുന്നിൽ തുടരുകയാണ്.
Read Moreഒറ്റരാത്രിയിൽ വിജയവും പരാജയവും; ശ്രീക്കുട്ടന് കേരളവർമയിൽ വമ്പൻ സ്വീകരണം നൽകി കെഎസ്യു
സ്വന്തം ലേഖകൻതൃശൂർ: ഒരേ രാത്രി തന്നെ വിജയത്തിന്റെ മധുരവും പരാജയത്തിന്റെ നൊന്പരവും ഒരുമിച്ചനുഭവിച്ച കേരളവർമയുടെ കാന്പസിലേക്ക് ശ്രീക്കുട്ടനെത്തി. കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ഒരു വോട്ടിന് ജയിക്കുകയും പിന്നീട് റീ കൗണ്ടിംഗിൽ പതിനൊന്നു വോട്ടിന്റെ ഭൂരിപക്ഷത്തിന് എതിരാളി ജയിക്കുകയും ചെയ്ത ജയപരാജയങ്ങൾ അനുഭവിക്കേണ്ടി വന്ന കെ.എസ്.യു സ്ഥാനാർത്ഥിയും കാഴ്ചപരിമിതിയുള്ള വിദ്യാർഥിയുമായ ശ്രീക്കുട്ടൻ കേരളമാകെ ചർച്ചാതാരമായി മാറിയതിനു തൊട്ടുപിന്നാലെയാണ് കാന്പസിലെത്തിയത്. കെ.എസ്.യു പ്രവർത്തകർ ഹർഷാരവങ്ങളോടെ ശ്രീക്കുട്ടനെ എടുത്തുയർത്തി തോളിലേറ്റിയാണ് കാന്പസിനകത്തേക്ക് കൊണ്ടുപോയത്.വർഷങ്ങളായി എസ്.എഫ്.ഐയുടെ ചെങ്കോട്ടയായിരുന്ന കേരളവർമയിൽ ഒരു വോട്ടിനെങ്കിലും ജയിച്ച് കയറിയതിന്റെ ആവേശം തന്നെയായിരുന്നു പ്രവർത്തകരിൽ. എന്നാൽ എസ്.എഫ്.ഐ റീ കൗണ്ടിംഗിൽ തെരഞ്ഞെടുപ്പു ഫലം അട്ടിമറിച്ചെന്ന ആരോപണവും കെ.എസ്.യു പ്രവർത്തകർ ഉയർത്തി.ഇന്നുരാവിലെ തൃശൂർ ഡിസിസി ഓഫീസിലെത്തി നേതാക്കളേയും കെ.എസ്.യു നേതാക്കളേയും കണ്ട് ചർച്ചകൾ നടത്തിയ ശേഷമാണ് ശ്രീക്കുട്ടൻ തന്റെ കാന്പസിലെത്തിയത്. പ്രവർത്തകരുടേയും വിദ്യാർഥികളുടേയും സ്വീകരണത്തിനു ശേഷം ശ്രീക്കുട്ടൻ വിദ്യാർഥികളെ അഭിസംബോധന…
Read Moreനിർത്തിയിട്ടിരുന്ന ടിപ്പറിലേക്ക് കെഎസ്ആർടിസി ബസ് ഇടിച്ചു കയറി; 10 പേർക്ക് പരിക്ക്
മാള: റോഡിൽ നിർത്തിയിട്ടിരുന്ന ടിപ്പറിൽ കെഎസ്ആർടിസി ബസ് ഇടിച്ച് 10 പേർക്ക് പരിക്ക്. ഇന്ന് രാവിലെ 8.45നാണ് സംഭവം. മാളയിൽ നിന്ന് തൃശൂരിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്. പരിക്കേറ്റ പീറ്റർ പഴയാറ്റിൽ മാള, എഡ്സൻ തയ്യിൽ പൂപ്പത്തി, അരുൺ കാട്ടൂക്കാരൻ കൊശവക്കുന്ന്, കുറുമശ്ശേരി സ്വദേശികളായ ശശീന്ദ്രൻ കാവിയത്ത്, ആഷിത തേവാനത്ത്, കുഴൂർ സ്വദേശികളായ അശ്വതി കടുക്കാപ്പിള്ളി, ജോമി മുല്ലക്കാട്ടിൽ, രഞ്ജിത്ത് മുളവര, ജിൻസി തെറ്റയിൽ, അനു അശോക് എന്നിവരെ മാളയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സമീപത്തെ പറമ്പിലേക്ക് മണ്ണുമായെത്തിയ ടോറസ് ടിപ്പർ റോഡിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. ഇതിലേക്കാണ് പിന്നിൽ നിന്നെത്തിയ ബസ് ഇടിച്ചു കയറിയത്.
Read Moreപെൺകുട്ടിയെ ബസിൽനിന്ന് ഇറക്കിവിട്ട സംഭവം; അന്വേഷണത്തിന് മന്ത്രി വീണാ ജോർജ് നിർദേശം നൽകി
തിരുവനന്തപുരം: തൃശൂരിൽ ബസ് കാശ് കുറഞ്ഞതിനാൽ പെൺകുട്ടിയെ ബസിൽ നിന്നും ഇറക്കിവിട്ട സംഭവത്തിൽ അന്വേഷണം നടത്തി നിയമാനുസൃതമായ നടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ബാലവകാശ കമ്മീഷന് നിർദ്ദേശം നൽകി. അഞ്ച് രൂപ വേണ്ട സ്ഥാനത്ത് കുട്ടിയുടെ കൈവശം രണ്ട് രൂപയാണുണ്ടായിരുന്നത്. രണ്ട് രൂപ വാങ്ങിയശേഷം വീടിന് രണ്ടു കിലോമീറ്റർ മുന്നിലുള്ള സ്റ്റോപ്പിൽ കുട്ടിയെ ഇറക്കി വിടുകയായിരുന്നു. വിദ്യാർഥിനിക്ക് തിരുവില്വാമല കാട്ടുകുളം വരെ ആയിരുന്നു പോകേണ്ടിയിരുന്നത്. പക്ഷേ അവിടെയെത്തുന്നതിന് മുമ്പേ കണ്ടക്ടർ കുട്ടിയെ ഇറക്കിവിട്ടു. തുടർന്ന് വഴിയിൽ കരഞ്ഞുകൊണ്ടിരുന്ന കുട്ടിയെ നാട്ടുകാരാണ് വീട്ടിലെത്തിച്ചത്.
Read Moreഭർതൃപിതാവ് പെട്രാേൾ ഒഴിച്ചു തീ കൊളുത്തിയ മരുമകളും മരിച്ചു; നാടിനെ നടുക്കിയ കൂട്ടക്കൊലയിൽ മരണം നാലായി
തൃശൂർ: മണ്ണുത്തിയിൽ ഭർതൃ പിതാവ് പെട്രാേള്‍ ഒഴിച്ചു തീ കൊളുത്തിയ മരുമകളും മരിച്ചു. ഇതോടെ നാടിനെ നടുക്കിയ കൂട്ടക്കൊലയിൽ മരണം നാലായി. കുടുംബവഴക്കിനെ തുടര്‍ന്ന് മണ്ണുത്തി ചിറക്കാക്കോട് കുടുംബത്തെ പെട്രാേള്‍ ഒഴിച്ചു തീ കൊളുത്തിയ സംഭവത്തിൽ ഗുരുതര പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മകന്റെ ഭാര്യ ലിജി (35) ആണ് ഇന്നലെ വൈകീട്ട് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. മണ്ണുത്തി ചിറക്കാക്കോട് സ്വദേശി കൊട്ടേക്കാടൻ വീട്ടിൽ ജോണ്സണ് ആണ് ഇക്കഴിഞ്ഞ സെപ്റ്റംബർ 14ന് പുലർച്ചെ മൂന്ന് മണിയോടെ മകന് ജോജി, ഭാര്യ ലിജി,12കാരനായ പേരക്കുട്ടി ടെൻഡുല്‍ക്കര്‍ എന്നിവരെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്. കുടുംബം ഉറങ്ങിക്കിടന്ന സമയത്ത് ജോണ്സണ് ഇവരുടെ മുറി പുറത്ത് നിന്നും പൂട്ടി ജനല്‍ വഴി പെട്രോൾ ഒഴിച്ച് തീ വയ്ക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ജോജി, മകന് ടെണ്ഡുല്ക്കര് എന്നിവര്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ സംഭവദിവസം തന്നെ…
Read Moreകൃഷിനാശം അറിഞ്ഞ് ചാനലും മെമ്പറുമെത്തി; എല്ലാമടിയും മാറ്റി പാഞ്ഞെത്തി ഉദ്യോഗസ്ഥരും; ജീവനക്കാരുടെ ശുഷ്കാന്തി കണ്ട് അന്തംവിട്ട് കർഷകർ
വടക്കഞ്ചേരി: കൃഷി നാശം പരിശോധിക്കാൻ വിമുഖത കാട്ടിയ ഉദ്യോഗസ്ഥർ സ്ഥലത്ത് മാധ്യമപ്രവർത്തകരും പഞ്ചായത്ത് മെംബറും എത്തിയിട്ടുണ്ടെന്നറിഞ്ഞതോടെ മിനിറ്റുകൾക്കുള്ളിൽ സ്ഥലത്ത് പാഞ്ഞെത്തി പരിശോധന നടത്തി. ഇന്നലെ ഉച്ചയ്ക്ക് വള്ളിയോട് പൂക്കാടാണ് അധികൃതരുടെ ഈ ശുഷ്കാന്തി കണ്ട് ജനം അന്തംവിട്ടത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് നാലരയോടെയാണ് ഇവിടെയുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ അംബിക മുരളീധരൻ എന്ന വീട്ടമ്മ കൃഷി ചെയ്തിരുന്ന നേന്ത്രവാഴകൾ കൂട്ടത്തോടെ ഒടിഞ്ഞുവീണത്. 500 നേന്ത്രവാഴകളിൽ 200 എണ്ണം ഒടിഞ്ഞു നശിച്ചു. കുല വന്ന് ഏതാനും ആഴ്ചയായതു മുതൽ മൂപ്പെത്താറായ കുലകൾ വരെയുണ്ട് ഒടിഞ്ഞുവീണവയുടെ കൂട്ടത്തിൽ. പൂക്കാട് അംബികയും ഇവരുടെ മക്കളായ ശ്രീജിത്തും ശ്രീക്കുട്ടിയും ചേർന്നാണ് വാഴകൃഷി നടത്തുന്നത്. മക്കൾ ഇരുവരും വിദ്യാർഥികളാണ്. ഭർത്താവ് മരിച്ച അംബിക പാട്ടത്തിന് സ്ഥലം എടുത്താണ് വാഴകൃഷിയും പശു വളർത്തലുമായി മക്കളുടെ പഠനവും മറ്റു ജീവിത ചെലവുകളും കൂട്ടിമുട്ടിച്ചു പോകുന്നത്. പലയിടത്തുനിന്നായി വായ്പ എടുത്താണ്…
Read Moreബന്ധുവിന്റെ മരണാനന്തര ചടങ്ങിന് പോയി തിരികെ എത്തിയപ്പോൾ കുടുംബത്തിൽ കൂട്ടക്കരച്ചിൽ; വാതിൽ തകർത്ത് കള്ളൻകൊണ്ടുപോയത് 40 പവൻ
ചെറുതുരുത്തി (തൃശൂർ): ചെറുതുരുത്തിയിൽ വീട് കുത്തിത്തുറന്ന് അകത്തുകടന്ന മോഷ്ടാക്കൾ അലമാരയിൽ സൂക്ഷിച്ചിരുന്ന 40 പവൻ സ്വർണം കവർന്നു. മുഹമ്മദ് മുസ്തഫയുടെ വീട്ടിലാണ് ആളില്ലാത്ത സമയത്ത് കവർച്ച നടന്നത്. ബന്ധുവിന്റെ മരണാനന്തരച്ചടങ്ങിൽ പങ്കെടുക്കാൻ ശനിയാഴ്ച മുസ്തഫയും കുടുംബവും പോയിരുന്നു. ഇന്നലെ രാത്രിയോടെ തിരിച്ചെത്തിയപ്പോഴാണ് കവർച്ച നടന്ന കാര്യം വീട്ടുകാർ അറിയുന്നത്. ശനിയാഴ്ച രാത്രിയാകാം കവർച്ച നടന്നതെന്നാണ് പോലീസിന്റെ നിഗമനം. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ച് വരികയാണ്. വീടിന്റെ വാതിൽ വാതില്‍ കമ്പിപ്പാരയും പിക്കാസും ഉപയോഗിച്ച് കുത്തിപ്പൊളിച്ചാണ് മോഷ്ടാക്കൾ അകത്തുകടന്നിരിക്കുന്നത്. ചെറുതുരുത്തി പോലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Read Moreഇതരസംസ്ഥാന തൊഴിലാളികൾക്ക് മന്തുരോഗ ലക്ഷണങ്ങൾ;ഏഴുപേരിൽ മൈക്രോ ഫൈലേറിയ വിരകളുടെ സാന്നിധ്യം കണ്ടെത്തി
അയ്യന്തോൾ (തൃശൂർ): ഒളരിക്കര എൽത്തുരുത്ത് മേഖലയിൽ താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളായ ഏഴുപേർക്ക് മന്തു രോഗത്തിന്റെ ലക്ഷണങ്ങൾ കണ്ടെത്തി. ഇതേതുടർന്ന് മന്തുരോഗ നിവാരണ പ്രവർത്തനങ്ങൾ ജില്ല വെക്ടർ കണ്ട്രോൾ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഈ മേഖലയിൽ ഉൗർജിതമാക്കി. ഈ മേഖലയിൽ രക്തപരിശോധനയടക്കമുള്ള കാര്യങ്ങൾ വ്യാപകമാക്കിയിട്ടുണ്ട്. എൽത്തുരുത്ത് ഭാഗത്ത് താമസിക്കുന്ന ഇതരസംസ്ഥാനക്കാരെ പരിശോധിച്ചപ്പോഴാണ് ക്യൂലക്സ് വിഭാഗത്തിൽ പെട്ട പെണ്കൊതുകുകൾ വ്യാപകമായി പരത്തുന്ന മൈക്രോ ഫൈലേറിയ വിരകളുടെ സാന്നിധ്യം ഇവരുടെ രക്തസാന്പിളുകളിൽ കണ്ടെത്തിയത്. തുടർന്ന് രാത്രി എട്ടു മുതൽ പത്തര വരെ വിവിധ വീടുകളിൽ മെഡിക്കൽ സംഘമെത്തി വീട്ടുകാരുടെ രക്തപരിശോധനക്ക് ആവശ്യമായ രക്തസാന്പിളുകൾ ശേഖരിച്ചു. ഒളരി, എൽത്തുരുത്ത്, ചേറ്റുപുഴ റോഡ്, കടവാരം റോഡ്, നിയോ ബാർ പരിസരം, ശിവരാമപുരം കോളനി, കണ്ണപുരം, അന്പാടിക്കുളം റോഡ് എന്നിവിടങ്ങളിലെ വീടുകളിലാണ് രക്തപരിശോധന നടത്തിയത്. രാത്രിയിൽ 25ഓളം ആരോഗ്യപ്രവർത്തകരാണ് രക്തസാന്പിളുകൾ ശേഖരിക്കാൻ വീടുകൾ തോറും കയറിയിറങ്ങിയത്. വീടുകളിലെ…
Read More