കൊരട്ടി: കൊരട്ടി ദേശീയപാത സിഗ്നൽ ജംഗ്ഷനിൽ പാക്കിംഗ് ആവശ്യങ്ങൾക്കായി കൊണ്ടുപോയ ലോഹ നിർമിത ഷീറ്റുകൾ നാഷണൽ പെർമിറ്റ് ലോറിയിൽനിന്നു ബെൽറ്റ് പൊട്ടി റോഡിലേക്ക് വീണു. തൊട്ടുപിന്നിലും വശങ്ങളിലുമായി മറ്റു വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.ഇന്ന് രാവിലെ ആറോടെയായിരുന്നു സംഭവം. ചെന്നെെയിൽനിന്ന് അങ്കമാലിയിലേക്ക് പോകുന്ന ലോറി സിഗ്നലിനെ മറികടക്കുന്നതിനിടെ സിഗ്നൽ വീഴുകയും ഡ്രൈവർ പൊടുന്നനെ ബ്രേക്കിട്ടതിനെ തുടർന്ന് വാഹനം ഉലഞ്ഞ് ചരക്ക് കെട്ടിയിരുന്ന ബെൽറ്റ് പൊട്ടി സാധനങ്ങൾ റോഡിലേക്ക് വീഴുകയുമായിരുന്നു. 100 കിലോഗ്രാമിലേറെ ഭാരമുള്ളതായിരുന്നു ലോഹ നിർമിതമായ ഓരോ ഷീറ്റുകളും. കൊരട്ടി പോലീസും ഹൈവേ പോലീസും സ്ഥലത്തെത്തി ക്രെയിനിന്റെ സഹായത്തോടെ റോഡിൽ വീണ ഇരുന്പ് ഷീറ്റുകൾ റോഡിൽ നിന്ന് നീക്കി . ഷീറ്റുകൾ വീണതിനെ തുടർന്ന വാഹനങ്ങൾ സർവീസ് റോഡിലൂടെയാണ് ഗതാഗതം ക്രമീകരിച്ചത്. എന്നിട്ടും ഗതാഗതം സാധാരണ നിലയിലാകാൻ ഒരു മണിക്കൂറിലേറെ സമയമെടുത്തു. അമിതഭാരം കയറ്റി വരുന്ന…
Read MoreCategory: Thrissur
സംസ്ഥാന സ്കൂൾ കായികമാമാങ്കത്തിന് ഇനി ആറു നാൾ; ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ
കുന്നംകുളം (തൃശൂർ): കുന്നംകുളത്ത് അടുത്ത ആഴ്ച ആരംഭിക്കുന്ന 65-ാമത് സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് ഇനി ആറു നാൾ. സംസ്ഥാന സ്കൂൾ കായികമേളയുടെ പ്രധാന വേദിയുടെ പന്തലുയർന്നു കഴിഞ്ഞു. ഗവ. ബോയ്സ് ഹയർ സെക്കൻഡറി സീനിയർ ഗ്രൗണ്ടിനടുത്താണ് പന്തലൊരുങ്ങിയത്. ഇതോടൊപ്പം മറ്റ് ഒരുക്കങ്ങളും അവസാനഘട്ടത്തിലാണ്. കായികോത്സവത്തിൽ വലുതും ചെറുതുമായ പന്ത്രണ്ടോളം പന്തലുകളാണ് തയാറാക്കുന്നത്. പ്രധാന വേദി 2500 ചതുരശ്ര അടി വിസ്തീർണത്തിലുള്ള ഭക്ഷണ പന്തലാണ്. ഇതിന്റെ കാൽനാട്ട് കഴിഞ്ഞ ദിവസം എ.സി. മൊയ്തീൻ എംഎൽഎ നിർവഹിച്ചിരുന്നു. സിന്തറ്റിക് ട്രാക്കിനോട് ചേർന്ന് കാണികൾ ഇരിക്കുന്ന ഗാലറിയിലും മൂന്ന് പന്തുലുകളുണ്ടാകും. മഴയെ ചെറുക്കാൻ കഴിയുന്നതാണ് ഈ പന്തലുകൾ. കായിക താരങ്ങൾക്ക് പരിശീലനത്തിന് സൗകര്യമൊരുക്കിയിട്ടുള്ള ബഥനി സ്കൂളിലും പന്തൽ ഒരുക്കുന്നുണ്ട്. സിന്തറ്റിക് ട്രാക്കിലെ ഗാലറിക്ക് മുകളിലുള്ള സ്ഥലത്താണ് ഉദ്ഘാടന വേദി. ഇരുന്നൂറോളം പേർക്ക് ഇരിക്കാനുള്ള സൗകര്യമാണിവിടെയുള്ളത്. ഉദ്ഘാടന വേദി അലങ്കാര പണികളാൽ…
Read Moreകണ്ണന് എല്ലാ ചോദ്യങ്ങൾക്കും വ്യക്തമായ മറുപടി നൽകിയാൽ എന്താ കുഴപ്പം; സിപിഎമ്മിനെ വെട്ടിലാക്കി ജി. സുധാകരന്റെ തുറന്നു പറച്ചിൽ
തൃശൂർ: കരുവന്നൂർ തട്ടിപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന ഇഡി അന്വേഷണത്തെ സ്വാഗതം ചെയ്തും പരാതി കിട്ടിയ ഉടൻ നടപടിയെടുക്കാത്തതിനെ വിമർശിച്ചും മുൻ സഹകരണ മന്ത്രി കൂടിയായ സിപിഎം നേതാവ് ജി. സുധാകരന്റെ സ്വകാര്യ ചാനലിനോടുള്ള തുറന്നു പറച്ചിൽ പാർട്ടിയെ വെട്ടിലാക്കി. ഇഡി അന്വേഷണം നേരിടുന്ന സിപിഎം നേതാക്കളെ സംരക്ഷിക്കാൻ പാർട്ടി സംരക്ഷണ സദസുകൾ സംഘടിപ്പിച്ചു വരുന്നതിനിടെ ജി. സുധാകരന്റെ തുറന്നു പറച്ചിൽ സിപിഎം നേതൃത്വത്തിന്റെ മുഖത്തേറ്റ അടി പോലെയായാെന്നു പാർട്ടിയിലുള്ളവർതന്നെ പറയുന്നു. ഇഡി അന്വേഷണത്തെ ആർക്കും തടയാനാകില്ലെന്നും അവരോട് സത്യം തുറന്നു പറഞ്ഞ് വസ്തുതകൾ ബോധ്യപ്പെടുത്തുകയാണ് ചെയ്യേണ്ടതെന്നുമാണ് ജി. സുധാകരൻ വ്യക്തമാക്കിയത്. കേരള ബാങ്ക് വൈസ് ചെയർമാൻ എം.കെ. കണ്ണന്റെ പേരെടുത്തു പറഞ്ഞുതന്നെയാണ് സുധാകരൻ വിമർശിച്ചത്. കണ്ണന് എല്ലാ ചോദ്യങ്ങൾക്കും വ്യക്തമായ മറുപടി നൽകിയാൽ എന്താ കുഴപ്പം. കരുവന്നൂർ തട്ടിപ്പുമായി ബന്ധപ്പെട്ട് പരാതി കിട്ടിയപ്പോൾ തന്നെ അതു അന്വേഷിച്ച്…
Read Moreബിസിനസ് പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് 13 ലക്ഷം തട്ടി: തൃശൂർ സ്വദേശിക്കെതിരേ പരാതിയുമായി കണ്ണൂർക്കാരൻ
തളിപ്പറമ്പ്: മകനെ ബിസിനസ് പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തെന്ന പരാതിയിൽ തൃശൂർ സ്വദേശിക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. ളിപ്പറമ്പ് പൂക്കോത്ത് നടയിലെ കെ.എൻ. ഹേമജയുടെ(58) പരാതിയിലാണ് കേസ്. തൃശൂർ ചിറ്റിലപ്പിള്ളി അടാട്ട് പഞ്ചായത്തിലെ പി.സി. സാഹിദ് അൻവർ (30)ന്റെ പേരിലാണ് വഞ്ചനാ കുറ്റത്തിന് കേസെടുത്തത്. മാർച്ച് 14 മുതൽ മകനെ ബിസിനസ് പങ്കാളിയാക്കാമെന്നും അതേ കമ്പനിയിൽ ജോലി നൽകാമെന്നും വാഗ്ദാനം ചെയ്ത് പല തവണകളായി 13,70,300 രൂപ അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്തു നൽകി. എന്നാൽ പണം കൈപ്പറ്റിയിട്ടും നാളിതുവരെയായി ജോലിയോ പണമോ തിരിച്ചു കിട്ടിയില്ലെന്നാണ് പരാതിയിൽ പറയുന്നത്.തളിപ്പറന്പ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Moreസുരേഷ് ഗോപിയെ സ്ഥാനാർഥിയാക്കാൻ ഇഡിയുടെ സഹായം വേണ്ട; തട്ടിപ്പുകാരെല്ലാം അന്തിയുറങ്ങുന്നത് എ.കെ.ജി സെന്ററിലെന്ന് സുരേന്ദ്രൻ
ഇരിങ്ങാലക്കുട : സുരേഷ് ഗോപിയെ തൃശൂരിൽ സ്ഥാനാർഥിയാക്കാൻ തങ്ങൾക്ക് ഇഡിയുടെയും കരുവന്നൂരിന്റെയും ഒന്നും സഹായം വേണ്ടെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കരുവന്നൂരിലെ കോടികളുടെ അഴിമതി പുറത്തുകൊണ്ടുവന്നത് മാധ്യമങ്ങളോ ഇഡിയോ ക്രൈംബ്രാഞ്ചോ അല്ല, മറിച്ച് പാവപ്പെട്ട സിപിഎം അനുഭാവികളായ സഹകാരികളാണ്. മാസപ്പടി എല്ലാം വാങ്ങി എവിടെ നിക്ഷേപിക്കുന്നു എന്ന സംശയമാണ് ഇപ്പോൾ തീർന്നിരിക്കുന്നത് എ.സി. മൊയ്തീന്റെയും എം.കെ. കണ്ണന്റെയും അരവിന്ദാക്ഷന്റെയും സതീഷ് കുമാറിന്റെയും അനധികൃത സ്വത്തുക്കൾ കണ്ടു കെട്ടണം. അല്ലാതെ മറ്റു ബാങ്കുകളെ കൂടി കരുവന്നൂരിന്റെ പാതയിലേക്ക് എത്തിക്കുകയല്ല വേണ്ടത്. തട്ടിപ്പുകാരെല്ലാം എ.കെ.ജി സെന്ററിൽ ആണ് അന്തിയുറങ്ങുന്നതെന്നും സുരേന്ദ്രൻ പരിഹസിച്ചു.
Read Moreഎം.കെ. കണ്ണനോട് സ്വത്ത് വിവരങ്ങൾ ഹാജരാക്കാൻ ഇഡി; വ്യാഴാഴ്ചയ്ക്കുള്ളിൽ കുടുംബത്തിന്റെയടക്കം സ്വത്ത് വിവരം വേണം
തൃശൂർ: സിപിഎം നേതാവും തൃശൂർ കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റും കേരളാ ബാങ്ക് വൈസ് പ്രസിഡന്റുമായ എം.കെ കണ്ണൻ സ്വത്ത് വിവരങ്ങൾ ഹാജരാക്കണമെന്നാവശ്യപ്പെട്ട് ഇഡി നോട്ടീസ് നൽകി. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായാണ് ഇഡി നോട്ടീസ് നൽകിയത്. വ്യാഴാഴ്ചയ്ക്കുള്ളിൽ കുടുംബത്തിന്റെയടക്കം സ്വത്ത് വിവരം ഹാജരാക്കാനാണ് ഇഡി നിർദ്ദേശം. എം.കെ കണ്ണൻ പ്രസിഡന്റായി തുടരുന്ന തൃശൂർ കോ -ഓപ്പറേറ്റീവ് ബാങ്കിൽ കരുവന്നൂർ കേസിലെ മുഖ്യപ്രതി സതീഷ് കുമാർ പല പ്രധാന ഇടപാടുകളും നടത്തിയിരുന്നതായി ഇഡി കണ്ടെത്തിയിട്ടുണ്ട്. കോടികളുടെ ഇടപാട് രേഖകൾ ഈ ബാങ്കിൽ കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിൽ പിടിച്ചെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിശദാംശങ്ങൾ തേടാൻ കണ്ണനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയുമുണ്ടായി. എന്നാൽ കണ്ണൻ അന്വേഷണത്തോട് സഹകരിക്കുന്നില്ല എന്നാണ് ഇഡി പറയുന്നത്. ചോദ്യം ചെയ്യൽ സമയത്ത് കണ്ണൻ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിക്കുന്നുവെന്നും…
Read Moreപണ്ട് ടാക്സി സർവീസ്, ഇപ്പോൾ ‘പാർട്ടി ബിനാമി’ സർവീസ്’ കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിൽ അറസ്റ്റിലായ പി.ആർ അരവിന്ദാക്ഷന്റെ ഒരു ചെറിയ മീനില്ല…
തൃശൂര്: ബാങ്ക് തട്ടിപ്പു കേസിൽ ചോദ്യം ചെയ്യുന്നതിനും കസ്റ്റഡിയിലെടുക്കുന്നതിനും അറസ്റ്റിനുമൊക്കെ മുന്പ് സിപിഎം നേതാവ് പി.ആർ. അരവിന്ദാക്ഷന്റെ ഭൂതകാലം ചികഞ്ഞപ്പോൾ ആൾ ഒരു ചെറിയ മീൻ അല്ലെന്ന് ഇഡിക്ക് വ്യക്തമാകുകയായിരുന്നു. ഒരു ചെറു ചൂണ്ടയിൽ കുരുങ്ങില്ല ഈ മീനെന്നും അവർക്കു ബോധ്യപ്പെട്ടു. അരവിന്ദാക്ഷൻ ബിനാമികളുടെ തമ്പുരാനാണെന്ന വിശേഷണമാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. കരുവന്നൂര് സഹകരണ ബാങ്ക് തട്ടിപ്പ് കേസില് അറസ്റ്റിലാകുന്ന ആദ്യ പ്രമുഖ സിപിഎം നേതാവാണ് സിപിഎം വടക്കാ ഞ്ചേരി നഗരസഭ കൗണ്സിലര് കൂടിയായ പി.ആർ. അരവിന്ദാക്ഷന്. പണ്ട് വടക്കാഞ്ചേരിയിലും അത്താണിയിലും ടാക്സി കാർ ഓടിച്ചിരുന്ന അരവിന്ദാക്ഷൻ പിന്നീട് സിപിഎമ്മിലെ പ്രമുഖരുടെ ബിനാമി ബിസിനസുകളുടെ സ്റ്റിയറിംഗ് നിയന്ത്രിക്കുന്ന പ്രമുഖനായി. രണ്ട് കരിങ്കൽ ക്വാറികൾ അരവിന്ദാക്ഷന് ഉണ്ടായിരുന്നു. കൂടാതെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ബിനാമി ഇടപാടിൽ ഹോട്ടലുകളും പ്രവർത്തിച്ചിരുന്നു. തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിക്കടുത്തും അരവിന്ദാക്ഷന് ഒരു…
Read Moreകരുവന്നൂർ ബാങ്ക് തട്ടിപ്പ്; ഇടിവെട്ട് നടപടികളുമായി ഇഡി;‘ഷോക്കേറ്റ്’സിപിഎം; നേതാക്കളെ സംരക്ഷിക്കാൻ സിപിഎം കച്ചമുറുക്കുന്നു
തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിൽ സിപിഎം നേതാവ് പി. ആർ. അരവിന്ദാക്ഷനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സർജിക്കൽ സ്ട്രൈക്ക് വഴി കൊണ്ടുപോയതോടെ ഇനിയെന്ത്, ആരിലേക്ക് എന്ന ആശങ്കയിലാണ് സിപിഎം ജില്ലാ-സംസ്ഥാന നേതൃത്വങ്ങൾ. അരവിന്ദാക്ഷന്റെ അറസ്റ്റ് മുൻകൂട്ടി കാണാനോ മുൻകൂർ ജാമ്യത്തിനുള്ള നടപടികൾ സ്വീകരിക്കാനോ പാർട്ടി നേതൃത്വത്തിന് സാധിച്ചിരുന്നില്ല. ഇന്നലെ നട്ടുച്ചയ്ക്ക് സഖാക്കളുടെ നിരീക്ഷണ വലയം ഭേദിച്ച് അരവിന്ദാക്ഷനെ ഇഡി കൊത്തിയെടുത്തു കൊണ്ടുപോകുകയായിരുന്നു. കൊച്ചിയിൽനിന്ന് ഇഡി സംഘം വടക്കാഞ്ചേരിയിലെ പാർളിക്കാടുള്ള വീട്ടിലെത്തി അരവിന്ദാക്ഷനെ കസ്റ്റഡിയിലെടുത്തത് അറിയാൻ വൈകിയത് വലിയ പാളിച്ചയായാണ് പാർട്ടി നേതൃത്വം കണക്കാക്കുന്നത്. ഇഡിയുടെ അടുത്ത ലക്ഷ്യം എ.സി. മൊയ്തീൻ എംഎൽഎയും സിപിഎം സംസ്ഥാന സമിതി അംഗവും തൃശൂർ സഹകരണ ബാങ്ക് പ്രസിഡന്റുമായ എം.കെ. കണ്ണനുമാണെന്നു സിപിഎം തിരിച്ചറിയുന്നു. അരവിന്ദാക്ഷന്റെ കാര്യത്തിലുണ്ടായ വീഴ്ച ഈ നേതാക്കളുടെ കാര്യത്തിൽ ഉണ്ടാകരുതെന്ന് സംസ്ഥാന നേതൃത്വം കർശന നിലപാടെടുത്തു കഴിഞ്ഞു.…
Read Moreകരുവന്നൂർ മോഡൽ തട്ടിപ്പ് കാട്ടാകാമ്പാലിലും; കോണ്ഗ്രസിന് കുരുക്ക്; അന്വേഷണം ഊർജിതമാക്കി പോലീസ്
കുന്നംകുളം: സിപിഎം കരുവന്നൂർ ചൂടിൽ വെന്തുരുകുന്പോൾ കോണ്ഗ്രസിനെ വെട്ടിലാക്കി കുന്നംകുളം കാട്ടാകാന്പാലിലും സഹകരണതട്ടിപ്പിന്റെ അന്വേഷണം മുറുകുന്നു. കോണ്ഗ്രസ് നേതൃത്വം നൽകുന്ന കാട്ടുകാന്പാൽ മൾട്ടിപർപ്പസ് കോപ്പറേറ്റീവ് സൊസൈറ്റിയിൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ നടന്ന സാന്പത്തിക ക്രമക്കേടുകളെ പറ്റിയുള്ള അന്വേഷണം പോലീസ് ഊർജിതമാക്കിയതോടെ കരുവന്നൂരിനു പുറമെ ഒരു സഹകരണസ്ഥാപനത്തിലെ തട്ടിപ്പുകൂടി മറനീക്കി പുറത്തുവരികയാണ്. സൊസൈറ്റിയിൽ നടന്ന സാന്പത്തിക തട്ടിപ്പും തിരിമറിയും മാസങ്ങൾക്കു മുന്നേ കണ്ടെത്തുകയും സഹകരണ അസി.രജിസ്ട്രാർക്ക്നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കുന്നംകുളം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയുമുണ്ടായി. ഇതിന്റെ അന്വേഷണം ഇപ്പോൾ സജീവമായി മുന്നോട്ടുപോവുകയാണ്. പുതിയ പരാതികൾ ഇപ്പോഴും പോലീസിന് ലഭിക്കുന്നുമുണ്ട്. ഇതോടെയാണ് വൻതട്ടിപ്പാണ് നടന്നതെന്ന നിഗമനത്തിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നത്. മുൻ സെക്രട്ടറിയും കോണ്ഗ്രസ് നേതാവുമായ വി.ആർ സജിത് മറ്റാരും അറിയാതെ അനധികൃതമായി കള്ള ഒപ്പിട്ട് ആധാരങ്ങളും, വായ്പക്കപേക്ഷിച്ചവർ സമർപിച്ച ശന്പള സർട്ടിഫിക്കറ്റുകളും ഉപയോഗിച്ച് ലക്ഷങ്ങൾ വായ്പ എടുക്കുകയും, ബാങ്കിൻറെ ഫണ്ടുകൾ…
Read Moreസിപിഎം തൃശൂർ ജില്ലാ സെക്രട്ടേറിയറ്റ് ; പാർട്ടിയിൽ ഒറ്റുകാർ, ഗ്രൂപ്പിസം ചർച്ചയാകും
തൃശൂർ: കരുവന്നൂർ കുംഭകോണത്തിന്റെ തീച്ചൂളയിൽ പെട്ടു നിൽക്കുന്നതിനിടെ സിപിഎം തൃശൂർ ജില്ല സെക്രട്ടേറിയറ്റ് യോഗം ഇന്നു നടക്കും. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തിലാണ് ഉച്ചയോടെ യോഗം നടക്കുക. അഴീക്കോടൻ ദിനാചരണത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനത്തിൽ പങ്കെടുക്കാനാണ് ഗോവിന്ദൻ തൃശൂരിലുള്ളത്. കരുവന്നൂർ കേസ് പാർട്ടിയെ കടുത്ത പ്രതിരോധത്തിലാക്കിയ സാഹചര്യത്തിൽ ഇന്നത്തെ സെക്രട്ടേറിയറ്റ് യോഗത്തിന് പ്രാധാന്യമേറെയാണ്. എ.സി. മൊയ്തീനെതിരെയുള്ള എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് നീക്കങ്ങളെ എങ്ങിനെ പ്രതിരോധിക്കണമെന്നതാണ് ഇന്നത്തെ സെക്രട്ടേറിയറ്റിലെ പ്രധാന ചർച്ചയെന്നാണ് വിവരം. ഇഡി അന്വേഷണം മുന്നോട്ടുപോകുന്പോൾ ശക്തമായ പ്രതിരോധ നടപടികളെടുത്തില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോയേക്കുമെന്ന ആശങ്ക പാർട്ടി നേതൃത്വത്തിനുണ്ട്. അതുകൊണ്ടുതന്നെ മൊയ്തീനടക്കമുള്ള നേതാക്കൾക്കെതിരേ ഇഡി നടപടിയുണ്ടായാൽ അതിനെ എങ്ങിനെയെല്ലാം നേരിടണമെന്നും യോഗം ചർച്ച ചെയ്യും. സിപിഎം ഭരിക്കുന്ന സഹകരണബാങ്കുകളിലേക്ക് ഇനിയും ഇഡി റെയ്ഡുകൾ വരാൻ സാധ്യതയേറെയായതിനാൽ എന്തെല്ലാം അടിയന്തര നടപടികൾ കൈക്കൊള്ളണമെന്നും സെക്രട്ടേറിയറ്റ് ആസൂത്രണം ചെയ്യും. തൃശൂരിൽ പാർട്ടിക്കുള്ളിൽ…
Read More