ഇരിങ്ങാലക്കുട: കരുവന്നൂര്‍ സഹകരണ ബാങ്ക് കേസന്വേഷണം ഉന്നതരിലേക്ക് നീങ്ങുന്നതിനിടെ, തട്ടിയെടുത്ത കോടികള്‍ കൈമറിഞ്ഞ വഴികളും അതു കൈപ്പറ്റിയവരെയും കണ്ടെത്താന്‍ ഇഡി നീക്കം ശക്തമാക്കി. ഇടനിലക്കാര്‍ക്ക് ലഭിച്ച സാമ്പത്തികനേട്ടങ്ങള്‍, തുക കൈമാറിയ രീതികള്‍, ഏതെല്ലാം ബാങ്കുകളില്‍ നിക്ഷേപിച്ചു, തട്ടിപ്പിന് ഒത്താശയും സംരക്ഷണവും നല്‍കിയതാര് എന്നീ കാര്യങ്ങളാണ് ഇഡി അന്വേഷിക്കുന്നത്. ഇതിനായി വായ്പ ലഭിച്ചവര്‍, ഇടനിലക്കാര്‍, ബിനാമികള്‍, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവരുടെ മറ്റു ബാങ്കുകളിലെ ഇടപാടുകള്‍ വിശദമായി പരിശോധിക്കുന്നുണ്ട്. കരുവന്നൂര്‍ ബാങ്കില്‍ നിന്ന് 300 കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് പ്രാഥമിക കണ്ടെത്തല്‍. പത്തോളം സഹകരണ ബാങ്കുകള്‍ ഉള്‍പ്പെടെ ഇഡിയുടെ അന്വേഷണ പരിധിയിലുണ്ട്. തൃശൂര്‍ കോലഴിയിലെ സ്ഥിരതാമസക്കാരനും കണ്ണൂര്‍ സ്വദേശിയുമായ പി. സതീഷ്കുമാറാണ് മുഖ്യപ്രതി. 150 കോടി രൂപയോളം വ്യാജപ്പേരുകളില്‍ വായ്പയായി ഇയാള്‍ തട്ടിയെടുത്തു. ഈ തുക എവിടേക്ക് പോയെന്ന് കണ്ടെത്തും. രാഷ്ട്രീയ നേതാക്കളുടെ ബിനാമിയാണ് ഇയാളെന്നാണ് ഇഡിക്ക് ലഭിച്ച മൊഴികള്‍.…
Read MoreCategory: Thrissur
24 മണിക്കൂർ നീണ്ട ഇഡി പരിശോധന പൂർത്തിയായി; അയ്യന്തോൾ ബാങ്കിൽ നിന്ന് ലഭിച്ചത് നിർണായക രേഖകൾ
സ്വന്തം ലേഖകൻ തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് അയ്യന്തോൾ സർവീസ് സഹകരണബാങ്കിൽ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ 24 മണിക്കൂർ നീണ്ട പരിശോധന അവസാനിച്ചു. ഇന്നലെ രാവിലെ തുടങ്ങിയ പരിശോധന ഇന്നു രാവിലെ എട്ടരയോടെയാണ് അവസാനിച്ചത്. കരുവന്നൂർ കേസിലെ മുഖ്യപ്രതി സതീഷ്കുമാറിന്റെയും ബന്ധുക്കളുടേയും ബിനാമികളുടേയും പേരിലുള്ള വിവിധ അക്കൗണ്ടുകൾ സംബന്ധിച്ച രേഖകൾ ഇഡി പരിശോധിച്ചു. സതീഷ്കുമാറിന്റെ അക്കൗണ്ടുകൾ തന്നെയാണ് ഇഡിപ്രധാനമായും പരിശോധിച്ചത്. സതീഷ് കുമാറിന്റെ അക്കൗണ്ട് വിവരങ്ങൾ ഇഡി സംഘം പൂർണമായും പരിശോധിച്ചുവെന്ന് അയ്യന്തോൾ ബാങ്ക് പ്രസിഡന്റ് എൻ. രവീന്ദ്രനാഥൻ പറഞ്ഞു. ഇഡി വന്നത് പരിഭ്രാന്തി പരത്തിക്കൊണ്ടായിരുന്നുവെന്നും സതീഷ് കുമാറിന്റെ അക്കൗണ്ട് വിവരങ്ങൾ ചോദിക്കുകയും പിന്നീട് അക്കൗണ്ട് വിവരങ്ങൾ പൂർണമായും പരിശോധിച്ചുവെന്നും എൻ.രവീന്ദ്രനാഥൻ പറഞ്ഞു. ഒരു കസ്റ്റമർ ഒറ്റ ദിവസം 25 തവണ പണം അടച്ചാൽ ബാങ്കിന് ഒന്നും ചെയ്യാൻ സാധിക്കില്ലെന്ന് രവീന്ദ്രനാഥ് പറഞ്ഞു. പല…
Read Moreമകനെയും കുടുംബത്തെയും തീകൊളുത്തി കൊലപ്പെടുത്താൻ പിതാവിന്റെ ശ്രമം; സംഭവത്തിനുശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച പിതാവ് ആശുപത്രിയിൽ
തൃശൂർ: മണ്ണുത്തി ചിറക്കാക്കോട് ഒരു കുടുംബത്തിലെ മൂന്നു പേരെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം. മകന്റെ കുടുംബത്തെ തീ കൊളുത്തിയ പിതാവ് ജോൺസൺ പിന്നീട് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഗുരുതരമായി പൊള്ളലേറ്റ മകൻ ജോജി (40), മരുമകൾ ലിജി (34) ഇവരുടെ മകൻ ടെന്റുൽക്കർ (12) എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബ വഴക്കാണ് സംഭവത്തിന് പിന്നിലെന്ന് സൂചന. ജോൺസൺ ഭാര്യയെ ഒരു മുറിയിലിട്ട് പൂട്ടിയശേഷമാണ് മകന്റെ കുടുംബത്തിനുനേരെ ആക്രമണം നടത്തിയത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയവരാണ് മകനെയും കുടുംബത്തെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മണ്ണുത്തി പോലീസ് സ്ഥലത്തെത്തി.
Read Moreസംസ്ഥാനത്ത് മഴ തുടരും; മധ്യ, തെക്കൻ കേരളത്തിലാണ് കൂടുതൽ മഴയ്ക്ക് സാധ്യത; മലയോരമേഖലകളിൽ ജാഗ്രത വേണം
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കും. ഇടുക്കി, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു അടുത്ത മണിക്കൂറുകളിൽ തിരുവനന്തപുരം, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. മധ്യ, തെക്കൻ കേരളത്തിലാണ് കൂടുതൽ മഴ സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കും. മലയോരമേഖലകളിൽ ജാഗ്രത വേണം. മധ്യപ്രദേശിന് മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്ന സാഹചര്യത്തിൽ കേരളത്തിൽ അടുത്ത 5 ദിവസം മഴ തുടരാൻ സാധ്യതയുണ്ട്. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. വ്യാഴാഴ്ച വരെ മത്സ്യത്തൊഴിലാളികൾക്കുള്ള മുന്നറിയിപ്പ് തുടരും. തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ അതിനോട് ചേർന്ന കന്യാകുമാരി തീരം, ശ്രീലങ്കൻ തീരം അതിനോട് ചേർന്ന തെക്കു പടിഞ്ഞാറൻ ബംഗാൾ…
Read Moreതൃശൂർ നഗരത്തിൽ വൻ സ്വർണക്കവർച്ച; മൂന്നു കിലോ സ്വർണം നഷ്ടമായി; പോലീസ് അന്വേഷണം ആരംഭിച്ചു
തൃശൂർ: നഗരത്തിൽ വൻ സ്വർണക്കവർച്ച. ഇന്നലെ അർധരാത്രിയാണ് സംഭവം. തൃശൂർ ഡിപി പ്ലാസ കെട്ടിടത്തിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ഡിപി ചെയിൻസ് സ്ഥാപനത്തിൽ നിർമിച്ച മൂന്ന് കിലോ സ്വർണാഭരണങ്ങൾ കന്യാകുമാരി മാർത്താണ്ഡം ഭാഗത്തുള്ള ജ്വല്ലറികളിലേക്ക് കൊണ്ടു പോകുന്നതിനായി തൃശൂർ റെയിൽവേ സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്പോഴാണ് കാറിൽ എത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. ജ്വല്ലറിയിലെ ജീവനക്കാരായ കല്ലൂർ സ്വദേശി റിൻറോ, അരണാട്ടുകര സ്വദേശി പ്രസാദ് എന്നിവർ കൈയിൽ സൂക്ഷിച്ചിരുന്ന ബാഗാണ് കാറിൽ എത്തിയ സംഘം തട്ടിയെടുത്തത്. വെള്ള നിറത്തിലുള്ള ഡിസൈർ കാറിൽ എത്തിയ സംഘമാണ് ആഭരണങ്ങൾ തട്ടിയെടുത്തതെന്ന് പറയുന്നു. പണി കഴിപ്പിച്ച ആഭരണങ്ങൾ ആഴ്ചയിൽ ഒരു ദിവസം ചെന്നൈ എഗ്മോർ ട്രെയിനിൽ പതിവായി കൊണ്ട് പോകാറുണ്ട്. ഇത് അറിയാവുന്നവരാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം. തൃശൂർ ഈസ്റ്റ് പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreകേരളത്തില്‍ കാലവര്‍ഷം കൂടുതല്‍ ശക്തമാകുന്നു;വടക്കൻ ജില്ലകളിൽ മഴ ശക്തമാകും
തിരുവനന്തപുരം: ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥ വകുപ്പ് . സംസ്ഥാനത്ത് ഒന്‍പത് വരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴ ലഭിക്കാനും സാധ്യതയുണ്ട്. വരുംദിവസങ്ങളില്‍ വടക്കന്‍ ജില്ലകളിലും കാലവര്‍ഷം ശക്തമാകും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ സ്വാധീനഫലമായി വരും ദിവസങ്ങളില്‍ കേരളത്തില്‍ കാലവര്‍ഷം കൂടുതല്‍ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ,പാലക്കാട്, മലപ്പുറം ജില്ലകളിലും ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. കടലോര മേഖലയില്‍ ഇന്നും നാളെയും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 55 കിലോമീറ്റര്‍…
Read Moreമഴ കനക്കും; മലയോര മേഖലകളിൽ ജാഗ്രത തുടരണമെന്നു നിർദേശം; വെള്ളിയാഴ്ച 12 ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുമെന്ന് മുന്നറിയിപ്പ്. ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ടയിലും ഇടുക്കിയിലും ഓറഞ്ച് അലർട്ട് തുടരുകയാണ്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കന്‍ കേരളത്തിലും വടക്കന്‍ കേരളത്തിലും മഴ ശക്തമാകുമെന്ന് മുന്നറിയിപ്പുണ്ട്. മലയോരമേഖലകളിൽ ജാഗ്രത തുടരണമെന്നാണ് നിര്‍ദ്ദേശം. ഇനി വടക്കൻ ജില്ലകളിലും മഴ പ്രതീക്ഷിക്കാം. മറ്റന്നാൾ 11 ജില്ലകളിലും വെള്ളിയാഴ്ച 12 ജില്ലകളിലും യെല്ലോ അലർട്ടാണ്. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ അടുത്ത മണിക്കൂറുകളിൽ ന്യൂനമർദ്ദം രൂപപ്പെടും. ഇതിന്റെ സ്വാധീനഫലമായാണ് ഈ ദിവസങ്ങളിൽ കാലവർഷം സജീവമാകുന്നത്. മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Read Moreഇഡിഹാജരാക്കാൻ നിർദേശിച്ച രേഖകൾ ശേഖരിക്കാനായില്ല; എ.സി. മൊയ്തീൻ ഇന്നും ഇഡിക്കു മുന്നിലേക്കില്ല
വടക്കാഞ്ചേരി/തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് വായ്പാ തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസിൽ സിപിഎം നേതാവും കുന്നംകുളം എംഎൽഎയുമായ എ.സി. മൊയ്തീൻ ഇന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുന്നിൽ ഹാജരാകില്ല. ഇഡിഹാജരാക്കാൻ നിർദേശിച്ച രേഖകൾ ശേഖരിക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടി ഇന്നു ഹാജരാകാൻ സാധിക്കില്ലെന്നു മൊയ്തീൻ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച ഹാജരാകണമെന്നാവശ്യപ്പെട്ട് ഇഡി നേരത്തെ നോട്ടീസയച്ചെങ്കിലും മൊയ്തീൻ അന്നും അസൗകര്യം അറിയിക്കുകയായിരുന്നു. തുടർന്നാണ് ഇന്നു ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി വീണ്ടും നോട്ടീസ് നൽകിയത്. നാളെ പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ ഹാജരാകേണ്ടതില്ലെന്ന പാർട്ടി നിർദേശത്തെ തുടർന്നാണ് മൊയ്തീൻ ഇന്ന് ഹാജരാകാതിരിക്കുന്നതെന്നാണു സൂചന. കോടികളുടെ തട്ടിപ്പ് നടന്ന കേസിൽ ബിനാമികൾക്ക് ലോൺ അനുവദിക്കാൻ നിർദേശിച്ചത് എ.സി. മൊയ്തീൻ ആണെന്നാണ് ഇഡിയുടെ കണ്ടെത്തൽ. വീട്ടിൽ റെയ്ഡ് നടത്തിയതിന് പിന്നാലെ മൊയ്തീന്റെ രണ്ട് ബാങ്ക് അക്കൗണ്ടുകൾ ഇഡി മരവിപ്പിച്ചിരുന്നു. ഓഗസ്റ്റ് 22ന് മൊയ്തീന്റെ തൃശൂരിലെ വീട്ടിൽ…
Read Moreപാലിയേക്കരയിൽ പുതിയ ടോൾ നിരക്ക്
തൃശൂർ: പാലിയേക്കര ടോൾ പ്ലാസയിൽ പുതുക്കിയ നിരക്ക് ഇന്നു മുതൽ പ്രാബല്യത്തിൽ വന്നു. നിലവിലെ കരാർ വ്യവസ്ഥ പ്രകാരമാണ് സെപ്റ്റംബർ ഒന്നിന് ടോൾനിരക്ക് ഉയർത്തിയത്. ഇതുസംബന്ധിച്ച് ദേശീയപാത അഥോറിറ്റി വിജ്ഞാപനം പുറത്തിറക്കിയിരുന്നു. പുതിയ അറിയിപ്പ് പ്രകാരം കാർ, ജീപ്പ്, ചെറുകിട വാണിജ്യ വാഹനങ്ങൾ എന്നിവയുടെ ഒരുവശത്തേക്കുള്ള ടോൾനിരക്കിൽ മാറ്റമില്ല. എന്നാൽ, ദിവസത്തിൽ ഒന്നിൽ കൂടുതൽ യാത്രകൾക്ക് അഞ്ച് മുതൽ 10 രൂപ വരെ വർധനയുണ്ട്. കാർ, ജീപ്പ്, വാൻ ദിവസം ഒരു വശത്തേക്ക് 90 രൂപയാണ് നിരക്ക്. ദിവസം ഒന്നിൽ കൂടുതൽ യാത്രകളുണ്ടെങ്കിൽ 140 രൂപ നൽകേണ്ടി വരും. ചെറുകിട വാണിജ്യ വാഹനങ്ങൾക്ക് ഒരുവശത്തേക്ക് 160 രൂപയാണ് ചാർജ്. ഒന്നിൽ കൂടുതൽ യാത്രകൾക്ക് ഇത് 240 രൂപയായി ഉയരും. ബസ്, ലോറി, ട്രക്ക് എന്നിവയ്ക്ക് ഒരുവശത്തേക്ക് 320 രൂപയും ഒന്നിൽ കൂടുതൽ യാത്രകൾക്ക് 480 രൂപയുമാണ് നിരക്ക്.…
Read Moreപുലിക്കളി നയിക്കാൻ കുട്ടിപ്പെൺപുലികൾ !
കെ.കെ.അർജുനൻ വിയ്യൂർ: തൃശൂർ നഗരത്തിന്റെ രാജവീഥികളിലേക്ക് അലറിയാർത്ത് ചുവടുവച്ചെത്തുന്ന വിയ്യൂർ സെന്ററിന്റെ പുലിക്കളി സംഘത്തെ മുന്നിൽനിന്ന് നയിക്കുക ഇത്തവണ രണ്ടു പെണ്കുട്ടിപ്പുലികൾ! 12 വയസുകാരി വൈഗയും ഏഴുവയസുകാരി ആരാധ്യയും. വിയ്യൂർ സെന്ററിന്റെ ഇത്തവണത്തെ ഹൈലൈറ്റും ഈ പെണ്കുട്ടിപ്പുലികൾ തന്നെ.കോലഴി സ്വദേശി ജിബിന്റെ മകളാണ് വൈഗ. തൃശൂർ ചെന്പുക്കാവ് ഹോളിഫാമിലി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ് വൈഗ. കഴിഞ്ഞ വർഷവും വൈഗ വിയ്യൂരിന്റെ പുലികൾക്കൊപ്പം ശക്തന്റെ തട്ടകം കീഴടക്കാനെത്തിയിരുന്നു. അച്ഛൻ ജിബിൻ നേരത്തെ പുലിവേഷം കെട്ടിയിരുന്നുവെങ്കിലും ഇത്തവണ കെട്ടുന്നില്ല. തലോർ സ്കൂളിലെ മൂന്നാംക്ലാസ് വിദ്യാർഥിനി ആരാധ്യ കഴിഞ്ഞ ദിവസം പുലിക്കളി സംഘത്തിനൊപ്പം ചുവടുവച്ച് ചാനലുകളിലും സോഷ്യൽ മീഡിയയിലും വൈറലായതോടെ വിയ്യൂരിനെ നയിക്കാൻ നിയോഗിക്കപ്പെടുകയായിരുന്നു. അച്ഛൻ എം.ആർ. രമേശനൊപ്പമാണ് ആരാധ്യ പുലിവേഷമണിയുന്നത്. വിയ്യൂരിന്റെ പുലിമടയിലെത്തിയ മുൻ മന്ത്രി വി.എസ്.സുനിൽകുമാർ വിയ്യൂരിന്റെ പുലികളെ നയിക്കുന്ന വൈഗയെയും ആരാധ്യയെയും കണ്ട് അഭിനന്ദനമറിയിച്ചാണ് മടങ്ങിയത്.…
Read More