തൃശൂർ: അരമണി ഇളക്കി മേള അകമ്പടിയിൽ ഇന്ന് സ്വരാജ് റൗണ്ടിൽ പുലികളിറങ്ങും. അഞ്ച് ദേശങ്ങളിലെ 250 പുലികളും നിശ്ചല ദൃശ്യങ്ങളുടെ അകമ്പടിയോടെ വൈകിട്ട് നാല് മണിയോടെ സ്വരാജ് റൗണ്ടിനെ വലംവയ്ക്കും. രാവിലെ തന്നെ ദേശങ്ങളിൽ മെയ്യെഴുത്ത് ആരംഭിച്ചു. ആദ്യം പുറപ്പെടുന്നതും സ്വരാജ് റൗണ്ടിലെത്തുന്നതും വിയ്യൂർ ദേശത്തിന്റെ പുലികളാണ്. ബിനി ടൂറിസ്റ്റ് ഹോം ജംക്ഷനിലാണ് ഫ്ലാഗ് ഓഫ് നടക്കുക. തുടർന്ന് സീതാറാം മിൽ നടുവിലാലിന് മുന്നിലെത്തി കളി തുടങ്ങും. തുടർന്ന് കാനാട്ടുകരയും അയ്യന്തോളും എംജി റോഡ് വഴി നഗരത്തിലേക്ക് പ്രവേശിക്കും. ആറ് മണിയോടെ എല്ലാ സംഘങ്ങളും സ്വരാജ് റൗണ്ടിൽ അണിനിരക്കും. പ്ലോട്ടുകളും ഇതോടൊപ്പമുണ്ടാകും. ആസ്വാദകർക്ക് സൗകര്യമായി പുലിക്കളി ആസ്വദിക്കാനുള്ള സുരക്ഷയും അനുബന്ധ സംവിധാനങ്ങളും പോലീസ് ഏർപ്പെടുത്തിയിട്ടുണ്ട്. ഒരു പുലിക്കളി സംഘത്തില്‍ 35 മുതല്‍ 51 വരെ പുലികളും ഒന്ന് വീതം നിശ്ചല ദൃശ്യവും ഹരിത വണ്ടിയും പുലി വണ്ടിയും…
Read MoreCategory: Thrissur
കാലഹരണപ്പെട്ട മൂല്യബോധങ്ങള്‍; ആര്‍ത്തവം അയിത്തമാണെന്ന ചിന്ത ഇന്നും നിലനില്‍ക്കുന്നെന്ന് മന്ത്രി ആർ ബിന്ദു
ഇരിങ്ങാലക്കുട: ആര്‍ത്തവം മൂലം സമൂഹത്തില്‍നിന്ന് മാറ്റിനിറുത്തപ്പെടേണ്ടവരല്ല എന്ന ബോധം പെണ്‍കുട്ടികള്‍ക്കു സ്വയം ഉണ്ടാകണമെന്ന് മന്ത്രി ആര്. ബിന്ദു പറഞ്ഞു. കേരള ഫീഡ്സ് സാമൂഹിക പ്രതിബദ്ധതാ (സിഎസ്ആര്‍) ഫണ്ട് ഉപയോഗിച്ച് ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ സംഘടിപ്പിച്ച ആരോഗ്യശുചിത്വ ബോധവത്കരണവും മെന്സ്ട്രു വല്‍ കപ്പ് വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കാലഹരണപ്പെട്ട മൂല്യബോധങ്ങള്‍ നിലനില്ക്കുമ്പോള് ആര്‍ത്തവം അയിത്തമാണെന്ന ചിന്ത ഇന്നും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ പുതിയ പെണ്‍കുട്ടികള്‍ ആത്മവിശ്വാസത്തിന്റെ പരിചപിടിച്ച് പ്രതിരോധിക്കുമ്പോള്‍ സമൂഹത്തിന് മാറ്റം സംഭവിക്കുകയാണെന്നും മന്ത്രി പറഞ്ഞു. സ്ത്രീപക്ഷ സമീപനം നയമാക്കിമാറ്റിയ സര്‍ക്കാരാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നതെന്ന് കേരള ഫീഡ്സ് ചെയര്മാന് കെ. ശ്രീകുമാര്‍ പറഞ്ഞു. സംസ്ഥാനത്ത് ആര്‍ത്തവാവധി പ്രഖ്യാപിച്ചത് മന്ത്രി ആര്. ബിന്ദുവിന്റെ കൂടി താത്പര്യംകൊണ്ടാണ്. കേരള ഫീഡ്സ് എംഡി ഡോ. ബി. ശ്രീകുമാര്‍ റിപ്പോര്‍ട്ടവതരിപ്പിച്ചു. ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ ഇരിങ്ങാലക്കുട, കാട്ടൂര്‍, നടവരമ്പ് എന്നീ പ്രദേശങ്ങളിലെ സര്‍ക്കാര്‍…
Read Moreവീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന മൂന്നു വാഹനങ്ങൾ തീവച്ചു നശിപ്പിച്ചു; പ്രതിയെ കണ്ടെത്തിയത് സംഭവം നടന്ന വീട്ടിലെ രണ്ടാംനിലയിൽ നിന്ന്…
സ്വന്തം ലേഖകൻഅത്താണി: വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ സാമൂഹ്യവിരുദ്ധർ തീവെച്ചു നശിപ്പിച്ചു. അത്താണി വെടിപ്പാറയിൽ ഗ്രീൻപാർക്ക് ലൈനിൽ പുതുപറന്പിൽ ബിന്ദുവിന്റെ വീട്ടിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളാണ് കത്തിച്ചത്. കാർ, ഓട്ടോറിക്ഷ, ബൈക്ക് എ ന്നിവ പൂർണമായും കത്തിനശിച്ചു.ഇന്നലെ പുലർച്ചെ ഒന്നരയോടെയാണ് സംഭവം. വീടിന്റെ മുൻഭാഗവും കത്തിനശിച്ചിട്ടുണ്ട്. വാഹനങ്ങളിൽ നിന്നും തീ ജനലിനുള്ളിലൂടെ വീടിനകത്തേക്കും പടർന്നതിനെ തുടർന്ന് കിടപ്പുമുറിയിലെ കട്ടിലും മറ്റും ഭാഗികമായി കത്തിനശിച്ചു. ആളപായമില്ല.തീകെടുത്താൻ വെള്ളം ഉപയോഗിക്കാതിരിക്കാനായി ബിന്ദുവിന്റെ വീട്ടിലേയും സമീപത്തെ വീടുകളിലേയും മോട്ടോറുകളുടെ കണക്ഷൻ വിച്ഛേദിച്ച ശേഷമാണ് തീയിട്ടിരിക്കുന്നത്. ബിന്ദുവും ഭർത്താവ് അജയനും മ കളുമാണ് ഈ സമയത്ത് വീട്ടിലിരുണ്ടായിരുന്നത്. ഡ്രൈവറാണ് അജയൻ. തീയും പുകയും കണ്ട് വീട്ടുകാർ പുറത്തിറങ്ങാൻ നോക്കിയപ്പോൾ വീടിന്റെ മുൻവാതിൽ പുറത്തു നിന്നും കുറ്റിയിട്ട നിലയിലായിരുന്നു. തുടർന്ന് വീട്ടുകാർ പിൻവാതിലിലൂടെ പുറത്തിറങ്ങി വീടിനു മുന്നിലെത്തിയപ്പോൾ പോർച്ചിലുണ്ടായിരുന്ന മൂന്നുവാഹനങ്ങളും വലിയ കന്നാസും കത്തിക്കൊണ്ടിരിക്കുകയായിരുന്നു. തീകെടുത്താനായി മോട്ടോർ…
Read Moreഉമ്മൻചാണ്ടിയെ അവസാനകാലത്ത് വീഴ്ത്തിയത് സതീശൻ ആണെന്ന് കെ. സുരേന്ദ്രൻ
തൃശൂർ: ഉമ്മൻ ചാണ്ടിയുടെ ചികിത്സാ വിവാദത്തിൽ ബിജെപി ഇടപെടേണ്ടതില്ലെന്ന് കെ. സുരേന്ദ്രൻ. ചികിത്സ വിവാദത്തെക്കുറിച്ച് തനിക്ക് അറിവില്ലെന്ന് അദ്ദേഹം പറഞ്ഞു. ഉമ്മൻചാണ്ടിയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കണമെന്ന് പറയുന്ന വി.ഡി. സതീശനാണ് അവസാനകാലത്തു ഉമ്മൻചാണ്ടിയെ വീഴ്ത്തിയത്. യുഡിഎഫ് നേതൃത്വവും വി.ഡി. സതീശനുമാണ് ഉമ്മൻചാണ്ടിയെ വേട്ടയാടിയത്. തങ്ങൾ ഹരിത എംഎൽഎ ആണെന്നും സരിത എംഎൽഎ അല്ലെന്നും പറഞ്ഞതും സതീശനാണ്. അവസാനകാലത്ത് ഉമ്മൻചാണ്ടിയെ വേട്ടയാടിയതിൽ പ്രധാനി വി.ഡി. സതീശൻ ആയിരുന്നുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ ആരോപിച്ചു.
Read Moreപൂജാരിമാർക്കെതിരേ പറഞ്ഞിട്ടില്ലെന്ന് ഓട്ടോഡ്രൈവർ രേവദ് ബാബു ; പൂജ അറിയില്ലെന്നും വെളിപ്പെടുത്തൽ
തൃശൂർ: ആലുവയിൽ കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ ശേഷക്രിയ ചെയ്യാൻ പൂജാരിമാർ തയാറായില്ലെന്ന് ആരോപണം ഉന്നയിച്ച തൃശൂർ സ്വദേശി രേവദ് ബാബു തനിക്ക് പൂജ അറിയില്ലെന്നും അവിടെ എത്തിച്ചിരുന്ന പുഷ്പങ്ങളും അരിയും അർപ്പിക്കുക മാത്രമാണ് ചെയ്തതെന്നും പറഞ്ഞു. ഹിന്ദിക്കാരി ആയതിനാൽ ശേഷക്രിയ ചെയ്യാൻ സാധിക്കില്ലെന്ന് താൻ സമീപിച്ച ഒരു പൂജാരിമാരും പറഞ്ഞിട്ടില്ലെന്നും രേവദ് ആവർത്തിച്ചു. അച്ഛനും അമ്മയും ജീവിച്ചിരിക്കുന്നതിനാൽ ശേഷക്രിയ ചെയ്യാൻ പാടില്ല എന്നുമാത്രമാണ് അവർ പറഞ്ഞത്. പൂജാരിമാർ വിസമ്മതിച്ചു എന്നതരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണെന്നും രേവദ് പറഞ്ഞു. തന്റെ പ്രതികരണം തെറ്റായി പോയെങ്കിൽ പൂജാരി സമൂഹത്തോട് മാപ്പ് പറയുന്നതായും രേവദ് ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
Read Moreപതിനഞ്ചുകാരി കള്ള് കുടിക്കാനെത്തിയത് ആൺ സുഹൃത്തിനൊപ്പം; മുതലാളി വിശദീകരണം നൽകണം; അബ്കാരി നിയമം ഓർമിപ്പിച്ച് എക്സൈസ്;
തൃശൂർ : പതിനഞ്ചുകാരിക്കും ആൺസുഹൃത്തിനും കള്ളു നൽകിയതിനു ലൈസൻസ് സസ്പെൻഡ് ചെയ്ത കള്ള് ഷാപ്പിന്റെ ലൈസൻസ് റദ്ദാക്കാതിരിക്കാൻ ഷാപ്പ് ഉടമയോടും മാനേജരോടും എക്സൈസ് വിശദീകരണം ആവശ്യപ്പെട്ടു. ഇവർ നൽകുന്ന വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും ഷാപ്പിന്റെ ലൈസൻസ് റദ്ദാക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. കഴിഞ്ഞദിവസം എക്സൈസ് കമ്മിഷണർ ഷാപ്പിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തിരുന്നു. പ്രായപൂർത്തിയാകാത്ത വ്യക്തിക്കു മദ്യം വിൽക്കരുതെന്ന അബ്കാരി ചട്ടം ലംഘിച്ചെന്നു കണ്ടെത്തിയ സാഹചര്യത്തിലാണു നടപടി. ഷാപ്പ് മാനേജരെയും പതിനഞ്ചുകാരിയുടെ ആൺസുഹൃത്തിനെയും പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. റിമാൻഡിലായിരുന്ന ഇവർ ഒരാഴ്ച മുന്‍പാണു പുറത്തിറങ്ങിയത്. ഈ മാസം രണ്ടിന്ന് തമ്പാൻകടവു കള്ളുഷാപ്പിലായിരുന്നു സംഭവം. വൈകുന്നേരം ബീച്ച് കാണാനെത്തിയ നന്തിക്കര സ്വദേശികളായ പതിനഞ്ചുകാരിയും ആൺസുഹൃത്തും ഷാപ്പിൽ കയറി മദ്യപിച്ചു. ലഹരിയിൽ സ്നേഹതീരം ബീച്ചിൽ കറങ്ങിനടക്കുന്നതിനിടെ പോലീസ് തടഞ്ഞുനിർത്തി വിവരം തിരക്കി.പെൺകുട്ടിക്കു പ്രായപൂർത്തിയായിട്ടില്ലെന്നു വ്യക്തമായതോടെ മൂന്നിന് ആൺസുഹൃത്തിനെയും ഷാപ്പ്…
Read Moreഒന്നിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കം; ആദിവാസി യുവതിയുടെ കൊലപാതകത്തിൽ ഭര്‍ത്താവ് പിടിയില്‍
അതിരപ്പിള്ളി: ആദിവാസി യുവതിയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. പെരിങ്ങല്‍ക്കുത്ത് ആനപ്പാന്തം ആദിവാസി കോളനിയിലെ ഗീതയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഭര്‍ത്താവ് സുരേഷ് പോലീസിന്റെ പിടിയിലായത്. വ്യാഴാഴ്ചയാണ് പുളിയിലപ്പാറയില്‍ ഗീത കൊല്ലപ്പെട്ടത്. സുരേഷിനെ ആദിവാസി ഊരിന് സമീപം ഉപേക്ഷിക്കപ്പെട്ട കുടിലില്‍ ഒളിച്ച് കഴിയുമ്പോഴാണ് പോലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തത്. ഗീതയും സുരേഷും ഒരുമിച്ച് മദ്യപിച്ചപ്പോഴുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം. ചാലക്കുടി ഡിവൈഎസ്പി ടി.എസ്. സിനോജും സംഘവും നടത്തിയ തെരച്ചിലിലാണ് പ്രതിയെ കണ്ടെത്താനായത്. ഗീതയുടെ തലയ്ക്കേറ്റ അടിയായിരുന്നു മരണത്തിന് കാരണമെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ തെളിഞ്ഞിരുന്നു. കൊലപാതകത്തിനു ശേഷം ഭര്‍ത്താവ് സുരേഷിനെ കാണാതായിരുന്നു. ഇയാള്‍ കാടുകയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസിനു ലഭിച്ചിരുന്നു. ചാലക്കുടി പൊലീസിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ഇതിനിടെ ഉപേക്ഷിക്കപ്പെട്ട ആദിവാസി കുടിലിനുള്ളില്‍ സുരേഷ് വന്നതായി പോലീസിനു രഹസ്യ വിവരം ലഭിച്ചു. ഇന്ന് പുലര്‍ച്ചെ നാലോടെ പോലീസ് സ്ഥലത്തെത്തി…
Read Moreനഴ്സുമാർക്കു ഡോക്ടറുടെ മര്‍ദനം; തൃശൂരിൽ നഴ്സുമാർ പണിമുടക്കിൽ; കരിദിനം ആചരിച്ച് സ്വകാര്യ ആശുപത്രികൾ
തൃശൂർ: തൃശൂര്‍ നൈല്‍ ആശുപത്രിയിലെ നഴ്സുമാരെ ഉടമയായ ഡോക്ടർ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് ജില്ലയിലെ സ്വകാര്യ ആശുപത്രി നഴ്സുമാരുടെ പണിമുടക്കും നഴ്സുമാര്‍ ഡോക്ടറെ മര്‍ദിച്ചു എന്നാരോപിച്ച് സ്വകാര്യ ആശുപത്രികളുടെ കരിദിനാചരണവും തുടങ്ങി. കാഷ്വാലിറ്റി, അടിയന്തര ശസ്ത്രക്രിയകൾ തുടങ്ങിയ അത്യാവശ്യ സേനവങ്ങള്‍ക്ക് തടസമില്ല.ഇന്നലെയാണ് നൈല്‍ ആശുപത്രിയിലെ നാലു നഴ്സുമാരെ ഉടമ മര്‍ദിച്ചതായി ആരോപണമുയർന്നത്. ആശുപത്രി ഉടമ ഡോ. അലോകിനെ അറസ്റ്റു ചെയ്യണമെന്നാണ് നഴ്സ് സംഘടനയായ യുഎന്‍എയുടെ പ്രധാന ആവശ്യം.അതേസമയം, ഡോ. അലോകിനെ നഴ്സുമാര്‍ മര്‍ദിച്ചുവെന്നാരോപിച്ച് തൃശൂര്‍ ജില്ലയിലെ സ്വകാര്യ ആശുപത്രികള്‍ ഇന്ന് കരിദിനം ആചരിക്കുകയാണ്. നൈല്‍ ആശുപത്രിയിലെ നഴ്സുമാര്‍ കഴിഞ്ഞ കുറച്ചു നാളുകളായി സമരത്തിലാണ്. ജീവനക്കാരെ അന്യായമായി പിരിച്ചുവിട്ടതാണ് പ്രധാന കാരണം. വേതന വര്‍ധനയാണ് മറ്റൊരു ആവശ്യം. സമരം നീണ്ടുപോയതോടെ ജില്ലാ ലേബര്‍ ഓഫീസറുടെ നേതൃത്വത്തില്‍ പല തവണ ചര്‍ച്ച നടന്നു. ഒടുവില്‍ ഇന്നലെ നടന്ന ചര്‍ച്ചയ്ക്കിടെ ആശുപത്രി എംഡി…
Read Moreവിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചു; ക്രൈംബ്രാഞ്ച് സിഐക്കെതിരേ കേസ്
തൃശൂര്‍: വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന പരാതിയില്‍ ക്രൈംബ്രാഞ്ച് സിഐക്കെതിരേ കേസെടുത്തു. തൃശൂര്‍ ക്രൈംബ്രാഞ്ച് സിഐ എ.സി.പ്രമോദിനെതിരേയാണ് കേസ്. വിവാഹവാഗ്ദാനം നല്കി വിവിധയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി. സംഭവത്തില്‍ കുറ്റിപ്പുറം പോലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പരാതിക്കാരിയുടെ വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തി. മലപ്പുറം വനിതാ പോലീസ് സ്റ്റേഷനിലാണ് യുവതി ആദ്യം പരാതി നല്‍കിയത്. എന്നാല്‍ സംഭവം നടന്നത് കുറ്റിപ്പുറം സ്റ്റേഷന് പരിധിയിലായതിനാല്‍ കേസ് കൈമാറുകയായിരുന്നു. ഒരു മാസം മുമ്പാണ് പ്രമോദ് കുമാറിനെ തൃശൂരിലേക്ക് സ്ഥലം മാറ്റിയത്. നേരത്തെ ഇയാള്‍ കുറ്റിപ്പുറം സിഐ ആയിരുന്നു. ഇയാളെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് പോലീസ് ഉടന്‍ കടക്കുമെന്നാണ് വിവരം.
Read Moreകെഎസ്ഇബി ക്വാര്‍ട്ടേഴ്സിൽ യുവതി മരിച്ചനിലയിൽ; ഭർത്താവ് കാടുകയറിയതായി സംശയം; നാട്ടുകാർ പോലീസിനോട് പറഞ്ഞത്
ചാലക്കുടി: പെരിങ്ങല്‍ക്കുത്ത് ഡാമിനു സമീപം കെഎസ്ഇബി ക്വാര്‍ട്ടേഴ്സില്‍ ആദിവാസി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ആനപ്പാന്തം സ്വദേശിനി ഗീത (40) യാണ് മരിച്ചത്. കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. ഗീതയുടെ കഴുത്തിൽ പരിക്കുണ്ട്. ഗീതയുടെ ഭര്‍ത്താവ് സുരേഷിനായി തെരച്ചില്‍ ആരംഭിച്ചു. ഇന്ന് രാവിലെയാണ് യുവതിയെ ക്വാട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. ഇന്നലെ ഇരുവരും തമ്മിൽ വഴക്കുണ്ടായതായി പോലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. മൃതദേഹം കണ്ടതിനുശേഷം സുരേഷിനെ തെരഞ്ഞെങ്കിലും ഇയാളെ കണ്ടെത്താനായിട്ടില്ല. ഇയാൾ കാട് കയറിയിട്ടുണ്ടാവും എന്ന നിഗമനത്തിലാണ് പോലീസ്.
Read More