തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ പിഎം ശ്രീ പദ്ധതിക്കെതിരേ സിപിഐ മുഖപത്രം. കേന്ദ്രത്തിന്റെ സമ്മർദങ്ങൾക്ക് വിദ്യാഭ്യാസവകുപ്പും സർക്കാരും വഴങ്ങരുതെന്നും സംസ്ഥാനത്തിന് അവകാശപ്പെട്ട അവകാശങ്ങൾ നേടിയെടുക്കണമെന്നും സിപിഎം മുഖപത്രമായ ജനയുഗത്തിന്റെ മുഖപ്രസംഗം പറയുന്നു. പിഎം ശ്രീ പദ്ധതിയുടെ ധാരണപത്രം ഒപ്പിടാത്തതിന്റെ പേരിൽ സമഗ്രശിക്ഷാ അഭിയാന് പദ്ധതിപ്രകാരം കേരളത്തിന് ലഭിക്കേണ്ട 1500 കോടിയോളം രൂപ കേന്ദ്രസര്‍ക്കാര്‍ തടഞ്ഞിരിക്കുകയാണെന്നും കേരളത്തിനു പുറമേ തമിഴ്നാട്, പശ്ചിമബംഗാള്‍, പഞ്ചാബ് തുടങ്ങി പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്കുളള വിഹിതവും നിഷേധിക്കപ്പെട്ടിരിക്കുകയാണെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. വിദ്യാഭ്യാസ വകുപ്പ് പദ്ധതിയിൽ ചേരാനുള്ള തിടുക്കത്തെ മുഖപ്രസംഗം എതിർക്കുകയാണ്. കേരളമടക്കം രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ വിദ്യാഭ്യാസ രംഗത്ത് കൈവരിച്ച നേട്ടങ്ങളും മികവും അവഗണിച്ച് ഈ രംഗത്തെ തുടര്വികാസത്തെയും വളര്‍ച്ചയെയും തടയാന്‍ മാത്രമേ മോദി സര്‍ക്കാരിന്റെ ദുശാഠ്യത്തിന് കഴിയൂ. അത്തരം സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങാതെ അര്‍ഹമായ അവകാശങ്ങള്‍ കണക്കുപറഞ്ഞ് വാങ്ങാന്‍ രാജ്യത്തിന്റെ ഭരണഘടനയും നീതിന്യായ വ്യവസ്ഥയും സംസ്ഥാനങ്ങള്‍ക്ക് അവസരം…
Read MoreCategory: TVM
“എത്ര വിചിത്രമായ ലോകമാണ്’ ; വിമർശനങ്ങൾക്ക് മറുപടിയുമായി ദിവ്യ.എസ്.അയ്യർ
തിരുവനന്തപുരം: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കെ.കെ. രാഗേഷിനെ പ്രശംസിച്ചതിന് തനിക്കെതിരേ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി ഐഎഎസ് ഉദ്യോഗസ്ഥയായ ദിവ്യ.എസ്.അയ്യര്‍. ഇൻസ്റ്റഗ്രാമിലൂടെയാണ് ദിവ്യയുടെ പ്രതികരണം. സ്വന്തം അനുഭവത്തിലൂടെ കണ്ടെത്തിയ ചില മനുഷ്യരിലുള്ള നന്മ ലോകത്തോട് വിളിച്ച് പറഞ്ഞതിനാണ് കഴിഞ്ഞ കുറെ നാളുകളായി താന്‍ വിമര്‍ശനം ഏറ്റുവാങ്ങി കൊണ്ടിരിക്കുന്നതെന്നും എത്ര വിചിത്രമായ ലോകമാണ് എന്ന് തനിക്ക് ചിന്തിക്കേണ്ടി വരുന്നതായും ദിവ്യ പറയുന്നു. “നമ്മള് ആരും എല്ലാം തികഞ്ഞവരല്ല. നമുക്ക് ചുറ്റിലുമുള്ള എല്ലാവരിലും നന്മയുടെ വെളിച്ചം ഉണ്ടാവും. നമുക്ക് ഇല്ലാത്ത ഒട്ടേറെ ഗുണങ്ങള്‍ അവരില്‍ ഉണ്ടായിരിക്കും. അത് കണ്ടെത്തുക എന്നത് അത്ര വലിയ കാര്യമല്ല. പ്രയാസമേറിയ കാര്യം ഒന്നുമല്ല. ആ കണ്ടെത്തുന്ന നന്മകള് പരത്തുക എന്നതിലും വലിയ പ്രയാസം ഒന്നുമില്ല. കഴിഞ്ഞ ഒന്നൊന്നര വര്‍ഷമായിട്ട് ഒരുപക്ഷേ രൂക്ഷമായിട്ടുള്ള വാക്കുകളിലുള്ള വിമര്‍ശനവും അല്ലെങ്കില്‍ കയ്പ്പേറിയ അനുഭവങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ളത് എന്തിനാണ്…
Read Moreപൂജപ്പുരയിൽ ഇരിക്കാന്‍ ഇടമില്ലാത്ത ബസ് കാത്തിരിപ്പു കേന്ദ്രം; ഭീഷണിയായി വൻവരവും
പേരൂര്‍ക്കട: പൂജപ്പുര ജില്ലാ ജയിലിനു സമീപമുള്ള ബസ് വെയിറ്റിംഗ് ഷെഡിൽ ഇരിക്കാനിടമില്ല. കരമന ഭാഗത്തുനിന്ന് വഴുതക്കാട്, വെള്ളയമ്പലം ഭാഗങ്ങളിലേക്ക് യാത്രചെയ്യുന്നവര്‍ക്ക് സഹായകമായി പണിത വെയിറ്റിംഗ് ഷെഡിലാണ് ഒരാള്‍ക്കുപോലും ഇരിക്കാനുള്ള സംവിധാനം ഇല്ലാത്തത്. അതേസമയം ഇതിന് എതിർവശത്തായുള്ള ഷെഡിൽ പത്തോളം പേര്‍ക്ക് ഒരേസമയം ഇരിക്കാനുള്ള സംവിധാനവുമുണ്ട്. മഴയും വെയിലും ഏല്ക്കാതെ നില്ക്കാമെന്നതുമാത്രമാണ് ഈ ഷെഡുകൊണ്ടുള്ള പ്രയോജനം. അതേസമയം ഷെഡിന് മുകളില്‍ ഒരു വന്മരത്തിന്റെ ശാഖകള്‍ തൊട്ടുനില്ക്കുന്നത് ബസ് കാത്തുനില്‍ക്കുന്നവര്‍ക്ക് ഭീഷണിയും സൃഷ്ടിക്കുന്നുണ്ട്. ഇരിപ്പിടങ്ങളില്ലാത്തതിനാല് മഴയില്ലാത്ത അവസരങ്ങളില്‍ ജനങ്ങള്‍ അധികമാരും ഷെഡിനുള്ളിലേക്ക് കയറാറില്ല. അതുകൊണ്ടുതന്നെ ഓട്ടോറിക്ഷകള്‍ ഉള്‍പ്പെടെ വെയിറ്റിംഗ് ഷെഡിനു മുന്നില്‍ പാര്‍ക്ക് ചെയ്യുന്നുണ്ട്.
Read Moreഎം.ആർ. അജിത്കുമാറിനെതിരേ നടപടി വേണമെന്ന് ഡിജിപി; മുഖ്യമന്ത്രിയുടെ നിലപാട് നിർണായകം
തിരുവനന്തപുരം: എഡിജിപി. പി.വിജയനെതിരേ വ്യാജമൊഴി നൽകിയ സംഭവത്തിൽ ബറ്റാലിയൻ എഡിജിപി. എം.ആർ. അജിത്കുമാറിനെതിരേ കേസെടുക്കാമെന്ന് സംസ്ഥാന പോലീസ് മേധാവി സർക്കാരിന് ശിപാർശ നൽകി. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ തീരുമാനം നിർണായകമാകും. പി. വിജയന് സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന് അജിത്കുമാർ നേരത്തെ മൊഴി നൽകിയിരുന്നു. ആരോപണം അടിസ്ഥാനരഹിതമാണെന്നും അജിത്കുമാറിനെതിരേ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിജയൻ ആഭ്യന്തരവകുപ്പിനും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നൽകിയിരുന്നു. ഈ പരാതിയിൽ സംസ്ഥാന പോലീസ് മേധാവി ഷേഖ് ദർബേഷ് സാഹേബ് ആണ് സർക്കാരിന് ശിപാർശ നൽകിയത്. അതേസമയം വിജയന്റെ പരാതിയിൽ അജിത്കുമാറിനെതിരേ നടപടി വൈകുന്നതിൽ ഒരു വിഭാഗം ഐപിഎസ് ഓഫീസർമാർക്ക് അതൃപ്തിയുണ്ട്.വ്യാജമൊഴി നൽകിയതിനെതിരേ ക്രിമിനൽ, സിവിൽ നിയമ പ്രകാരം കേസ് എടുക്കണമെന്ന് ഡിജിപി സർക്കാരിനോട് ശിപാർശ ചെയ്തിട്ടും ഡിജിപിയുടെ റിപ്പോർട്ടിൽ ഇതുവരെയും നടപടി സ്വീകരിച്ചിട്ടില്ല. ഐപിഎസ് ഉദ്യോഗസ്ഥർക്കിടയിൽത്തന്നെ ഇതിൽ മുറുമുറുപ്പുണ്ട്. അജിത് കുമാറിനെതിരേ നടപടി വേണമെന്ന അഭിപ്രായമാണ് പല…
Read Moreയൂണിവേഴ്സിറ്റി കോളജിലെ സംഘര്‍ഷം; കെഎസ്യു പ്രവർത്തകനു മർദനമേറ്റ സംഭവം: പോലീസ് കേസെടുത്തു
പേരൂര്‍ക്കട: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കെഎസ്യു പ്രവര്‍ത്തകന്റെ പരാതിയില്‍ പോലീസ് കേസെടുത്തു. മാണിക്കല്‍ എടത്തറ ഒഴുകുംപാറ അഞ്ചേക്കര്‍ ഹൗസില്‍ അഷ്റഫിന്റെ മകന് അല്‍ അമീന്റെ പരാതിയിലാണ് കേസ്. യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ 10നു വൈകുന്നേരം 5 ന് അൽ അമീന് കോളജ് കാന്പസിൽ നിന്നു പുറത്തേക്ക് വരുമ്പോള്‍ അഞ്ചംഗസംഘം യുവാവിനെ അസഭ്യം പറയുകയും ഹെല്‍മെറ്റ് കൊണ്ട് മൂക്കിനിടിക്കുകയും അടിവയറ്റില്‍ ചവിട്ടുകയും നിലത്തുവീണശേഷം വീണ്ടും സംഘം ചേര്‍ന്ന് ചവിട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു. തന്റെ സുഹൃത്ത് തെരഞ്ഞെടുപ്പില്‍ വിജയിച്ച പ്രതികാരമാണ് തന്നോടു തീര്‍ത്തതെന്നാണ് അല്‍ അമീന് പറയുന്നത്. ഒരാള്‍ ചുവപ്പും മറ്റൊരാള്‍ നീലയും ടീഷര്‍ട്ട് ധരിച്ചവരാണ്. കൂടാതെ മൂന്നുപേര്‍കൂടി ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നുവെന്നും ഇവരെ കണ്ടാല്‍ തിരിച്ചറിയാമെന്നും അല്അമീന് പോലീസിനോടു പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ഇയാള്‍ കിള്ളിപ്പാലം പിആര്‍എസ് ആശുപത്രിയില്‍ ചികില്‍ത്സ തേടി. സംഭവത്തില്‍ കന്റോൺമെന്റ് പോലീസ് കേസെടുത്ത്…
Read Moreരാപ്പകൽ സമരം 62 ദിവസം പിന്നിട്ടു; ആശാസമരത്തിനു പിന്തുണയുമായി പൗരസാഗരം
തിരുവനന്തപുരം : സെക്രട്ടേറിയറ്റ് നടയിൽ രാപ്പകൽ സമരം നടത്തുന്ന ആശ പ്രവർത്തകർക്ക് പിന്തുണയുമായി പൗരസാഗരം. രാവിലെ പതിനൊന്നിന് തുടങ്ങിയ പൗര സാഗരത്തിൽ സാമൂഹ്യ സാംസ്കാരിക സിനിമ മേഖലയിൽ നിന്നുൾപ്പെടെയുള്ള നിരവധി പേർ പങ്കെടുക്കും. ജസ്റ്റിസ് ഷംസുദീൻ, ജോയ് മാത്യു, എം. എൻ. കാരശേരി, ഖദീജ മുംതാസ്, എം. പി. അഹമ്മദ്, ഡോ. കെ. ജി. താര, സാറ ജോസഫ് ഉൾപ്പെടെയുള്ളവർ പങ്കെടുക്കുമെന്നാണ് സമരസമിതി നേതാക്കൾ വ്യക്തമാക്കുന്നത്. തങ്ങളുടെ ന്യായമായ അവകാശങ്ങളിൽ അനുകൂല നടപടി സ്വീകരിക്കാൻ തയാറാകാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ചാണ് ആശമാർ സമരം കടുപ്പിക്കുന്നത്. ഇന്നത്തെ സമരത്തിൽ സമൂഹത്തിലെ വിവിധ കോണുകളിൽ നിന്നുള്ള പതിനായിരത്തിൽ പരം ആളുകൾ പങ്കെടുക്കുമെന്നാണ് സമരസമിതി നേതാക്കൾ പറയുന്നത്. രാവിലെ പെയ്ത മഴയെ അവഗണിച്ചു കൊണ്ടാണ് ആശ പ്രവർത്തകർ സമരം ശക്തമാക്കാൻ തയാറെടുപ്പു കൾ നടത്തിയത്. അതേസമയം ആശമാർ നടത്തുന്ന രാപ്പകൽ സമരം…
Read Moreഅടിമക്കണ്ണാകാന്‍ താന്‍ ഇല്ല… ഫേസ്ബുക്കിൽ വീണ്ടും പരിഹാസ പോസ്റ്റുമായി എൻ. പ്രശാന്ത്
തിരുവനന്തപുരം: വീണ്ടും ഫേസ്ബുക്കിൽ പരിഹാസ പോസ്റ്റുമായി സസ്പെൻഷനിലുള്ള ഐഎഎസ് ഉദ്യോഗസ്ഥൻ എൻ.പ്രശാന്ത്. പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമയിലെ രംഗം പങ്കുവച്ചുകൊണ്ടുള്ള പോസ്റ്റിൽ അടിമക്കണ്ണാകാന്‍ താന്‍ ഇല്ലെന്നും തെറ്റ് ചെയ്തെങ്കിലെ വിധേയനാകേണ്ടതുള്ളൂവെന്നും പറയുന്നു. പിച്ചി-മാന്തി-നുള്ളി എന്നീ ഗുരുതര ആരോപണങ്ങൾ നേരിടുന്ന ഒരു ഐഎഎസ് ഉദ്യോഗസ്ഥൻ മേലുദ്യോഗസ്ഥരോടും മാധ്യമങ്ങളോടും പെരുമാറേണ്ട രീതി എങ്ങനെ? നല്ല വിധേയത്വം വേണം. ഈ വിഷയം പഠിപ്പിക്കുന്ന പ്രഫ. അടിമക്കണ്ണ് അതിനായി ഉപയോഗിക്കുന്ന വീഡിയോ നമുക്ക് കാണാം- ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. തനിക്ക് ഡാന്‍സും പാട്ടും അറിയില്ലെന്നും പരിഹാസ രൂപേണെ കുറിപ്പില്‍ എഴുതിയിട്ടുണ്ട്. ഗോഡ്ഫാദറില്ലാത്ത, വരവില്‍ കവിഞ്ഞ സമ്പാദ്യമില്ലാത്ത, പീഡോഫിലിയ കേസുകളില്ലാത്ത ആളാണ് താനെന്നും സൂചിപ്പിക്കുന്നു.എന്‍. പ്രശാന്തിന്റെ പരാതികള്‍ നേരിട്ട് കേള്‍ക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു. ചീഫ് സെക്രട്ടറി നേരിട്ട് ഹിയറിംഗ് നടത്തും. ഹിയറിംഗിന്റെ ഓഡിയോ വീഡിയോ റെക്കോർഡിംഗും ലൈവ് സ്ട്രീമിംഗും വേണമെന്നായിരുന്നു പ്രശാന്ത് മുന്നോട്ടുവച്ച…
Read Moreവീണാ വിജയന്റെ കാര്യത്തില്‍ ഉത്കണ്ഠ വേണ്ട; പ്രതിപക്ഷ നേതാവ് പറയേണ്ട കാര്യങ്ങൾ ബിനോയ് വിശ്വം ഏറ്റെടുക്കേണ്ടതില്ലെന്ന് ശിവൻകുട്ടി
തിരുവനന്തപുരം: മാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന് പിന്തുണയില്ലെന്ന ബിനോയ് വിശ്വത്തിന്റെ നിലപാടിനെതിരേ മന്ത്രി വി.ശിവൻകുട്ടി. വീണാ വിജയന്റെ കാര്യത്തില്‍ ബിനോയ് വിശ്വത്തിന് ഉത്കണ്ഠ വേണ്ട. കേസ് കൈകാര്യം ചെയ്യാൻ വീണയ്ക്ക് അറിയാമെന്ന് മന്ത്രി പ്രതികരിച്ചു. കേസിന് പിന്നിൽ രാഷ്ട്രീയ ദുഷ്ടലാക്കുണ്ട്. എൽഡിഎഫ് പിണറായിക്ക് പൂർണ പിന്തുണ നൽകിയിട്ടുണ്ട്. ബിനോയ് വിശ്വം അഭിപ്രായം പറയേണ്ടിയിരുന്നത് ഇടത് മുന്നണിയോഗത്തിലാണെന്നും മന്ത്രി പറഞ്ഞു. പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതിലും ബിനോയ് വിശ്വത്തിന് വ്യത്യസ്ത അഭിപ്രായമാണുള്ളത്. കേന്ദ്ര സർക്കാരിന്റെ പണമായതുകൊണ്ട് കേരളം വാങ്ങാതിരിക്കേണ്ട കാര്യമില്ല. കേരളത്തിലെ നയങ്ങളും നിലപാടുകളുമാണ് വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കുന്നത്. ബിനോയ് വിശ്വം ഓഫീസിലേക്ക് വന്നാൽ നേരിട്ട് ബോധ്യപ്പെടുത്താം. വികസനത്തിന് കേന്ദ്രത്തിന്റെ പണം ചെലവഴിക്കുന്നതിൽ എന്താണ് തെറ്റ്. പ്രതിപക്ഷ നേതാവ് പറയേണ്ട കാര്യങ്ങൾ ബിനോയ് ഏറ്റെടുക്കേണ്ടതില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Read Moreധനവകുപ്പിലെ ആശയവിനിമയം ഇനിമുതല്‍ മലയാളത്തില്‍; പ്രത്യേക സാഹചര്യത്തിൽ മാത്രം ഇംഗ്ലീഷ് മതിയെന്ന് സർക്കുലർ
തിരുവനന്തപുരം: ധനവകുപ്പിലെ ആശയവിനിമയം ഇനിമുതല്‍ മലയാളത്തില്‍ തന്നെയാകണമെന്ന് സര്‍ക്കുലർ.വകുപ്പില്‍ നിന്ന് പുറപ്പെടുവിക്കുന്ന ഉത്തരവുകൾ, സര്‍ക്കുലറുകള്‍, അര്‍ധ ഔദ്യോഗിക കത്തുകൾ, അനൗദ്യോഗിക കുറിപ്പ്, മറ്റ് കത്തിടപാടുകൾ, റിപ്പോര്‍ട്ടുകള്‍, മറ്റ് വകുപ്പുകള്‍ക്കുള്ള മറുപടികള്‍ തുടങ്ങിയ എല്ലാത്തരം ആശയവിനിമയങ്ങളും മലയാളത്തില്‍ തന്നെയാകണമെന്നാണ് നിര്‍ദേശം. ഇംഗ്ലീഷും മറ്റുഭാഷകളും ഉപയോഗിക്കുന്നത് പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമായിരിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.ധനവകുപ്പിലെ പല സെക്ഷനുകളും ഇപ്പോഴും ഫയലുകള്‍ കൈകാര്യം ചെയ്യുന്നതും ഉത്തരവുകളിറക്കുന്നതും കത്തിടപാടുകള്‍ നടത്തുന്നതും ഇംഗ്ലീഷിലാണെന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്നാണ് ധനവകുപ്പ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. കേന്ദ്രസര്‍ക്കാര്‍, ഇതര സംസ്ഥാനങ്ങൾ, ഹൈക്കോടതി, സുപ്രീം കോടതി, മറ്റ് രാജ്യങ്ങൾ, തമിഴ്, കന്നഡ ഭാഷാന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേക അവകാശങ്ങള്‍ നല്‍കിയിട്ടുള്ള സാഹചര്യം, മറ്റ് ഭാഷാ ന്യൂനപക്ഷങ്ങളുമായുള്ള കത്തിടപാടുകള്‍, ഇംഗ്ലീഷ് തന്നെ ഉപയോഗിക്കണമെന്ന് വ്യവസ്ഥയുള്ള സംഗതികള്‍ എന്നീ എട്ട് സാഹചര്യങ്ങളില്‍ മാത്രമാണ് മലയാളം ഉപയോഗിക്കുന്നതില്‍ ഇളവ് ലഭിക്കുക.
Read Moreദേശീയ പണിമുടക്ക്; സംയുക്ത സമരത്തിന് ഇല്ലെന്ന് ഐഎൻടിയുസി; ആർ. ചന്ദ്രശേഖരൻ എളമരം കരീമിന് കത്തയച്ചു
തിരുവനന്തപുരം: മേയ് 20ന് പ്രഖ്യാപിച്ച സംയുക്ത ദേശീയ പണിമുടക്കിൽ നിന്ന് പിന്മാറാൻ ഐഎൻടിയുസി തീരുമാനം. സംയുക്ത സമരത്തിൽ നിന്ന് ഐൻടിയുസി പിന്മാറുകയാണെന്ന് കാട്ടി ഐൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീമിന് കത്തയച്ചു. കെപിസിസിയുടെ നിർദ്ദേശപ്രകാരമാണ് സംയുക്ത ദേശീയ പണിമുടക്കിൽ നിന്ന് ഐഎൻടി സിയുടെ പിന്മാറ്റം. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്, നിയമസഭാ തെരഞ്ഞെടുപ്പ് എന്നിവ അടുത്തതിനാൽ ഇടതുപക്ഷ ട്രേഡ് യൂണിയനുമായി ചേർന്നുള്ള സമരപ്രക്ഷോഭങ്ങൾ തൽകാലം നിത്തി വയ്ക്കുകയാണെന്നാണ് ചന്ദ്രശേഖരൻ കത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം സംയുക്ത പ്രക്ഷോഭങ്ങൾ മാറ്റിവച്ചെങ്കിലും യുഡിഎഫിൽ ഉൾപ്പെട്ടിട്ടുള്ള ട്രേഡ് യൂണിയനുകൾ പ്രത്യേകമായി പണിമുടക്കാനും മറ്റ് പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ടെന്നും ചന്ദ്രശേഖരൻ എളമരം കരീമിന് അയച്ച കത്തിൽ വ്യക്തമാക്കുന്നു.
Read More