തിരുവനന്തപുരം: ഐഎഎസ് ചേരിപ്പോരിനെ തുടർന്ന് സസ്പെൻഷനിൽ കഴിയുന്ന എൻ. പ്രശാന്തിന്റെ പരാതിയിൽ നേരിട്ട് ഹിയറിംഗ് നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി. മുഖ്യമന്ത്രിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ അടുത്തയാഴ്ച നേരിട്ട് ഹാജരായി പ്രശാന്തിന് പറയാനുള്ള കാര്യങ്ങൾ ഉന്നയിക്കാൻ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ രേഖാമൂലം പ്രശാന്തിന് കത്ത് നൽകി. തനിക്ക് പറയാനുള്ള കാര്യങ്ങൾ കേൾക്കാതെ ഏകപക്ഷീയമായാണ് നടപടി സ്വീകരിച്ചതെന്ന് പ്രശാന്ത് ആരോപിച്ചിരുന്നു. കൂടാതെ തനിക്കെതിരെയുള്ള ആരോപണങ്ങൾ അന്വേഷണം നടത്തിയതിന്റെ റിപ്പോർട്ട് പ്രശാന്ത് ആവശ്യപ്പെട്ടിരുന്നു. എന്നാൽ മറുപടി കൊടുത്തിരുന്നില്ല. ഇതേ തുടർന്ന് മുഖ്യമന്ത്രിക്ക് ഉൾപ്പെടെ പ്രശാന്ത് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രശാന്തിന്റെ പരാതിയിൽ നേരിട്ട് ഹിയറിംഗ് നടത്താൻ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയോട് നിർദേശിച്ചത്.മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ജയതിലക്, ഗോപാലകൃഷ്ണൻ എന്നിവരെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചുവെന്ന ആരോപണത്തിലും പരാതിയിലുമാണ് പ്രശാന്തിനെ സസ്പെൻഡ് ചെയ്തത്.
Read MoreCategory: TVM
ഐബി ഉദ്യോഗസ്ഥയുടെ മരണം: സുകാന്തിനായി സംസ്ഥാനത്തിനു പുറത്തേക്കും അന്വേഷണം
തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതി സുകാന്ത് ഒളിവിലാണെന്ന് സംശയിക്കുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി. സംസ്ഥാനത്തിന് പുറത്തേക്കും ഒരു സംഘത്തെ നിയോഗിച്ചു. സുകാന്തിന്റെ ചില സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സുകാന്ത് ഒളിവിൽ കഴിയാൻ സാധ്യതയുള്ള കേരളത്തിലെയും പുറത്തെയും സ്ഥലങ്ങളിൽ പോലീസ് സംഘം അന്വേഷണം മാറ്റിയത്. സുകാന്തിന്റെ ഐപാഡ്, ഫോണ്‍ എന്നിവ പോലീസ് കണ്ടെടുത്തിരുന്നു. ഇത് ഫോറൻസിക് പരിശോധനയ്ക്കയച്ചു. വിവാഹ വാഗ്ദാനത്തിൽനിന്നു പിൻമാറിയതും സുകാന്തിന്റെ പ്രകോപനപരമായ സംഭാഷണവുമാണ് യുവതിയെ ആത്മഹത്യയിലേക്ക് പ്രേരിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്. യുവതിയെ സാന്പത്തികമായും ലൈംഗികമായും സുകാന്ത് ചൂഷണം നടത്തിയിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. തലസ്ഥാനത്തെ സ്വകാര്യാശുപത്രിയിൽ ഗർഭഛിദ്രം നടത്താൻ സുകാന്ത് യുവതിയെ എത്തിച്ചതിന്റെ വിവരങ്ങളും പോലീസിന് ലഭിച്ചിരുന്നു. യുവതിയുടെ മാതാപിതാക്കളുടെ പരാതിയിലും മൊഴിയിലും മകളുടെ മരണത്തിന് പിന്നിൽ സുകാന്തിന് പങ്കുണ്ടെന്ന് മാതാപിതാക്കൾ ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുകാന്തിനെതിരേ പേട്ട…
Read Moreഅഴിമതിക്കേസിൽ അറസ്റ്റിലായ വനംവകുപ്പ് റേഞ്ച് ഓഫീസർക്ക് സസ്പെൻഷൻ; അടുത്ത മാസം 30ന് വിരമിക്കാനിരിക്കെയാണ് നടപടി
കാട്ടാക്കട: അഴിമതിക്കേസിൽ വിജിലൻസ് അറസ്റ്റുചെയ്ത വനംവകുപ്പ് റേഞ്ച് ഓഫീസർ സുധീഷ് കുമാറിനെ സസ്പെൻഡ് ചെയ്തു. വനം മേധാവിയാണ് സസ്പെൻഡ് ചെയ്തത്. പാലോട് റേഞ്ച് ഓഫീസറായിരുന്നു സുധീഷ് കുമാർ. ഇരുതലമൂരിയെ കടത്തിയ കേസിലെ പ്രതികളിൽനിന്ന് 1.75 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിൽ മൊഴി രേഖപ്പെടുത്താൻ വിളിച്ചുവരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വനംവകുപ്പിലെ സ്ഥലം മാറ്റത്തിനായി ലേലം വിളി ഗൂഢാലോചനയിൽ സംശയ നിഴലിൽ നിൽക്കുന്ന ഉദ്യോഗസ്ഥനാണ് സുധീഷ് കുമാർ.ഇരുതല മൂരി കടത്തിയ കേസിൽ മൂന്ന് തമിഴ്നാട് സ്വദേശികളെയാണ് കുറ്റിച്ചൽ പരുത്തിപ്പള്ളി റേഞ്ച് ഓഫീസറായിരിക്കെ സുധീഷ് കുമാർ പിടികൂടിയത്. കേസിൽ നിന്ന് ഒഴിവാക്കാമെന്ന് വാഗ്ദാനം ചെയ്ത പ്രതികളുടെ ബന്ധുക്കളിൽ നിന്നാണ് പണം വാങ്ങിയത്. ഇതിൽ ഒരു വിഹിതമായ 45000 രൂപ ഗൂഗിള്‍ പേ വഴിയാണ് വാങ്ങിയത്. പണം വാങ്ങിയെങ്കിലും പ്രതികളെ റിമാൻഡ് ചെയ്തു. തുടർന്ന് പ്രതികളുടെ ബന്ധുക്കള്‍ പിന്നീട് വിജിലൻസിന് പരാതി…
Read Moreഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: ഇരുട്ടില്‍ തപ്പി പോലീസ്; അന്വേഷണ ചുമതല ഡിസിപിക്ക്
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഐബി ഉദ്യോഗസ്ഥ ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും ആത്മഹത്യക്ക് ഉത്തരവാദിയായ പ്രതി സുകാന്ത് സുരേഷിനെ കണ്ടെത്താനാകാതെ പോലീസ് ഇരുട്ടില്‍ തപ്പുന്നു. സുകാന്തിനായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയെങ്കിലും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. മരണം നടന്ന് 13 ദിവസങ്ങള്‍ പിന്നിട്ടിട്ടും കേസിലെ മുഖ്യപ്രതിയെയോ ഇയാളുടെ മാതാപിതാക്കളെയോ കണ്ടെത്താനോ കഴിഞ്ഞിട്ടില്ലെന്നത് പോലീസിന് വലിയ നാണക്കേടാണ് സൃഷ്ടിച്ചിരിക്കുന്നത്.കഴിഞ്ഞ മാസം 24നാണ് പത്തനംതിട്ട സ്വദേശിയായ ഐബി ഉദ്യോഗസ്ഥയെ ട്രെയിന്‍തട്ടി മരിച്ചനിലയില്‍ കണ്ടെത്തിയത്. തൊട്ടുപിന്നാലെ പെണ്‍കുട്ടിയുടെ പിതാവ് മലപ്പുറം സ്വദേശിയായ സുകാന്ത് സുരേഷിനെതിരേ പേട്ട പോലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ സുകാന്തിനെ കസ്റ്റഡിയിലെടുക്കുന്നതിന് പകരം പെണ്‍കുട്ടിയുടെ അച്ഛന്റെ പരാതി ഫോണിലൂടെ സുകാന്തിനെ അറിയിക്കുകയായിരുന്നു പേട്ട പോലീസ് ചെയ്തത്. ഇതോടെ സുകാന്തും കുടുംബവും വളര്‍ത്തുമൃഗങ്ങളെപ്പോലും ഉപേക്ഷിച്ച് നാടുവിടുകയായിരുന്നു. മാതാപിതാക്കളുടെ പരാതി കൈകാര്യം ചെയ്യുന്നതില്‍ ലോക്കല്‍ പോലീസിന് ഗുരുതരവീഴ്ച…
Read Moreസർക്കാരിന് അനുകുലമായ നിലപാട് സ്വീകരിച്ചു; ആർ. ചന്ദ്രശേഖരനെ കെപിസിസി പ്രസിഡന്റ് താക്കീത് ചെയ്തു
തിരുവനന്തപുരം: ആശ പ്രവർത്തകരുടെ സമരത്തിൽ ഐഎൻടിയുസി സ്വീകരിച്ച നിലപാടിനെത്തുടർന്ന് ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരനെ താക്കീത് ചെയ്ത് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. ആശ സമരത്തിൽ സർക്കാർ വിളിച്ച ചർച്ചയിൽ സർക്കാരിന് അനുകുലമായി നിലപാട് സ്വീകരിച്ചതിനാണ് ചന്ദ്രശേഖരനെ താക്കീത് ചെയ്തത്. ചന്ദ്രശേഖരന്റെ ഭാഗത്തുനിന്നുണ്ടായത് ഗുരുതര ചട്ടലംഘനമാണെന്നാണ് സുധാകരന്റെ നിലപാട്. പാർട്ടി ഒറ്റക്കെട്ടായി ആശ പ്രവർത്തകർക്കൊപ്പം നിൽക്കുന്പോൾ ചന്ദ്രശേഖരൻ സർക്കാരിന് അനുകൂലമായ നിലപാട് സ്വീകരിച്ചത് മുതിർന്ന പൊതുപ്രവർത്തകന് ചേർന്ന പ്രവർത്തിയല്ല. ഇത്തരത്തിലുള്ള വീഴ്ചകൾ മേലിൽ ഉണ്ടാകാൻ പാടില്ലെന്നാണ് താക്കീത് ചെയ്തിരിക്കുന്നത്. ആശ സമരസമിതി നേതാക്കൾ നേരത്തേ ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരനെതിരേ രംഗത്ത് വന്നിരുന്നു. സർക്കാർ വിളിച്ച ചർച്ചയിൽ പങ്കെടുത്ത് സർക്കാരിന് അനുകൂലമായതും തങ്ങൾക്ക് ദോഷകരവുമായ നിലപാട് ചന്ദ്രശേഖരൻ സ്വീകരിച്ചുവെന്നായിരുന്നു ആശ സമരസമിതിയുടെ ആരോപണം. സമരം ചെയ്യുന്ന ആശ സമരസമിതി നേതാക്കൾ വിട്ടുവീഴ്ചാ മനോഭാവമില്ലാത്തവരാണെന്നാണ് ചന്ദ്രശേഖരൻ…
Read Moreവെഞ്ഞാറമ്മൂട് കൂട്ടക്കൊല: മകനോട് ക്ഷമിക്കാൻ കഴിയില്ല; അഫാൻ മൊബൈൽ ആപ്പ് വഴി കടമെടുത്തിരുന്നുവെന്ന് മാതാവ്
തിരുവനന്തപുരം: വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ മൊബൈൽ ആപ്പുകൾ വഴി പണം കടം എടുത്തിരുന്നെന്ന് മാതാവ് ഷെമി. 25 ലക്ഷം രൂപയുടെ ബാധ്യത മാത്രമാണ് തങ്ങൾക്കുള്ളതെന്നും ഷെമി പറയുന്നു. അഫാനോട് ജീവിതത്തിൽ ക്ഷമിക്കാൻ കഴിയില്ല. അഫാന് ബന്ധുക്കളിൽ ചിലരോട് വിയോജിപ്പ് ഉണ്ടായിരുന്നു.എന്നാൽ വൈരാഗ്യം ഉള്ളതായി അറിയില്ലെന്നും ഷെമി പറയുന്നു. ആക്രമണത്തിന്റെ തലേ ദിവസം തുടർച്ചയായി ഫോൺകോളുകൾ വന്നിരുന്നു. അന്ന് സംഭവിച്ച പലതിനെ കുറിച്ചും പകുതി ബോധം മാത്രമാണ് ഉള്ളത്. അഫാൻ തന്നെ ബോധരഹിതയാക്കാൻ എന്തോ നൽകിയെന്നു സംശയിക്കുന്നതായും ഷെമി പറഞ്ഞു. കൊല്ലപ്പെട്ട പിതൃസഹോദരൻ ലത്തീഫിനോട് അഫാനുണ്ടായിരുന്ന എതിർപ്പ് പേരുമലയിലെ വീട് വിൽക്കാൻ തടസം നിന്നതിനാണെന്നും ഷെമി പറഞ്ഞു.
Read Moreഒന്നും രണ്ടുമല്ല ഒന്നരക്കോടി രൂപ പിടിച്ചെടുത്തു; ഗോകുലം സ്ഥാപനങ്ങളിലെ പരിശോധനയിൽ നിർണായക രേഖകളും കണ്ടെടുത്തതായി ഇഡി
തിരുവനന്തപുരം: ഗോകുലം സ്ഥാപനങ്ങളിൽ എൻഫോഴ്സ്മെന്റ് നടത്തിയ പരിശോധനകളിൽ ഒന്നരക്കോടി രൂപ പിടിച്ചെടുത്തതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. നിർണായകമായ സാമ്പത്തിക ഇടപാടുകളുടെ രേഖകളും കണ്ടെടുത്തതായാണ് വിവരം. വിദേശ നാണയ വിനിമയ ചട്ടവുമായി ബന്ധപ്പെട്ട് കേരളത്തിലും തമിഴ്നാട്ടിലുമായി പത്തിടങ്ങള്ളിൽ പരിശോധന നടത്തിയെന്ന് ഇഡി വക്താവ് അറിയിച്ചു. ഗ്രൂപ്പ് ചെയർമാനായ ഗോകുലം ഗോപാലനെ കോഴിക്കോടും ചെന്നൈയിലുമായി ഇഡി ഏഴര മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യൽ ഇന്നും തുടരുമെന്നാണ് സൂചന. അതേസമയം, ഗോകുലം ഗ്രൂപ്പിന്റെ ധനകാര്യസ്ഥാപനത്തിലെ ഇടപാടുകള്‍ കഴിഞ്ഞ മൂന്നു മാസമായി ഇഡി നിരീക്ഷിച്ചിരുന്നതായാണ് വിവരം. 2022ൽ ഇഡിയുടെ കൊച്ചി യൂണിറ്റ് രജിസ്റ്റർ ചെയ്ത കേസിന്റെ ഭാഗമായാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. ഇടപെടുകളിൽ സംശയം തോന്നിയതോടെയാണ് റെയ്ഡ് നടത്തിയത്. സമീപകാല വിവാദങ്ങളുമായി റെയ്ഡിനു ബന്ധമില്ലെന്നും ഇഡി ഉദ്യോഗസ്ഥർ വിശദീകരിക്കുന്നു. ഗോകുലം നിർമിച്ച ചില സിനിമകളിൽ നിക്ഷേപിച്ചത് ഫെമ നിയമം ലംഘിച്ച് സ്വീകരിച്ച പണമെന്നാണ്…
Read Moreരാപ്പകൽ സമരം 55-ാം ദിവസം; നാലു ട്രേഡ് യൂണിയനുകൾ സമ്മർദത്തിലാക്കാൻ ശ്രമിച്ചെമ്മ് ആശാ സമരസമിതി
തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിൽ ആശാ പ്രവർത്തകർ നടത്തുന്ന രാപ്പകൽ സമരം 55-ാം ദിവസത്തിലേക്ക് കടന്നു. അതേസമയം ട്രേഡ് യൂണിയനുകൾക്കെതിരേ കടുത്ത വിമർശനമുന്നയിച്ച് ആശാ സമരസമിതി രംഗത്തെത്തി. നാല് പ്രധാന ട്രേഡ് യൂണിയനുകൾ ചേർന്ന് തങ്ങളെ സമ്മർദത്തിലാക്കാൻ ശ്രമിച്ചുവെന്നും മന്ത്രിയുമായി നടത്തിയ മൂന്നാം വട്ട ചർച്ചയിൽ ട്രേഡ് യൂണിയനുകൾ വഞ്ചനാപരമായ നിലപാട് സ്വീകരിച്ചുവെന്നും ആശ സമര സമിതി നേതാവ് മിനി മാധ്യമങ്ങളോടു പറഞ്ഞു. ആശമാരുടെ വേതനം വർധിപ്പിക്കാൻ പഠനസമിതി എന്ന ആവശ്യം മുന്നോട്ടു വച്ചത് ഐഎൻടിയുസി നേതാവ് ആർ.ചന്ദ്രശേഖരനാണ്. മുൻധാരണയോടെയാണ് ആർ. ചന്ദ്രശേഖരൻ ഉൾപ്പെടെ ചർച്ചയ്ക്ക് എത്തിയത്. എന്നാൽ തങ്ങൾ നിലപാടിൽ ഉറച്ച് നിന്നതോടെയാണ് ചർച്ച വഴിമുട്ടിയെന്നാണ് ഇപ്പോൾ അവർ ആരോപിക്കുന്നതെന്നും മിനി പറയുന്നു. അതേസമയം ആരോപണങ്ങൾ ആർ.ചന്ദ്രശേഖരൻ നിഷേധിച്ചു. സമരസമിതിക്ക് ഒത്തുതീർപ്പ് മനഃസ്ഥിതി ഇല്ലെന്ന് ആർ.ചന്ദ്രശേഖരൻ പറഞ്ഞു. ആശമാരുടെ നിരാഹാര സമരം ഇന്ന് 16 ാം ദിവസത്തിലേക്ക്…
Read Moreലഹരിക്കേസിലെ തൊണ്ടിമുതൽ മുക്കിയ സംഭവം; തിരുവല്ലം എസ്ഐയ്ക്ക് ജാഗ്രതക്കുറവ് ഉണ്ടായെന്ന് അന്വേഷണറിപ്പോർട്ട്
തിരുവനന്തപുരം: തിരുവല്ലത്തെ ലഹരിക്കേസിലെ തൊണ്ടിമുതൽ മുക്കിയെന്ന ആരോപണത്തിൽ കേസ് കൈകാര്യം ചെയ്ത എസ്ഐക്ക് ജാഗ്രത കുറവുണ്ടായെന്ന് അന്വേഷണ റിപ്പോർട്ട്. ചൊവ്വാഴ്ച ഗുണ്ടാത്തലവൻ ഷാജഹാനിൽ നിന്നാണ് ലഹരിമരുന്നായ ഹാഷിഷ് പോലീസ് കണ്ടെടുത്തത്. ലഹരിമരുന്നും രണ്ട് കാറുകളും ഉൾപ്പെടെ ഷാഡോ പോലീസ് പിടികൂടിയ പ്രതിയെ തിരുവല്ലം പോലീസിന് കൈമാറിയിരുന്നു. എന്നാൽ പോലീസ് തയാറാക്കിയ മഹസറിൽ ലഹരിമരുന്നിന്റെ തോത് കുറച്ച് രേഖപ്പെടുത്തുകയും ഒരു കാർ ഒഴിവാക്കിയെന്നുമായിരുന്നു ആരോപണം ഉയർന്നത്.പ്രതികളില്‍ നിന്നും 30 ഗ്രാം കഞ്ചാവും ,65, 000 രൂപയും എയര്‍ ഗണ്ണും പിടിച്ചെടുത്തിരുന്നു. ഗുണ്ടാ നേതാവും വളളക്കടവ് സ്വദേശിയുമായ ഷാജഹാൻ, നെടുമം സ്വദേശി ആഷിഖ്, വളളക്കടവ് സ്വദേശി മാഹീന് , കാര്‍ഷിക കോളജ് കീഴുര്‍ സ്വദേശി വേണു എന്നിവരാണ് കേസിലെ പ്രതികൾ. സിറ്റി പോലീസ് കമ്മീഷണർ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഡിസിപി. നകുൽ ദേശ്മുഖിനെ നിയോഗിച്ചിരുന്നു. അദ്ദേഹം നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് കേസ്…
Read Moreഗുണ്ടാതലൻ ഉൾപ്പെട്ട ലഹരിക്കേസ് അട്ടിമറിക്കാൻ ശ്രമം: അന്വേഷിക്കാൻ ഉത്തരവിട്ട് പോലീസ് കമ്മീഷണർ
തിരുവനന്തപുരം: ഗുണ്ടാ സംഘത്തലവനിൽ നിന്നും ലഹരിമരുന്ന് കണ്ടെത്തിയ കേസിൽ പോലീസ് അട്ടിമറി നടത്തിയെന്ന ആരോപണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് സിറ്റി പോലീസ് കമ്മീഷണർ . ഡിസിപി നകുൽ ദേശ്മുഖിനെയാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ കമ്മീഷണർ നിർദേശിച്ചിരിക്കുന്നത്. ഗുണ്ടാത്തലവൻ ഷാജഹാനെ 1.2 ഗ്രാം ഹാഷിഷ് ലഹരി മരുന്നുമായി ഷാഡോ പോലീസ് പിടികൂടി തിരുവല്ലം പോലീസിന് കൈമാറിയിരുന്നു. രണ്ട് കാറുകളും പിടിച്ചെടുത്തിരുന്നു. എന്നാൽ തിരുവല്ലം എസ്ഐ. തയാറാക്കിയ മഹസറിൽ ലഹരിമരുന്നിന്റെ അളവ് കുറച്ച് രേഖപ്പെടുത്തുകയും കാറിന്റെ എണ്ണം കുറച്ച് കാണിക്കുകയും ചെയ്തിരുന്നു. ഇത് സ്പെഷ്യൽ ബ്രാഞ്ച് കണ്ടെത്തി റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്നാണ് വിശദമായ അന്വേഷണത്തിന് കമ്മീഷണർ ഉത്തരവിട്ടത്.
Read More