തിരുവനന്തപുരം: കുമാരപുരത്ത് പരസ്യമദ്യപാനത്തെ ചോദ്യം ചെയ്ത ഡിവൈഎഫ്ഐ പ്രവർത്തകനെ മദ്യപ സംഘം കുത്തിപ്പരിക്കേൽപ്പിച്ചു. ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. കുമാരപുരം ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി പ്രവീണിനാണ് കുത്തേറ്റത്. ഇന്നലെ രാത്രി ഒൻപത് മണിയോടെ കുമാരപുരം ചെന്നിലോടായിരുന്നു സംഭവം. മദ്യപാനത്തെ ചോദ്യം ചെയ്തതിൽ പ്രകോപിതനായാണ് പ്രവീണിന്റെ കഴുത്തിൽ കുത്തിപ്പരിക്കേൽപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ പ്രവീണിനെ മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമി സംഘത്തിലെ ഒരാളെ മെഡിക്കൽ കോളജ് പോലീസ് കസ്റ്റഡിയിലെടുത്തു.
Read MoreCategory: TVM
ഐബി ജീവനക്കാരിയുടെ മരണം: അവസാന ഫോൺകോൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം
തിരുവനന്തപുരം: വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം ഐബി ജീവനക്കാരി മേഘയുടെ മരണത്തിൽ ഫോണ്‍കോൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന് പോലീസ് സംഘം നടപടി ആരംഭിച്ചു. യുവതിയുടെ ബന്ധുക്കളിൽ നിന്നും ഉടൻ മൊഴി രേഖപ്പെടുത്തും. യുവതി അവസാനം വിളിച്ചത് ആരെയാണെന്നും എന്ത് കാര്യങ്ങളാണ് സംസാരിച്ചതെന്നും അന്വേഷിക്കും. വിളിച്ച ആളിൽ നിന്നും പിന്നീട് മൊഴിയെടുക്കും. പേട്ട പോലീസാണ് അന്വേഷണം നടത്തുന്നത്. കഴിഞ്ഞ ദിവസം രാവിലെയാണ് ചാക്കയ്ക്കും പേട്ടയ്ക്കും ഇടയിലുള്ള റെയിൽവെ ട്രാക്കിൽ മേഘയെ ട്രെയിനിടിച്ച് മരിച്ചനിലയിൽ കണ്ടെത്തിയത്. പത്തനംതിട്ട അതിരങ്കൽ സ്വദേശിനിയായ മേഘ (25) ഒരു വർഷം മുൻപാണ് എമിഗ്രേഷൻ ഐബിയിൽ ജോലിയിൽ പ്രവേശിച്ചത്. ഞായറാഴ്ച രാത്രിയിലെ ഡ്യൂട്ടി കഴിഞ്ഞ് തിങ്കളാഴ്ച രാവിലെ വിമാനത്താവളത്തിൽ നിന്നും പുറത്തിറങ്ങിയിരുന്നു. ഇതിനിടെ റെയിൽവെ ട്രാക്കിന് സമീപത്ത് കൂടി മൊബൈൽ ഫോണിൽ സംസാരിച്ച് കൊണ്ട് വരികയായിരുന്ന മേഘ അതുവഴി വരികയായിരുന്ന ജയന്തി ജനത ട്രെയിനിന് മുന്നിൽ തല വച്ച്…
Read More“കറുത്ത നിറമുള്ള ഒരമ്മ എനിക്കുമുണ്ടായിരുന്നു; ചീഫ് സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റിനെ പിന്തുണച്ച് പ്രതിപക്ഷനേതാവ്
തിരുവനന്തപുരം: കറുത്ത നിറത്തിന്റെ പേരിൽ അപമാനിക്കപ്പെട്ടെന്ന് കാട്ടി ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഫേസ്ബുക്കിൽ കുറിച്ചതിനു പിന്നാലെ പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഭർത്താവും മുൻ ചീഫ് സെക്രട്ടറിയുമായ ഡോ. വി വേണുവിനെയും തന്നെയും നിറത്തിന്റെ പേരിലൊരാൾ താരതമ്യപ്പെടുത്തിയെന്ന് പറഞ്ഞാണ് ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ഫേസ്ബുക്കിൽ വൈകാരികമായ കുറിപ്പിട്ടത്. കറുപ്പിനെ ഇങ്ങനെ നിന്ദിക്കുന്നത് എന്തിനാണ്, കറുപ്പ് എന്നത് പ്രപഞ്ചത്തിലെ സർവവ്യാപിയായ സത്യമാണെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു. ശാരദാ മുരളീധരന് പിന്തുണ നൽകി ഇന്ന് രാവിലെയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. “”സല്യൂട്ട് പ്രിയപ്പെട്ട ശാരദ മുരളീധരൻ. നിങ്ങൾ എഴുതിയ ഓരോവാക്കും ഹൃദയസ്പർശിയാണ്. ചർച്ച ചെയ്യപ്പെടേണ്ടതുമാണ്. കറുത്ത നിറമുള്ള ഒരമ്മ എനിക്കുമുണ്ടായിരുന്നു”- വി.ഡി.സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.ഫേസ്ബുക്ക് പോസ്റ്റ് ശാരദ മുരളീധരൻ പിൻവലിച്ചുവെങ്കിലും പിന്നീട് വീണ്ടും പോസ്റ്റ് ചെയ്തു. പ്രതികരണങ്ങളുടെ ബാഹുല്യം കണ്ട് അസ്വസ്ഥയായാണ്…
Read Moreജലവിഭവ വകുപ്പിന് കീഴിലെ ഡാമുകളിൽ ബഫർസോൺ നടപ്പാക്കില്ല; നിർമാണ പ്രവൃത്തികൾക്ക് എന്‍ഒസി വാങ്ങേണ്ടേണ്ടതുണ്ടെന്ന് മന്ത്രി
തിരുവനന്തപുരം: ജലവിഭവ വകുപ്പിന് കീഴിലെ ഡാമുകളിൽ ബഫർസോൺ നടപ്പാക്കില്ലെന്ന് മന്ത്രി റോഷി ആഗസ്റ്റിൻ. ഡാമുകൾ ചുറ്റുമുള്ള ബഫർസോൺ ഉത്തരവ് പിൻവലിക്കുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. അണക്കെട്ടുകള്‍ക്ക് സമീപം നിര്‍മാണ പ്രവൃത്തികള്‍ക്ക് എന്‍ഒസി വാങ്ങുക എന്നുള്ളത് മുന്‍പ് തന്നെ ഉള്ളതാണെന്നും മന്ത്രി റോഷി അഗസ്റ്റിന് നിയമസഭയിൽ പറഞ്ഞു. ഡാമുകളുടെ അടുത്തുള്ള നിര്‍മാണങ്ങള്‍ ഏത് രീതിയിലുള്ളതാണ് എന്നതില്‍ ഒരു ധാരണ വേണം. പഴശ്ശി ഡാമിന്റെ സമീപത്തുള്ള വീടുകള്‍ക്ക് അനുമതി നല്‍കും. വിഷയത്തെ രാഷ്ട്രീയവത്കരിക്കരുത്. ഉത്തരവില്‍ മാറ്റം വരുത്തി പ്രശ്നപരിഹാരം കാണുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. അണക്കെട്ടുകള്‍ സംരക്ഷിക്കേണ്ടതുണ്ട്. ജനങ്ങള്‍ക്ക് ആശങ്കയുടെ ആവശ്യമില്ല. ജനങ്ങളുടെ താത്പര്യവും സംരക്ഷിക്കും. ഡിസംബർ 26ന് ഇറക്കിയ ഉത്തരവ് അന്തിമമല്ലെന്നും മന്ത്രി പറഞ്ഞു. ജനദ്രോഹപരമായ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകില്ല. ജനങ്ങള്‍ക്ക് ദ്രോഹം ഇല്ലാത്തതും ഡാമുകളെ സംരക്ഷിക്കുന്നതും ആയ നടപടി ഉണ്ടാകും. ഡിസംബറിലെ ഉത്തരവ് ഇനി ഇല്ല.…
Read Moreഐബി ഉദ്യോഗസ്ഥയുടെ മരണം: ഫോൺ കോളുകൾ കേന്ദ്രീകരിച്ച് അന്വേഷണം; ദുരൂഹതയുണ്ടെന്നു ബന്ധു ക്കൾ
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ എമിഗ്രേഷൻ ഐബി ഉദ്യോഗസ്ഥയെ ട്രെയിനിടിച്ച് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഐബി ഉദ്യോഗസ്ഥയായ പത്തനംതിട്ട അതിരുങ്കൽ കാരയ്ക്കകുഴി പൂഴിക്കാട് വീട്ടിൽ റിട്ട. ഗവ ഐടിഐ പ്രിൻസിപ്പൾ മധുസൂദനന്റെയും പാലക്കാട് കളക്ടറേറ്റ് ജീവനക്കാരി നിഷയുടെയും ഏക മകളായ മേഘ (25) യെയാണ് ഇന്നലെ ട്രെയിനിടിച്ച് മരിച്ചനിലയിൽ കണ്ടെത്തിയത്. പ്രണയനൈരാശ്യം മൂലമുള്ള ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അതേസമയം മേഘയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു. വിശദമായ അന്വേഷണം വേണമെന്ന് ബന്ധുക്കൾ പോലീസിലും ഐബി അധികൃതർക്കും പരാതി നൽകിയിട്ടുണ്ട്. ഒരു വര്‍ഷം മുന്‍പാണ് എമിഗ്രേഷന്‍ വിഭാഗത്തില്‍ മേഘ ജോലിയില്‍ പ്രവേശിച്ചത്. ഇന്നലെ രാവിലെ ഡ്യൂട്ടി കഴിഞ്ഞ് വിമാനത്താവളത്തില്‍ നിന്നിറങ്ങിയതായിരുന്നു മേഘ. റെയിൽവേ ട്രാക്കിന് സമീപത്ത് കൂടി മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ട് വരികയായിരുന്ന മേഘ ട്രെയിൻ വരുന്നത് കണ്ട് പാളത്തിൽ തലവച്ച്…
Read Moreലഹരിക്കെതിരെ കേരള പോലീസ്; ലഹരിസംഘത്തിലെ പ്രധാനി ബംഗളൂരുവിൽ പിടിയിൽ
തിരുവനന്തപുരം: കഴിഞ്ഞ വർഷം ഡിസംബറിൽ ചിറയിൻകീഴിൽ 127 ഗ്രാം എംഡി എം എ പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട് പ്രധാന പ്രതിയെ ബാംഗ്ലൂരിൽ നിന്നും കേരളാ പോലീസ് പിടികൂടി. പത്തനംതിട്ട കരിമ്പാനക്കുഴിയിൽ പനച്ചകുഴി കുറന്തറ വീട്ടിൽ അലൻ ഫിലിപ്പ്(25) ആണ് പിടിയിലായത്. ലഹരിക്കെതിരെ കേരള പോലീസ് നടത്തിവരുന്ന ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിൽ ആണ് ഇയാളും ഇപ്പോൾ പിടിയിൽ ആയത്. ചിറയിൻകീഴ് പോലീസ് ഇൻസ്പെക്ടർ വി.എസ്.വിനീഷ്, ഡാൻസാഫ് സബ് ഇൻസ്പെക്ടർ ബി. ദിലീപ് സിവിൽ പോലീസ് ഉദ്യോഗസ്ഥർ ആയ സുനിൽരാജ്, വിഷ്ണു എന്നിവർ ബംഗളൂരുവിൽ എത്തിയാണ് പ്രതിയെ പിടികൂടിയത്. 2024 ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അന്ന് 127 ഗ്രാം എം ഡി എം എ യുമായി രണ്ട് പ്രതികളെ ഡാൻസാഫും ചിറയിൻകീഴ് പോലീസും ചേർന്ന് അറസ്റ്റ് ചെയ്തിരുന്നു. അവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ…
Read Moreഫേസ്ബുക്കിൽ ഗുരുസൂക്തം പങ്കുവച്ച് രാജീവ് ചന്ദ്രശേഖർ; പാർട്ടിയെ നയിക്കാൻ കഴിവുള്ളയാളാണ് രാജീവ് ചന്ദ്രശേഖറെന്ന് കെ സുരേന്ദ്രൻ
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖറെ ഇന്ന് പ്രഖ്യാപിക്കാനിരിക്കെ ഫേസ്ബുക്കിൽ ഗുരുസൂക്തം പങ്കുവച്ച് ആദ്യപ്രതികരണവുമായി രാജീവ് ചന്ദ്രശേഖർ. ‘വിദ്യകൊണ്ട് പ്രബുദ്ധരാവുക, സംഘടന കൊണ്ട് ശക്തരാവുക, പ്രയത്നം കൊണ്ട് സമ്പന്നരാവുക’, എന്ന വാചകമാണ് പങ്കുവച്ചിരിക്കുന്നത്. ഇന്നുചേരുന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ പുതിയ അധ്യക്ഷന്‍ ചുമതല ഏല്ക്കും. അഞ്ച് വര്‍ഷമായി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് തുടരുന്ന നിലവിലെ അധ്യക്ഷന്‍ കെ.സുരേന്ദ്രന് സ്ഥാനമൊഴിയും. ജനറല്‍ സെക്രട്ടറി എം.ടി. രമേശ്, മുന്‍ പ്രസിഡന്റ് വി. മുരളീധരന്, ശോഭാ സുരേന്ദ്രന് എന്നിവരുടെ പേരുകളും ദേശീയനേതൃത്വത്തിന്റെ പരിഗണനയിലുണ്ടായിരുന്നെങ്കിലും പിന്നീട് കോര്‍ കമ്മിറ്റി യോഗത്തില്‍ ദേശീയനേതൃത്വമാണ് പുതിയ സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖറിന്റെ പേര് നിര്‍ദേശിച്ചത് എന്നാണ് വിവരം. ആധുനിക കാലത്ത് പാർട്ടിയെ നയിക്കാൻ കഴിവുള്ള ആളാണ് രാജീവ് ചന്ദ്രശേഖർ എന്നായിരുന്നു കെ.സുരേന്ദ്രന്റെ പ്രതികരണം.
Read Moreഇടത് പാർട്ടികളുടെ ലക്ഷ്യം ഭാരതീയ സംസ്കാരത്തെ തകർക്കലെന്ന് കസ്തൂരി അനിരുദ്ധൻ
തിരുവനന്തപുരം: ഭാരതീയ സംസ്കാരത്തെ തകർക്കാൻ ആണ് ഇടത് പാർട്ടികളുടെ എല്ലാ കാലത്തെയും ലക്ഷ്യമെന്നു കസ്തൂരി അനിരുദ്ധൻ. തെറ്റ് തിരുത്താൻ ഒരിക്കലും സിപിഎം തയ്യാറല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസമാണ് സിപിഎമ്മിന്റെ കേരളത്തിലെ ആദ്യ സംസ്ഥാന കമ്മിറ്റിയിലെ അംഗമായ അനിരുദ്ധന്റെ മകന് കസ്തൂരി അനിരുദ്ധൻ ഹിന്ദു ഐക്യ വേദി തിരുവനന്തപുരം ജില്ല പ്രസിഡന്രായി ചുമതലയേറ്റത്. മുൻ എംപി എ.സന്പത്തിന്റെ സഹോദരനാണ്. ഹിന്ദു ഐക്യ വേദി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ആയ ശേഷം ആദ്യം വിളിച്ചത് സമ്പത്തിനെയാണെന്നും കസ്തൂരി പറയുന്നു. ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികല കസ്തൂരി അനിരുദ്ധന് ചുമതലയേല്‍ക്കുന്ന ചിത്രങ്ങള്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു.
Read Moreരാപ്പകൽ സമരം 43ാം ദിവസം; കൂട്ട ഉപവാസവുമായി ആശാപ്രവർത്തകർ; വീടുകളിലും ഉപവാസം
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് നടയിൽ ആശാപ്രവർത്തകരുടെ രാപ്പകൽ സമരം 43ാം ദിവസത്തിലേക്കും നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്കും കടന്നതോടെ ആശാപ്രവർത്തകർക്ക് പിന്തുണയുമായി സമരവേദിയിൽ ഇന്ന് കൂട്ട ഉപവാസം ആരംഭിച്ചു. ആശാ പ്രവർത്തകർക്കൊപ്പം പൊതുപ്രവർത്തകരും ഉപവാസ സമരത്തിൽ പങ്കെടുക്കും. രാവിലെ 10 ന് ഡോ. പി. ഗീത ഉപവാസ സമരം ഓൺലൈനായി ഉദ്ഘാടനം ചെയ്തു. അതേസമയം സെക്രട്ടേറിയറ്റ് പടിക്കൽ നടക്കുന്ന ഉപവാസ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വീടുകളിൽ ഉപവാസം അനുഷ്ഠിക്കുമെന്നും ആശമാർ അറിയിച്ചു. കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എം.എ. ബിന്ദു, മറ്റ് ഭാരവാഹികളായ തങ്കമണി, ശോഭ എന്നിവരാണ് സെക്രട്ടേറിയറ്റ് പടിക്കൽ നിരാഹാരം അനുഷ്ഠിക്കുന്നത്. നേരത്തെ നിരാഹാരം അനുഷ്ഠിച്ചിരുന്ന ഷീജയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് അവരെ ആശുപത്രിയിലെക്ക് മാറ്റിയിരുന്നു. പകരമാണ് ശോഭ നിരാഹാരത്തിനെത്തിയത്.
Read Moreആശമാരോട് സർക്കാരിന് അനുഭാവപൂർണമായ നിലപാട്; സമരക്കാർക്ക് നിർബന്ധബുദ്ധിയെന്ന് എം.ബി. രാജേഷ്
തിരുവനന്തപുരം : ആശാ പ്രവർത്തകരുടെ സമരം നിയമസഭയിൽ സബ്മിഷൻ ആയി ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ. സമരം ഒത്തു തീർപ്പാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ആശമാരുടെ സമരവും ആവശ്യവും ന്യായമാണ്. തുടർച്ചയായി ചർച്ച നടത്തി പ്രശ്ന പരിഹാരം കാണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ സമരക്കാർക്ക് നിർബന്ധ ബുദ്ധിയാണെന്ന് മന്ത്രി എം. ബി. രാജേഷ് മറുപടി പറഞ്ഞു. സമരക്കാരുമായി നടത്തിയ ചർച്ച പരാജയപെടാൻ കാരണം സമരക്കാരുടെ ശാഠ്യം കാരണമാണെന്നും മന്ത്രി പറഞ്ഞു.ആശമാരോട് സർക്കാരിന് അനുഭാവപൂർണമായ നിലപാടാണ് ഉള്ളത്. പാർലമെന്റിൽ കേന്ദ്രം തെറ്റായ മറുപടിയാണ് നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
Read More