തിരുവനന്തപുരം: പിണറായി വിജയന്റെ ഭരണം സർ സിപിയുടെ ഭരണത്തെ ഓർമിപ്പിക്കുന്നതാണെന്ന് കോണ്ഗ്രസ് നേതാവ് വി.എം. സുധീരൻ. ആശ പ്രവർത്തകരുടെ സമരത്തെ അവഗണിക്കുകയും സമയബന്ധിതമായി ചർച്ചയ്ക്ക് പോലും തയാറാകാത്ത സർക്കാർ നടപടി വളരെ തെറ്റായിപ്പോയി. ആശ പ്രവർത്തകരെ സമരത്തിലേക്കും നിരാഹാരസമരത്തിലേക്കും തള്ളിവിടുകയാണ് സർക്കാർ ചെയ്തത്. സമരം ചെയ്യുന്നവരുമായി ചർച്ച നടത്തേണ്ട ധാർമിക ഉത്തരവാദിത്വവും കടമയും സർക്കാരിനുണ്ട്. ഇന്ന് ഭരണം കൈയാളുന്ന നേതാക്കളെല്ലാം നിരവധി സമരം ചെയ്തവരാണെന്ന കാര്യം മറക്കരുതെന്നും സുധീരൻ വ്യക്തമാക്കി. ഇന്ന് രാവിലെ ആശ പ്രവർത്തകരുടെ സമരപന്തലിലെത്തി സുധീരൻ പിന്തുണ അർപ്പിക്കവെയാണ് ഇക്കാര്യങ്ങൾ അദ്ദേഹം വ്യക്തമാക്കിയത്.
Read MoreCategory: TVM
ആശാ വർക്കർമാരുടേത് അനാവശ്യവും രാഷ്ട്രീയപ്രേരിതവുമായ സമരമെന്ന് മന്ത്രി പി. രാജീവ്
തിരുവനന്തപുരം: ആശാ വർക്കർമാരുടെയും അങ്കണവാടി ജീവനക്കാരുടെയും സമരം സഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. നജീബ് കാന്തപുരമാണ് അടിയന്തര പ്രമേയ നോട്ടീസിലൂടെ വിഷയം സഭയിൽ ഉന്നയിച്ചത്. കേന്ദ്രസർക്കാരിന്റെ പേര് പറഞ്ഞ് ന്യായമായ അവകാശങ്ങൾ പോലും സർക്കാർ നിഷേധിക്കുകയാണെന്ന് പ്രതിപക്ഷം സഭയിൽ പറഞ്ഞു. ആശാ പ്രവർത്തകരുടെയും അങ്കണവാടി വർക്കർമാരുടെയും സമരം അനാവശ്യവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് മന്ത്രി പി. രാജീവ് സഭയിൽ പറഞ്ഞു. പരിതാപകരമായ അടിയന്തര പ്രമേയ നോട്ടീസാണ് സഭയിൽ പ്രതിപക്ഷ അംഗം നൽകുകയും അവതരിപ്പിക്കുകയും ചെയ്തതെന്ന് മന്ത്രി പറഞ്ഞു. സർക്കാരിന് പറയാനുള്ള കാര്യങ്ങളും ഉറപ്പും സമരക്കാരോട് നേരത്തെ വ്യക്തമാക്കിയിരുന്നുവെന്നും മന്ത്രി പറഞ്ഞു.
Read Moreവെഞ്ഞാറമൂട് കൂട്ടക്കൊല; ഭർത്താവ് അറിയാതെ തനിക്ക് 35 ലക്ഷം രൂപയുടെ കടമുണ്ട്; അഫാനെതിരേ മൊഴി നൽകി മാതാവ്
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ ആദ്യമായി മകനെതിരേ അന്വേഷണ സംഘത്തിന് മൊഴി നൽകി പ്രതി അഫാന്റെ മാതാവ് ഷെമി. കൊലപാതകം നടന്ന ദിവസം രാവിലെ മുതൽ സംഭവിച്ച കാര്യങ്ങളാണ് ഷെമി അന്വേഷണ സംഘത്തിന് മുൻപാകെ മൊഴി നൽകിയത്. ഭർത്താവ് അറിയാതെ തനിക്ക് 35 ലക്ഷം രൂപയുടെ കടമുണ്ട്. സംഭവ ദിവസം കടം വാങ്ങിയ ഒരാളിന് അൻപതിനായിരം രൂപ തിരികെ കൊടുക്കണമായിരുന്നു. ഇതിനായി ബന്ധു വീട്ടിൽ പണം കടം വാങ്ങാൻ പോയി. എന്നാൽ പണം കിട്ടിയില്ലെന്നും അധിക്ഷേപം നേരിട്ടെന്നും ഷെമി പോലീസിനോട് പറഞ്ഞു. തിരികെ വീട്ടിൽ എത്തിയപ്പോൾ മകനുമായി വാക്കേറ്റം ഉണ്ടായി. പിന്നീട് മകൻ തന്റെ കഴുത്ത് ഞെരിച്ചുവെന്നും ചുമരിൽ തലയിടിപ്പിച്ചു ഇതോടെ തന്റെ ബോധം പോയെന്നും ഷെമി വെളിപ്പെടുത്തിയിരുന്നു. ബോധം വന്നപ്പോൾ മകൻ ചുറ്റികയ്ക്ക് തലയ്ക്കടിച്ചു. കൂട്ട ആത്മഹത്യയെക്കുറിച്ച് മകൻ സംസാരിച്ചിരുന്നുവെന്നും ഷെമി വ്യക്തമാക്കി. നേരത്തെ തനിക്ക് പരിക്കേറ്റത്…
Read More“ഇഎംഎസിനെ സ്മരിച്ച് മുഖ്യമന്ത്രി’; കേരള മോഡൽ വികസനത്തിന് അടിത്തറയിട്ടത് ഇഎംഎസ്
തിരുവനന്തപുരം: ആധുനിക കേരളത്തിന്റെ ശില്പിയായ ഇഎംഎസിന്റെ നേതൃത്വത്തിലുള്ള ഒന്നാം കമ്മ്യൂണിസ്റ്റ് മന്ത്രിസഭയാണ് കേരള മോഡൽ വികസനത്തിന് അടിത്തറയിട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇ.എം.ശങ്കരൻ നന്പൂതിരിപ്പാടിന്റെ 27ാം ചരമവാർഷിക ദിനത്തിൽ അദ്ദേഹത്തെ സ്മരിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് കുറിപ്പിലാണ് മുഖ്യമന്ത്രി ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുന്നത നേതാവായിരുന്ന അദ്ദേഹം സിപിഎം ജനറൽ സെക്രട്ടറി എന്ന നിലയിൽ ഇന്ത്യൻ രാഷ്ട്രീയ മണ്ഡലത്തിൽ നിറഞ്ഞു നിന്നു. മാർക്സിസം-ലെനിനിസത്തെ ഇന്ത്യൻ സാഹചര്യത്തിൽ വ്യാഖ്യാനിക്കുന്നതിലും പ്രയോഗവൽക്കരിക്കുന്നതിലും ഇഎംഎസ് നൽകിയ സംഭാവനകൾ അതുല്യമാണ്. സിദ്ധാന്തത്തെ പ്രയോഗവുമായി സമന്വയിപ്പിക്കുന്നതിൽ അദ്ദേഹം നടത്തിയ വിപുലമായ ഇടപെടലുകൾക്ക് ഉദാഹരണങ്ങളേറെയാണ്- മുഖ്യമന്ത്രി അനുസ്മരിച്ചു. അധികാരമേറ്റയുടൻ തന്നെ കുടിയൊഴിപ്പിക്കൽ നിരോധന ഓർഡിനൻസ് നടപ്പിലാക്കിയ ആ സർക്കാർ ഭൂപരിഷ്കരണ നടപടികളിലൂടെ ജാതി ജന്മി നാടുവാഴിത്തത്തിന്റെ സാമ്പത്തിക അധികാരഘടനകളെ പൊളിച്ചെഴുതി. വിദ്യാഭ്യാസ ബിൽ ഉൾപ്പെടെ കേരള സമൂഹത്തെ രൂപപ്പെടുത്തിയ ഒട്ടനവധി നിയമനിർമ്മാണങ്ങളാണ് ഒന്നാം ഇഎംഎസ് സർക്കാരിന്റെ…
Read Moreവീട് കുത്തിത്തുറന്ന് സ്വർണം കവർന്ന പ്രതി പിടിയിൽ; കറുപ്പായി സുധീർ നിരവധി കേസുകളെ പ്രതിയെന്ന് പോലീസ്
തിരുവനന്തപുരം: വീടിന്റെ പിൻവാതിൽ പൊളിച്ച് സ്വർണം കവർന്ന പ്രതി പിടിയിൽ. കഴിഞ്ഞ 13ന്കഠിനംകുളം പോലീസ് സ്റ്റേഷൻ പരിധിയിലെ പുതുക്കുറിച്ചിയിലെ സ്നേഹാലയം എന്ന വീടിന്റെ പിൻവാതിൽ പകൽ സമയം പൊളിച്ച് 2 സ്വർണമാലയും 2 സ്വർണ്ണ ലോക്കറ്റും കവർന്ന കേസിൽ നേമം കാരയ്ക്ക മണ്ഡപം കുടത്തറ വിളാകം കനാൽ കര വീട്ടിൽ കറുപ്പായി എന്ന് വിളിക്കുന്ന സുധീറിനെ(47)യാണ് കഠിനംകുളം പോലീസ് അറസ്റ്റ് ചെയ്തത്. മോഷണം നടത്തിയശേഷം തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രതിയെ തിരുവനന്തപുരം റൂറിൽ എസ് പി സുദർശനൻ, ആറ്റിങ്ങൽ ഡിവൈഎസ്പി മഞ്ജു ലാൽ എന്നിവരുടെ മേൽനോട്ടത്തിൽ കഠിനംകുളം പോലീസ് ഇൻസ്പെക്ടർ വി. സജു, സബ് ഇൻസ്പെക്ടർ അനൂപ് സിപിഒമാരായ അനീഷ്, സുരേഷ് എന്നിവരടങ്ങുന്ന സംഘമാണ് വെള്ളയാണിയിൽനിന്നും പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാൾ തിരുവനന്തപുരം ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനിൽ നിരവധി മോഷണ കേസുകളിൽ പ്രതിയാണ്.
Read Moreസമരത്തിനു പിന്നിൽ മറ്റാരോ; സമരം അവസാനിപ്പിക്കാൻ ആശമാർതന്നെ വിചാരിക്കണമെന്ന് ടി.പി. രാമകൃഷ്ണൻ
തിരുവനന്തപുരം: ആശാപ്രവർത്തകരുടെ സമരം അവസാനിപ്പിക്കാൻ അവർ തന്നെ വിചാരിക്കണമെന്ന് എൽഡിഎഫ് കണ്വീനർ ടി.പി. രാമകൃഷ്ണൻ. സമരത്തിനു പിന്നിൽ മറ്റാരോ ആണ്. സർക്കാരിന് ഒന്നും ചെയ്യാനില്ലെന്നും അദ്ദേഹം പറഞ്ഞു.കേന്ദ്ര സർക്കാർ ചെയ്യേണ്ട കാര്യം എങ്ങനെ സംസ്ഥാന സർക്കാർ ചെയ്യുമെന്നും അദ്ദേഹം ചോദിച്ചു. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
Read Moreസെക്രട്ടേറിയറ്റ് പരിസരം നിശ്ചലമാക്കി ആശമാർ; റോഡിൽ കിടന്ന് പ്രതിഷേധിച്ചു
തിരുവനന്തപുരം : സെക്രട്ടേറിയറ്റ് പരിസരം നിശ്ചലമാക്കി ആശാപ്രവർത്തകർ. സർക്കാരിന്റെ കണ്ണുതുറക്കാൻ സെക്രട്ടേറിയറ്റ് ഉപരോധവും റോഡ് ഉപരോധവും ഉൾപ്പ ടെയുള്ള സമരമുറയാണ് ആശാപ്രവർത്തകർ ഇന്നു സ്വീകരിച്ചത്. നോർത്ത് ഗേറ്റിനോട് ചേർന്നുള്ള റോഡ് ആശാവർക്കർമാർ ഉപരോധിച്ചു. സെക്രട്ടേറിയറ്റിലേക്ക് കടക്കാനുള്ള കന്റോണ്മെന്റ് ഗേറ്റ് ഒഴികെയുള്ള മൂന്ന് ഗേറ്റുകളും ആശാപ്രവർത്തകർ ഉപരോധിച്ചു. ഉപരോധസമരം സമരസമതി പ്രസിഡന്റ് വി.കെ.സദാനന്ദൻ ഉദ്ഘാടനം ചെയ്തു. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെ.കെ. രമ എംഎൽഎയും കവി കുരീപ്പുഴ ശ്രീകുമാറും സമരവേദിയിലെത്തി. സെക്രട്ടേറിയറ്റ് ഉപരോധിച്ച ആശാ പ്രവർത്തകരെ പോലീസ് തടഞ്ഞതോടെ അവർ റോഡിൽ കിടന്ന ു പ്രതിഷേധിക്കുകയായിരുന്നു. ഉപരോധം നേരിടാൻ വൻ പോലീസ് സന്നാഹത്തെ സെക്രട്ടേറിയറ്റിനും പരിസരത്തും വിന്യസിച്ചിരുന്നു. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള നൂറ് കണക്കിന് ആശാപ്രവർത്തകർ രാവിലെ തന്നെ സമര സ്ഥലത്തെത്തിയിരുന്നു. 36-ാം ദിവസമായിട്ടും തങ്ങളുടെ സമരം കണ്ടില്ലെന്ന് നടിക്കുന്ന സർക്കാരിന്റെ അവഗണനയ്ക്കെതിരേ ആശാപ്രവർത്തകർ രോഷാകുലരായി. നിയമലംഘന…
Read More17ന് സെക്രട്ടേറിയറ്റ് ഉപരോധിക്കാൻ ആശാ പ്രവർത്തകർ; സർക്കാർ ചർച്ചയ്ക്കു തയാറാകണമെന്ന് ആവശ്യം
തിരുവനന്തപുരം: ആശാപ്രവർത്തകരുടെ സമരം 34-ാം ദിവസത്തിലേക്ക് കടക്കുന്നതിനിടെ സർക്കാർ ചർച്ചയ്ക്ക് തയാറാകണമെന്ന് സമരസമിതി നേതാക്കൾ ആവശ്യപ്പെട്ടു. തിങ്കളാഴ്ച സെക്രട്ടേറിയറ്റ് ഉപരോധിക്കുമെന്നും നേതാക്കൾ പറഞ്ഞു. സമരം നടത്തുന്നവരെ പിരിച്ചുവിടാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നത്. 232 രൂപ പ്രതിദിനം ലഭിക്കുന്നത് കൊണ്ട് ജീവിക്കാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഉദ്യോഗസ്ഥ തലത്തിൽ പോലും സർക്കാർ കാര്യങ്ങൾ മനസ്സിലാക്കാതെ തങ്ങളുടെ സമരത്തെ അവഹേളിക്കുകയും അവഗണിക്കുകയും ചെയ്യുന്നുവെന്ന് ആശപ്രവർത്തകർ വ്യക്തമാക്കി. നേരത്തെ ആരോഗ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ ഓണറേറിയം വർധിപ്പിക്കാൻ സാന്പത്തിക പ്രതിസന്ധി കാരണം സാധിക്കുന്നില്ലെന്ന മറുപടിയാണ് ലഭിച്ചത്. ആരോഗ്യമന്ത്രിയിൽ നിന്നും അനുകൂലമായ നടപടിയൊന്നും ഉണ്ടായില്ല. മഴയും വെയിലുമേറ്റ് കഴിഞ്ഞ 34 ദിവസമായി സമരം നടത്തുന്ന ആശപ്രവർത്തകരെ കേൾക്കാൻ പോലും സർക്കാർ തയാറാകാത്തത് കടുത്ത അനീതിയാണെന്നാണ് ആശമാരുടെ അഭിപ്രായം.
Read Moreരാഷ്ട്രീയപ്രേരിത സമരം; ആശാ പ്രവർത്തകരുടെ സമരത്തിനു പിന്നിൽ ചില ദുഷ്ടബുദ്ധികളെന്ന് ഇ.പി. ജയരാജൻ
തിരുവനന്തപുരം: ആശപ്രവർത്തകരുടെ സമരം അനാവശ്യമെന്ന് സിപിഎം നേതാവ് ഇ.പി. ജയരാജൻ. ചില ദുഷ്ട ബുദ്ധികളുടെ തലയിൽ ഉദിച്ചതാണ് ആശപ്രവർത്തകരുടെ സമരമെന്നും അദ്ദേഹം പറഞ്ഞു. ആശാപ്രവർത്തകരെ ആരൊക്കെയൊ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് സമരത്തിനിറക്കിയിരിക്കുന്നത്. അവർ സമരം അവസാനിപ്പിച്ച് ജോലിയിൽ തിരികെ കയറണം. തികച്ചും രാഷ്ട്രീയപ്രേരിതമാണ് സമരമെന്നും അദ്ദേഹം പറഞ്ഞു. ആശപ്രവർത്തകർക്ക് ഓണറേറിയം 7000 രൂപയാക്കിയത് എൽഡിഎഫ് സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
Read Moreആശാ പ്രവർത്തകരുടെ സമരം 33ാം ദിവസത്തിലേക്ക്; ഉത്തരവുമായി സുരേഷ് ഗോപി നേരിട്ട് വരണമെന്നു സമരസമിതി
തിരുവനന്തപുരം: ഓണറേറിയം വർധിപ്പിക്കുന്ന കാര്യത്തിൽ കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കിയെന്നും ഇനി സംസ്ഥാന സർക്കാർ അനുകൂലമായ തീരുമാനം എടുത്ത് ഉത്തരവ് പുറത്തിറക്കണമെന്നും ആശാ വർക്കർ സമരസമിതി നേതാക്കൾ വ്യക്തമാക്കി. പ്രഖ്യാപനവും വാഗ്ദാനവും അല്ല തങ്ങൾക്ക് വേണ്ടത് തീരുമാനമെടുത്ത് സർക്കാർ ഉത്തരവിറക്കണം. സമരം ചെയ്യുന്ന ആശാപ്രവർത്തകരിൽ പലരും രോഗബാധിതരാണ്. പരീക്ഷക്കാലവും നോന്പ് കാലവുമാണ്. അനുകൂലമായ തീരുമാനവും ഉത്തരവും ഇറക്കാതെയുള്ള യാതൊന്നും അംഗീകരിക്കില്ലെന്നും ആശപ്രവർത്തകർ പറഞ്ഞു. ആവശ്യങ്ങൾ അംഗീകരിച്ച് കിട്ടുന്നത് വരെ സമരവുമായി മുന്നോട്ട് പോകുക തന്നെ ചെയ്യുമെന്നും നേതാക്കൾ പറഞ്ഞു. ഓണറേറിയം വർധിപ്പിക്കുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. അത് മാത്രം പോര, അതിന്റെ ഉത്തരവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി നേരിട്ട് തങ്ങളുടെ സമര പന്തലിലെത്തി അറിയിക്കണമെന്നാണ് തങ്ങളുടെ ആവശ്യം. ആശ പ്രവർത്തകരും സുരേഷ് ഗോപിയും പറ്റിക്കപ്പെടരുത്- സമരസമിതി നേതാവ് എസ്.മിനി മാധ്യമങ്ങളോട് പറഞ്ഞു.സമരത്തിൽ ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യമന്ത്രി…
Read More